Saturday, March 22, 2014

പോപ് അപ്പുകള്‍ ബ്ലോക്ക് ചെയ്യാം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പരസ്യങ്ങളേക്കാള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവയാണ് പോപ് അപ്പുകള്‍. പലപ്പോഴും ഇവ ഒഴിവാക്കാനായി ക്ലിക്ക് ചെയ്യുന്നത് മാറിപ്പോയി അത് തുറന്ന് വരുകയും ചെയ്യും. അടുത്തിടെയായി ഇത്തരം പോപ് അപ് ആഡുകള്‍ ഭൂരിപക്ഷം സൈറ്റുകളിലും കാണാം. ഇവയെ തടയാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് Poper Blocker.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ എല്ലാ പോപ് അപ്പുകളെയും ബ്ലോക്ക് ചെയ്യുകയും, അതോടൊപ്പം ഒരു നോട്ടിഫിക്കേഷന്‍ കാണിക്കുകയും ചെയ്യും. അതില്‍ ക്ലിക്ക് ചെയ്താല്‍ ബ്ലോക്ക് ചെയ്ത കണ്ടന്‍റ് കാണാനാവും.

Adblock Plus ഉപയോഗിക്കുന്നവര്‍ ഇത് കൂടി ഉപയോഗിച്ചാല്‍ നല്ല ഫലം കിട്ടും. കാരണം ആഡ് ബ്ലോക്കിനെ ബൈപാസ് ചെയ്ത് പോകുന്നവരെ പോപ്പര്‍ പിടികൂടിക്കൊള്ളും. APPOL E SOFTWARE IVIDE NINNU DOWNLOAD CHEYTHOLU https://chrome.google.com/webstore/detail/poper-blocker/bkkbcggnhapdmkeljlodobbkopceiche

No comments:

Post a Comment