Saturday, March 22, 2014

പവര്‍ സ്വിച്ചും കംപ്യൂട്ടര്‍ ഓഫാക്കലും ക്ഷമ എന്നത് കുറഞ്ഞിരിക്കുന്ന കാലമാണിത്. കംപ്യൂട്ടര്‍ ഓണായി വരാനെടുക്കുന്ന ഏതാനും മിനുട്ടുകള്‍ ഉണ്ടാക്കുന്ന അക്ഷമ നമുക്കറിയാം. അതേ സംഭവം തന്നെയാണ് ഓഫ് ചെയ്യുമ്പോളും. നാലുമണിക്കൂര്‍ കംപ്യൂട്ടറിന് മുന്നിലിരുന്ന് പണിയെടുത്തിട്ട് അത് ഓഫ് ചെയ്യാനായി ഒരു മിനുട്ട് കാത്തിരിക്കാന്‍ പലര്‍ക്കും മടിയാണ്. നേരെ പവര്‍ ബട്ടണില്‍ അമര്‍ത്തി കാര്യം വേഗത്തില്‍ അവസാനിപ്പിക്കാനാണ് എല്ലാവരും തന്നെ ശ്രമിക്കുക. പലര്‍ക്കുമുള്ള സംശയം ഇത് കംപ്യൂട്ടറിന് തകാറുണ്ടാക്കുമോ എന്നാവും. പഴയ കാലത്തെ കംപ്യൂട്ടറുകളെ സംബന്ധിച്ച് ഇത് ഒരു പ്രശ്നം തന്നെയായിരുന്നു. എന്നാല്‍ പുതിയവയെ സംബന്ധിച്ച് പ്രശ്നമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പഴയ വിന്‍ഡോസ് വേര്‍ഷനുകളില്‍ സ്റ്റാര്‍ട്ട് മെനു എടുത്ത് Shut Down ക്ലിക്ക് ചെയ്യുമ്പോള്‍ It’s now safe to turn off your computer എന്ന മെസേജ് വരുകയും തുടര്‍ന്ന് ഷട്ട് ഡൗണ്‍ ചെയ്യുകയുമായിരുന്നല്ലോ ചെയ്യാറ്.
പഴയകംപ്യൂട്ടറുകളില്‍ സ്വിച്ച് അമര്‍ത്തുമ്പോള്‍ പെട്ടന്ന് തന്നെ ഹാര്‍ഡ് ഡിസ്കിലേക്കുള്ള പവര്‍ ഓഫ് ചെയ്യപ്പെടുകയാണ് ചെയ്യാറ്. ഇത് കംപ്യൂട്ടറിന് ഗുണകരമായ കാര്യമല്ല. തുടര്‍ന്നുള്ള സ്റ്റാര്‍ട്ടിംഗില്‍ സിസ്റ്റം കറപ്റ്റഡായി കാണിക്കുകയും റീസ്റ്റോറിങ്ങിന് ശ്രമിക്കുകയും ചെയ്യും.

പുതിയ കംപ്യൂട്ടറുകളില്‍ പവര്‍ ബട്ടണില്‍ അമര്‍ത്തിയാലും പെട്ടന്ന് പവര്‍ ഓഫ് ചെയ്യപ്പെടുന്നില്ല. ക്ലോസ് ചെയ്യാത്ത പ്രോഗ്രാമുകള്‍ ക്ലോസ് ചെയ്യാനും സാവകാശം ലഭിക്കും. കംപ്യൂട്ടര്‍ ഓഫ് ചെയ്യുന്നു എന്ന ACPI സിഗ്നല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് നല്കപ്പെടും. അതിനാല്‍ തന്നെ പവര്‍ ബട്ടണില്‍ അമര്‍ത്തി ഓഫ് ചെയ്യുന്നത് കൊണ്ട് തകരാറൊന്നുമില്ല.

No comments:

Post a Comment