Saturday, March 22, 2014


ആന്‍ഡ്രോയ്ഡ് ഫോണിനെ വെബ്ക്യാമറയാക്കാം ലാപ്ടോപ്പുകളിലൊക്കെ ബില്‍റ്റ് ഇന്നായി ക്യാമറയുണ്ടാകുമെങ്കിലും അവയുടെ ക്വാളിറ്റി പലപ്പോഴും പരിതാപകരമായിരിക്കും. അതിനാല്‍ തന്നെ കൂടുതല്‍ ക്വാളിറ്റിയുള്ള ക്യാമറ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണിനെ വെബ്ക്യാമറയായി ഉപയോഗിക്കാനാവും എന്ന് പലര്‍ക്കും അറിയാവുന്നതായിരിക്കും. ഇപ്പോഴത്തെ ഫോണുകളിലേത് മികച്ച നിലവാരമുള്ള ക്യാമറകളാണ്.
ആന്‍ഡ്രോയ്ഡ് ഫോണിനെ വെബ്ക്യാമാക്കി മാറ്റാന്‍ സഹായിക്കുന്ന രണ്ട് ആപ്ലിക്കേഷനുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. Smartcam.

വിന്‍ഡോസിലും ലിനക്സിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഫഓണിലും, കംപ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്യുക. വളരെ ലളിതമായ രീതിയില്‍ ബ്ലൂടൂത്ത് വഴിയോ, വൈഫി വഴിയോ ക്യാമറ ഉപയോഗിക്കാനാവും.
ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Settings എടുത്ത് WiFI സെലക്ട് ചെയ്ത് പോര്‍ട്ട് നമ്പര്‍, ഐ.പി അഡ്രസ് എന്നിവ നല്കുക. Connect WiFi ഓണാക്കുക. .

DOWNLOAD

2. DroidCam Wireless Webcam

മറ്റൊരു ഫ്രീ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണിത്. ഇതില്‍ യു.എസ്.ബി പോര്‍ട്ട് വഴിയോ, ബ്ലുടൂത്ത് അല്ലെങ്കില്‍ വൈഫി വഴിയോ ക്യാമറ കണക്ട് ചെയ്യാനാവും.

DOWNLOAD

No comments:

Post a Comment