Sunday, March 23, 2014

Shush റിങ്ങ്ടോണിന് ഇടവേള…

സിനിമക്ക് പോകുമ്പോഴും, ആരാധനാലയങ്ങളിലായിരിക്കുമ്പോഴുമൊക്കെ ഫോണ്‍ മ്യൂട്ട് ചെയ്യുന്ന പതിവ് മിക്കവര്‍ക്കുമുണ്ട്. മറ്റുള്ളവര്‍ക്ക് ശല്യമാവാതിരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പലപ്പോഴും പലര്‍ക്കും പറ്റുന്ന അബദ്ധം റിങ്ങ് ടോണ്‍ ഒഴിവാക്കി, വൈബ്രേഷനിലിട്ട് ഫോണ്‍ വയ്ക്കും. പിന്നീട് അവിടെ നിന്ന് പുറത്ത് കടന്നാലും അക്കാര്യം ഓര്‍മ്മയില്‍ വരില്ല. ഏറെ നേരം കഴിഞ്ഞ് റിങ്ങൊന്നും കേള്‍ക്കാത്തതെന്താണ് എന്നന്വേഷിക്കുമ്പോളാകും സംഭവം ഓര്‍മ്മയില്‍ വരുന്നത്.
ഇതിനൊരു പരിഹാരമാണ് Shush. ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റിങ്ങ് ടോണിനെ നിശ്ചിത സമയത്തേക്ക് നിശബ്ദമാക്കാം.ഇത് ആദ്യം ഉപയോഗിക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ ഓണോ ഓഫോ ആക്കണം. നോട്ടിഫിക്കേഷന്‍ ഐക്കണിനായി ഒരു കളറും സെല്ക്ട് ചെയ്യുക.
ഫോണ്‍ റിങ്ങര്‍ ഡൗണ്‍ ചെയ്യുമ്പോള്‍ ഓവര്‍ ലേ ആയി ആപ്ലിക്കേഷന്‍ റണ്‍ ചെയ്യുകയും അതില്‍ Shush സെല്ക്ട് ചെയ്ത് എപ്പോളാണ് റിങ്ങള്‍ ഓണ്‍ ചെയ്യേണ്ടത് എന്ന് നിശ്ചയിക്കുകയും ചെയ്യാം.
keep it off എന്നത് സെലക്ട് ചെയ്ത് മാനുവലായും റിങ്ങര്‍ ഓണ്‍ ചെയ്യാം.PLAY STORIL KITTUM SADANAM TYPE CHEYYU  Shush)

No comments:

Post a Comment