Saturday, March 22, 2014

ആന്‍‌ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ വിന്‍ഡോസില്‍ റണ്‍ ചെയ്യാം ആന്‍ഡ്രോയ്ഡില്‍ പ്രശസ്തമായ നിരവധി ആപ്ലിക്കേഷനുകള്‍ ഉണ്ട്. വാട്ട്സ് ആപ് പോലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡിലൂടെ പ്രശസ്തമായവയാണ്. എന്നാല്‍ ഇത്തരം മിക്ക ആപ്പുകളും വിന്‍ഡോസ് സപ്പോര്‍ട്ട് ചെയ്യില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമുകളാണ് ആന്‍ഡ്രോയ്ഡ് എമുലേറ്ററുകള്‍. Bluestack എന്ന എമുലേറ്റര്‍ പ്രോഗ്രാം ഉപയോഗിച്ച് ഇത് ചെയ്യാനാവും.

ആദ്യം ഈ പ്രോഗ്രാം കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതില്‍ സെര്‍ച്ചിംഗ് സംവിധാനവുമുണ്ട്. ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തിരിക്കണം.

ഇങ്ങനെ സെര്‍ച്ച് ചെയ്ത് ആപ്ലിക്കേഷന്‍ കണ്ടെത്തി അത് ഇന്‍സ്റ്റാള്‍ ചെയ്യാം. അല്പസമയം ഇതിന് വേണ്ടി വരും. തുടര്‍ന്ന് മെയിന്‍ മെനുവിലേക്ക് പോയാല്‍ അവിടെ ആപ്ലിക്കേഷന്‍‌ ഇന്‍സ്റ്റാള്‍ ചെയ്തതായി കാണാനാവും.

അവിടെ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് റണ്‍ ചെയ്യാം.
വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ് Bluestack എമുലേറ്റര്‍. പല ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളും ഏറെ പ്രശസ്തമാകുന്നതോടെ മററ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാക്കുന്നുണ്ട്. ഇവയില്‍ പലതും ഇപ്പോള്‍ വിന്‍ഡോസിന് വേണ്ടിയും ലഭ്യമാണ്. IVIDE NINNU DOWNLOAD CHEYTHOLUhttp://www.bluestacks.com/

No comments:

Post a Comment