Saturday, March 22, 2014


ആന്‍ഡ്രോയ്ഡ് ഫോണിലെ മൈക്രോഫോണ്‍ മ്യൂട്ട് ചെയ്യാം ആന്‍ഡ്രോയ്ഡ് ഫോണില്‍ മൈക്രോഫോണ്‍ സൗണ്ട് കൂട്ടാനും കുറയ്ക്കാനും ആകുമെങ്കിലും മ്യൂട്ട് ചെയ്യാന്‍ സാധിക്കില്ല. ചിലപ്പോള്‍ ഇത് ആവശ്യമായ സാഹചര്യം വരുകയും ചെയ്തേക്കാം.

ഉദാഹരണത്തിന് ഒരു വീഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ സൗണ്ട് ഇല്ലാതെ റെക്കോഡ് ചെയ്യാന്‍ മ്യൂട്ട് ചെയ്യാം.
ഇതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Mute Mic. വളരെ എളുപ്പത്തില്‍ മൈക്രോഫോണ്‍ മ്യൂട്ട് ചെയ്യാന്‍ ഇതുപയോഗിച്ച് സാധിക്കും.

ഇതിന്റെയൊരു പ്രശ്നം എന്നത് വേഗത്തില്‍ ആക്സസ് ചെയ്യാവുന്ന തരത്തില്‍ ഒരു വിജറ്റായി സെറ്റ് ചെയ്യാനാവില്ല എന്നതാണ്. ഫോണ്‍ കോളിനിടെയും ഇത് ഉപയോഗിക്കാനാവും. അത് കൊണ്ട് തന്നെ സംസാരം ഇടക്ക് നിര്‍ത്തേണ്ടി വരുന്ന സാഹചര്യത്തില്‍ ഫോണ്‍ കട്ട് ചെയ്യാതെ തന്നെ തുടരാനാവും.

No comments:

Post a Comment