Saturday, March 22, 2014


വിന്‍ഡോസ് 8 ല്‍ പഴയ സ്റ്റാര്‍ട്ട് സ്ക്രീന്‍ വിന്‍ഡോസ് 8.1 ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് പഴയപോലെയാക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. പലരും ഈ സ്റ്റാര്‍ട്ട് സ്ക്രീന്‍ ഇഷ്ടപ്പെടുന്നു തന്നെയുണ്ടാവില്ല. കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് ഇത് റീസെറ്റ് ചെയ്യാനാവും. അത് എങ്ങനെയെന്ന് നോക്കാം.

സ്റ്റാര്‍ട്ട് സ്ക്രീനില്‍ സെര്‍ച്ചില്‍ cmd എന്നടിച്ച് സെര്‍ച്ച് ചെയ്യുക.
കമാന്‍ഡ് പ്രോംപ്റ്റില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as administrator ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
ഇനി താഴെ കാണുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക.

cd C:\Users\[User]

ഇവിടെ user എന്നത് അക്കൗണ്ടിലെ യൂസര്‍ നെയിമാണ്.
തുടര്‍ന്ന് എന്റര്‍ അടിക്കുക.

യൂസര്‍ ഡയറക്ടറി തുറക്കുമ്പോള്‍ del %LocalAppData%\Microsoft\Windows\appsFolder.itemdata-ms എന്ന് ടൈപ്പ് ചെയ്യുക.
വീണ്ടും എന്ററടിച്ച് താഴെ കാണുന്ന കമാന്‍ഡ് നല്കുക.

del %LocalAppData%\Microsoft\Windows\appsFolder.itemdata-ms.bak

വീണ്ടും എന്ററടിച്ച് Tskill explorer എന്ന് നല്കുക.

വീണ്ടും Enter നല്കുക. വിന്‍ഡോസ്എക്സ്പ്ലോറര്‍ റീസ്റ്റാര്‍ട്ട് ചെയ്യപ്പെടും. വീണ്ടും കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പഴയ വിന്‍ഡോസിലുണ്ടായിരുന്ന സ്റ്റാര്‍ട്ട് സ്ക്രീന്‍ വരും.

No comments:

Post a Comment