Saturday, March 22, 2014

കംപ്യൂട്ടര്‍ ക്ലീനിങ്ങ് ഓട്ടോമാറ്റിക്കായി ചെയ്യാം കംപ്യൂട്ടര്‍ പതിവായി ഉപയോഗിക്കുന്നത് വഴി ക്ലട്ടറുകള്‍ രൂപപ്പെടുകയും കംപ്യൂട്ടറിന്‍റെ പെര്‍ഫോമന്‍സിനെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാനായി മാനുവലായി സിസ്റ്റം ക്ലീനിങ്ങും ഡിഫ്രാഗിങ്ങും ചെയ്യാറുണ്ട്.
എന്നാല്‍ കംപ്യൂട്ടര്‍ തനിയെ ക്ലീന്‍ ചെയ്യാനായി ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Belvedere.

ഇത് സിസ്റ്റത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഇന്‍സ്റ്റാളായി കഴിഞ്ഞാല്‍ ബാക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. സിസ്റ്റം ട്രേയില്‍ ഇതിന്റ ഐക്കണ്‍ പ്രത്യക്ഷപ്പെടും.
ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് select About ക്ലിക്ക് ചെയ്യുക. Manage എടുത്ത് Belvedere Rules എടുക്കുക.
ഒരു പുതിയ റൂള്‍ ക്രിയേറ്റ് ചെയ്യാന്‍ ഒരു പുതിയ ഫോള്‍ഡറുണ്ടാക്കുക.

തുടര്‍ന്ന് അത് സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
ഇവിടെ ഏത് തരത്തിലുള്ള റൂളാണെന്നത് നിശ്ചയിക്കാം. ഉദാഹരണത്തിന് നിശ്ചിത സമയത്തിന് ശേഷം ഫയലുകള്‍ ഡെലീറ്റ് ചെയ്യുക പോലുള്ളവ. DOWNLOAD CHEYYU IVIDE NINNU
http://lifehacker.com/341950/belvedere-automates-your-self+cleaning-pc

No comments:

Post a Comment