Saturday, March 22, 2014


GOOGLE POLORU BROWSER NINGALKKU SWANTHAMAYI NIRMIKKANO ENNALITHA വീടുകളിലൊക്കെ ഒരു കംപ്യൂട്ടര്‍ തന്നെ പലര്‍ ഉപയോഗിക്കും. പലപ്പോഴും ഇത് ചിലര്‍ക്ക് അത്ര സുഖരമായി തോന്നാറില്ല. കാരണം ഓരോരുത്തരും അവരുടെ ബുക്ക് മാര്‍ക്കുകള്‍ ആഡു ചെയ്യുകയും, പാസ്വേഡുകള്‍ സേവ് ചെയ്യുകയുമൊക്കെ ചെയ്തേക്കാം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പോലെ തന്നെ പ്രൈവസി കംപ്യൂട്ടറിലും ആഗ്രഹിക്കുന്നവരാണ് മിക്കവരും.

ഈ പ്രശ്നം പരിഹരിക്കാനൊരു മാര്‍ഗ്ഗമാണ് MakeMyBrowser. ഇതുപയോഗിച്ച് കസ്റ്റമൈസ് ചെയ്ത ഒരു ബ്രൗസര്‍ നിങ്ങള്‍ക്ക് സ്വയം നിര്‍മ്മിക്കാം. കൂടാതെ അതിന് നിങ്ങളുടെ സ്വന്തം പേരും ഐക്കണും ചേര്‍ക്കാം. ഇതുവഴി മറ്റുള്ളവര്‍ ഇതുപയോഗിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യാം. ക്രോമിയത്തിലധിഷ്ഠിതമായതാണ് ഈ ബ്രൗസര്‍.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

MakeMyBrowser സൈറ്റില്‍ പോയി Start Now ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍ പേര് നല്കാനും ഐക്കണ്‍ സെല്ക്ട്ചെയ്യാനുമുള്ള ഒപ്ഷനുകള്‍ കാണാം.
ഇതിന് ശേഷം Bookmarks option ക്ലിക്ക് ചെയ്യുക. പ്രിസെറ്റ് ചെയ്ത ബുക്ക് മാര്‍ക്കുകള്‍ ആഡ് ചെയ്യുകയോ, പുതിയവ ചേര്‍ക്കുകയോ ചെയ്യാം.

അടുത്ത പടിയായി ഒരു തീം സെല്ക്ട് ചെയ്യാം.
അവസാനം Finish & Download ക്ലിക്ക് ചെയ്യുക.

400KB സൈസാണ് ഇതിനുണ്ടാവുക. ഇത് ഓപ്പണ്‍ ചെയ്യുമ്പോള്‍ ചില ഫയലുകള്‍ കൂടി ഡൗണ്‍ലോഡാകും. ഇനി ഇത് ഉപയോഗിക്കാം. പേഴ്സണലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി വേണമെങ്കില്‍ ബ്രൗസര്‍ ഐക്കണായി നിങ്ങളുടെ ചിത്രം തന്നെ ഉപയോഗിക്കാം.IVIDE NINNU EDUTHOLUhttp://www.makemybrowser.com/

No comments:

Post a Comment