Monday, December 15, 2014

Bitdefender Total Security 2015 ഒറിജിനല്‍ കീ അടക്കം തികച്ചും ഫ്രീ

ആന്റിവൈറസ്‌ ലോകത്തെ പ്രമുഖ കമ്പനിയായ BitDefender അവരുടെ Total Security ആറ് മാസത്തേക്ക് ഒറിജിനൽ കീയോടു കൂടെ കമ്പനി നല്കുന്നു...
ഈ അവസരം ഒരിക്കലും പാഴാക്കരുത്...ജസ്റ്റ്‌ ഒരു രെജിസ്ട്രേഷൻ മാത്രം ചെയ്തു ഒറിജിനൽ കീ സ്വന്തമാക്കാം...
ആദ്യം BitDefender Total Security 2015 താഴെ ഉള്ള ലിങ്കുകളിൽ പോയി ഡൌണ്‍ലോഡ് ചെയ്തു                                                   64 ബിറ്റ്                                                                             http://download.bitdefender.com/windows/desktop/t_security/2015/en-us/bitdefender_ts_18_64b.exe         ശേഷം ഈ ലിങ്കില്‍ പോയി ഇമെയില്‍ കൊടുക്കുക...കൂടെ സെക്യൂരിറ്റി കാപ്ച്ചയും ഫില്‍ ചെയ്യുക..         (link)   ........       http://www.bitdefender.de/media/html/chip2015/              ശേഷം “KOSTENLOSE LIZENZ SICHERN” എന്നതില്‍ ക്ലിക്കുക..
ഒരു മിനിറ്റ് വെയിറ്റ് ചെയ്‌താല്‍ മെയിലില്‍ ഒറിജിനല്‍ കീ എത്തിയിട്ടുണ്ടാകും                                                                      32 ബിറ്റ്                                                      http://download.bitdefender.com/windows/desktop/t_security/2015/en-us/bitdefender_ts_18_32b.exe

അവസാനം ഗൂഗിള്‍ കനിഞ്ഞു.. ഇനി ഇംഗ്ലീഷ് ലേഖനങ്ങള്‍ സുഖമായി മലയാളീകരിക്കാം.. മലയാളം ഇംഗ്ലീഷിലേക്കും..

നിങ്ങളുടെ കൂട്ടത്തില്‍, Google Translate ഉപയോഗിക്കാത്തവര്‍ തുലോം കുറവായിരിക്കും. ഒരുഭാഷയില്‍നിന്നും മറ്റൊരു ഭാഷയിലേക്ക് ലേഖനങ്ങള്‍, വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഗൂഗിളിന്‍റെ സേവനമാണ് 'google translate'.എന്നാല്‍ translate ഇല്‍ നമ്മുടെ ശ്രേഷ്ഠ ഭാഷയായ മലയാളം ഉള്‍പ്പെടുത്താത്തതില്‍ നിരാശരായിരുന്നു ഗൂഗിളിന്‍റെ മലയാളി ഫാന്‍സ്.. ഇതാ അവര്‍ക്കൊരു സന്തോഷ വാര്‍ത്ത...ഇനിമുതല്‍ അന്യ ഭാഷയിലുള്ള ലേഖനങ്ങള്‍ മലയാളത്തിലേക്കും , തിരിച്ച് മലയാളത്തിലുള്ള ലേഖനങ്ങള്‍ മറ്റ് ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യാന്‍, മറ്റുള്ളവരെ ആശ്രയിക്കേണ്ട .. നിങ്ങള്ക്ക് തന്നെ ഗൂഗിളിന്‍റെ translateസംവിധാനം ഉപയോഗിച്ച് ഇതൊക്കെ തനിയെ ചെയ്യാം..അതിനായി ഇ ലിങ്കില്‍ പോവുക               https://translate.google.co.in/ആവശ്യമായ ഭാഷകള്‍ തിരഞ്ഞെടുത്ത്  താഴെ കാണുന്ന കോളത്തില്‍ തര്‍ജ്ജമ ചെയ്യേണ്ട ലേഖനം അല്ലെങ്കില്‍ വാക്കുകള്‍ ടൈപ്പ് ചെയ്ത ശേഷം 'translate' എന്ന ബട്ടണ്‍ ക്ലിക്കുക. നിങ്ങള്‍ ഇടത് വശത്ത് ടൈപ്പ് ചെയ്ത വാക്കിന്‍റെ തര്‍ജ്ജമ നേരെ വലതു വശത്ത് വന്നതായി കാണാം.
ANDROID PAID സോഫ്റ്റ്‌വെയര്‍ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ ഡൌണ്‍ലോഡ് ചെയ്യുക   APTOID                                                                                                                                         DOWNLOAD HERE  http://m.aptoide.com/
നമ്മുടെ കുട്ടികള്‍ വഴി തെറ്റി പോവാതിരിക്കാനായി പാരന്റല്‍ കണ്ട്രോള്‍ സോഫ്റ്റ്‌വെയര്‍                                                                                                                                                                                                       ഫേസ്ബുക്കിലുടെ പലരും ചോദിക്കുന്ന കാര്യം ആണ് വീട്ടിലെ കുട്ടികള്‍ ഇന്റര്‍ നെറ്റിലുടെ അശ്ലീല സൈറ്റുകളില്‍ എത്താതിരിക്കാന്‍ എന്ത് ചെയ്യാന്‍ പറ്റും എന്ന്. നമ്മള്‍ ഏതൊക്കെ രീതിയില്‍ ബ്ലോക്ക് ചെയ്തു വച്ചാലും അതെല്ലാം പൊളിച്ചടുക്കാന്‍ മിടുക്കര്‍ ആണ് ഇന്നത്തെ പിള്ളേര്‍ .  നമ്മളെക്കാള്‍ അറിവ് അവര്‍ക്കായിരിക്കും കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ . കുട്ടികള്‍ വഴി തെറ്റുന്നത് തടയാന്‍ Parental Control Software എന്ന പേരില്‍ നിറയെ സോഫ്റ്റ്‌വെയറുകള്‍ നെറ്റില്‍ കിട്ടാനുണ്ട്. അതില്‍ നല്ലത് എന്ന് തോന്നിയ ചില സോഫ്റ്റ് വെയറുകള്‍ ഇവിടെ പരിചയപ്പെടുത്താം. ചിലതെല്ലാം കാശ് കൊടുത്തു വാങ്ങേണ്ടവയാണ് എന്നിരുന്നാലും നമ്മുടെ കുട്ടികളുടെ കാര്യത്തിനു ആയതു കൊണ്ട് കുറച്ചു കാശ് മുടക്കുന്നത് തന്നെയാ നല്ലത്.                                                                                                 -1           Netdog porn filter നെറ്റ് ഡോഗ് പോണ്‍ ഫില്‍റ്റെര്‍ ഇത് വളരെ നല്ലൊരു സോഫ്റ്റ്‌വെയര്‍ തന്നെയാണ്. ഇത് ഇന്‍സ്ടാല്‍ ചെയ്യുന്ന സമയത്ത് തന്നെ ഓട്ടോമാറ്റിക് ആയി കുറെ സൈറ്റുകള്‍ ബ്ലോക്ക് ആവും. ഇനി നമുക്ക് ഫേസ് ബുക്ക് അത് പോലെ ഉള്ള വേറെ ഏതെങ്കിലും ബ്ലോക്ക് ചെയ്യണം എന്നുണ്ടെങ്കില്‍ അത് ആഡ് ചെയ്യാനുമുള്ള സൗകര്യം ഇതില്‍ ഉണ്ട്. പാസ്‌വേഡ് ഇട്ടു നമുക്ക് ഇത് പ്രൊട്ടെക്റ്റ് ചെയ്യാം. ഇന്‍സ്റ്റാല്‍ ചെയ്തു കഴിഞ്ഞാല്‍ ആരും അറിയാതെ സൈലന്റ് ആയിട്ട് അത് വര്‍ക്ക്‌ ചെയ്‌തോളും. ഇനി അഥവാ ആരെങ്കിലും കണ്ടു പിടിച്ചു അത് റിമുവ് ചെയ്യുമെന്ന പേടിയും വേണ്ട. പാസ്‌വേഡ് അടിച്ചു കൊടുത്താല്‍ മാത്രമേ ഇത് കമ്പ്യൂട്ടറില്‍ നിന്നും ഒഴിവാക്കാന്‍ കഴിയു. ഇവിടെ ക്ലിക്ക് ചെയ്തു നെറ്റ് ഡോഗ് പോണ്‍ ഫില്‍റ്റെര്‍ ഡൌണ്‍ലോഡ് ചെയ്യാം    http://www.softpedia.com/get/Security/Security-Related/NetDog.shtml                                                                                                                             -2           Net Nanny 40 യു എസ് ഡോളര്‍ വില വരുന്നുണ്ട് ഇതിന്റെ വില. ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്യാം -            http://www.netnanny.com/                                                                                                                                                                                                 3         k9 web protection ഇത് ഫ്രീ ആയി തന്നെ ഡൌണ്‍ ലോഡ് ചെയ്യാം. ഫ്രീ ആയി ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്‌തോളു.      http://www1.k9webprotection.com/                                                                                                                                                                                                                                ഗൂഗിള്‍ വഴിയെല്ലാം സേര്‍ച്ച് ചെയ്യുമ്പോള്‍ കുട്ടികള്‍ അറിയാതെ അനാവശ്യ വെബ് സൈറ്റുകളിലേക്ക് എത്തി പെടാതിരിക്കാനും വളരെ നല്ലതാണ് ഇത്. ഇത്രയൊക്കെ ആണെങ്കിലും കുട്ടികളുടെ ഉള്ളം കയ്യില്‍ ഒതുങ്ങുന്ന മൊബൈലില്‍ അവര്‍ക്ക്‌ ആവശ്യമുള്ളതെലാം കിട്ടുന്നുണ്ട്. കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങിച്ചു കൊടുക്കുമ്പോള്‍ ഈ കാര്യം കൂടെ ശ്രദ്ധിക്കുക. കഴിയുന്നതും കുട്ടികള്‍ക്ക് ഇന്റര്‍ നെറ്റും ക്യാമറയും എല്ലാം ഉള്ള മൊബൈല്‍ വാങ്ങിച്ചു കൊടുക്കാതിരിക്കുക -
ട്യൂബ്മേറ്റ്‌: ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി ഒരു ഗംഭീര യൂട്യൂബ് ഡൌണ്‍ലോഡര്‍ -
                                                                                                                                                                                                                യൂട്യൂബില്‍ നിന്നും വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനായി ഒരുപാട് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പരീക്ഷിച്ചിട്ടുള്ളവരാണ് നമ്മള്‍ . keepvid.com പോലെയുള്ള ഒരു പാട് വെബ്‌സൈറ്റുകളും ചില Google Chrome Store Applications ഉം Mozilla Firefox ആഡോണുകളും യൂട്യൂബ് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനായി സഹായിക്കുന്നുണ്ട് എങ്കിലും ഒരു യഥാര്‍ത്ഥ ഡൌണ്‍ലോഡിംഗ് അനുഭൂതി ലഭിക്കുന്നില്ല എന്നതാണ് സത്യം കൂടാതെ പരസ്യങ്ങളുടെയും മറ്റ് ബാഗ്ഗുകളുടെയും പ്രളയവും.

നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താവാണ് എങ്കില്‍ ഏറ്റവും നല്ല യൂട്യൂബ് ഡൌണ്‍ലോഡിംഗ് അപ്ലിക്കേഷന്‍ ആണ് ട്യൂബ്‌മേറ്റ്. പക്ഷെ ഗൂഗിളിന്റെ ഔദ്യോഗിക അപ്പ് സ്‌റ്റോര്‍ ആയ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ അപ്ലിക്കേഷന്‍ ലഭ്യമല്ല. പക്ഷെ ഈ അപ്ലിക്കേഷന്റെ ഒരുപാട് ഡ്യൂപ്പ്‌ളിക്കേറ്റുകള്‍ ലഭ്യമാണ് താനും. അത് കൊണ്ട് തന്നെ ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാനായി ഒരിക്കലും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ കയറിയിട്ട് കാര്യമില്ല, അതിനായി ട്യൂബ്‌മേറ്റിന്റെ ഔദ്യോതിക വെബ്‌സൈറ്റ് ആയ Tubemate.net സന്ദര്‍ശിക്കുക ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒട്ടനവധി ലിങ്കുകള്‍ ഹോം പേജില്‍ തന്നെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും .
ശ്രദ്ധിക്കുക :- ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യണമെങ്കില്‍, നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ സെറ്റിങ്ങ്സില്‍ ചില മാറ്റം വരുത്തേണ്ടതുണ്ട് (അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ഗൂഗിളിന്‍റെ ഔദ്യോതിക അപ്പ്സ്റ്റോറില്‍ നിന്നല്ലാത്തതിനാലാണിത് )
അതിനായി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ SETTINGS > SECURITY > എടുത്ത ശേഷം UNKOWN SOURCES ടിക്ക് ചെയ്യുക. ട്യൂബ്മേറ്റ്‌ ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം അണ്‍ടിക്ക് ചെയ്യാവുന്നതാണ്. ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനെക്കുറിച്ച്‌ കൂടുതല്‍ സംശയമുണ്ടെങ്കില്‍ Tubemate Blog സന്ദര്‍ശിക്കാവുന്നതാണ്.



ആദ്യം തന്നെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ ട്യൂബ്മേറ്റ്‌ അപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് ആവശ്യമായ വീഡിയോകള്‍ യൂട്യൂബില്‍ സെര്‍ച്ച്‌ ചെയ്യുന്നതു പോലെത്തന്നെ സെര്‍ച്ച്‌ ചെയ്യുക. തുടര്‍ന്ന് ആവശ്യമായ വീഡിയോ ക്ലിക്ക് ചെയ്യുക. പ്രസ്തുത വീഡിയോക്ക് മുകളിലോ താഴെയോ ആയി ഒരു പച്ചക്കളര്‍ ആരോ കാണാം ആ ആരോ ക്ലിക്ക് ചെയ്യുന്നതോടെ ഡൌണ്‍ലോഡ് ചെയ്യാനായി വിവിധ ഫോര്‍മാറ്റുകള്‍ കാണാവുന്നതാണ് അതില്‍ നിങ്ങളുടെ ഫോണിനു യോജിച്ച ഫോര്‍മാറ്റ്‌ തിരഞ്ഞെടുക്കാവുന്നതാണ്.

MP3 ഫോര്‍മാറ്റും ലഭ്യമാണെങ്കിലും കൂടി ട്യൂബ്മേറ്റ്‌ ഇവിടെ യൂട്യൂബ് വീഡിയോ ഒരു mp3 ഫയല്‍ ആയി കണ്‍വര്‍ട്ട് ചെയ്യപ്പെടുന്നില്ല എക്സ്റ്റന്‍ഷന്‍ mp3 എന്ന് റീനെയിം ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ട്യൂബ്മേറ്റ്‌ ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്ത വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്നില്ല എങ്കില്‍ MX PLAYER അല്ലെങ്കില്‍   VLX PLAYER    എന്ന വീഡിയോ അപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.

-ഇനി കുടുംബം കലക്കാനും ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍; ഉളുപ്പില്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യാം -                                                                                                                                                                 ഒരു കുടുംബം കലക്കണം എന്ന അതിയായ ആഗ്രഹം നിങ്ങള്‍ക്കുണ്ടോ? അതല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയെ കുറിച്ച്, ഭര്‍ത്താവിനെ കുറിച്ച്, മകളെ കുറിച്ച് നിങ്ങള്‍ക്ക് വല്ല സംശയങ്ങളും ഉണ്ടോ? എങ്കില്‍ കൂടെ കൂടെ അവരുടെ ഫോണെടുത്തു പരിശോധിക്കുകയോ അവരുടെ മെയില്‍, ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയവ നോക്കുകയോ ചെയ്യേണ്ട അവസ്ഥ നിങ്ങള്‍ക്കിനി ഒഴിവാക്കാം. അത്തരം ജോലികള്‍ ചെയ്തു ഭംഗിയായി ചാരപ്പണി നടത്തുവാനായി ഒരു ആപ്ലിക്കേഷന്‍ ഇതാ തയ്യാറായിരിക്കുന്നു.
ആപ്പിള്‍, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി, വിന്‍ഡോസ് ഫോണ്‍ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ തയ്യാറാക്കപ്പെട്ട mSpy ആപ്ലിക്കേഷന്‍ ആണ് അയലത്തെ വീട്ടിലെ അല്ലെങ്കില്‍ സ്വന്തം ബന്ധുക്കളുടെ വിവരങ്ങള്‍ ഭംഗിയായി നിങ്ങള്‍ക്ക് ചോര്‍ത്തി തരിക. mSpy ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ പിന്നെ അവരുടെ ഫോണിലെ വിളികള്‍ റെക്കോര്‍ഡ്‌ ചെയ്തു നിങ്ങള്‍ക്ക് അയച്ചു തരികയും മെസേജുകളും ഫേസ്ബുക്ക്, സ്കൈപ്പ് തുടങ്ങിയവയിലെ മെസേജുകളും ബ്രൗസിംഗ് ഹിസ്റ്ററിയും നിങ്ങള്‍ക്ക് അയച്ചു തരും.


ഇനി ഫ്രീയായി മറ്റുള്ളവരുടെ അല്ലെങ്കില്‍ സ്വന്തം കുടുംബം കലക്കാം എന്നൊരു വേണ്ട കേട്ടോ, പ്രതിമാസം 24.99 പൗണ്ട് അടച്ചാല്‍ മാത്രമേ mSpy പ്രവര്‍ത്തിക്കുകയുള്ളൂ. മെസ്സേജുകള്‍ ചോര്‍ത്തുന്നതോടൊപ്പം ഫോണില്‍ എത്ര ചാര്‍ജ് അവശേഷിക്കുന്നുണ്ടെന്നു പോലും ഈ ആപ്ലിക്കേഷന്‍ പറഞ്ഞുതരും. പ്രധാനമായും കുട്ടികളുടെയും തൊഴിലാളികളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായാണ് എംസ്‌പൈ ആപ്ലിക്കേഷന്‍ നിര്‍മിച്ചത്.
ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നൊരിക്കലും ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. ഫോണ്‍ ഉപയോഗിക്കുന്നയാളുടെ ആപ്ലിക്കേഷന്‍ ലിസ്റ്റില്‍ ഈ സൂത്രക്കാരന്‍ ഉണ്ടെന്ന് കാണില്ല. ഒന്നില്‍ക്കൂടുതല്‍ ഡിവൈസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കൂടുതല്‍ പേരെ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് mSpy അവകാശപ്പെടുന്നു.
NB: ഡൌണ്‍ലോഡ് ചെയ്യും മുന്‍പ് അത്രയും ചീപ് കാര്യം ചെയ്യണോ എന്ന് രണ്ടു വട്ടം ആലോചിക്കാം.                      നാണമില്ലാത്തവര്‍   ഇവിടെ  നിന്നെടുതോ             DOWNLOAD HERE                http://www.mspy.com/

ടോറന്‍റ് സൈറ്റുകളിലേക്ക് ഒരു എളുപ്പവഴി                                                                                                                                                                            ചിലപ്പോള്‍ ചില രാജ്യങ്ങളില്‍ നിന്നും ടോറന്‍റ് സൈറ്റ് ആക്സസ് ചെയ്യാന്‍ സാധിക്കുകയില്ല. അവിടെ കൊണ്ട് വന്നിരിക്കുന്ന നിയന്ത്രണങ്ങള്‍ തന്നെയാണ് അതിനു കാരണം. എന്നാല്‍ ഇതെല്ലം മറികടന്നു എളുപ്പം ടോറന്‍റ് ആക്സസ് ചെയ്യാന്‍ ഒരു എളുപ്പ വഴിയാണ് താഴെ പറയുന്നത്. ഈ ലിങ്കില്‍ പോയി പൈറേറ്റ് ബ്രൌസര്‍ ഡൌണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റോള്‍ ചെയ്യേണ്ട വിധം സൈറ്റില്‍ തന്നെ കാണിച്ചിട്ടുണ്ട്. മാത്രമല്ല ഇത് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ ടോറന്‍റ് സൈറ്റുകള്‍ തപ്പി നടക്കേണ്ട ആവശ്യവും ഇല്ല. എല്ലാം ഈ ബ്രൌസറില്‍ തന്നെ ബുക്ക്‌ മാര്‍ക്ക് ആയി വരുന്നതാണ്.

ടോറന്‍റ് ക്ലയന്റ് ആയ വിഡാലിയ , പോര്‍ട്ടബില്‍ ഫയര്‍ ഫോക്സ് ബ്രൌസര്‍ , ഫോക്സ് പ്രോക്സി ആഡ് ഓണ്‍ എന്നിവയുടെ ഒരു പാക്കേജ് ആണ് ഇത്. എല്ലാ വിധ പ്രസിദ്ധ ടോറന്‍റ് സൈറ്റുകളിലേക്കും എളുപ്പം എത്തിപ്പെടാന്‍ സഹായിക്കുന്നതാണ് ഈ ബ്രൌസര്‍.
അറിയിപ്പ് : പൈറസി പ്രോത്സാഹിപ്പിക്കുക എന്ന ഒരു ലക്‌ഷ്യം ഈ പോസ്റ്റ്‌ കൊണ്ട് ഉധേശിക്കുന്നില്ല. നിയമ വിരുദ്ധമായ കാര്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക                           DOWNLOAD HERE                 http://piratebrowser.com/

നാളെ നിങ്ങള്‍ എങ്ങനെ ഇരിക്കും എന്നു അറിയണോ ??? ഏജ് പ്രോഗ്രഷന്‍ സോഫ്റ്റ്‌വെയര്‍ തരംഗമാകുന്ന                                              ശാസ്ത്രം വളര്‍ന്നപ്പോള്‍ നാളെ എന്ത് സംഭവിക്കും എന്ന് നാം പ്രവചിച്ചു തുടങ്ങി. പക്ഷെ നാളെ നമ്മുടെ ശരീര ഘടന എങ്ങനെ ഇരിക്കും? മുഖത്ത് എന്തെല്ലാം മാറ്റങ്ങള്‍ വരും? ഇവയെ കുറിച്ച് വിശദമായി ഒരു പഠനം നടത്താന്‍ തന്നെ ഒരു കൂട്ടം ഗവേഷകര്‍ തീരുമാനിച്ചു. അങ്ങനെ വാഷിങ്ങ്ട്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനത്തിന്റെ പരിണിതഫലമാണ് ഒരു പുതിയ തരം ‘ഏജ് പ്രോഗ്രഷന്‍ സോഫ്റ്റ്‌വെയര്‍’.
ഒരു പ്രായത്തിനു ശേഷം അലെങ്കില്‍ ഒരു കാലഘട്ടത്തിനു ശേഷം ഒരാള്‍ എങ്ങനെയിരിക്കും, എന്തൊക്കെ മാറ്റങ്ങള്‍ അയാളുടെ ശരീര ഘടനയില്‍ ഉണ്ടാകും, ഇതൊക്കെ പ്രവചിക്കാന്‍ ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും എന്നാണ് ഇത് കണ്ടുപിടിച്ചവരുടെ അവകാശവാദം. ഈ സോഫ്റ്റ്‌വെയര്‍ കൊണ്ട് രൂപപ്പെടുത്തുന്ന ഫോട്ടോയും ഒര്‍ജിനല്ലും തമ്മില്‍ ഒരു വ്യത്യാസം കണ്ടു പിടിക്കാന്‍ ആരായാലും പാടുപ്പെടും എന്നും അവര്‍ പറയുന്നു.
01
ഈ ജൂണില്‍ നടക്കുന്ന ‘IEEE Computer Vision and Pattern Recognition conference’ വേദിയില്‍ ഈ പഠനം അവതരിപ്പിക്കും. കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്താന്‍, പ്രതേകിച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ കുഞ്ഞുങ്ങള്‍ ഇന്നു എങ്ങനെ ഇരിക്കും എന്നു രൂപപ്പെടുത്തി അവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ ഒക്കെ ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും. ഇതേ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന മാറ്റ് സോഫ്റ്റ്‌വെയര്‍ ഇതിന്റെ അത്ര സഹായകരമല്ല എന്നുള്ളതും, ഇതിനു ഒരാളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഫോട്ടോകള്‍ ഉണ്ടാക്കിയെടുക്കാന്‍ 30 നിമിഷത്തില്‍ താഴെ മതിയെന്നുള്ളതും ഇതിന്റെ പ്രതേകതകള്‍ ആണ്.

പക്ഷെ അഞ്ചു വയസിനു താഴെ ഉള്ള കുട്ടികളുടെ പടം നോക്കി ‘ഭാവി’ വരയ്ക്കുക്ക ഈ സോഫ്റ്റ്‌വെയര്‍ ചെയ്യില്ല, കാരണം കുഞ്ഞുങ്ങള്‍ എല്ലാവരും ഒരുപ്പോലെ ഷെയര്‍ ചെയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. എല്ലാ കുഞ്ഞുങ്ങളും ഒരു പ്രായത്തില്‍ ചില കാര്യങ്ങളില്‍ ഒരുപ്പോലെയിരിക്കും. അത് കൊണ്ട് തന്നെ ആ പ്രായത്തില്‍ ഉള്ള കുഞ്ഞുങ്ങളുടെ ഫോട്ടോ വച്ച് ഭാവി വരയ്ക്കാന്‍ പറഞ്ഞാല്‍ നടക്കില്ല. അത് പ്പോലെ തന്നെ ഒരു ഒറ്റ ഫോട്ടോ നോക്കി ഭാവിയില്‍\എങ്ങനെ എന്ന് പറയാന്‍ പാടാണ്. വിവിധ സമയത്ത് എടുത്ത ഒന്നോ രണ്ടോ മൂന്നോ ഫോട്ടോകളുടെ സഹായത്തോടെ ഇത് ചെയ്താല്‍ ഗുണം അത്രത്തോളം മികച്ചതായിരിക്കും.
03
പഠനത്തിന്റെ ഭാഗമായി നിരവധി ഫോട്ടോകള്‍ ഈ ഗവേഷക സംഘം ശേഖരിക്കുകയും, ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അവരുടെ പ്രായം കണക്കകുകയും ചെയ്തു, പുതിയ ഫോട്ടോകള്‍ രൂപപ്പെടുത്തി. അതിനു ശേഷം അവര്‍ രൂപപ്പെടുത്തിയ ഫോട്ടോകളും അതെ പ്രായത്തില്‍ ഉള്ള ഒര്‍ജിനല്‍ ഫോട്ടോയും പൊതുജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എന്നിട്ട് ഇതില്‍ ഒര്‍ജിനല്‍ ഏത്, ഡ്യൂപ്ലിക്കേറ്റ് ഏത് എന്നു തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. പകുതിയില്‍ കുടുതല്‍പ്പേരും ഇവിടെ സംശയത്തില്‍ ആയി പോയി !!!
അതുകൊണ്ട് തന്നെ ഈ സോഫ്റ്റ്‌വെയര്‍ ഒരു വിജയം തന്നെയാണ്, ഇനി ഇതില്‍ കുടുതല്‍ മാറ്റങ്ങള്‍, പരിഷ്‌കാരങ്ങള്‍ വരുത്തുകയാണ് ലക്ഷ്യം എന്നു സര്‍വകലാശാല ഗവേഷക സംഘം പറയുന്നു.   DOWNLOAD HERE         https://www.aprilage.com/

നിങ്ങളുടെ ഡാറ്റ നഷ്ടപ്പെട്ടോ? തിരിച്ചെടുക്കാന്‍ ഒരു എളുപ്പവഴി          
                                                                           അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന പല ഫയലുകളും പിന്നീട് പലപ്പോളും ആവശ്യം വരുന്നതായി തോന്നാറില്ലേ? അങ്ങനെ ഒരു തോന്നല്‍ കൊണ്ട് വിഷമിക്കേണ്ട കാര്യമില്ല. അത്തരം ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരു എളുപ്പവഴിയും അതിനു വേണ്ടിയുള്ള ഒരു ഫ്രീ സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുകയാണ് ഇവിടെ.
പലര്‍ക്കും പരിചിതമായിരിക്കും എങ്കിലും ഇതുവരെ ഇതിനെ കുറിച്ച് അറിയാത്തവര്‍ക്ക് ഇത് ഉപകരിക്കും എന്ന് കരുതുന്നു.

വളരെ എളുപ്പം ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണിത്. ഈ ലിങ്കില്‍ പോയി Recuva ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക. ശേഷം Recuva സ്റ്റാര്‍ട്ട്‌ ചെയ്യുക. അടുത്ത സ്റ്റെപ് ഏതു ടൈപ്പ് ഫയല്‍ ആണ് നഷ്ടപ്പെട്ടത് എന്നാകും , അതില്‍ ഫോര്‍മാറ്റ്‌ അറിയാമെങ്കില്‍ അത് സെലക്ട്‌ ചെയ്യുക, അല്ലെങ്കില്‍ ഓള്‍ ഫയല്‍സ് കൊടുക്കാം. അതിനു അടുത്തതായി വരുന്ന സ്റ്റെപ് എവിടെ നിന്നാണ് ഡാറ്റ നഷ്ടപ്പെട്ടത് എന്നാകും, അറിയാമെങ്കില്‍ ആ ലോകേഷന്‍ കൊടുക്കുക, അല്ലെങ്കില്‍ മുഴുവന്‍ സിസ്റ്റം സ്കാന്‍ ചെയ്യാന്‍ കൊടുക്കാം. പക്ഷെ അത് കൂടുതല്‍ സമയം എടുക്കും. പിന്നെ സ്കാന്‍ കൊടുക്കുക. അതിനുശേഷം വരുന്ന ലിസ്റ്റില്‍ നഷ്ടപ്പെട്ട ഫയലുകളുടെ വിവരങ്ങള്‍ ഉണ്ടായിരിക്കും.
അതിനടുത്തായി ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളില്‍ ഉള്ള കുത്തുകള്‍ ഉണ്ടായിരിക്കും. അവ സൂചിപ്പിക്കുന്നത് റീകവറി സാദ്ധ്യത ആണ്. ചുവപ്പ് കുത്താണ് കാണുന്നതെങ്കില്‍ അത് റീകവറി ചെയ്യാന്‍ പ്രയാസമാണ് എന്നാണ് സൂചിപ്പിക്കുന്നത്. പച്ച കുത്താനെങ്കില്‍ അവ എളുപ്പം റീകവറി ചെയ്യാനും സാധിക്കും. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഡാറ്റ റീകവറി സാധ്യമാകുന്ന ടൂള്‍ ആണ് ഇത്. ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നോ, മെമ്മറി കാര്‍ഡില്‍ നിന്നോ, പെന്‍ ഡ്രൈവ് ഇല്‍ നിന്നോ നമുക്കു ഡാറ്റ തിരിച്ചെടുക്കാന്‍ സാധിക്കും. പിരിഫോം എന്ന കമ്പനി ആണ് ഈ സോഫ്റ്റ്‌വെയറിന്റെ നിര്‍മാതാക്കള്‍.           DOWNLOAD HERE               https://www.piriform.com/recuva/download

മൊബൈല്‍ഫോണ്‍ വില്ക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ -                                                                                                 ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ ‘Avast’ പുറത്തു വിട്ടിരിക്കുന്നത്. വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ് android മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇമെയിലുകളും അത്രതന്നെ SMS ഉം, കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഇതില്‍ തന്നെ ഈ ഫോണിന്റെ മുന്‍കാല ഉടമസ്ഥര്‍ ആരായിരുന്നു എന്ന് തിരിച്ചറിയുന്ന രീതിയിലുള്ള നഗ്‌നചിത്രങ്ങളും, സെല്‍ഫികളും, facebook മെസ്സേജുകളും, WhatsApp സന്ദേശങ്ങളും ഉള്‍പ്പെടുന്നു. പലരും ഫോണില്‍ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകള്‍, ക്രെഡിറ്റ്കാര്‍ഡ്, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ തിരിച്ചെടുക്കാം എന്ന് മനസിലാക്കുക. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? ഇതിനായി സോഫ്റ്റ്‌വയറുകള്‍ ഉണ്ടെങ്കിലും അവ പൂണ്ണമായി സുരക്ഷിതമല്ല. എന്നാല്‍ android ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം. ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക
Step 1. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക
factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്‌പെഷ്യല്‍ കീ ആവശ്യമാണ്. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting> Securtiy-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.
Step 2. Factory reset ചെയ്യുക

അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. ഇതിനായി settings> Backup & reset> Factory data reset തിരഞ്ഞെടുക്കുക. ഓര്‍ക്കുക!!! factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.
Step 3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക
ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.
Step 4. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക
ഫോണ്‍ ഒരു പ്രാവശ്യം കൂടി factory reset ചെയ്യുക. അപ്പോള്‍ നിങ്ങള്‍ മുമ്പ് ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക് കിട്ടൂ. എന്നു പറഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതരായി (രക്ഷപ്പെട്ടു!!!)എന്നര്‍ത്ഥം. ധൈര്യമായി നിങ്ങള്ക്ക് ആ ഫോണ്‍ വില്‍ക്കാം.


ക്വിക്ക് ഹീല്‍’ നിങ്ങളുടെ ഫോണിനെ പൊന്നുപോലെ സംരക്ഷിക്കും.. -                                                                                                                                                                                                                              ആന്‍ഡ്രോയ്ഡ് ഫോണുകളുടെ രക്ഷയ്ക്കായി പുതിയൊരു ആന്റിവൈറസ് സെക്യൂരിറ്റി അവതരിപ്പിച്ചിരിക്കുകയാണ് ക്വിക്ക് ഹീല്‍. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണിനെ മാല്‍വെയറുകളില്‍നിന്നും കാത്തുരക്ഷിക്കുന്നതിനും അനാവശ്യ നമ്പറുകളില്‍നിന്നുള്ള കോളുകള്‍ ഒഴിവാക്കുന്നതിനുമെല്ലാം ഉപകരിക്കുന്ന ഒരു ആന്റിവൈറസാണ് ഇത്.
ഉപഭോക്താവിന്റെ സ്വകാര്യതയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ആപ്ലിക്കേഷനുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഇതിന് കഴിയും. റിമോട്ട് ലോക്ക്, ആന്റിതെഫ്റ്റ് തുടങ്ങിയവയും ഇതിലുണ്ട്. ഫോണ്‍മോഷ്ടിക്കപ്പെട്ടാല്‍ കണ്ടുപിടിക്കാനും ഇതുമൂലം കഴിയും. അടിയന്തിര ഘട്ടങ്ങളില്‍ ഓട്ടോമാറ്റിക്കായി എസ്ഒഎസ് സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനവുമുണ്ട്. ഈ ആന്റിവൈറസ് ആപ്ലിക്കേഷന്‍ സൌജന്യമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.                                                                                            DOWNLOAD HERE           https://play.google.com/store/apps/details?id=com.quickheal.platform&hl=en
സിനിമ ഡൗണ്‍ലോഡ് ചെയ്യുന്ന ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക് ; നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തു                                                                                                                                                                 ഓണ്‍ലൈനില്‍ നിന്ന് പുതിയ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിരുതന്മാരെ കുടുക്കാന്‍ പൈറസി ക്രാക്കര്‍ എന്ന സോഫ്റ്റ്‌വെയറുമായി എത്തിയിരിക്കുകയാണ് ആന്റി പൈറസി സെല്‍.

ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ സഹായത്തോടെ തിരുവനന്തപുരത്തെ യുവ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ ഹാക്ക്‌ലോക്ക് സൊലൂഷന്‍സാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത്. സിനിമ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ത്തന്നെ സാറ്റലൈറ്റ് വഴി വീട് അല്ലെങ്കില്‍ സ്ഥാപനം കണ്ടെത്തുന്ന സംവിധാനമാണിത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി എ.ഡി.ജി.പി അനന്തകൃഷ്ണന്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനയും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ടോറന്റ് സൈറ്റുകളില്‍ സിനിമ അപ്‌ലോഡ് ചെയ്യുന്നവരെയും പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കണ്ടുപിടിക്കാനാവും.
സിനിമകള്‍ വേഡ് ഫയലില്‍ കംപ്രസ് ചെയ്ത് കാണുന്ന രീതിയാണ് യുവാക്കള്‍ അടുത്തിടെയായി സ്വീകരിച്ചത്. പാസ്‌വേഡ് സംരക്ഷിച്ചുകൊണ്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിനാല്‍ ആളെ കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവരെയും ഇനി പൈറസി ക്രാക്കര്‍ കണ്ടെത്തും. -
ടെയില്‍സ് ഫ്രീ ഓ എസ് – സുരക്ഷയില്‍ ഒരു പടി മുന്നില്‍                                                                                                                                                                 ലിനക്സ് അധിഷ്ടിത ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ അനവധിയുണ്ട്. എന്നാല്‍ അവയുടെ ഇടയില്‍ സുരക്ഷയുടെ കാര്യത്തില്‍ മറ്റേതു ഓപ്പന്‍ സോഴ്സ് ഓ എസ്സിനെക്കാലും വെല്ലുന്നതാണ് ടെയില്‍സ്.
അമേരിക്കയുടെ സൈബര്‍ ചാര പ്രവര്‍ത്തനങ്ങളെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചിരുന്നത് എന്ന ഖ്യാതിയും ഇവന് സ്വന്തം. എവിടെയിരുന്നും ഇതു കമ്പ്യൂട്ടര്‍ ഉപയോഗിച്ചും നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ അറിയാതെ ചെയ്തു തീര്‍ക്കാന്‍ കഴിയും എന്നതാണ് ഈ ഓ എസ്സിന്‍റെ പ്രത്യേകത.
ടെയില്‍സ് ഒരു ഡെബിയന്‍ ലിനക്സ് അധിഷ്ഠിത സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റം ആണ്. (The Amnesic Incognito Live System). USB, DVD, SD Card എന്നിവയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാം എന്നതും ഇതിന്‍റെ എടുത്തു പറയേണ്ട മേന്മയാണ്. ഇന്റര്‍നെറ്റില്‍ നമ്മെ അജ്ഞാതമാക്കി നിര്‍ത്താനും നമ്മുടെ വിവരങ്ങള്‍ മികച്ച രീതിയില്‍ എന്ക്രിപ്റ്റ് ചെയ്യാനും സാധിക്കും. അത്യാവശ്യം വേണ്ടുന്ന ഇമേജ് സൗണ്ട് എഡിറ്റിംഗ് ടൂളുകള്‍ , വെബ്‌ ബ്രൌസര്‍ , മെസ്സെന്ജ്ജേര്‍ , ഓഫീസ് സ്യൂട്ട് എന്നിവ പ്രത്യേകം ഇ ഓ എസ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മാത്രമല്ല ടെയില്‍സ് ഒരു ലൈവ് സിസ്റ്റം ആണ്, ഒരു കമ്പ്യൂട്ടറില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിനു യാതൊരു വിധത്തിലും പ്രശ്നം ഉണ്ടാക്കാത്ത വിധത്തില്‍ ഇത് പ്രവര്‍ത്തിക്കും. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പോലുള്ള മെമ്മറികള്‍ ഇത് ഉപയോഗിക്കില്ല. ടോര്‍ നെറ്റ് വര്‍ക്ക്‌ ഉപയോഗിച്ചാണ് ബ്രൌസിംഗ് മുഴുവന്‍ നടക്കുന്നത്, അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന സിസ്റ്റം ട്രാക്ക് ചെയ്യുക എന്നതും അല്പം വിഷമകരമായ ജോലിയാകുന്നു. ആരാണ് ടെയില്‍സിനു പുറകില്‍ എന്നതും അജ്ഞാതം തന്നെ.                                          DOWNLOAD HERE           https://tails.boum.org/
ഗവണ്മെന്റ് നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ ? ഒരൊറ്റ ക്ലിക്കില്‍ വിവരമറിയാം -                                                                                                                                            എഡ്വേര്‍ഡ് സ്‌നോഡന്‍ ഉയര്‍ത്തി വിട്ട കൊടുങ്കാറ്റ് ഇതുവരെ തീര്‍ന്നിട്ടില്ല. അതോടെയാണ് ഗവണ്മെന്റ് ഒരു സാധാരണക്കാരനെ പോലും കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, അതി സൂക്ഷ്മമായി ചോര്‍ത്തുന്നുണ്ടെന്നും ലോകം വിശ്വസിക്കുന്നത്. അങ്ങനെയാണ് സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നാം ഓരോരുത്തരും മനസിലാക്കുന്നത്. അതിനു നിങ്ങളെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ‘ഡിറ്റെക്ട്’. ഈ സൗജന്യ ഡെസ്‌ക്‌ടോപ് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരിക്കുന്നത് പ്രമുഖ സുരക്ഷാ ഗവേഷകനായ ക്ലൗഡിയോ ഗൗര്‍നിയെരിയാണ്. മാല്‍വെയര്‍ ഇന്‍ഫെക്ഷനില്‍ നിന്ന് നിങ്ങളുടെ കമ്പ്യൂട്ടറുകളെ സദാസമയം രക്ഷിക്കുകയാണ് ഡിറ്റെക്ട് ചെയ്യുന്നത്. ചാരപ്പണി ചെയ്യുന്ന ദുഷ്ട സോഫ്റ്റ്‌വെയറുകളെ നിഷ്‌ക്രീയമാക്കാനും ഡിറ്റെക്ടിനു കഴിയും.പ്രൈവസി ഇന്റര്‍നാഷണല്‍,ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര ഏജന്‍സികളുടെ അംഗീകാരം ഡിറ്റെക്ടിനുണ്ട്. മറ്റ് പല സോഫ്റ്റ്‌വെയറുകളും പേയ്ഡ് വെര്‍ഷനില്‍ പോലും പരാജയപ്പെടുന്നിടത്താണ് ഡിറ്റക്ട് വ്യത്യസ്തമാകുന്നത് - DOWNLOAD HERE              https://resistsurveillance.org/
ഹാക്ക് ചെയ്യാനാവാത്ത വിധം നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളെ എങ്ങിനെ സുരക്ഷിതമാക്കാം -                                                                                                                                                                                                                                                                     നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഹാക്ക് ചെയ്യപ്പെടുക എന്നത് നമ്മുടെ വീട്ടില്‍ കവര്‍ച്ച നടത്തുന്നതിന് തുല്യമാണ്. എന്നാല്‍ വീട്ടില്‍ കയറിയവന്‍ കഴിയുന്നത്ര സാധനവും എടുത്ത് വീടുപേക്ഷിച്ച് പോകുമെങ്കില്‍ നമ്മുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തവന്‍ നമ്മുടെ രഹസ്യങ്ങളുടെ കലവറയായ ആ പ്രൊഫൈലും എടുത്തു കൊണ്ടായിരിക്കും പോവുക. അതില്‍ നിന്നും ഒരു രക്ഷ വേണ്ടേ നമുക്ക് ? ഹാക്കര്‍മാരെ പടിക്ക് പുറത്ത് നിര്‍ത്തുവാനുള്ള ഏതാനും കാര്യങ്ങള്‍ ആണ് നമ്മള്‍ ചുവടെ പറയുന്നത്. ഒരു കാര്യം ആദ്യമേ പറയട്ടെ, വെബ്‌ എന്ന മായാലോകത്ത് ഒരു സുരക്ഷയും നമുക്ക് 100 ശതമാനം സുരക്ഷിതത്വം ഉറപ്പു നല്‍കുന്നില്ല. എന്നാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളിലേക്കുള്ള ഹാക്കര്‍മാരുടെ ഒഴുക്ക് തടയുകയും നിങ്ങള്‍ക്ക് കൂടുതല്‍ സുന്ദരമായി ഉറങ്ങാന്‍ സാധിക്കുകയും ചെയ്യും. ഇനി നിങ്ങള്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ക്ക് പുറമേ നിങ്ങളുടേതായ സെക്യൂരിറ്റി ടിപ്പുകള്‍ പറയാനുണ്ടെങ്കില്‍ അത് താഴെ കമന്റ് ആയി പറയാം, അല്ലെങ്കില്‍ ബൂലോകത്തില്‍ തന്നെ ഒരു പോസ്റ്റായി എഴുതുകയും ചെയ്യാം. ടു സ്റ്റെപ് വെരിഫിക്കേഷന്‍ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഇപ്പോള്‍ അവയുടെ യൂസര്‍മാര്‍ക്ക് ടൂ സ്റ്റെപ് വെരിഫിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോഗിന്‍ സമയത്ത് ഒരു എക്സ്ട്ര സ്റ്റെപ്പ് കൂടി ചെയ്യേണ്ടുന്ന പരിപാടി ആണിത്. ഇത് കമ്പ്യൂട്ടറില്‍ ആണെങ്കില്‍ മറ്റേതെങ്കിലും ഡിവൈസുകളില്‍ ആണെങ്കില്‍ ഒരേ പോലെ തന്നെയാണ്. അതിനര്‍ത്ഥം നിങ്ങളെ ഹാക്ക് ചെയ്യാന്‍ നോക്കുന്നവര്‍ക്ക് നിങ്ങളുടെ യൂസര്‍നേമും പാസ്സ്‌വേര്‍ഡും മാത്രം കിട്ടിയാല്‍ പോരെന്നു ചുരുക്കം. കാരണം എക്സ്ട്ര കോഡ് നിങ്ങള്‍ക്ക് ലഭിക്കുക എസ് എം എസ് വഴിയോ മൊബൈല്‍ ആപ്പ് വഴി ജനറേറ്റ് ചെയ്തോ ആയിരിക്കും. ഇതെങ്ങിനെ ഫേസ്ബുക്കില്‍ ചെയ്യാം എന്നറിയേണ്ടേ, ഫേസ്ബുക്കില്‍ Settings പേജില്‍ Security എന്ന ടാബ് എടുക്കുക. അതില്‍ Login Approvals എന്ന ഒപ്ഷനെടുത്ത് നിങ്ങള്‍ക്കിത് ആക്ടിവെറ്റ് ചെയ്യാം. Code Generator എന്ന ടാബിലാണ് ഇപ്പോള്‍ പല യൂസര്‍മാര്‍ക്കും ഈ സൗകര്യം ലഭിക്കുന്നത്/                                                                                                                                                                                                       ജിമെയിലില്‍ ആണെങ്കിലും ഗൂഗിളില്‍ ആണെങ്കിലും നിങ്ങളുടെ Google Account പേജില്‍ കയറി Security ടാബെടുത്ത് അതില്‍ നിന്നും 2-step Verification എടുക്കുക. ഇത്രയൊക്കെ പറഞ്ഞത് ഇങ്ങനെയൊക്കെ ചെയ്താല്‍ പിന്നീടൊരിക്കലും ഹാക്ക് ചെയ്യപ്പെടില്ല എന്നല്ല, കാരണം നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ വിചാരിച്ചാല്‍ അക്കാര്യം കൂളായി ചെയ്യാവുന്ന ഒരു പരിപാടി മാത്രമാണ്. എങ്കിലും മുകളില്‍ പറഞ്ഞ ടു സ്റ്റെപ് വെരിഫിക്കേഷന്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ക്ക് ചുറ്റും ഒരു ചുറ്റുമതില്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട തന്നെ.                                                                                                                                                                                                                         തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഡിസ്കണക്റ്റ് ചെയ്യൂ നിങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം, ഗൂഗിള്‍ അക്കൌണ്ടുകള്‍ തുടങ്ങിയവ ചില തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായി ലിങ്ക് ചെയ്യപ്പെട്ടു കിടക്കുകയാകും ഇപ്പോഴും. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എന്തെങ്കിലും ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടി കണക്റ്റ് ചെയ്ത ആ ആപ്പുകള്‍ ഇപ്പോഴും നിങ്ങളുടെ അക്കൌണ്ടുമായി ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നത് നിങ്ങളുടെ അക്കൌണ്ടുകളുടെ സുരക്ഷയെ ബാധിക്കുന്ന ഒരു കാര്യം തന്നെയാണ്. ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് ചില സ്ഥലങ്ങളില്‍ ലൊഗിനും മറ്റും എളുപ്പമാക്കിയേക്കാം എങ്കിലും അവയെ നമ്മുടെ പ്രൊഫൈലിലേക്ക് പിന്‍വാതിലിലൂടെ കടക്കുവാനുള്ള അനുമതിയാണ് നിങ്ങളതിലൂടെ നല്‍കുന്നതെന്ന് എന്ന സത്യം നിങ്ങള്‍ മനസിലാക്കണം. ഇത് മനസ്സില്‍ വെച്ച് കൊണ്ട് തന്നെ ഈ കണക്റ്റ് ചെയ്യപ്പെട്ട ആപ്പുകളെ നിങ്ങളൊന്ന് റിവ്യൂ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏറെക്കാലമായി നിങ്ങള്‍ ഉപയോഗിക്കാത്ത ആപ്പുകളെ ആദ്യം റിമൂവ് ചെയ്യുക. ഏറെക്കാലമായി അപ്ഡേറ്റ് ചെയ്യാത്തതും റിമൂവ് ചെയ്യാം. പല ആപ്പുകളെയും നമുക്ക് ശുദ്ധരായി തോന്നാമെങ്കിലും അവയുടെ ഡാറ്റബേസില്‍ നമ്മുടെ പാസ്സ്‌വേര്‍ഡ്‌ അടക്കം അടിച്ചു മാറ്റുവാനുള്ള വിദ്യകള്‍ അവര്‍ സ്റ്റോര്‍ ചെയ്തിട്ടുണ്ടാകും എന്ന സത്യം നിങ്ങള്‍ മനസിലാക്കുക. ഫേസ്ബുക്കില്‍ ആണെങ്കില്‍ Settings പേജില്‍ Apps എന്ന ടാബില്‍ കയറി നമുക്ക് ശുദ്ധീകരണം നടത്താം. -                                                                                                                                                                                                                                                                                                                                                ഏറെക്കാലമായി മുന്നറിയിപ്പ് നല്‍കുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ്. നിങ്ങളുടെ ഇമെയില്‍ വഴിയോ സോഷ്യല്‍ മീഡിയ ഇന്‍ബോക്സ് വഴിയോ ലഭിക്കുന്ന സംശയം തോന്നിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. കാരണം യാഥാര്‍ത്ഥ്യം എന്ന് തോന്നിക്കുന്ന വിധത്തില്‍ നിര്‍മ്മിക്കപ്പെട്ട ഫിഷിംഗ് സൈറ്റുകളില്‍ ആയിരിക്കും അത് നിങ്ങളെ കൊണ്ടെത്തിക്കുക. ഫേസ്ബുക്ക്, ജിമെയില്‍ പോലുള്ളവയുടെ ഫിഷിംഗ് സൈറ്റ് ആണെങ്കില്‍ പിന്നെ പറയേണ്ടല്ലോ. നിങ്ങളവിടെ പാസ്സ്‌വേര്‍ഡ്‌ അടിക്കുകയും ചെയ്യും അവരത് ചോര്‍ത്തുകയും ചെയ്യും. ലോകത്തെ പ്രമുഖ ബ്രൌസറുകള്‍ ഇത്തരം സൈറ്റുകളെ തടയാന്‍ വേണ്ടി ദിനേന എന്നോണം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവയുടെ ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷന്‍ സോഫ്റ്റ്‌വെയര്‍ തന്നെ ഉപയോഗിച്ചാല്‍ ഇത്തരം കെണികളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാം. വിശ്വസനീയമായ ഉപകരണങ്ങള്‍ ലോക്ക് ചെയ്യാം ഒരിക്കല്‍ നിങ്ങളുടെ ലാപ്ടോപ്പില്‍ നിന്നും ഫേസ്ബുക്ക്, ട്വിറ്റെര്‍ എന്നീ അക്കൌണ്ടുകളില്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ലാപ്പിനെ വിശ്വസനീയമായ ഉപകരണം അല്ലെങ്കില്‍ ട്രസ്റ്റഡ് ഡിവൈസ് ആക്കി ലോക്ക് ചെയ്യാം. അത് ആ ലാപ്പില്‍ പിന്നെ നിങ്ങള്‍ക്ക് സുഖമായി ലോഗിന്‍ ചെയ്യാം. നിങ്ങളുടെ ഫോണിന്റെ കാര്യത്തിലും ടാബിന്റെ കാര്യത്തിലും ഇത് തന്നെ ചെയ്യാം. കൂടാതെ മറ്റു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതും ഇക്കൂട്ടത്തില്‍ പെടുത്താം. ഇത് ഇത്തരം സോഷ്യല്‍ മീഡിയകളില്‍ ഒരേസമയം പെട്ടെന്നുള്ള ലോഗിന്‍ സാധ്യമാക്കുകയും അതെ സമയം തന്നെ മറ്റൊരു ഉപകരണത്തില്‍ നിന്നും നിങ്ങളുടെ അക്കൌണ്ടിലേക്കുള്ള ഹാക്കിംഗ് ശ്രമം തടയുകയും ചെയ്യും. എന്നാല്‍ ഈ ഉപകരണങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടഞ്ഞില്ലെങ്കില്‍ അത് കൂടുതല്‍ പണിയാകും എന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ നിങ്ങളുടെ ഓരോ ട്രസ്റ്റഡ് ഡിവൈസും ഒരു പാസ്സ്‌വേര്‍ഡ്‌ കൊണ്ട് സുരക്ഷിതമാക്കുവാന്‍ ശ്രമിക്കണം. കൂടാതെ ചെറിയ സമയം ഇനാക്ടീവ് ആയാല്‍ അത് ഓട്ടോമാറ്റിക് ആയി ലോക്ക് ആകാനുള്ള പരിപാടിയും ചെയ്തു വെക്കണം. ഐഫോണിലെ ഫിംഗര്‍പ്രിന്റ്‌ ലോക്കായാലും വിന്‍ഡോസിലെ പിക്ചര്‍ പാസ്സ്‌വേര്‍ഡ്‌ ആയാലും നല്ലത് തന്നെ. അല്ലെങ്കില്‍ നിങ്ങള്‍ ഫോണും എടുത്ത് നിങ്ങളുടെ അടുത്ത സുഹൃത്ത് അങ്ങ് പോസ്റ്റിംഗ് തുടങ്ങിയാല്‍ പിന്നെ പറയേണ്ടല്ലോ. ഇത് സാധാരണ നടക്കുന്ന സംഗതി മാത്രമാണ്. എന്നാല്‍ ഇപ്പോഴും പഠനങ്ങള്‍ കാണിക്കുന്നത് 60% ആളുകളും ഇത്തരമൊരു പാസ്സ്‌വേര്‍ഡ്‌ വെക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്നാണ്. അതാണ്‌ ഇതിന്റെ ഗുരുതരാവസ്ഥയായി പറയാനുള്ളത്. കാരണം നിങ്ങളുടെ കമ്പ്യൂട്ടറും മൊബൈലും നിങ്ങള്‍ മാത്രമാണ് ഉപയോഗിക്കുകയുള്ളൂ എങ്കിലും അത് മോഷണം പോകുവാനോ അല്ലെങ്കില്‍ നിങ്ങളില്ലാത്ത സമയത്ത് നിങ്ങളുടെ സുഹൃത്തുക്കള്‍ അത് ഉപയോഗിക്കുവാനോ ഉള്ള സാധ്യതയെ നമുക്ക് തള്ളിക്കളയാനാവില്ല. പാസ്സ്‌വേര്‍ഡുകള്‍ പാസ്സ്‌വേര്‍ഡിനെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യമേ പറയാനുള്ളത് എല്ലാ സൈറ്റുകളിലും ഒരേ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കരുത് എന്നാണ്. ഏതെങ്കിലും ഒരു സൈറ്റ് ഹാക്കിംഗിനു വിധേയമായാല്‍ അത് നിങ്ങളുടെ മറ്റെല്ലാ പ്രൊഫൈലുകളും നഷ്ടപ്പെടുത്താന്‍ വഴി കാണിച്ചു കൊടുക്കുന്ന പരിപാടിയായി മാറിയേക്കും. ഉദാഹരണമായി നിങ്ങളുടെ കാറിനും സേഫിനും വീടിനും ഒരേ കീ ഉണ്ടായാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. അത്രത്തോളം അപകടകരമായ അവസ്ഥയാണ് ഒരേ പാസ്സ്‌വേര്‍ഡ്‌ എല്ലാ അക്കൌണ്ടുകള്‍ക്കും വെച്ചാല്‍ ഉണ്ടായിത്തീരുക. ഓരോ പാസ്സ്‌വേര്‍ഡിന്റെയും അറ്റത്ത് ഓരോ പ്രൊഫൈലുകള്‍ക്കും വ്യത്യസ്ത അക്കങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ വരെ വന്‍തോതിലാണ് സുരക്ഷ വര്‍ദ്ധിക്കുന്നത്. അത് കൊണ്ട് ഇപ്പോള്‍ തന്നെ ഓരോ പാസ്സ്‌വേര്‍ഡും മാറ്റി തുടങ്ങൂ. പെട്ടെന്ന് ഓര്‍മ്മിച്ചു വെക്കാന്‍ കഴിയുന്നതും എന്നാല്‍ മറ്റുള്ളവര്‍ക്ക് കണ്ടു പിടിക്കാന്‍ സാധിക്കാത്തതുമായ പാസ്സ്‌വേര്‍ഡ്‌ വെച്ചോളൂ. ഓരോ പ്രൊഫൈലിന് വേണ്ടിയും ചില കണക്കിലെ സൂത്രങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ചില അക്കങ്ങള്‍ അവസാനം കൂട്ടി ചേര്‍ത്താല്‍ മറ്റൊരു പാസ്സ്‌വേര്‍ഡ്‌ ആകും. അല്ലെങ്കില്‍ ഓരോന്നിനും വ്യത്യസ്ത പാറ്റെണ്‍ തന്നെ വേണമെങ്കില്‍ അതും ചെയ്യാം. പാസ്സ്‌വേര്‍ഡ്‌ റീസെറ്റ് ചെയ്യേണ്ടുന്ന മാര്‍ഗങ്ങളും ഈ പ്രൊഫൈലുകളില്‍ ചെയ്ത് വെക്കണം. ഇമെയിലിലെക്കും മൊബൈലിലേക്കും റീസെറ്റ് ഓപ്ഷന്‍ വരുന്ന വിധത്തില്‍. അഥവാ ആരെങ്കില്‍ റീസെറ്റ് ട്രൈ ചെയ്താല്‍ അത് ഇത് വഴി നമുക്ക് പിടികിട്ടുകയും ചെയ്യും അത് വഴി പാസ്സ്‌വേര്‍ഡ്‌ മാറ്റുകയും ചെയ്യാം. അതെ സമയം റീസെറ്റ് ഓപ്ഷന്‍ വരുന്ന ഇമെയിലിലും ഫോണിലും ഇതേ പാസ്സ്‌വേര്‍ഡ്‌ വെക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആ പണിയും പാളും. ഇനി ഇത്തരം സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിങ്ങള്‍ക്ക് മറ്റേതെങ്കിലും സെക്യൂരിറ്റി ഓപ്ഷന്‍ കാണാനായാല്‍ അത് ചെയ്ത് വെച്ചേക്കുക. ഉദാഹരണമായി ഫേസ്ബുക്കില്‍ ട്രസ്റ്റഡ് കോണ്ടാക്റ്റ് ഫീച്ചര്‍ എന്നൊരു ഓപ്ഷന്‍ കാണാം. നിങ്ങളുടെ അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക് അത് വഴി നിങ്ങളെ വെരിഫൈ ചെയ്യാന്‍ സാധിക്കും, നിങ്ങളുടെ പ്രൊഫൈല്‍ ലോക്ക് ആകുകയാണെങ്കില്‍. ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ, മുകളില്‍ പറഞ്ഞ വഴികള്‍ നിങ്ങളുടെ പ്രൊഫൈലിനെ ഒരിക്കലും 100% സുരക്ഷിതമാക്കുന്നില്ല. എന്നിരുന്നാലും അത് ഹാക്കര്‍മാരില്‍ നിന്നും നിങ്ങളെ ദൂരേക്ക് മാറ്റി നിര്‍ത്തുന്
ഒടുവില്‍ ഇന്റര്‍നെറ്റ്‌ ഇല്ലാതെ നാട്ടുകാര്‍ യുട്യൂബ് കണ്ടുതുടങ്ങി -                                                                                                                       ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമല്ലെങ്കിലും യുട്യൂബ് സേവനം ഇനി നമുക്ക് സുഗമായി ആസ്വദിക്കാം.! ഇങ്ങനെ ഒരു പ്രഖ്യാപനം ഗൂഗിള്‍ നടത്തിയിട്ട് ഏകദേശം രണ്ട് മാസത്തോളമായെങ്കിലും സംഗതി പ്രാബല്യത്തില്‍ വരുന്നത് ഇപ്പോള്‍ മാത്രമാണ്.
ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പിയന്‍സ് എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ ഈ സേവനം ലഭ്യമാകുന്നത്. ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമായി ഇരിക്കുമ്പോള്‍ നമ്മള്‍ സെലക്റ്റ് ചെയ്യുന്ന വീഡിയോകള്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് നമ്മുടെ ഫോണില്‍ സ്റ്റോര്‍ ചെയ്തു വയ്ക്കാന്‍ സാധിക്കും. ഈ സമയത്ത് നെറ്റ് കണക്ഷന്‍ പോയാലും കുഴപ്പമില്ല, വീഡിയോ തടസം കൂടാതെ നമുക്ക് കാണാം.

യുട്യൂബ് സ്ക്രീനില്‍ പുതുതായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഓഫ്‌ലൈന്‍ വാച്ച് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താണ് ഇങ്ങനെ ഒരു സേവനം നമുക്ക് ലഭ്യമാക്കാന്‍ സാധിക്കുക. ഇന്ത്യയില്‍ ഈ സേവനം ആരംഭിച്ചു കഴിഞ്ഞുവെന്നും ഇന്ത്യന്‍ യുട്യൂബ് പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി ഈ സേവനത്തെ സ്വീകരിച്ചുവെന്നുമാണ് യുട്യൂബ് അധികൃതര്‍ പറയുന്നത്.

സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?                                                  നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ ഇപ്പോള്‍ തരുന്നതിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുവാന്‍ പര്യാപ്തമാണ് എന്നു നിങ്ങള്‍ക്കറിയാമോ? പല ഫോണുകളിലും നിര്‍മാതാക്കള്‍ നല്‍കുന്ന ചുരുക്കം ഫീച്ചറുകള്‍ മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്.
അതിനെ മറികടക്കാന്‍ ഒരു എളുപ്പവഴി എന്നതാണ് കസ്റ്റം ആന്‍ഡ്രോയിഡ് റോമുകള്‍ ഉപയോഗിക്കുക എന്നത്. മൊബൈല്‍ റൂട്ട് ചെയ്തു അത്തരം റോമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അല്പം സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. എന്നാല്‍ അത്തരത്തിലുള്ള കസ്റ്റം റോമുകള്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഒന്നായ സ്യനോജെന്‍ എളുപ്പത്തില്‍ നിങ്ങളുടെ ഫോണില്‍ സ്യനോജെന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഒരു അവസരം ഒരുക്കുകയാണ്. സ്യനോജെന്‍ എന്ന് പറയുന്നത് മറ്റൊരു ഒ എസ് ആണെന്ന് കരുതേണ്ടതില്ല. ആന്‍ഡ്രോയിഡ് അതിഷ്ടിതമായി നിര്‍മ്മിച്ച കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള ഒരു ഒ എസ് മാത്രമാണ് ഇത്.
സ്യനോജെന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും, മാത്രമല്ല പുതിയ വെര്‍ഷന്‍ ആന്‍ഡ്രോയിഡ് ഉപയോഗികുകയുമാവാം. ശ്രദ്ധിക്കേണ്ട വസ്തുത , ഇത് സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യണം എന്നത് മാത്രമാണ്. തെറ്റിപ്പോയാല്‍ നിങ്ങളുടെ ഫോണ്‍ പ്രവര്തനരഹിതമാകാനുള്ള സാദ്ധ്യത ഉണ്ട്. വാറണ്ടിയും നഷ്ടമാകും. ഒരു പഴയ സ്മാര്‍ട്ട്‌ ഫോണില്‍ പരീക്ഷിക്കുന്നതാവും നല്ലത്. ഇനി സ്റ്റെപ്പുകളിലേക്ക് കടക്കാം.
1. ആദ്യമായി സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്യുകയാണ് വേണ്ടത്. അതിനായി നിങ്ങളുടെ ഫോണിന്‍റെ Settings തുറന്നതിനു ശേഷം Security ടാബില്‍ Unknown sources എന്നത് ടിക്ക് ചെയ്യുക.

അഥവാ അത് ടിക്ക് ചെയ്തു കിടക്കുന്നുണ്ടെങ്കില്‍ നമുക്ക് അടുത്ത സ്റ്റെപ്പിലേക്കു കടക്കാം.
2. അടുത്തതായി നിങ്ങളുടെ ഫോണ്‍ ബ്രൌസറില്‍ http://get.cm എന്ന് ടൈപ്പ് ചെയ്തു ആ സൈറ്റില്‍ നിന്നും സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ആപ് ഡൌണ്‍ലോഡ് ചെയ്യണം.
3. ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം നോട്ടിഫിക്കേഷന്‍ ടാബ് ഓപ്പണ്‍ ചെയതാല്‍ അതില്‍ ഡൌണ്‍ലോഡ് ആയ Oneclick.apk എന്ന ഫയല്‍ കാണാന്‍ സാധിക്കുംഅതില്‍ ടച്ച്‌ ചെയ്താല്‍ ഇന്‍സ്റ്റാള്‍ ഓപ്ഷന്‍ വരും. OK സെലക്ട്‌ ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം ആപ് ഓപ്പണ്‍ ചെയ്യുക. നിങ്ങളുടെ ഫോണ്‍ സ്ക്രീനില്‍ തെളിയുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക                                . 4. അടുത്തതായി ചെയ്യണ്ടത് സ്യനോജെന്‍ മോഡ് വിന്‍ഡോസ്‌ ഇന്‍സ്റ്റാലര്‍ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുകയാണ്. അതിനായി ഈ ലിങ്ക് ഉപയോഗിക്കാം. വിന്‍ഡോസ്‌ 7 മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ മാത്രമേ സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഫോണുമായി ബന്ധിപ്പിച്ചു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുക. 30- 45 മിനിട്ടിനുള്ളില്‍ തന്നെ സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ആവുന്നതാണ്.                                              ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ നഷ്ടം വരുത്തി വച്ചേക്കാം. - DOWNLOADE HERE      http://beta.download.cyanogenmod.org/install
വാട്ട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പ് വെര്‍ഷന്‍ എത്തുന്നു                               നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്‍സ്റ്റന്റ് മെസേജ് സര്‍വീസായ വാട്ട്‌സ്ആപ്പിന്റെ ഡെസ്‌ക്ടോപ് വെര്‍ഷന്‍ എത്തുന്നു. ഇതുവരെ മൊബൈലില്‍ മാത്രം ലഭിച്ചിരുന്ന ഈ ജനപ്രീയ ആപ്പ് കമ്പ്യൂട്ടറില്‍ ലഭിക്കാനായി ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. പ്രമുഖ ടെക്‌സൈറ്റായ ആന്‍ഡ്രോയിഡ് വേള്‍ഡാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയവെര്‍ഷനായ 2.11.471 എന്ന വെര്‍ഷനില്‍ ഡെസ്‌ക്ടൊപ്പില്‍ പ്രവര്‍ത്തിക്കാനുള്ള സീക്രട്ട് കോഡ് ഉണ്ടെന്നു സൈറ്റ് പറയുന്നു. ലോഗിംഗ് ഉംസ്റ്റാറ്റസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഈ കോഡിലുണ്ടത്രേ.ഇത് വെബ് വെര്‍ഷന് മുന്നോടിയായുള്ള നടപടിയാണിതെന്നാണ് ആന്‍ഡ്രോയിഡ് വേള്‍ഡിന്റെ വിലയിരുത്തല്‍
എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ വാട്ട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. 600 മില്യണ്‍ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന്റെ എതിരാളികളായ വൈബര്‍, വിചാറ്റ്, ടെലഗ്രാം,ലൈന്‍ തുടങ്ങിയവെയ്ക്കെല്ലാം വെബ് വെര്‍ഷന്‍ കൂടിയുണ്ട്
ആപ്പിന്റെ എതിരാളികള്‍

Wednesday, December 10, 2014

മെമ്മറി കാര്‍ഡില്‍ നിന്നും ഒരിക്കല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ എങ്ങനെ റിസ്റ്റോര്‍ ചെയ്യും? - മെമ്മറി കാര്‍ഡില്‍ നിന്നും ഒരിക്കല്‍ ഡിലീറ്റ് ചെയ്ത വസ്തുക്കള്‍..അത് എന്തും ആയി കൊള്ളട്ടെ..അത് വീണ്ടും മെമ്മറി കാര്‍ഡിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കുമോ ?
ഫോട്ടോ, വീഡിയോ, മറ്റു ഫയലുകള്‍ അങ്ങനെ എന്തും ആയികൊള്ളട്ടെ..അത് നമ്മുടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ ഡിലീറ്റ് ആയി പോയാല്‍ നമ്മള്‍ എന്ത് ചെയ്യും ? അയ്യോ പോയ്യെ..എന്ന് പറഞ്ഞു വിഷമിച്ചിരിക്കേണ്ട കാര്യമില്ല..അങ്ങനെ ഡിലീറ്റ് ആയി പോകുന്ന ഫയലുകള്‍ തിരിച്ചു മെമ്മറി കാര്‍ഡിലേക്ക് എത്തിക്കാന്‍ ചില വഴികള്‍ ഉണ്ട്.
“റിക്കവ” എന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇതു സാധ്യമാവുക.DOWNLOAD HERE http://www.filehippo.com/download_recuva
വിളിച്ചാല്‍ വിളികേള്‍ക്കുന്ന മൊബൈല്‍ ആപ്പ് – “മാര്‍ക്കോ പോളോ”                                                                                              സ്മാര്‍ട്ട് ഫോണ്‍ മറന്നു വച്ചിട്ട് പോകുന്നവര്‍ക്കും, സ്മാര്‍ട്ട് ഫോണ്‍ അടിച്ചുമാറ്റി ജീവിക്കുന്നവരും നിര്‍ബന്ധമായി ഈ ലേഖനം വായിക്കുക… ഇനി ഫോണ്‍ കളഞ്ഞു പോകും എന്ന പേടിയില്ലാതെ നമ്മുക്ക് ജീവിക്കാം. കളഞ്ഞു പോകുന്ന ഫോണ്‍ അല്ലെങ്കില്‍ എവിടെയെങ്കിലും കൊണ്ട് മറന്നു വയ്ക്കുന്ന ഫോണ്‍ കണ്ടെത്താന്‍ അവന്‍ എത്തുന്നു, മാര്‍ക്കോ പോളോ..!!! പ്ലേ സ്റ്റോര്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഈ ആപ്പ്, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫുള്‍ ടൈം ഓണ്‍ ചെയ്തു സൂക്ഷിച്ചാല്‍ മാത്രം, വോയിസ് സെന്‍സിംഗ് ഫീച്ചര്‍ ഉള്ള ഈ അപ്പ് നിങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കും. -DOWNLOAD IPHONE USERS    https://itunes.apple.com/in/app/marco-polo-find-your-phone/id866937080?mt=8     DOWNLOAD ANDROID USERS         https://play.google.com/store/search?q=marco%20polo&hl=en
പങ്കാളിയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടോ? ഈ ആപ്പ് നിങ്ങളെ സഹായിക്കും.. -                                                                                   പങ്കാളി ചതിക്കുന്നുണ്ടോ എന്ന് കണ്ടെത്താനും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലികേഷന് രംഗത്ത്!. അതായത് ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുന്ന നിങ്ങളുടെ പങ്കാളിയുടെ ഏല്ലാ പ്രവര്‍ത്തനവും ചോര്‍ത്താന്‍ സാധിക്കുന്നതാണ് എംകപ്പിള്‍ (mCouple) എന്ന പേരിലുള്ള ഈ ആപ്ലികേഷന്‍. ഈ ആപ്ലികേഷന്‍ രൂപകല്‍പ്പന ചെയ്തത് എംസ്‌പൈ എന്ന ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട് ആപ് ആണ്. പങ്കാളിയുടെ ഫോണില്‍ സ്ഥാപിക്കുന്ന ആപ്ലികേഷന്‍ വഴി നിങ്ങള്‍ക്ക് ആ ഫോണില്‍ നടക്കുന്ന ടെക്സ്റ്റ് ഇമെയില്‍ പങ്കുവയ്ക്കലുകള്‍, സ്‌കൈപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ പ്രവര്‍ത്തനം എന്നിവ ഈ ആപ്ലികേഷന്‍ വഴി അറിയാന്‍ സാധിക്കും. പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ റിക്കോഡു ചെയ്യാനും എംകപ്പിള്‍ റെഡിയാണ് . പിന്നെ പങ്കാളി എവിടെയൊക്കെ പോകുന്നുവെന്നും ജിപിഎസ് ഉപയോഗിച്ച് ട്രാക്കു ചെയ്യും. ആപ്പ് രണ്ട് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുളള റിക്വസ്റ്റ് നല്‍കി കഴിഞ്ഞാല്‍ പിന്നെ ബാക്കി കാര്യങ്ങള്‍ ആപ്പ് നോക്കികോളും - DOWNLOAD LINK    https://play.google.com/store/apps/details?id=com.love.monitor&hl=en
ആന്‍ഡ്രോയിഡ് ലൈവ് ടിവി                                                                       നിരവധി ടിവി ചാനലുകള്‍ ഉള്ള അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടെങ്കിലും എല്ലാ ചാനലുകളും വര്‍ക്ക് ചെയ്യാറില്ല, എന്നാല്‍ വ്യത്യസ്ഥമായ ഒരു അപ്ലിക്കേഷനാണ് muhafaja TV. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ് എന്നിവയിലെല്ലാം നല്ല വ്യക്തതയോടെ വര്‍ക്ക് ചെയ്യുണ്ട്. മക്ക മദീന, മലയാളം, തമിഴ്, ഹിന്ദി, അറബി, ഉര്‍ദു, മ്യൂസിക്ക്, സ്‌പോര്‍ട്‌സ്, കാര്‍ട്ടൂണ്‍, ഇംഗ്ലീഷ്, സയന്‍സ്, അദര്‍സ്, എന്നിങ്ങനെ 12 കാറ്റഗറികളിലായി ചാനലുകളെ തരം തിരിച്ചിരിക്കുന്നു.
എല്ലാ ചാനലുകളും 100% വര്‍ക്കിംഗ് ആണ്, മാത്രമല്ല പുതിയ ചാനലുകള്‍ ലഭിക്കാന്‍ അപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യേണ്ട, ആഡ് ചെയ്താല്‍ ഓട്ടോമാറ്റിക്ക് ആയി ആപ്പിലേക്ക് വരും എന്നത് വളരെ നല്ല പ്രത്യേകതയാണ്. പുതിയ ചാനലുകള്‍ വന്നത് അറിയിക്കാന്‍ ന്യൂസ് ടിക്കറും, നോട്ടിഫിക്കേഷന്‍ മെസ്സേജും ഈ ആപ്പിലുണ്ട് 27/07/2014 മുതല്‍ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലുണ്ട്.

ഫേസ്ബുക്കില്‍ “കളര്‍ ചേഞ്ച്‌” ഉണ്ടോ? ; സൂക്ഷിച്ചോ,പണി കിട്ടും -                                                                                  വൈറസ് ആക്രമണത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഇപ്പോള്‍ ഒരു പുതിയ പരിപാടി കയറികൂടിയിട്ടുണ്ട്. ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് കളര്‍ ചേഞ്ച് ചെയ്യാനുള്ള ആപ് അവരുടെ ഫേസ്ബുക്ക് പേജില്‍ തന്നെ പ്രദര്‍ശിപ്പിച്ചു അതു ക്ലിക്ക് ചെയ്യുന്നവരുടെ മൊത്തം വിവരണങ്ങളും ചോര്‍ത്തികൊണ്ട് പോകുന്ന ഒരു ആപ്..!!!
ഇതിനകം ഈ വിദ്യ ഉപയോഗിച്ച് ഹാക്കര്‍മാര്‍ പതിനായിരത്തില്‍പ്പരം ആളുകളുടെ അക്കൗണ്ടിനെ വൈറസ് ബാധമാക്കി എന്നാണ് വാര്‍ത്ത!. പ്രൊഫൈലിന്റെ കളര്‍ തീം മാറ്റാമെന്ന പേരിലെത്തുന്ന ഈ ആപ് കളര്‍ ചേഞ്ച് ട്യൂട്ടോറിയല്‍ വീഡിയോ കാണിക്കാനെന്ന പേരില്‍ ഫേസ്ബുക്ക് ആക്‌സെസ് ടോക്കന്‍ എടുക്കുന്ന സൈറ്റ് വ്യക്തിയുടെ ഫേസ്ബുക്കിലെ എല്ലാ സ്വകാര്യ വിവരങ്ങളും പകര്‍ത്തും..!!! പിന്നെ എല്ലാം കൈവിട്ടു പോകും..!!! നിങ്ങളുടെ അക്കൗണ്ട് പിന്നെ ഇതൊക്കെ പേജ് ഓപ്പണ്‍ ചെയ്യുന്നു, എന്തൊക്കെ ഷെയര്‍ ചെയ്യുന്നു എന്നൊക്കെ വൈറസ് തീരുമാനിക്കും..!!!
അത്‌കൊണ്ട് ഒന്ന് സൂക്ഷിക്കുക, കളര്‍ മാറ്റാന്‍ ഈ ആപ് ഡൌണ്‍ലോഡ്‌ചെയ്തിട്ടുള്ളവര്‍ ഉടന്‍ തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക..
മൊബൈല്‍ഫോണ്‍ വില്ക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്                                                                      Step 1. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക
factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്‌പെഷ്യല്‍ കീ ആവശ്യമാണ്. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting> Securtiy-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.
Step 2. Factory reset ചെയ്യുക
അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. ഇതിനായി settings> Backup & reset> Factory data reset തിരഞ്ഞെടുക്കുക. ഓര്‍ക്കുക!!! factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.
Step 3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക
ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.
Step 4. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക
ഫോണ്‍ ഒരു പ്രാവശ്യം കൂടി factory reset ചെയ്യുക. അപ്പോള്‍ നിങ്ങള്‍ മുമ്പ് ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക് കിട്ടൂ. എന്നു പറഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതരായി (രക്ഷപ്പെട്ടു!!!)എന്നര്‍ത്ഥം. ധൈര്യമായി നിങ്ങള്ക്ക് ആ ഫോണ്‍ വില്‍ക്കാം.
എങ്ങനെ വാട്‌സ്ആപ്പില്‍ ‘ഓട്ടോ ഡൗണ്‍ലോഡിംഗ്’ തടയാം                                                                                                        വാട്‌സ്ആപ്പിലെ ഓട്ടോ ഡൗണ്‍ലോഡിംഗ് തടയാന്‍ ചുവടെ പറയുന്നത് ചെയ്താല്‍ മതിയാകും.
ആന്‍ഡ്രോയിഡ്
വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്യുമ്പോള്‍ വലതുവശത്തു മുകളില്‍ വെര്‍ട്ടിക്കലായി മൂന്നു കുത്തുകള്‍ കാണാം. ഇതില്‍ സെറ്റിങ്‌സ് എടുക്കുക. ചാറ്റ് സെറ്റിങ്‌സില്‍ ടച്ച് ചെയ്യുക. അപ്പോള്‍ മീഡിയ ഓട്ടോഡൗണ്‍ലോഡ് കാണാം. വെന്‍ യൂസിങ് മൊബൈല്‍ ഡാറ്റ, വെന്‍ കണക്റ്റഡ് വൈ -ഫൈ, വെന്‍ റോമിങ് എന്നിങ്ങനെ ഇവിടെ മൂന്നു ഓപ്ഷനുകള്‍ കാണാം. ഇവ ഡിസേബിള്‍ ചെയ്യുന്നതോടെ ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ് നിലക്കും.
ഐ ഫോണ്‍
വാട്‌സ് ആപ്പില്‍ വലതു വശത്തു മുകള്‍ ഭാഗത്ത് സെറ്റിങ്‌സില്‍ പോകുക. ചാറ്റ് സെറ്റിങ്‌സ് >-സേവ് ഇന്‍കമിങ് മീഡിയ-> ഓഫ് ചെയ്യുക. ഇതോടെ ഫോട്ടോസ് കാമറ റോളില്‍ സേവ് ആകുന്നത് നില്‍ക്കും. എന്നാല്‍ ഓട്ടോമാറ്റിക്കായി ഫോട്ടോ സേവ് ആകുന്നത് തടയാന്‍ ഐ ഫോണുകളില്‍ മാര്‍ഗമില്ല. വിഡിയോ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാത്രം നമ്മളോട് അനുവാദം ചോദിക്കും.
വിന്‍ഡോസ് ഫോണ്‍ സെറ്റിങ്‌സ് >ചാറ്റ് സെറ്റിങ്‌സ് > മീഡിയ ഓട്ടോഡൗണ്‍ലോഡ് ക്‌ളിക്ക് ചെയ്താല്‍ മതി. നോക്കിയ എസ്40, നോക്കിയ എസ് 60 ഫോണ്‍  വാട്‌സ്ആപ്പില്‍ ഓപ്ഷന്‍ എടുക്കുക. സെറ്റിങ്‌സ് > നെറ്റ്‌വര്‍ക്ക് > ഓട്ടോഡൗണ്‍ലോഡ് ഇമേജസ് ക്‌ളിക്ക് ചെയ്താല്‍ ഡൗണ്‍ലോഡിങ് നിര്‍ത്തലാക്കാം
ഒരേ ഫോണില്‍ 2 വാട്ട്‌സ് ആപ്പ് അക്കൗണ്ടുകള്‍..!!                        ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയമായ ചാറ്റിങ് സംവിധാനമാണല്ലോ WhatsAPP. സാധാരണയായി ഫോണില്‍ ഡ്യുവല്‍ സിം ഉണ്ടെങ്കില്‍ പോലും രണ്ടു WhatsAPP അക്കൗണ്ടുകള്‍ രണ്ടു നമ്പറില്‍ ഉപയോഗിക്കാന്‍ കഴിയാറില്ല (WhatsAPP കമ്പനി ഇത് അനുവദിക്കുന്നില്ല എന്നതാണ് സത്യം). എന്നാല്‍ ഇതിനൊരു പരിഹാരമാണ് OGWhatsApp. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ചു നമുക്ക് ഒരു ഫോണില്‍ രണ്ടു വ്യത്യസ്ഥ WhatsAPP അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കാം, പക്ഷെ ഫോണ്‍ android ആയിരിക്കണം എന്ന് മാത്രം. നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്യേണ്ട ആവശ്യവുമില്ല. ഇതെങ്ങനെ ചെയ്യണം എന്ന് താഴെ വിവരിക്കാം. ഓരോരുത്തരുടെ ഫോണ്‍ മോഡലും, WhatsAPP വേര്‍ഷനും അനുസരിച്ച് അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഇതു പ്രവര്‍ത്തിക്കില്ല എന്ന് ആദ്യമേ പറയട്ടെ. ഓരോ സ്റ്റെപ്പും ശ്രദ്ധിച്ചു വായിച്ചു നോക്കി ചെയ്തു നോക്കുക. 1. ആദ്യം നോക്കേണ്ടത് നിങ്ങളുടെ ഒരു android ഡ്യുവല്‍ സിം ഫോണ്‍ ആണോ എന്നതാണ്. ആണെങ്കില്‍ മാത്രം ഇതിനു മിനക്കെട്ടാല്‍ മതി കേട്ടോ. കൂടാതെ രണ്ടിലും സിം കാര്‍ഡ് ഇട്ടിരിക്കണം.                                                                                                    2. ഇനി നിങ്ങളുടെ ഫോണില്‍ ഇപ്പോള്‍ ഉള്ള WhatsAPP ഓപ്പണ്‍ ചെയ്തു ഡാറ്റ ബാക്ക്അപ്പ് ചെയ്യുക. ഇതിനായി Settings >> Chat Settings >> Backup Conversations ക്ലിക്ക് ചെയ്താല്‍ മതി.                                                                                                    3. അടുത്തതായി ഫോണിലെ എല്ലാ Whatsapp ഡാറ്റയും ക്ലിയര്‍ ചെയ്യുക. ഇതിനായി Settings >> Applications >> Whatsapp >> Clear Data അടിക്കുക.                                          4. ഇനി ഫയല്‍മാനേജര്‍ ഓപ്പണ്‍ ചെയ്തു SD കാര്‍ഡില്‍ ‘WhatsApp’ എന്ന ഫോള്‍ഡര്‍ കണ്ടുപിടിക്കുക. SD കാര്‍ഡ് ഇല്ലാത്ത ഫോണ്‍ ആണെങ്കില്‍ internal മെമ്മറിയില്‍ ഈ ഫോള്‍ഡര്‍ കണ്ടെത്താനാകും. ഇനി താഴെ കാണുന്നതു പോലെ ‘WhatsApp’ എന്ന ഈ ഫോള്‍ഡറിന്റെ പേര് മാറ്റി ‘OGWhatsApp’ എന്നാക്കുക (റിനെയിം ചെയ്യുക).                                                                                                          5. ഇനി നിങ്ങളുടെ ഫോണിലുള്ള ഒറിജിനല്‍ WhatsApp അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.                                                                                                                                                              6. അതു കഴിഞ്ഞാല്‍ OGWhatsapp നിങ്ങളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ പോകുക. (ആദ്യമേ പറയട്ടെ ഇതില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ആദ്യമെത്തുന്നത് ഒരു പരസ്യ പേജിലേക്കായിരിക്കും. ആ പേജില്‍ ഏറ്റവും മുകളില്‍ വലതു വശത്ത് ‘SKIP THIS AD’ ക്ലിക്ക് ചെയ്യുക, ചിലപ്പോള്‍ ഒരു നമ്പര്‍ എന്റര്‍ ചെയ്യാന്‍ പറയും. തുടര്‍ന്നു വരുന്നതാണ് നമ്മുടെ ഡൌണ്‍ലോഡിംഗ് പേജ്. ആ പേജില്‍ താഴെയായി കുറെ ഡൌണ്‍ലോഡിംഗ് ലിങ്കുകള്‍ കാണാനാകും. ഇതില്‍ ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. അത് ഒറിജിനല്‍ Whatsapp ലിങ്ക് ആണ്. തുടര്‍ന്ന് വരുന്നതാണ് OGWhatsapp ഡൌണ്‍ലോഡിംഗ് ലിങ്കുകള്‍. ഇതില്‍ ക്ലിക്ക് ചെയ്യുക. ഒന്ന് വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ അടുത്തത് നോക്കുക                                                      7. ഇനി OGWhatsapp നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഇത് ആക്റ്റിവേറ്റ് ചെയ്യുക.ഓര്‍ക്കുക ഇത് വെരിഫൈ ചെയ്യുമ്പോള്‍ നിങ്ങള്‍ നല്‍കേണ്ടത് നേരത്തെ നിങ്ങള്‍ ഒറിജിനല്‍ Whatsapp ല്‍ ഉപയോഗിച്ചിരുന്ന പഴയ നമ്പര്‍ ആയിരിക്കണം                                                                                                                                      .8. ആക്റ്റിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ OGWhatsapp ല്‍ മുമ്പ് നിങ്ങളുടെ ഒറിജിനല്‍ Whatsapp ല്‍ ഉണ്ടായിരുന്ന എല്ലാ ഡാറ്റയും കാണാനാകും.                                            9. ഇനി പ്ലേസ്റ്റോറില്‍ പോയോ അല്ലെങ്ങില്‍ ഇവിടെ ക്ലിക്ക് ചെയ്‌തോ ഒറിജിനല്‍ Whatsapp വീണ്ടും ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. ഓര്‍ക്കുക ഇത് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ നല്‍കേണ്ടത് നിങ്ങളുടെ രണ്ടാമത്തെ നമ്പര്‍ ആയിരിക്കണം. ഇത്രയും മതി, ഇനി മുതല്‍ നിങ്ങള്‍ക്കു രണ്ടു Whatsapp ഉം ഒരേ സമയം ഉപയോഗിക്കാം.................................................................................    സാദനം    ദാ   ഇവിടെ  http://www.download-whatsapp-plus.com/2014/05/download-latest-version-ogwhatsapp-2.11.241-apk.html
അയച്ചു കഴിഞ്ഞ മെസ്സേജ് ക്യാന്‍സല്‍ ചെയ്യാന്‍ ആപ് : ഇന്‍വിസിബിള്‍ ടെക്സ്റ്റ്‌..                                                                     ന്യൂ ജനറേഷന്‍ പിള്ളേര്‍ക്ക് ഡെയിലി പറ്റുന്ന ഒരു അബദ്ധമാണ് ഈ മെസ്സേജ് മാറി പോകല്‍.. ഒരേ സമയം അഞ്ചും ആറും പേരോട് ‘ചാറ്റ്’ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികം തന്നെയാണ്..!!! അവിടെ അയക്കേണ്ടത് ഇവിടെ അയക്കും.. ഇവിടെ അയക്കേണ്ടത് വേറെ ഇങ്ങോട്ട് എങ്കിലും അയക്കും..!!!
ഈ അബദ്ധങ്ങള്‍ ഒഴിവാകാന്‍ നമ്മെ സഹായിക്കാന്‍ ഇതാ ഒരു ആപ്പ് വരുന്നു.. ഇന്‍വിസിബിള്‍ ടെക്സ്റ്റ്..!!!അയച്ചു കഴിഞ്ഞ മെസേജ്അത് സ്വീകരിക്കുന്ന ആള്‍തുറക്കും മുന്‍പ് ഡിലീറ്റ് ചെയ്യാന്‍ നമ്മെ സഹായിക്കുന്ന ആപാണിത്.
ഇന്‍വിസിബ്ള്‍ ടെക്സ്റ്റ് ആപ്പ് ഉപയോഗിച്ച് ടെക്സ്റ്റ്, വീഡിയോ, വോയിസ്, ചിത്രം തുടങ്ങിയ അയക്കാന്‍ സാധിക്കും. മാത്രമല്ല, മെസേജുകള്‍ നമ്മള്‍ തീരുമാനിക്കുന്ന സമയത്തിനുള്ളില്‍ സ്വീകരിക്കുന്ന വ്യക്തി തുറന്ന് നോക്കിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും.

നിങ്ങള്‍ അറിയാതെ വാട്ട്‌സ് ആപ്പ് നിങ്ങള്‍ക്ക് തരുന്ന എട്ടിന്റെ പണികള്‍.. - 
ഫേസ്ബുക്ക് അക്കൗണ്ട് പോലേ തന്നെ ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ഇല്ലാത്ത ഒരൊറ്റ ന്യൂജനറേഷന്‍ പയ്യന്‍സുകള്‍ ഉണ്ടാകില്ല. നിങ്ങള്‍ അറിയാതെ തന്നെ വാട്ട്‌സ് ആപ്പ് ചില പണി നിങ്ങള്‍ക്ക് തരുന്നുണ്ട്. അതെന്താണെന്ന് അറിയേണ്ടേ..?
1. ആരെങ്കിലും സ്റ്റാറ്റസ് മാറ്റിയാല്‍, പ്രത്യേകിച്ച് നമുക്കു “താത്പര്യമുള്ള” വ്യക്തികളാണെങ്കില്‍, അപ്പോള്‍ തുടങ്ങും വേവലാതി. എന്തായിരിക്കും മൂപ്പരുദ്ദേശിച്ചതെന്നു കരുതി തല പുകച്ച് ദിവസം പോയിക്കിട്ടും.
2. പരിചയമുള്ള ശല്യക്കാരെ ഒഴിവാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു ഇതുവരെയും. മെസ്സജിന് ഉത്തരം കൊടുത്തില്ലെങ്കില്‍ “ലാസ്റ്റ് സീന്‍” നോക്കി പുള്ളി അപ്പോള്‍ തുള്ളി വീഴും. ലാസ്റ്റ് സീന്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ടെങ്കിലും അത് ആക്ടിവേറ്റ് ചെയ്യാന്‍ ഓര്‍ത്തില്ലെങ്കില്‍ പെട്ടതു തന്നെ..!
3. ദിവസം നൂറുകണക്കിന് മെസ്സേജു വരാന്‍ പാകത്തില്‍ ഒരു പത്തു പതിനഞ്ചു “ഗ്രൂപ്പി”ലെങ്കിലും നമ്മള്‍ക്ക് അംഗത്വമുണ്ടാകും. മിക്ക പേരെയും പരിചയമില്ലെങ്കിലും ഒഴിവാക്കി പോയാല്‍ ആളുകള്‍ എന്തെങ്കിലും വിചാരിച്ചാലോ എന്നു കരുതി തുടരുകയാണ് പതിവ്. ചാറ്റുകള്‍ നൂറും ഇരുന്നൂറും മെസ്സേജുകള്‍ കൊണ്ട് ദിവസവും വന്നു നിറയുകയും ചെയ്യും.
4. ഒരു ഡിസ്പ്ലേ പിക്ചര്‍ ഇട്ടാല്‍ അപ്പോള്‍ തുടങ്ങും ഇതെപ്പോ എടുത്തു, അവളേതാ, അവനേതാ, നിങ്ങള്‍ തമ്മില്‍ എന്താ ചോദ്യങ്ങളുടെ പെരുമഴ തന്നെയായിരിക്കും. തലവേദനയായല്ലോ എന്നു കരുതി ഡി.പി മാറ്റിയാലോ, തുടങ്ങും ഇതേ ചോദ്യങ്ങളുടെ ആവര്‍ത്തനം.
5. ബസിലോ ട്രെയിനിലോ കയറി വാട്ട്‌സാപ്പ് മെസജുകള്‍ അയക്കുന്നവര്‍ക്ക് ഏകദേശം ഉറപ്പിക്കാം, താന്‍ പറഞ്ഞ കാര്യങ്ങള്‍ മൊത്തം കംപാര്‍ട്ട്‌മെന്റ് വൈകാതെ അറിയും. അടുത്തിരിക്കുന്ന ആളുകള്‍ക്ക് പലപ്പോഴും ഒളിഞ്ഞു നിന്നു മറ്റവന്റെ ചാറ്റ് വായിക്കാന്‍ ഒരു വല്ലാത്ത പ്രലോഭനമാണ്. വിവാദാത്മാകമായ വല്ലതും കണ്ടാല്‍ പിന്നെ അപ്പുറത്തിരിക്കുന്ന ആളോടു പറയാനായി തിടുക്കും.
6. സ്‌പെല്ലിങ്ങേ വിട, വ്യാകരണമേ വിട!
മെസജിന് ചാര്‍ജ്ജില്ലാഞ്ഞിട്ടും എണ്ണത്തിന് പരിധിയില്ലാഞ്ഞിട്ടും വാക്കുകള്‍ പൂര്‍ണമായി ടൈപ് ചെയ്യാന്‍ ഇപ്പോഴും മിക്ക ആളുകളും മെനക്കടാറില്ല. “ടെക്സ്റ്റിങ്” ഭാഷയ്ക്കു ഇംഗ്ലീഷ് ഭാഷയുമായി യാതൊരു ബന്ധവും ഇല്ല എന്ന രീതിയിലാണ് പലരുടെയും ടൈപിങ്ങ്.
- See more at: http://boolokam.com/archives/177002#sthash.DCf83JyZ.dpuf
ഫേസ്ബുക്കില്‍ “പബ്ലിക്‌” ആക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ -സോഷ്യല്‍ മീഡിയകളില്‍ കയറി “പബ്ലിക്‌” ആക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്..അവ ഇതൊക്കെയാണ്…
നിങ്ങള്‍ എവിടെ പോകുന്നു ? എന്ത് ചെയ്യുന്നു.? എന്നൊക്കെ നാട്ടുകാരെ മിനിറ്റിനു മിനിറ്റിനു അറിയിക്കേണ്ട കാര്യമില്ല. അടുത്ത കൂട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി മാത്രമാകണം അത്തരം പോസ്റ്റുകള്‍.
പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ “ലിങ്ക്” ചെയ്യപ്പെടാതെ സൂക്ഷിക്കുക, ശ്രദ്ധിക്കുക, നിങ്ങല്‍ പറയുന്ന കാര്യങ്ങള്‍ എവിടെയൊക്കെ പോകണം എങ്ങനെയൊക്കെ കാണണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
നിങ്ങളുടെ ജോലിയെ പറ്റിയോ കുടുംബത്തെ പറ്റിയോ ഉള്ള രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എഴുതി വയ്ക്കേണ്ട സ്ഥലമല്ല നിങ്ങളുടെ ഫേസ്ബുക്ക് വാള്‍..അവിടെ രഹസ്യങ്ങള്‍ക്ക് അധികം ആയുസില്ല എന്ന് എപ്പോഴും ഓര്‍ക്കുന്നത് നല്ലത്.
ഭാര്യയുടെയും മക്കളുടെയും ഫോട്ടോ വീട്ടിലെ വാളില്‍ തൂക്കിയാല്‍ പോരെ.??? അത് കൊണ്ട് വന്നു ഫേസ്ബുക്ക് വാളില്‍ ഇടണോ?
നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, പാസ് വേര്‍ഡുകള്‍ എന്നിവയും ഫേസ്ബുക്കില്‍ ഇട്ടു നാട്ടുകാരെ കാണിക്കേണ്ട കാര്യമുണ്ടോ

Thursday, November 13, 2014

സ്പീഡ് വേണോ ഇന്റർനെറ്റ്‌,,,,,,,സ്പീഡ്,,,,,സ്പീഡ്,,, ,,,, വരൂ,,,വരൂ,

നമ്മളിൽ പലർക്കും ഉള്ള പ്രോബ്ലമാണ് ഇന്റർനെറ്റ്‌ സ്പീഡ് ഇല്ല ,നിരവധി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനാല്‍ നമ്മുടെ പിസി വളരെ സ്ലോ ആകാന്‍ സാധ്യത ഉണ്ട്..............കമ്പ്യൂട്ടര്‍ ഒരുവിധം ഫാസ്റ്റ് ആവാനുള്ള വിദ്യ യാണ് ഞാന്‍ പങ്കുവയ്ക്കുന്നത് നമുക്കാവശ്യമില്ലാത്ത ഫയല്‍,കുക്കിസ് ,വയിറസ് എല്ലാംതന്നെ 
ക്ലീന്‍ചെയ്തു സിസ്റ്റം നല്ല സൂപ്പര്‍ സ്പീഡ്ആക്കി മാറ്റുന്നു  SOFTWARE DOWNLOAD HERE             http://360safe.com/totalsecurity.html

ഫയല്‍ റിക്കവറി ടൂളുകളെ എന്തിനുപെടിക്കണം 

പലരും കമ്പ്യുട്ടറില്‍ നിന്നും ഡിലീറ്റ് ചെയ്ത ഫയല്‍ റിക്കവര്‍ ചെയ്യാന്‍ പഠിച്ചുകാണും മ്മടെ അലിഭായുടെ 7-Data Recovery Suite ഒക്കെ എല്ലാവര്‍ക്കും കിട്ടിക്കാണും... ന്നാല്‍ പലര്‍ക്കും തോന്നിയിട്ടില്ലേ.... ആര്‍ക്കും റിക്കവര്‍ ചെയ്തു എടുക്കാന്‍ പറ്റാത്ത വിധം എങ്ങനെ ഡിലീറ്റ് ചെയ്യാം എന്ന് .... ങേ...? ഇല്ലേ അങ്ങനെ തോന്നീട്ടില്ലേ.... ? ന്നാല്‍ ദിപ്പോള്‍ തോന്നിക്കോ.
 -------------------------------------------
ഞാനിവിടെ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌ വെയര്‍ ആണ് File shredder. പലര്‍ക്കും മനസ്സിലായിക്കാണും എന്താണീ ഫയല്‍ Shredder (Document Shredder)എന്നതു എന്താണെന്നു താഴെ ഉണ്ട് തതുതന്നെ സാധനം... ഞാന്‍ ഇവിടെ പറയുന്ന സോഫ്റ്റ്‌ വെയറിന്റെ ജോലിയും ഇതുതന്നെ ഫയല്‍ മറുപടിയും പഴയരൂപത്തില്‍ എടുക്കാനാവാത്ത വിധം നശിപ്പിക. ചറ പറാ ചറ പറാ ചറ പറാ ..DOWNLOAD HERE        http://www.fileshredder.org/      1.ഡിലീറ്റ് ചെയ്യേണ്ട ഫയല്‍സ് സെലക്റ്റ്‌ ചെയ്യുക റൈറ്റ് ക്ലിക്ക് എന്നിട്ട് 
    File shredder ല്‍ Secure Delete File കളിക്കുക, കഴിഞ്ഞു അത്രേള്ളൂ
2.ഡിലീറ്റ് ചെയ്യണോ എന്നാണു ചോദ്യം ക്ളിക്കിക്കോ ഒക്കെ 
3.Files deleting on Process ...
 അല്‍പ്പസമയത്തിനകം ഫയലുകള്‍ ഡിലീറ്റ് ആയിട്ടുണ്ടാവും Recycle Bin നോക്കണ്ട അവിടെ ഉണ്ടാവില്ല .... അല്ല അപ്പോള്‍ നിങ്ങള്ക്ക് തോന്നാം Shift+Delete ചെയ്താലും പോകില്ലേ എന്ന് ..റിക്കവറി ടൂള്‍ കൊണ്ട് ഡിലീറ്റ് അയവ തിരിചെടുക്കാമല്ലോ നമ്മുക്കതല്ലേ തടയേണ്ടത്

പ്രവാസി സുഹൃത്തുക്കൾക്കായി എപിക് ബ്രൌസർ

ഹായ് സുഹൃത്തുക്കളെ ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത് ഒരു ബ്രൌസെറിനെ പറ്റിയാണ്.ഇതിന്റെ ഗുണം എന്ന് പറഞ്ഞാൽ ബൌസേരിൽ തന്നെ അദ്ദ്രസ്സ്ബാറിൽ ഒരു പ്ലഗ് ഉണ്ട് അതിൽ ജസ്റ്റ്‌ ഒരു ക്ലിക്ക് ചെയ്‌താൽ അത് കണക്ട് ആകും പിന്നെ നിങ്ങള്ക്ക് എല്ലാ സൈറ്റും ഓപ്പണ്‍ ചെയ്യാൻ സാധിക്കും ( വി പി എൻ അല്ലെങ്കിൽ ഹോട്സ്പോട്ട് കണക്ട് ചെയ്യുന്നത് പോലെ ) അപ്പോൾ നിങ്ങള്ക്കിത് ഇഷ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ഈ ബ്രൌസർ ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഫേസ്ബൂകിലെ ഡിലീറ്റ് ചെയ്ത ,വീഡിയോ,ഫോട്ടോസ് എന്നിവ തിരിച്ചെടുക്കാം....

നമ്മള്‍ പണ്ട് മുതലേ ഫേസ്ബുക്ക്‌ യൂസ് ചെയ്യുന്നവരാകും... അതിലെ നമ്മളുടെ ഫോട്ടോസും വീഡിയോസും എല്ലാം ഡിലീറ്റ് ചെയ്തത്, വീണ്ടും തിരിച്ചെടുക്കാന്‍ എന്‍റെ വക ഒരു കുഞ്ഞു ടിപ്...
ആദ്യമായ് ഈ ലിങ്കില്‍ പോകുക എന്നിട്ട് "ജനറൽ സെറ്റിംഗ്സ് " സെലക്ട്‌ ചെയ്യുക....
അതിനു ശേഷം "ഡൌണ്‍ലോഡ് യുവര്‍ കോപ്പി ഓഫ് ഫേസ്ബുക്ക്‌ ടാറ്റ"
പാസ്സ്‌വേര്‍ഡ്‌ ചോദിക്കുമ്പോള്‍ അതും നല്‍ക്കുക... എന്നിട്ട് സബ്മിറ്റ്‌ ചെയ്യുക...
അല്‍പ സമയം കാത്ത് നിന്ന ശേഷം ഇമെയില്‍ നോക്കുക... ഡൌണ്‍ലോഡ് ലിങ്ക് റെഡി എന്നാ മെയില്‍ വന്നിട്ടുണ്ടാകും...
അതില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക...ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ എച്ച്‌ടി‌എം‌എല്‍ ഫോര്‍മാറ്റ്‌ ആയിരിക്കും... അത് ഏതേലും വെബ്ബ്രൌസര്‍ വഴി ഓപ്പണ്‍ ചെയ്തു നോക്ക്....link  https://www.facebook.com/login.php?next=https%3A%2F%2Fwww.facebook.com%2Fsettings

Thursday, August 28, 2014


വാട്ട്സ് ആപ്പ് പി.സിയില്‍ – 1

വാട്ട്സ് ആപ്പ് ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഇന്ന് വളരെ കുറവാണ്. എന്നാല്‍ പലരും ഇതെങ്ങനെ കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ പറ്റും എന്ന് അന്വേഷിക്കുന്നവരാണ്. വിവിധ മാര്‍ഗ്ഗങ്ങള്‍ ഇതിനായി പ്രയോഗിക്കാം. ആദ്യത്തെ വഴി ബ്ലു സ്റ്റാക്ക്സ് എമുലേറ്റര്‍ വഴി റണ്‍ ചെയ്യുകയാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ ചില വഴികളാണ് ഇവിടെ പറയുന്നത്.
വാട്ട്സ് ആപ്പിന്‍റെ അണ്‍ ഓഫീഷ്യലായ ക്ലയന്‍റ് പ്രോഗ്രാമാണ് വാസ്സാപ്പ്. ‍ഡെസ്ക്ടോപ്പുകളില്‍ വാട്ട്സ് ആപ്പ് റണ്‍ ചെയ്യാന്‍ ഇത് സഹായിക്കും.
ആദ്യം Wassapp ഡൗണ്‍ലോഡ് ചെയ്യുക
വളരെ ചെറിയ ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇത് റണ്‍ ചെയ്ത് കണ്‍ട്രി സെലക്ട് ചെയ്ത് ഫോണ്‍ നമ്പറും പാസ്വേഡും എന്റര്‍ ചെയ്യുക. ആന്‍ഡ്രോയ്ഡില്‍ ഫോണിന്റെ ഐഎംഇഐ നമ്പറായിരിക്കും പാസ് വേഡ്.
‘New WhatsApp’ ബട്ടണ്‍ സെലക്ട് ചെയ്ത് register ല്‍ ക്ലിക്ക് ചെയ്യുക.
ഇനി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. അത് കോള്‍ വഴിയോ, എസ്എംഎസ് വഴിയെ ചെയ്യാം.
ഈ കോഡ് നല്കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. അപ്പോള്‍ ഒരു കംപ്യൂട്ടര്‍ ജെനറേറ്റഡ് പാസ് വേഡ് നിങ്ങള്‍ക്ക് ലഭിക്കും. അത് തുടര്‍ന്ന് ഉപയോഗിക്കാം.