Saturday, March 22, 2014

COMPUTERINU USB KONDU ORU LOCK ITTALO മറ്റുള്ളവര്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഇഷ്ടമല്ലേ? അത്തരക്കാര്‍ സാധാരണ ചെയ്യാറ് സിസ്റ്റം പാസ് വേഡ് നല്കി ലോക്ക് ചെയ്യുകയാണ്. എന്നാല്‍ ഒരു പടി കൂടി കടന്ന് ചെയ്യാവുന്ന ഒരു വിദ്യയാണ് യു.എസ്.ബി ലോക്ക്. കംപ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യാന്‍ താക്കോല്‍ പോലെ യു.എസ്.ബി ഡ്രൈവ് ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും. കംപ്യൂട്ടറില്‍ നിന്ന് യു.എസ്.ബി ഡ്രൈവ് വേര്‍പെടുത്തുമ്പോള്‍ കംപ്യൂട്ടര്‍ ലോക്കാവുകയും ചെയ്യും.

Predator എന്ന പ്രോഗ്രാമാണ് ഇത്തരത്തില്‍ യു.എസ്.ബി ഡ്രൈവിനെ ലോക്കാക്കി മാറ്റാന്‍ സഹായിക്കുക. ഇത് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇത് ഉപയോഗിക്കാന്‍ ആദ്യം Predator ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് യു.എസ്.ബി ഡ്രൈവ് കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. തുടര്‍ന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു കണ്‍ഫര്‍മേഷന്‍ ബോക്സ് വരുകയും പാസ് വേഡ് നല്കാന്‍ ആവശ്യപ്പെടും. അത് നല്കി ok ക്ലിക്ക് ചെയ്യുക.



ഒരു സെറ്റിങ്ങ് ബോക്സ് തുറന്ന് വരും. അവിടെ യു.എസ്.ബി ഡ്രൈവ് സെല്ക്ട് ചെയ്ത് create key ക്ലിക്ക് ചെയ്യുക.
പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ ടാസ്ക്ബാറില്‍ കാണാനാവും.
ഓരോ മുപ്പത് സെക്കന്‍ഡിലും പ്രോഗ്രാം റണ്‍ ചെയ്യുകയും യു.എസ്.ബി കണക്ട് ചെയ്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുകയും ചെയ്യും. ഇല്ലെങ്കില്‍ കംപ്യൂട്ടര്‍ ഡിമ്മാവുകയും ലോക്കാവുകയും ചെയ്യും. IVIDE NINNU EDUTHOLU AAA LOCKER http://www.predator-usb.com/predator/en/index.php?n=Main.DownloadEval

No comments:

Post a Comment