Saturday, March 22, 2014


ഇനി ഇന്റര്‍നെറ്റ്‌ കണക്ഷനില്ലാതെ വെബ്സൈറ്റുകള്‍ ബ്രൌസ്‌ ചെയ്യാം !
ഇന്റര്‍നെറ്റ്‌ കണക്ഷനിാ‍തെ വെബ്സൈറ്റുകള്‍ ബ്രൌസ്‌ ചെയ്യാം. വേണമെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്കിന്റെ പകുതി സ്ഥലത്ത്‌ ഇന്റര്‍നെറ്റിനെ മൊത്തമായി കോപ്പി ചെയ്‌തിടാം. ഇതൊരു അതിശയ സ്വപ്നമല്ല. തീര്‍ത്തും സാധ്യമാണെന്നു തെളിയിച്ചു വെബരൂ എന്ന സോഫ്റ്റ്‌വെയര്‍ . ഇന്റര്‍നെറ്റിലെ പത്തു ലക്ഷത്തിലേറെ പേജുകളുള്ള ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപീഡിയയെ ആറ്‌ ജിബി സ്പേസില്‍ ഒതുക്കി വെബ്‌രൂ കമ്പനി സൌജന്യമായി ലഭ്യമാക്കിയിരുന്നു .
വെബരൂ സോഫ്റ്റ്‌വെയര്‍ ഇന്റര്‍നെറ്റില്‍നിന്നു സൌജന്യമായി ഡൌണ്‍ലോഡ്‌ ചെയ്യാം. തുടര്‍ന്ന്‌, ആവശ്യമുള്ള വെബ്സൈറ്റുകള്‍ വെബരൂ വഴി ഡൌണ്‍ലോഡ്‌ ചെയ്‌ത്‌ ഓഫ്‌ലൈനായി ഏതു സമയത്തും സേര്‍ച്ച്‌ ചെയ്യാം. വീണ്ടും എപ്പോഴാണോ ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കുന്നത്‌ അപ്പോള്‍ ഓഫ്‌ലൈനായി സൂക്ഷിച്ച വെബ്സൈറ്റിലെ ഉള്ളടക്കം അപ്ഡേറ്റ്‌ ചെപ്പെടും.ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാത്തവരും നിരാശരാകേണ്ടതില്ല. അവര്‍ക്കായി വെബരൂ നിര്‍മാതാക്കള്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറോളം വെബ്‌ പായ്ക്കുകളും ലഭ്യമാണ്‌. നെറ്റ്‌ കണക്ഷനില്ലാതെ ഇവയുടെ അപ്ഡേറ്റിങ്ങ്‌ ലഭിക്കില്ലെന്നേയുള്ളൂ. ഏറ്റവും കൂടുതല്‍ സേര്‍ച്ച്‌ ചെയ്യപ്പെടുന്ന പതിനായിരക്കണക്കിനു വെബ്‌ പേജുകളെ കംപ്രസ്‌ ചെയ്‌തതാണ്‌ ഓരോ വെബ്‌ പായ്ക്കും. ഏഴ്‌ എംബി മുതല്‍ ആറ്‌ ജിബി സൈസിലുള്ള വിക്കിപീഡിയ പായ്ക്ക്‌ വരെ ഇതില്‍പ്പെടും. എല്ലാം സൌജന്യം.
ഏറ്റവും ജനപ്രിയമായ വെബ്‌ പായ്ക്ക്‌ 'വേള്‍ഡ്‌ ന്യൂസ്‌' ആണെന്ന്‌ വെബ്‌ആരൂ നിര്‍മാതാക്കള്‍ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള ആയിരത്തോളം പത്രങ്ങളാണ്‌ ഇതിലുള്ളത്‌. രാവിലെ ഓഫിസിലേക്കിറങ്ങുമ്പോള്‍ നിങ്ങളുടെ ലാപ്ടോപിലെ വേള്‍ഡ്‌ ന്യൂസ്‌ പായ്ക്ക്‌ നെറ്റില്‍നിന്ന്‌ ഒന്ന്‌ അപ്ഡേറ്റ്‌ ചെയ്യുകയേ വേണ്ടൂ. യാത്രയില്‍ നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ തന്നെ ലോകത്തെ പ്രശസ്‌തമായ ആയിരക്കണക്കിനു പത്രങ്ങള്‍ ചൂടോടെ നിങ്ങളുടെ മടിയിലിരിക്കും. സാധാരണ ഫോട്ടോ jpg ഫോര്‍മാറ്റിലേക്ക്‌ മാറ്റുമ്പോള്‍ ആ ഫോട്ടോയ്ക്കാവശ്യമായ ഡിസ്ക്‌ സ്പേസ്‌ 40:1 ആയി ചുരുങ്ങുന്നതുപോലെ നമുക്ക്‌ ആവശ്യമുള്ള വെബ്സൈറ്റുകളിലെ ഉള്ളടക്കത്തെ 25,000:1 ആയി ചുരുക്കുകയാണ്‌ വെബരൂ ചെയ്യുന്നത്‌. മാത്രമല്ല, വെബ്‌ ലോകത്തെ ആവശ്യമുള്ളതും അതിനുമപ്പുറമുള്ളതുമായ വിവരസാഗരത്തില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന ഉള്ളടക്കത്തെ മാത്രം തപ്പിയെടുക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി ആരും തുറന്നുനോക്കിയിട്ടില്ലാത്ത ദശലക്ഷക്കണക്കിനു വെബ്പേജുകള്‍ ഇന്റര്‍നെറ്റില്‍ കാണും. ഇത്തരം പേജുകളെ സാങ്കേതികമായി കണ്ടെത്തി വെബ്‌രൂ ഒഴിവാക്കുന്നു. ഫലത്തില്‍, ഇന്റര്‍നെറ്റില്‍ നേരിട്ടു ചെന്ന്‌ പരതുന്നതിലും അര്‍ഥവത്തും എളുപ്പവുമാകും വെബ്‌ആരൂവഴി ഓഫ്‌ലൈനായി നടത്തുന്ന തിരച്ചില്‍.
ഏതു ഹാര്‍ഡ്‌ ഡിസ്കിലും (കംപ്യൂട്ടര്‍, പെന്‍ഡ്രൈവ്‌, ഫ്‌ളാഷ്‌ കാര്‍ഡ്‌, മൊബൈല്‍ ഹാന്‍ഡ്സെറ്റ്‌, സ്മാര്‍ട്‌ ഫോണ്‍ തുടങ്ങി ഏതുമാവാം) വെറും 6.57 എംബി സ്പേസില്‍ വെബരൂ ഡൌണ്‍ലോഡ്‌ ചെയ്യാം. മൊബൈല്‍ ഫോണുകളെ ലക്ഷ്യമാക്കിയാണ്‌ ചെറിയ വെബ്‌ പായ്ക്കുകള്‍ തയാറാക്കിയിരിക്കുന്നത്‌. എയ്സര്‍ ഇനി പുറത്തിറക്കുന്ന ലാപ്ടോപുകളിലും ബെന്‍ക്യൂ ഇറക്കുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലും വെബരൂ പ്രീലോഡ്‌ ചെയ്‌ത്‌ നല്‍കാന്‍ ധാരണയായിക്കഴിഞ്ഞു. പരസ്യവും സ്പോണ്‍സര്‍മാരുടെ ലിങ്കുകളുമാണ്‌ വെബരൂ വരുമാനം. വെബരൂ വഴി ഡൌണ്‍ലോഡ്‌ ചെയ്യുന്ന സമയത്ത്‌ വെബ്സൈറ്റുകളിലുള്ള പരസ്യം അതേപടി ഓഫ്‌ലൈനിലും നില്‍നില്‍ക്കും. പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അതിന്റെ തുടര്‍പേജുകളിലേക്ക്‌ പോകാനാവില്ല. ഓണ്‍ലൈന്‍ ഷോപ്പിങ്ങ്‌, ഇമെയില്‍ എന്നിവയും വെബരൂ വഴി നടക്കില്ല.
ഇന്റര്‍നെറ്റില്‍ ലഭ്യമായ ഡാറ്റ മൊത്തമായി 40 ജിബി സ്പേസില്‍ ഒതുക്കാമെന്നാണ്‌ വെബരൂ സംഘം പറയുന്നത്‌. ഇന്നു സാധാരണ ഹോം പിസികളില്‍പ്പോലും ചുരുങ്ങിയത്‌ 80 ജിബി ഹാര്‍ഡ്‌ ഡിസ്ക്‌ സ്പേസുണ്ടെന്നോര്‍ക്കണം. ഇന്ത്യക്കാരന്റെ തലയിലുദിച്ച ആശയത്തിന്റെ ഗവേഷണം തുടങ്ങിയതു മുംബൈയിലാണെങ്കിലും വെബരൂ കമ്പനിയുടെ ആസ്ഥാനം ഇപ്പോള്‍ വാഷിങ്ങ്ടണിലെ ബെല്‍വ്യൂവിലാണ്‌. മുംബൈ, ഡല്‍ഹി, കാലിഫോര്‍ണിയ, എന്നിവിടങ്ങളിലും ഓഫിസുണ്ട്‌.കാംഗരു തന്റെ കുഞ്ഞിനെ ഉദരത്തിനു പുറത്തെ സഞ്ചിയില്‍ കൊണ്ടുനടക്കുന്നതുപോലെ വെബിനെ ഓഫ്‌ലൈനായി എവിടെയും കൊണ്ടുനടക്കാമെന്നതാണ്‌ വെബരൂവിന്‍റെ ആശയം.
IVIDE NINNU DOWNLOAD CHEYTHOLUhttp://en.kioskea.net/download/download-2935-webaroo

No comments:

Post a Comment