Sunday, March 23, 2014

പാറ്റേണ്‍ലോക്ക് മറന്നാല്‍ എന്ത് ചെയ്യും?

ഇന്ന് ആന്‍ഡ്രോയ്ഡ്, ആപ്പിള്‍, വിന്‍ഡോസ് ഫോണുകളിലും, ടാബ്ലറ്റുകളിലുമൊക്കെ പാറ്റേണ്‍ ലോക്ക് സംവിധാനമുണ്ട്. ഉടമസ്ഥന്‍റെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയാന്‍ ഈ സംവിധാനം ഉപകരിക്കും.
സേവ് ചെയ്ത പാറ്റേണ്‍ലോക്ക് മറന്ന് പോയാല്‍ അത് എങ്ങനെ അണ്‍ലോക്ക് ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.
അഞ്ച് തവണ പാറ്റേണ്‍ വരയ്ക്കുക. ഇവ അഞ്ചും തെറ്റാവുമ്പോള്‍ മുപ്പത് സെക്കന്‍ഡിനുള്ളില്‍ ഒന്നു കൂടി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടും.
30 സെക്കന്‍ഡ് കഴിയുമ്പോള്‍ Forgot pattern എന്നൊരു ഒപ്ഷന്‍ കാണാം.
അതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയൊരു വിന്‍ഡോ വരുന്നതില്‍ നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഡിവൈസ് രജിസ്റ്റര്‍ ചെയ്യാനുപയോഗിച്ച ഇമെയിലും, പാസ്വേഡും ആവശ്യപ്പെടും. അവ എന്‍റര്‍ ചെയ്യുക.
തുടര്‍ന്ന് പാസ്വേ‍ഡ് റീസെറ്റ് ചെയ്യാനുള്ള ഒപ്ഷന്‍‌ ലഭിക്കും.

No comments:

Post a Comment