Sunday, March 23, 2014

ആന്‍ഡ്രോയ്ഡ് ഫോണ്‍ റൂട്ട് ചെയ്യാം

ഏറെ സാങ്കേതിജ്ഞാനം ഉള്ളവര്‍ക്ക് മാത്രം സാധിക്കുന്നതാണ് റൂട്ടിംഗ് എന്ന് പലരും കരുതുന്നു. എന്നാല്‍ അത്ര വലിയ അറിവൊന്നും ഇല്ലാതെ തന്നെ റൂട്ടിംഗ് നടത്താന്‍ സഹായിക്കുന്ന പ്രോഗ്രാമുകളുണ്ട്. അത്തരത്തിലൊന്നാണ് Unlock root .
ആദ്യം മൊബൈലില്‍ ലഭിച്ചിരിക്കുന്ന സി.ഡിയിലുള് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം Unlock root ഡൗണ്‍ ലോഡ് ചെയ്യുക. കംപ്യൂട്ടര്‍ പി.സിയുമായി ബന്ധിപ്പിക്കുക. മൊബാല്‍ യു.എസ്.ബി ഡിബഗ്ഗിംങ്ങ് മോഡിലായിരിക്കണം. (ഇത് ചെയ്യാന്‍ Settings > Applications > Development എടുത്ത് ചെക്ക് ചെയ്യുക.)
ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത ശേഷം റൂട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് കംപ്യൂട്ടറുമായി കണക്ട് ചെയ്തിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളുടെ ലിസ്റ്റ് കാണിക്കും. അതില്‍ നിന്ന് കൈവശമുള്ളത് തെരഞ്ഞെടുക്കുക. രണ്ടോ മൂന്നോ മിനുട്ടിന് ശേഷം “rooting finished” എന്ന മെസേജ് വരും.
ഇനി എപ്പോഴെങ്കിലും അണ്‍റൂട്ട് ചെയ്യണമെന്ന് തോന്നിയാല്‍ ഇതേ പോലെ ചെയ്ത് “Unroot” ബട്ടണ്‍ സെലക്ട് ചെയ്താല്‍ മതി.

No comments:

Post a Comment