Saturday, March 22, 2014

അനോണിമസ് വീഡിയോ ഷെയറിങ്ങില്‍ എറ്റവും മുന്‍നിരയിലുള്ള സൈറ്റ് യുട്യൂബ് തന്നെയാണ്. എതിരാളികളൊക്കെ ബഹുദൂരം പിന്നില്‍ എന്ന് തന്നെ പറയേണ്ടി വരും. എന്നാല്‍ യുട്യൂബും വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. യുട്യൂബിലെ പുതിയ കമന്‍റ് സംവിധാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ അതിനേക്കാള്‍ വലിയ പ്രശ്നമായ പലരും കാണുന്നത് അനോണിമസായി യുട്യൂബില്‍ വീഡിയോ ഷെയര്‍ ചെയ്യാനാവില്ല എന്നതാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ അത് നല്ലത് തന്നെയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ അനോണിമസ് ആയി തന്നെ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ചില വീഡിയോകള്‍ നമ്മുടെ കൈവശം വന്നുചേര്‍ന്നേക്കാം.

ഈ സ്ഥലത്തേക്കാണ് Viddme വരുന്നത്. ഇമേജറും, 4ചാനും ചെയ്യുന്ന അതേ രീതി തന്നെയാണ് ഇതും. വീഡിയോകള്‍ കാണാനും, അപ് ലോഡ് ചെയ്യാനും, റെക്കോഡ് ചെയ്യാനുമൊക്കെയുള്ള സംവിധാനങ്ങള്‍ ആദ്യ പേജില്‍ തന്നെ കാണാനാവും.
avi , mp4 ഫോര്‍മാറ്റുകളെ പിന്തുണയ്ക്കുന്ന Viddme പക്ഷേ flv സപ്പോര്‍ട്ട് ചെയ്യില്ല. ഇതിലേക്ക് വീഡിയോ അപ് ലോഡ് ചെയ്യാന്‍ അക്കൗണ്ട് നിര്‍മ്മിക്കേണ്ടതില്ല. നിലവില്‍ പരസ്യങ്ങളില്ലെങ്കിലും ക്രമേണ ജനപ്രീതി നേടുമ്പോള്‍ വന്നുകൂടായ്കയില്ല. DOWNLOAD CHEYYAM DHAAAAAAAAAAA IVIDE NINNU http://vidd.me/

No comments:

Post a Comment