Thursday, August 28, 2014


വാട്ട്സ് ആപ്പ് പി.സിയില്‍ – 1

വാട്ട്സ് ആപ്പ് ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഇന്ന് വളരെ കുറവാണ്. എന്നാല്‍ പലരും ഇതെങ്ങനെ കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ പറ്റും എന്ന് അന്വേഷിക്കുന്നവരാണ്. വിവിധ മാര്‍ഗ്ഗങ്ങള്‍ ഇതിനായി പ്രയോഗിക്കാം. ആദ്യത്തെ വഴി ബ്ലു സ്റ്റാക്ക്സ് എമുലേറ്റര്‍ വഴി റണ്‍ ചെയ്യുകയാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ ചില വഴികളാണ് ഇവിടെ പറയുന്നത്.
വാട്ട്സ് ആപ്പിന്‍റെ അണ്‍ ഓഫീഷ്യലായ ക്ലയന്‍റ് പ്രോഗ്രാമാണ് വാസ്സാപ്പ്. ‍ഡെസ്ക്ടോപ്പുകളില്‍ വാട്ട്സ് ആപ്പ് റണ്‍ ചെയ്യാന്‍ ഇത് സഹായിക്കും.
ആദ്യം Wassapp ഡൗണ്‍ലോഡ് ചെയ്യുക
വളരെ ചെറിയ ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇത് റണ്‍ ചെയ്ത് കണ്‍ട്രി സെലക്ട് ചെയ്ത് ഫോണ്‍ നമ്പറും പാസ്വേഡും എന്റര്‍ ചെയ്യുക. ആന്‍ഡ്രോയ്ഡില്‍ ഫോണിന്റെ ഐഎംഇഐ നമ്പറായിരിക്കും പാസ് വേഡ്.
‘New WhatsApp’ ബട്ടണ്‍ സെലക്ട് ചെയ്ത് register ല്‍ ക്ലിക്ക് ചെയ്യുക.
ഇനി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. അത് കോള്‍ വഴിയോ, എസ്എംഎസ് വഴിയെ ചെയ്യാം.
ഈ കോഡ് നല്കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. അപ്പോള്‍ ഒരു കംപ്യൂട്ടര്‍ ജെനറേറ്റഡ് പാസ് വേഡ് നിങ്ങള്‍ക്ക് ലഭിക്കും. അത് തുടര്‍ന്ന് ഉപയോഗിക്കാം.

Tuesday, August 26, 2014

ഒരൊറ്റ ക്ലിക്കില്‍ ആയിരം വിന്‍ഡോ പുറത്തു..മറ്റൊരു ക്ലിക്കില്‍ ആയിരം വിന്‍ഡോ അകത്തു

ഓഫീസ് വർക്ക്‌ ചെയ്യുന്നവർ പലരും പേടിച്ചു പേടിച്ചാണ് ജോലിക്കിടയിൽ മറ്റു ബ്രൌസിംഗ് നടത്തുന്നത്..ബോസ്സ് എങ്ങാനും കണ്ടാൽ ജോലി പോവും..
പേടിക്കാതെ ബ്രൌസ് ചെയ്യാൻ ഒരു ചെറിയ സൂത്രം ഞാൻ കാണിച്ചു തരാം..
ക്രോം ആണ് നിങ്ങൾ യൂസ് ചെയ്യുന്നത് എങ്കിൽ സംഗതി എളുപ്പമാണ്..
ഒരു ആഡോണ്‍ ചുമ്മാ അങ്ങ് ഇൻസ്റ്റാൾ ചെയ്‌താൽ മതി ..നിങ്ങൾ എത്ര വിൻഡോ തുറന്നിട്ടുണ്ടെങ്കിലും ഒരൊറ്റ ക്ലിക്കിൽ എല്ലാം മറയും..പിന്നേം ക്ലിക്കിയാൽ പഴയത് പോലെ തുറന്നു വരികേം ചെയ്യും..ചുമ്മാ ഒന്ന് ടെസ്റ്റ്‌ ചെയ്യൂ...ഇനി അതില്‍ ഒരു പ്രാവശ്യം ഒന്ന് ക്ലിക്കി നോക്കൂ..നിങ്ങള്‍ തുറന്നു വെച്ച വിന്‍ഡോ എല്ലാം പോയില്ലേ..ഇപ്പൊ നിങ്ങള്‍ ഒന്നും ബ്രൌസ് ചെയ്യുന്നില്ല..
പേടിക്കേണ്ട ഒന്നും പോയിട്ടില്ല..തിരിച്ചു വീണ്ടും അതുപോലെ ഒന്നൂടെ ക്ലിക്കൂ...എല്ലാം പഴയത് പോലെ വന്നില്ലേ:)
ഇനി ഈ ടാബുകള്‍ പാസ്സ്‌വേര്‍ഡ്‌ പ്രൊട്ടെക്ഷന്‍ കൊടുക്കണം എങ്കില്‍ അതിനും സൌകര്യമുണ്ട്..ആ ഐക്കണില്‍ റൈറ്റ് ക്ലിക്കി ഓപ്ഷന്‍ എടുത്തു സെറ്റിങ്ങ്സില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും....DOWNLOAD HERE .....https://chrome.google.com/webstore/detail/panicbutton/faminaibgiklngmfpfbhmokfmnglamcm?hl=en

പതിനെട്ടു തികഞ്ഞവര്‍ക്ക്‌ മാത്രം

അഡൽറ്റ് വീഡിയോ യൂട്യൂബിൽ കാണണം എങ്കിൽ പ്രായത്തിന്റെ വെരിഫിക്കേഷൻ നിർബന്ടമാണ്...നമ്മളിവിടെ ഒരു വേരിഫിക്കേഷനും ഇല്ലാതെ എങ്ങിനെ ഇതുപോലുള്ള വീഡിയോ കാണാം എന്ന് പരിശോധിക്കുകയാണ്..ആദ്യം കാണേണ്ട വീഡിയോ ലിങ്ക് എടുക്കുക..ഉദാഹരണത്തിന് http://www.youtube.com/watch?v=iIZj_jiS_Rs..തുടർന്ന് വീഡിയോയുടെ ഐ ഡി മാത്രം കോപി ചെയ്യുക..ഐ ഡി എന്ന് പറഞ്ഞാല v= കഴിഞ്ഞു വരുന്നത് കോപി ചെയ്യുക..അതായതു ഇങ്ങിനെ iIZj_jiS_Rs..ഇനി http://www.youtube.com/v/VideoId?fs=1 ഈ ലിങ്ക് എടുത്തു അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്യുക..
എന്റർ അടിക്കുന്നതിനു മുൻപ് VideoId എന്നുള്ളിടത്ത് നേരത്തെ കോപി ചെയ്ത വീഡിയോ ഐ ഡി പേസ്റ്റ് ചെയ്യുക..അപ്പോൾ താഴെ കാണുന്നതുപോലെ ആവും..
http://www.youtube.com/v/iIZj_jiS_Rs?fs=1 ഇനി എന്റർ അടിച്ചു നോക്കൂ വീഡിയോ വർക്ക്‌ ചെയ്യുന്നത് കാണാം..

ചില ഇന്റര്‍നെറ്റ് ട്രിക്കുകള്‍ !!!                                                                                                                                                                        

1) ബ്രൌസര്‍ ഹിസ്റ്ററി സേവ് ആകാതെ ബ്രൌസ് ചെയ്യാന്‍ !!!
ബ്രൌസര്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യാന്‍ മറന്നു പോകുന്നത് പലര്‍ക്കും വിനയാകാറുണ്ട് അല്ലേ ? എന്നാല്‍ പിന്നെ ഹിസ്റ്ററി സേവ് ആകാതെ ബ്രൌസ് ചെയ്താല്‍ എന്താ പ്രശ്നം തീര്‍ന്നില്ലേ ?
ക്രോം യൂസേര്‍സ് ബ്രൌസര്‍ ഓപ്പണ്‍ ചെയ്ത് CTRL + SHIFT + N പ്രസ്സ് ചെയ്ത് നോക്കൂ..മോസില്ല ഉപയോഗിക്കുന്നവര്‍ CTRL + SHIFT + P പ്രസ്സ് ചെയ്യണം.. ഇപ്പോള്‍ വരുന്ന സീക്രട്ട് ബ്രൌസിംഗ് വിന്‍ഡോയില്‍ നിങ്ങള്‍ ഏതൊക്കെ സൈറ്റ് ഓപ്പണ്‍ ചെയ്താലും അത് ഹിസ്റ്ററിയില്‍ സേവ് ആകില്ല              2) ക്ലോസ് ചെയ്ത ടാബ് തിരികെ ഓപ്പണ്‍ ആക്കാന്‍!!!
അവസാനം ക്ലോസ് ചെയ്ത ടാബ് വീണ്ടും ഓപ്പണ്‍ ആയി കിട്ടാന്‍ CTRL + SHIFT + T പ്രസ്സ് ചെയ്യുക ലാസ്റ്റ് ക്ലോസ്ഡ് ടാബ് തിരികെ വരും..ട്രൈ ചെയ്യൂ..                   3) ഫുള്‍ സ്ക്രീന്‍ മോഡില്‍ ബ്രൌസ് ചെയ്യാന്‍ !!!
ബ്രൌസര്‍ ഫുള്‍ സ്ക്രീന്‍ മോഡില്‍ ആക്കാന്‍ കീബോര്‍ഡിലെ F11 കീ പ്രസ്സ് ചെയ്താല്‍ മതി...തിരികെ നോര്‍മല്‍ മോഡില്‍ വരാന്‍ F11 വീണ്ടും പ്രസ്സ് ചെയ്യുക               4) നിങ്ങളുടെ ബ്രൌസര്‍ ഒരു നോട്ട്പാഡ് ആക്കി മാറ്റാം!!!
അഡ്രസ്സ് ബാറില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്ത് നോക്കൂ..
data:text/html,%20<html%20contenteditable><Title>Notepad</Title>                                5) ഓണ്‍ലൈന്‍ പര്‍ച്ചേസ് ഡിസ്കൌണ്ട് കൂപ്പണ്‍ കിട്ടാന്‍ !!!
നിങ്ങള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഐറ്റം ആഡ് റ്റു കാര്‍ട്ട് ചെയ്തതിനു ശേഷം ഉടനെ പെയ്മെന്‍റ് നടത്താതെ കുറച്ച് വെയിറ്റ് ചെയ്ത് നോക്കൂ...നിങ്ങളുടെ പര്‍ച്ചേസ് കമ്പ്ലീറ്റ് ചെയ്യാന്‍ അപേക്ഷിച്ചു കൊണ്ട് ഡിസ്കൌണ്ട് കൂപ്പണ്‍ ഇമെയിലില്‍ വരും..ഇത് എപ്പോഴും കിട്ടണമെന്നില്ല എങ്കിലും ചിലപ്പോഴൊക്കെ ഇതുപോലെ സംഭവിക്കും..ട്രൈ ചെയ്യൂ..

മൂഡ്‌ പോവാതെ ഫേസ്ബുക്കിൽ ഇരിക്കാം!!കൂടെ കള്ളനേം പിടിക്കാം

ഫേസ്ബുക്ക്‌ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളുടെയും പരാതിയാണ് ഇമോഷണൽ ആയിട്ടുള്ള പോസ്റ്റുകളുടെ അതിപ്രസരം..ചില പോസ്റ്റുകൾ കണ്ടാൽ അന്നത്തെ ദിവസം പോക്കാണ്.ഇങ്ങിനെ ഇമോഷണൽ മാത്രം കണ്ടു നിങ്ങളും ബോറടിച്ചിരിക്കുവാണോ...എങ്കിൽ ഗൂഗിൾ ക്രോം നല്കുന്ന ഈ ആഡോണ്‍ ഉപയോഗിച്ചാൽ നിങ്ങളുടെ ആ ബോറടി മാറ്റാൻ സാധിക്കും..
ഈ ആഡോണ്‍ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ഫേസ്ബുക്ക്‌ പേജിൽ വലതു ഭാഗത്തായി ഒരു ചെറിയ കോളം കാണാൻ സാധിക്കും..അതിൽ പോസിറ്റീവ് എന്ന് സെറ്റ് ചെയ്‌താൽ പിന്നെ സന്തോഷകരും ആഹ്ലാദകരവുമായ പോസ്റ്റുകൾ മാത്രമേ നിങ്ങളുടെ ടൈം ലൈനിൽ കാണുകയുള്ളൂ..ഇനി ഇമോഷണൽ മാത്രമാണ് വേണ്ടതെങ്കിൽ അതും സെറ്റ് ചെയ്യാം..അതല്ല ഓപ്പണ്‍ ആണെങ്കിൽ അങ്ങിനെ..
ഇത് സെറ്റ് ചെയ്യുന്നതോടെ ഫേസ്ബുക്ക്‌ പേജിലെ ഫീഡുകളിൽ മാറ്റം വന്നിരിക്കും..നിങ്ങളുടെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ ആരൊക്കെ വിസിറ്റ് ചെയ്തു എന്നറിയാന്‍ ഒരു സൂത്രം കിട്ടിയാ അതൊരു അനുഭൂതിയാവും..അതിനുള്ള ഒരു ആഡ് ഇവിടെ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം...
ഇത് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പ്രൊഫൈലില്‍ മുകളില്‍ visitors എന്നൊരു ടാബ് വന്നതായി കാണാം..അതില്‍ ക്ലിക്കിയാല്‍ ആരൊക്കെ നിങ്ങളുടെ പ്രൊഫൈലില്‍ കയറി എന്ന് കാണാന്‍ സാധിക്കും..ഓരോ പത്തു മിനിട്ടിലും ഇത് ഓടോമടിക് ആയി റീഫ്രഷ്‌ ആയിക്കൊണ്ടിരിക്കുകയും ചെയ്യും.................DOWNLOAD HERE ,...https://chrome.google.com/webstore/detail/profile-visitors-for-face/ihjbpjahiibmjdlcgodcnmpelpmilamk