Saturday, March 22, 2014


ആന്‍ഡ്രോയ്ഡ് ഫോണ്‍ നിയന്ത്രിക്കാന്‍ കൈ ചലനം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പലതും കൗതുകകരവും എന്നാല്‍ ഉപകാരമുള്ളതുമായ പല സേവനങ്ങളും നല്കുന്നതാണ്. ഐ ഫോണില്‍ മുമ്പ് തന്നെ നിലവിലുള്ള ഒന്നാണ് ജെസ്ചര്‍ കണ്‍ട്രോള്‌. കൈ ചലനങ്ങളുപയോഗിച്ച് ഫോണിനെ നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും. ആന്‍ഡ്രോയ്ഡില്‍ ഇതേ സംവിധാനം ഏര്‍പ്പെ‌ടുത്താന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് GMD Gesture Control. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള ഒരേയൊരു അടിസ്ഥാന സൗകര്യം ഫോണ്‍ റൂട്ട് ചെയ്തിരിക്കണമെന്നതാണ്.

ലൈറ്റ്, പ്രോ വേര്‍ഷനുകളില്‍ ഈ ആപ്ലിക്കേഷന്‍‌ ലഭ്യമാണ്. ലൈറ്റ് വേര്‍ഷനില്‍ ഡിഫോള്‍ട്ടായ ചലനങ്ങള്‍ ഉപയോഗിക്കാനാകുമ്പോള്‍ പ്രോയില്‍ സ്വന്തമായി സെറ്റ് ചെയ്യാനാവും.

ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ തന്നെ ഇത് ഉപയോഗിക്കാം. ചലനങ്ങള്‍ തിരിച്ചറിയാന്‍ ഫോണിന് സാധിക്കാതെ വന്നാല്‍ Advanced tab ല്‍ പോയി ഇത് പരിഹരിക്കാം. പ്രോ വേര്‍ഷനില്‍ പുതിയ കസ്റ്റം ജെസ്ചറുകള്‍ ആഡ് ചെയ്യുന്നത് അത്ര എളുപ്പമല്ലെങ്കിലും അല്പം മെനക്കെട്ടാല്‍ അത് സാധിക്കും. മാനുവലായി വിരല്‍ ചലനങ്ങള്‍ രേഖപ്പെടുത്തി അതിന്‍റെ വാല്യു നല്കുകയാണ് ചെയ്യുക.

ആപ്ലിക്കേഷന്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയ്ത് വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ഒന്നുകൂടി ഇന്‍സ്റ്റാള്‍‌ ചെയ്ത് നോക്കുക. മിക്കവാറും ശരിയിയിരിക്കും. PLAY STORIL ITHADICHOLU GMD GestureControl ★ root

No comments:

Post a Comment