Thursday, January 22, 2015

How to display the hidden settings of iPhone handsets?                                                                                                                                                                                                                                                                     ഇന്ന്  ഐ ഫോണ്‍ ഉപയോഗിക്കുന്നവർ കു‌ടി വരികയാണ്‌ .. ആപ്പിളിന്റെ  ഹാൻഡ്‌ സെറ്റിൽ ഉപയോഗിക്കാവുന്ന സീക്രട്ട്  കോഡ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത് . ഇടതു ഉപയോഗിച്ച് ഹെഡ് സെറ്റിലെ ഒളിഞ്ഞിരിക്കുന്ന വിവരങ്ങളും ചില പ്രശ്നങ്ങളും പരിഹരിക്കാവുനതാണ്                                                                                                   Code                                        Action 
*#06# --- To display the IMEI Number of the mobile
*225# --- Use to display the balance detail of postpaid number  
*#43# --- Use to verify if call waiting is enabled
*#61#  ----  Verify the number for unanswered calls
*#62# --- Verify the number for call forwarding if no service is available.
*#67# ----  Verify the number for call forwarding if phone is busy
*#646# ----  Use to display the minute detail of postpaid number
*777# ----  Use to display the balance detail of prepaid number  
*3001#12345#* ----  Display the iphone inner settings
*#33# ----  To verify whether barring is enabled or disabled for outgoing
*#21#  ----  To display the settings for your call forwarding

വാട്സ് ആപ്പില്‍ എങ്ങനെ ബ്ലോക്ക്‌ ചെയ്യാം ? ബ്ലോക്ക്‌ ചെയ്‌താല്‍ എന്ത് പറ്റും

ഓര്‍ക്കുട്ടില്‍ തുടങ്ങിയ നമ്മള്‍ ഇപ്പോള്‍ ഫേസ്ബുക്കും കടന്ന് വാട്സ് ആപ്പിലും ഹൈക്കിലും ഒക്കെ എത്തി നില്‍ക്കുകയാണ്. പക്ഷെ എവിടെ ചെന്നാലും നമ്മളെ ശല്യപ്പെടുത്താന്‍ ചിലര്‍ കാണും. അവരെ ഒഴിവാക്കാന്‍ നമ്മള്‍ പല നമ്പറും സ്വീകരിക്കാറുണ്ട്. പക്ഷെ ഈ സോഷ്യല്‍ മീഡിയകളില്‍ ഇവരെ ഒക്കെ എങ്ങനെയൊന്ന് ഒഴിവാക്കി വിടും ?
വാട്സ്ആപ്പിലും ഹൈക്കിലും ഒക്കെ നമുക്ക് ബ്ലോക്ക് ചെയ്യാന്‍ അവസരമുണ്ട്, വഴിയുണ്ട്…
വാട്സ്ആപ്പില്‍ നിന്ന് തന്നെ തുടങ്ങാം.
നിങ്ങള്‍ക്ക് മെസ്സേജ് അയക്കുന്ന ആ ഒരാളെ ബ്ലോക്ക്‌ ചെയ്യാന്‍ അവരുടെ മെസ്സേജ് തുറന്ന ശേഷം സെറ്റിങ്ങ്സ് സെലക്റ്റ് ചെയ്യുക. അതിന്റെ ഏറ്റവും ഒടുവില്‍ ബ്ലോക്ക് എന്ന ഓപ്ഷന്‍ ഉണ്ട്. ഒരിക്കല്‍ നമ്മള്‍ സേവ് ചെയ്ത നമ്പര്‍ ആണ് ബ്ലോക്ക്‌ ചെയ്യേണ്ടത് എങ്കില്‍ വാട്സ് ആപ്പ് തുറന്ന് അക്കൗണ്ട്‌ സെറ്റിംഗ്സ് എടുത്ത ശേഷം അതില്‍ നിന്നും പ്രൈവസി സെലക്ട്‌ ചെയ്യുക. അതില്‍ നിന്നും ബ്ലോക്ക് നമ്പര്‍ എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
ഒരിക്കല്‍ ബ്ലോക്ക്‌ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അയാള്‍ക്ക് നിങ്ങളുമായി ഒരു തരത്തിലും സംവദിക്കാന്‍ കഴിയില്ല. നിങ്ങളുടെ സ്റ്റാറ്റസ്, പ്രൊഫയില്‍ പിക്ചര്‍ എന്നിവ അദ്ദേഹത്തിന് കാണണോ മെസ്സേജുകള്‍ അയക്കനൊ സാധിക്കില്ല.
ഹൈക്കിലും ഇതുപോലെ തന്നെ അക്കൗണ്ട്‌ സെറ്റിംഗ്സ് എടുത്ത ശേഷം അതില്‍ നിന്നും പ്രൈവസി സെലക്ട്‌ ചെയ്തു ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
ഇനി ഗ്രൂപ്പുകളുടെ കാര്യമാണെങ്കില്‍ അത് നമുക്ക് ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല. പക്ഷെ മ്യൂട്ട് ചെയ്യാന്‍ സാധിക്കും. അതായത് മെസ്സേജ് വരും പക്ഷെ വന്ന കാര്യം ഒരിക്കലും വാട്സ് ആപ്പ് നമ്മളെ അറിയിക്കില്ല. അങ്ങോട്ട്‌ ചെന്ന് നോക്കിയാല്‍ മാത്രമേ വല്ലതും വന്നിട്ടുണ്ടോ എന്ന് നമ്മള്‍ അറിയൂ.
എത്ര നാളത്തേക്ക് അല്ലെങ്കില്‍ എത്ര നേരത്തേക്ക് മ്യൂട്ട് ചെയ്യണം എന്ന് നമുക്ക് തീരുമാനിക്കാന്‍ സാധിക്കും.

ഇതാണോ നിങ്ങളുടെ പാസ് വേഡ് ??? എങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല 

പാസ് വേഡുകളുടെ സുരക്ഷയുടെ കാര്യത്തില്‍ 2014 ഒരു നല്ല വര്‍ഷമായിരുന്നില്ല. കാരണം പല ഉന്നതരുടെയും എന്തിനേറെ അവരുടെ വളരെ സ്വകാര്യ ചിത്രങ്ങള്‍ വരെ ഹാക്ക് ചെയ്തു മറ്റുള്ളവര്‍ കാണാന്‍ ഇടയായില്ലേ ?…ഒരുപാട് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നതും ഈ പാസ്വേഡ് അസുരക്ഷിതത്വം കാരണമായിട്ടാണ്.
ഇക്കഴിഞ്ഞ ദിവസം പാസ് വേഡ് മാനേജ്‌മെന്റ് കമ്പനിയായ സ്പ്ലാഷ് ഡേറ്റ 2014 ലെ ഏറ്റവും ബലഹീനമായ, അല്ലെങ്കില്‍ സുരക്ഷ കുറഞ്ഞ പാസ് വേഡുകളുടെ പട്ടിക പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ട 3.3 മില്യണ്‍ പാസ് വേഡുകള്‍ പരിശോധിച്ചാണ് ഈ പട്ടിക പുറത്തു വിട്ടത്. ഈ പട്ടികയില്‍ ഉള്ള ഏറ്റവും മോശമായ എന്ന് പറയാവുന്ന അഥവാ സര്‍വസാധാരണമായി ഉപയോഗിക്കുന്ന കുറെ പാസ് വേഡുകള്‍ പുറത്തു വിട്ടു.
സ്പ്ലാഷ് ഡേറ്റയുടെ പക്കല്‍ ലഭിച്ച പാസ് വേഡുകളുടെ കാര്യത്തില്‍ കൂടുതലും നോര്‍ത്ത് അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്പുമോക്കെയാണ്. പാസ് വേഡ് ദുര്‍ബലതയുടെ കാര്യത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ‘123456’,’password’ എന്നീ രണ്ടു പാസ് വേഡുകള്‍ ആണ്.
ഒന്നാം സ്ഥാനം കൈവരിച്ചത് ‘123456’, ‘password’ ഇവയൊക്കെ ആണെങ്കിലും ‘monkey,’ ‘dragon,’ ‘letmein’ എന്നീ വാക്കുകളും പട്ടികയുടെ 25 നുള്ളില്‍ വരും.
നിങ്ങളുടെ പസ്വേഡുകള്‍ സുരക്ഷിതമാകണമെങ്കില്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളും കൂട്ടിച്ചേര്‍ത്ത് ടൈപ്പ് ചെയ്യാന്‍ കമ്പനി അവശ്യപ്പെടുന്നു. കൂടാതെ എട്ടോ അതില്‍ കൂടുതല്‍ എണ്ണം ടൈപ്പ് ചെയ്യുന്നതും നിങ്ങളുടെ പാസ്വേഡ് സുരക്ഷ കൂട്ടുമെന്നും പറയുന്നു.
നിങ്ങളുടെ പസ്വേഡുകള്‍ ഈ പറയുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് വേണം കരുതാന്‍.പാസ് വേഡ് മാനേജ്‌മെന്റ് കമ്പനിയായ സ്പ്ലാഷ് ഡേറ്റ പുറത്തു വിട്ട ഏറ്റവും ഹാക്ക് ചെയ്യപ്പെട്ട ദുര്‍ബല പാസ്വേഡുകലള്‍ ഇതാ …
123456
password
12345
12345678
qwerty
1234567890
1234
baseball
dragon
football
1234567
monkey
letmein
abc123
111111
mustang
access
shadow
master
michael
superman
696969
123123
batman
trustno1

ആവശ്യമില്ലാത്ത മെയിലുകള്‍ തടയാന്‍ ഒരു വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ചാല്‍ മതി.

മെയില്‍ ഉപയോഗിക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് സ്പാം മെയിലുകള്‍. ഒന്നോ രണ്ടോ ആവശ്യമറിയാന്‍ നമുക്ക് നമ്മുടെ മെയില്‍ ഐഡി അതാത് വെബ്‌സൈറ്റുകളില്‍ കൊടുക്കേണ്ടി വരും. പക്ഷെ ആവിശ്യം കഴിഞ്ഞാലും വെബ്‌സൈറ്റ് ചറപറ മെയിലുകള്‍ അയച്ചുകൊണ്ടിരിക്കുന്നത് നമുക്ക് തലവേദന സൃഷ്ടിക്കുന്നു.
സ്പാംഗൌര്‍മെറ്റ് എന്ന സൈറ്റ് വഴി നിങ്ങള്‍ക്ക് ഒരു വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ച്‌ ഇത്തരം സ്പാം മെയിലുകളില്‍ നിന്നും രക്ഷപെടാം. നിങ്ങള്‍ക്ക് ആവശ്യമുള്ളിടത്തെല്ലാം നിങ്ങള്‍ക്ക് ഈ വ്യാജ മെയില്‍ ഐഡി കൊടുക്കാം. ആവിശ്യമുള്ള മെയിലുകള്‍ നിങ്ങളുടെ യഥാര്‍ത്ഥ മെയില്‍ ഐഡിയിലേക്ക് അയക്കപെടുകയും. മറ്റുള്ളവ വ്യാജനില്‍ ഒതുങ്ങി നില്‍ക്കുകയും ചെയ്യുന്നു.ഒറ്റപ്രാവശ്യം രജിസ്റ്റര്‍ ചെയ്‌താല്‍  പിന്നെ ആ സൈറ്റില്‍ കയറുകയും വേണ്ട അനാവശ്യമായ മെയിലുകള്‍ കൊണ്ട് പൊറുതിമുട്ടുകയും വേണ്ട.

ഇനി ഒരിക്കല്‍ അയച്ച മെസ്സേജും ഡിലീറ്റ് ചെയ്യാം; പുതിയ ആപ്പ് വിപണിയില്‍.

പുതിയ ആപ്പ് വരുന്നു. ദിവസവും പുതിയ പുതിയ ആപ്പുകള്‍ വിപണിയില്‍ എത്തുന്ന ഈ കാലത്ത്, ഈ ആപ്പിന് ഒരുപ്പാട് പ്രത്യേകതകള്‍ ഉണ്ട്. ഒരിക്കല്‍ അയച്ചു കഴിഞ്ഞ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റുവും വലിയ സവിശേഷത.
സ്ട്രിംഗ് എന്നു പേരിട്ടിരിക്കുന്ന ആപ്‌ളിക്കേഷന്റെ പ്രാഥമിക പരീക്ഷണം വിജയിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സ്ട്രിംഗിലൂടെ സന്ദേശം കൈമാറുന്നവര്‍ക്ക് തങ്ങളുടെ വ്യക്തിപരമായുള്ള സംഭാഷണങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുവാന്‍ സാധിക്കും. ഇതു വഴി നടത്തുന്ന ഗ്രൂപ്പ് സംഭാഷണങ്ങളില്‍ അയക്കുന്ന സന്ദേശങ്ങള്‍ ആരൊക്കെ വായിക്കണമെന്നതും സന്ദേശം അയക്കുന്നവര്‍ക്ക് തീരുമാനിക്കാം.
ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഗ്രൂപ്പിലെയോ സ്വകാര്യമായുള്ളതോ ആയ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം. ഡിലീറ്റ് ചെയ്ത സന്ദേശം പിന്നെ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്നതല്ല                                                                          DOWNLOAD HERE  https://play.google.com/store/apps/details?id=com.realwakka.messenger&hl=en

ഫോണെടുക്കാത്ത മക്കള്‍ക്ക് ഇനി പണിയാകും, മാതാപിതാക്കള്‍ക്ക് കൂട്ടായി ‘ഇഗ്നോര്‍ നോ മോര്‍’

കൂട്ടുകാരോടൊത്ത് ഉല്ലസിക്കുമ്പോഴും മൊബൈല്‍ ഗെയിം കളിക്കുമ്പോഴും വീട്ടില്‍ നിന്നും ഫോണ്‍ വിളിച്ചാല്‍ ചില കുട്ടികള്‍ ഫോണെടുക്കാറില്ല. ഇത്തരക്കാരെക്കൊണ്ട് ഫോണെടുപ്പിക്കാനുള്ള ആപ്ലിക്കേഷനാണ് ഇഗ്‌നോര്‍ നോ മോര്‍. ഈ ആപ്ലിക്കേഷനിലൂടെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഫോണ്‍ അകലത്തിരുന്നു കൊണ്ട് ലോക്ക് ചെയ്യാനാവും. പിന്നെ ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ അതു തുറക്കാന്‍ രക്ഷിതാക്കള്‍ തന്നെ മനസ്സു വയ്ക്കണം. തുടര്‍ന്ന് ഫോണ്‍ തുറക്കാനുള്ള പാസ് വേഡ് അറിയാനായി വീട്ടിലേക്ക് വിളിക്കുകയേ അവര്‍ക്ക് രക്ഷയുള്ളൂ.
ഇഗ്‌നോര്‍ നോ മോര്‍ എന്ന ഈ വീട്ടിലെ ഫോണിലും കുട്ടിയുടെ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമെ ഇത് പ്രവര്‍ത്തിക്കുകയുള്ളൂ. ഇതിലൂടെ പെരന്റിംഗ് ഫോണുപയോഗിച്ച് അമ്മക്ക് കുട്ടിയുടെ ഫോണ്‍ ലോക്കു ചെയ്യാം. കുട്ടിക്ക് തന്നിഷ്ടപ്രകാരം ഈ ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റോള്‍ ചെയ്ത് ര്ക്ഷപ്പെടാനാവില്ല. അത്തരം അതിബുദ്ധിക്ക് ശ്രമിച്ചാല്‍ ഫോണ്‍ ഓഫായി പോവുകയും വീട്ടിലുള്ള ഫോണിലേക്ക് മെസേജ് അലര്‍ട്ട് ലഭിക്കുകയും ചെയ്യും. വീട്ടിലെ യൂസര്‍നെയിമും പാസ്‌വേഡുമുപയോഗിച്ചാണ് ഈ ആപ്ലിക്കേഷന്‍ കുട്ടിയുടെ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.DOWNLOAD HERE                    https://play.google.com/store/apps/details?id=com.jane.ignorenomore&hl=en

Thursday, January 1, 2015

ആന്‍ഡ്രോയിഡ് ഫോണ്‍ വഴി നിങ്ങളുടെ ഐക്യു വര്‍ധിപ്പിക്കാം -                                                                                                                         ഇരുപത്തിനാല് മണിക്കൂറും മൊബൈലും കുത്തിപ്പിടിച്ചു നടക്കുന്ന ഇക്കാലത്ത് നമ്മുടെയെല്ലാം ഐക്യു പവര്‍ കുറഞ്ഞു വരികയാണെന്ന് ഓരോരുത്തരും സ്വയം വിലയിരുത്തിയാല്‍ ബോധ്യമാകുന്ന കാര്യമാണ്. അത് കൊണ്ട് മക്കളുടെ വരെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന മാതാപിതാക്കളും അധ്യാപകര്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളും ആകാതിരിക്കുവാന്‍ നമ്മള്‍ ഓരോരുത്തരും നമ്മുടെ ഐക്യു വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇങ്ങനെ നമ്മുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് ഐക്യു വര്‍ദ്ധിപ്പിക്കുന്നതിനും അളക്കുന്നതിനുമായി മെന്‍സ എന്ന് പേരുള്ള ഐക്യു സൊസൈറ്റി ഒരു ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. 39 ചോദ്യങ്ങളും അതിനുത്തരം പറയുവാന്‍ 40 മിനുട്ടുമാണ് ഈ ആപ്പ് നമുക്ക് തരിക.

നിങ്ങള്‍ ഓരോരുത്തരും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് മത്സരത്തില്‍ പങ്കു ചേരുക. നിങ്ങള്‍ക്ക് ലഭിക്കുന്ന പോയിന്‍റ് എത്രയെന്ന് താഴെ കമന്റ് വഴി അറിയിക്കുമല്ലോ ?
ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.          https://play.google.com/store/apps/details?id=com.klikapp.iqtest