Monday, March 24, 2014

സ്ത്രീ പീഠനക്കാരെ പൊക്കാന്‍ ഇന്ത്യയുടെ സൊന്തം 'ആപ്പ് '... (ആണ്ട്രോയിഡ്)                                    പേര് പോലെ തന്നെ, ആപല്‍ഘട്ടത്തില്‍ നിങ്ങളുടെ രക്ഷക്കായി ഇനി മൊബൈല്‍ ആപ്പും ..

വിജന വീഥിയില്‍ ഒറ്റപ്പെടുന്ന കുട്ടികള്‍ക്കും , കാമ വെറിയന്‍മാരുടെ രാക്ഷസക്കൈകളില്‍ ഞെരുങ്ങാതിരിക്കാന്‍ നാരി മണികള്‍ക്കും മാത്രമല്ല , ഏത് ആപല്‍ ഘട്ടത്തിലും ആര്‍ക്കും ഒരു പിടിവള്ളിപ്പോലെ ഉപയോഗിക്കാവുന്ന ഈ ആപ്പിന് പിന്നിലും ഇന്ത്യക്കാര്‍ തന്നെ..
------xxx------
ആപ്പിന്‍റെ വിശേഷങ്ങളിലേക്ക് ..
കേവലം ഒറ്റക്ലിക്കില്‍,നിങ്ങള്‍ അപകടത്തിലാണെന്ന വിവരം നിങ്ങളുടെ ബന്ധുക്കളെയും പോലീസിനെയും, എന്തിനധികം നിങ്ങളുടെ ഫേസ്ബുക്ക് വാളില്‍ പോലും ലൊക്കേഷന്‍ ഫോട്ടോ സഹിതം അറിയിക്കാന്‍ ഇവന്‍ നിങ്ങളെ സഹായിക്കുന്നു.ഒരു ബട്ടണ്‍ ഞെക്കുകയോ, അതല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഒന്നു പിടിച്ച് കുലുക്കുകയോ ചെയ്താല്‍ മതി ,
സംഭവസ്ഥലത്തിന്റെ ഫോട്ടോ എടുത്ത് നിങ്ങളുടെ ബന്ധുക്കള്‍ക്ക് മെസേജ് അയക്കുന്നു, ഒപ്പം തന്നെ നിങ്ങളുടെ ഫേസ്ബുക് , ട്വിറ്റര്‍ പേജുകളിലേക്കും വിവരം ഷെയര്‍ ചെയ്യുന്നു..ഒറ്റ ക്ലിക്കില്‍ ,നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ GPS ലൊക്കേഷന്‍ കണ്ടെത്താനും, അടുത്ത ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കാനും ഇവന്‍ നിങ്ങളെ സഹായിച്ചോളും ..
ഇനി അഥവാ ആരും പീഠിപ്പിക്കാന്‍ വന്നില്ലെങ്കിലും നിരാശപ്പെടേണ്ട,അത്യാവശ്യത്തിന് 'ടോര്‍ച്ച് ലൈറ്റ്' ആയും അലാറം ആയും ഉപയോഗിക്കാവുന്നത് കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വെറുതെയാവില്ല .. അതുറപ്പ് . .!PLAY STORIL KITTUM SADANAM    INGANE TYPE CHEYYU     (Raksha Help in Need)

ഇതിലും നല്ലൊരു യു ട്യൂബ് ഡൌണ്ലോഡര്‍ സ്വപ്നങ്ങളില്‍ മാത്രം" (അൻഡ്രോയിഡ്)                               ഞാൻ ഇവിടെ പരിചയപ്പെടുത്തുന്ന അൻഡ്രോയിഡ് ആപ്പ് , യു ട്യൂബ് ഡൌണ്ലോഡര്‍  ആണ്. ഇവന്റെ പേരാണ് TUBEMATE. ഇവൻ ആള് പുലിക്കുട്ടി ആയതുകൊണ്ടാവണം ഇപ്പോൾ Plastore ൽ നിന്നും പുറത്താണ് കാരണം ഇത്രയും അടിപൊളിയായി അങ്ങനെ ആരുംതന്നെ You Tube വീഡിയോ ഡൌണ്ലോട് ചെയ്യണ്ട എന്ന് ഗൂഗിൾ തീരുമാനിച്ചത് കൊണ്ട് മാത്രം. എന്റെ കയ്യിലുള്ളത് നിങ്ങള്ക്കുകൂടെ തരുന്നു.

പ്രത്യേകതകള്‍
  • ഫാസ്റ്റ് ഡൌണ്‍ലോഡിംഗ്
  • വിവിധ ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡാം HD വരെ
  • ബ്രൌസര്‍ ആയും ഉപയോകിക്കാം
  • വീഡിയോ നമുക്ക് Mp3 ആയി ഡൌണ്‍ലോഡാം
  • പിന്നെയും കുറെ എന്തൊക്കെയോ ഉണ്ട് ഞാന്‍ നോക്കിട്ടില്ല :-)  IVIDE NINNUM KITTUM SADANAM (https://www.dropbox.com/s/9o9pcyocmofo74b/TubeMate_2.1.2.558_opera.apk)
------------------------------------------

Sunday, March 23, 2014

ആന്‍ഡ്രോയ്ഡില്‍ കോള്‍ ബ്ലോക്കിങ്ങ് !

പലരും അനാവശ്യകോളുകള്‍ കൊണ്ട് സഹികെടുന്നവരാകും. മാര്‍ക്കറ്റിംഗ് കമ്പനികളുടെയും, മറ്റ് പല സ്ഥാപനങ്ങളുടെയും കോളുകള്‍ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇവ ബ്ലോക്ക് ചെയ്യാനാവുമെങ്കിലും ചില കോളുകള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളവയുമാകും. അനാവശ്യ കോളുകള്‍ ഒഴിവാക്കാനുള്ള കോള്‍ ബ്ലോക്കിങ്ങ് സംവിധാനം ഇന്ന് മിക്ക ഫോണുകളിലുമുണ്ട്. ഇങ്ങനെ കോള്‍ ബ്ലോക്ക് ചെയ്താല്‍ വിളിക്കുന്നവര്‍ കേള്‍ക്കുക ബിസി ടോണാണ്. എങ്ങനെ ആന്‍ഡ്രോയ്ഡില്‍ കോള്‍ ബ്ലോക്ക് ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.
Mr Number എന്ന ആപ്ലിക്കേഷന്‍ ഇതിനായി ഉപയോഗിക്കാം. ആരാണ് വിളിക്കുന്നത് എന്ന് മനസിലാക്കാനുള്ള ലുക്ക് അപ് സംവിധാനവും ഇതിലുണ്ട്.
കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ ചില റൂളുകള്‍ ഇതിനായി ക്രിയേറ്റ് ചെയ്യാം. ഇത് ഒരു ഏരിയ കോഡോ, ആളുടെ പേരോ ആകാം.
കോളുകള്‍ മാത്രമല്ല മെസേജുകളും ഇതില്‍ ബ്ലോക്ക് ചെയ്യാനാവും.  PLAY STORIL UND E SADANAM   Mr. Number-Block calls, texts

സ്മാര്‍ട്ട് ഫോണിന് സ്പീഡ് കൂട്ടാന്‍ എസ്.ഡി കാര്‍ഡിനെ റാമാക്കാം                                                   വേഗതയെ പ്രണയിക്കുന്നവരാണല്ലോ ആധുനിക തലമുറ. കംപ്യൂട്ടറായാലും,മൊബൈലായാലും എല്ലാം തെല്ലും താമസമില്ലാതെ കാര്യങ്ങള്‍ ചെയ്യാനുപകരിക്കണം എന്നതാണ് ലക്ഷ്യം. പഴയ കംപ്യൂട്ടറുകളേക്കാള്‍ റാം ശേഷിയുള്ളവയാണ് ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകള്‍. എന്നാല്‍ അവയ്ക്കും സ്പീഡ് കുറവാണ് എന്ന് തോന്നുന്നുണ്ടോ. എങ്കില്‍ എസ്.ഡി കാര്‍ഡിനെ റാമാക്കി മാറ്റി സ്പീഡ് വര്‍ദ്ധിപ്പിക്കാനാവും.

ഇതിന് ആദ്യം വേണ്ടുന്ന കാര്യം ഫോണ്‍ സ്വാപ് ഫങ്ഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതാവണം എന്നതാണ്. അതിന് സ്വാപ് ചെക്ക് ഡൗണ്‍ലോഡെ ചെയ്ത് ചെക്ക് ചെയ്യാം.
റാമാക്കാന്‍ വേണ്ടുന്നവ
എസ്.ഡി കാര്‍ഡ്, റൂട്ട് ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണ്‍, കാര്‍ഡ് റീഡര്‍, വിന്‍ഡോസ് കംപ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍.
എസ്.ഡി കാര്‍ഡിനെ പാര്‍ട്ടിഷന്‍ ചെയ്യാനായി Mini Tool partition software ഡൗണ്‍ലോഡ് ചെയ്യുക.
കാര്‍ഡ് റീഡറുമായി കണക്ട് ചെയ്ത് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുമായി കണക്ട് ചെയ്യുക.
എസ്.ഡി കാര്‍ഡില്‍ ക്ലിക്ക് ചെയ്ത് ഡെലീറ്റ് ഒപ്ഷനെടുക്കുക.
ഇതുവഴി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യപ്പെടും.
ഇനി കാര്‍ഡ് പാര്‍ട്ടീഷന്‍ ചെയ്യണം. പാര്‍ട്ടിഷന്‍ പ്രൈമറിയായി സെലക്ട് ചെയ്ത് FAT32 ചെയ്യുക. (4 ജി.ബിയെങ്കിലും വേണം)
done ക്ലിക്ക് ചെയ്ത് primary partition വീണ്ടുമെടുത്ത് ഫയല്‍ സിസ്റ്റം EXT2 എന്നോ EXT3 ആക്കുക.
apply changes ക്ലിക്ക് ചെയ്യുക.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Link2sd ഡൗണ്‍ലോഡ് ചെയ്യുക. ഫോണ്‍ റൂട്ട് ചെയ്യുക. നേരത്തെ ചെയ്ത .ext സെല്ക്ട് ചെയ്യുക.
റാം സ്പീഡ് കൂട്ടാന്‍ Swapper for Root എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത് റാം ശേഷി സെലക്ട് ചെയ്യുക.
പ്രൊസസ് പൂര്‍ത്തിയാകുമ്പോള്‍ റാം വര്‍ദ്ധിച്ചിരിക്കും.

ROEHSOFT RAM expander ഉപയോഗിച്ചും ഇത് ചെയ്യാം

സാംസംഗ് ഗാലക്സി നഷ്ടപ്പെട്ടാല്‍ ട്രാക്ക് ചെയ്യാന്‍ ‘മൈ മൊബൈല്‍ ആപ്”

നഷ്ടപ്പെട്ട ഫോണുകളും, ലാപ് ടോപ്പുകളും ട്രാക്ക് ചെയ്ത് കണ്ടെത്താന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. ഇവയില്‍ മിക്കതും ഫ്രീയായി ലഭിക്കുന്നതുമാണ്. ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയാണ് ഇതുപയോഗപ്പെടുത്താന്‍ വേണ്ടത്.സാംസംഗ് ഗാലക്സി ഫോണില്‍ ഇപ്പോള്‍ ഇന്‍ബില്‍റ്റായി ഇത്തരം ഒരു ആന്‍റി തെഫ്റ്റ് ആപ്ലിക്കേഷന്‍ വരുന്നുണ്ട്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
ഫോണ്‍ സെറ്റിങ്ങ്സില്‍ സാംസംഗ് അക്കൗണ്ട് ആഡ് ചെയ്യുക. (Android Settings > Account > Add Account and Choose Samsung Account)
തുടര്‍ന്ന് യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. നിലവില്‍ അക്കൗണ്ടില്ലെങ്കില്‍ ഫ്രീയായി അത് നിര്‍മ്മിക്കാനാവും.
ഈ ആപ്ലിക്കേഷന്‍ സെറ്റ് ചെയ്താല്‍ പിന്നെ സാംസംഗ് വെബ്സൈറ്റ് വഴി ഫോണ്‍ ട്രാക്ക് ചെയ്യാനാവും. സൈറ്റില്‍ നേരത്തെ നല്കിയ അക്കൗണ്ട് ഡീറ്റെയില്‍സ് നല്കി ലോഗിന്‍ ചെയ്യുക.
നാവിഗേഷന്‍ മെനുവില്‍ Find My Mobile എന്നൊരു ഒപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാംസംഗ് ഡിവൈസുകള്‍ കാണാം. Locate my mobile, Lock my mobile, Ring my mobile, Call logs തുടങ്ങിയ ഒപ്ഷനുകള്‍ ഇവിടെയുണ്ടാവും.
റിമോട്ട് കണ്‍ട്രോള്‍ ഫീച്ചറുപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ എവിടെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് മനസിലാക്കാനാവും. അതുപോലെ തന്നെ ഫോണ്‍ നഷ്ടപ്പെടാനിടയായാല്‍ അത് ലോക്ക് ചെയ്യാനും, ഫോണിലെ ഡാറ്റകള്‍ പൂര്‍ണ്ണമായും ഇറേസ് ചെയ്യാനും ഇവിടെ സാധ്യമാണ്.   SITE HERE  http://findmymobile.samsung.com/login.do

ഫേസ്ബുക്ക് വീഡിയോകള്‍ ആന്‍ഡ്രോയ്ഡിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം

യുട്യൂബ് ഏറ്റവും പ്രശസ്തമായ വീഡിയോ ഷെയറിങ്ങ് സൈറ്റാണ്. ഏറെ രസകരമായ അനേകം വീഡിയോകള്‍ ഇവിടെയുണ്ട്. എന്നാല്‍ പലപ്പോളും യുട്യൂബില്‍ കണ്ടിട്ടില്ലാത്ത പല കിടിലന്‍ വീഡിയോകളും ആദ്യമായി മിക്കവരും കാണുന്നത് ഫേസ്ബുക്കിലാവും. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന മിക്ക വീഡിയോകളും ഏതെങ്കിലുമൊക്കെ മാനദണ്ഠത്തില്‍ മികച്ചവ തന്നെയാകും.
ഫേസ്ബുക്ക് ഏറെപ്പേരും ഇന്ന് ഉപയോഗിക്കുന്നത് ഫോണിലാണ്. ഫേസ്ബുക്കില്‍ കാണുന്ന വീഡിയോകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ പലപ്പോഴും തോന്നിയിട്ടുണ്ടാകും പലര്‍ക്കും. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Facebook Video Free.
ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.
ആദ്യം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യേണ്ടുന്ന വീഡിയോ ഓപ്പണ്‍ ചെയ്യുക. ആപ്ലിക്കേഷന്‍ ആപ്മെനുവില്‍ കാണാം.Facebook Video Free സെലക്ട് ചെയ്ത് Just Once സെലക്ട് ചെയ്യുക.
അഥവാ നിങ്ങള്‍ ക്ലിക്ക് ചെയ്തത് Always ആണെങ്കില്‍ തുടര്‍ന്ന് നിങ്ങള്‍ ഓരോ തവണയും വീഡിയോ ഫേസ്ബുക്കില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ അത് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യപ്പെടും.
അറിയാതെ Always സെലക്ട് ചെയ്ത് പോയെങ്കില്‍ ഒഴിവാക്കാനായി Applications Manager സെറ്റിങ്ങ്സില്‍ പോയി clear defaults എടുത്താല്‍ മതി.
Movies എന്ന ഫോള്‍ഡറിലാവും ഫയല്‍ ഡൗണ്‍ലോഡാവുക.
ഇതിന്‍റെയൊരു പോരായ്മയെന്നത് ഡൗണ്‍ലോഡിങ്ങ് അവസാനിച്ചാലും നോട്ടിഫിക്കേഷനൊന്നും കാണിക്കില്ല എന്നതാണ്. PLAY STORIL POYI TYPE CHEYYU Download Videos for Facebook

Shush റിങ്ങ്ടോണിന് ഇടവേള…

സിനിമക്ക് പോകുമ്പോഴും, ആരാധനാലയങ്ങളിലായിരിക്കുമ്പോഴുമൊക്കെ ഫോണ്‍ മ്യൂട്ട് ചെയ്യുന്ന പതിവ് മിക്കവര്‍ക്കുമുണ്ട്. മറ്റുള്ളവര്‍ക്ക് ശല്യമാവാതിരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പലപ്പോഴും പലര്‍ക്കും പറ്റുന്ന അബദ്ധം റിങ്ങ് ടോണ്‍ ഒഴിവാക്കി, വൈബ്രേഷനിലിട്ട് ഫോണ്‍ വയ്ക്കും. പിന്നീട് അവിടെ നിന്ന് പുറത്ത് കടന്നാലും അക്കാര്യം ഓര്‍മ്മയില്‍ വരില്ല. ഏറെ നേരം കഴിഞ്ഞ് റിങ്ങൊന്നും കേള്‍ക്കാത്തതെന്താണ് എന്നന്വേഷിക്കുമ്പോളാകും സംഭവം ഓര്‍മ്മയില്‍ വരുന്നത്.
ഇതിനൊരു പരിഹാരമാണ് Shush. ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റിങ്ങ് ടോണിനെ നിശ്ചിത സമയത്തേക്ക് നിശബ്ദമാക്കാം.ഇത് ആദ്യം ഉപയോഗിക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ ഓണോ ഓഫോ ആക്കണം. നോട്ടിഫിക്കേഷന്‍ ഐക്കണിനായി ഒരു കളറും സെല്ക്ട് ചെയ്യുക.
ഫോണ്‍ റിങ്ങര്‍ ഡൗണ്‍ ചെയ്യുമ്പോള്‍ ഓവര്‍ ലേ ആയി ആപ്ലിക്കേഷന്‍ റണ്‍ ചെയ്യുകയും അതില്‍ Shush സെല്ക്ട് ചെയ്ത് എപ്പോളാണ് റിങ്ങള്‍ ഓണ്‍ ചെയ്യേണ്ടത് എന്ന് നിശ്ചയിക്കുകയും ചെയ്യാം.
keep it off എന്നത് സെലക്ട് ചെയ്ത് മാനുവലായും റിങ്ങര്‍ ഓണ്‍ ചെയ്യാം.PLAY STORIL KITTUM SADANAM TYPE CHEYYU  Shush)

ലാപ് ടോപ്പിലെ ഇന്റര്‍നെറ്റ്, മൊബൈലുമായി ഷെയര്‍ ചെയ്യാം

ലാപ്ടോപ്പിനോടൊപ്പം മൊബൈലിലും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരേറെയുണ്ട്. എന്നാല്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്ന അവസരത്തില്‍ മൊബൈലിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാതെ ലാപ്ടോപ്പിലെ വൈ-ഫി കണക്ഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും.
ഇത് ചെയ്യാന്‍ വൈ-ഫി സംവിധാനമുള്ള ഒരു ലാപ്ടോപ്പ് വേണം.
ഇനി വേണ്ടത് ഒരു വിര്‍ച്വല്‍ വൈ-ഫി റൂട്ടറാണ്.
ഇത് ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു R ചിഹ്നം ട്രേയില്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്യുക.
ഇനി പ്രോഗ്രാമില്‍ അത് കണക്ഷനാണോ ഷെയര്‍ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. അതിന് SHARE NET FROM എടുക്കുക.
ഇനി പാസ് വേഡ് സെറ്റ് ചെയ്യണം. Configure ബട്ടണില്‍ ക്ലിക്ക് ചെയ്ത് വൈ-ഫി നെയിം നല്കുക. തുടര്‍ന്ന് പാസ് വേഡ് എന്റര്‍ ചെയ്യുക.പാസ് വേഡ് കണ്‍ഫേം ചെയ്ത ശേഷം Setup Hotspot ക്ലിക്ക് ചെയ്യുക. ഇതോടെ നെറ്റ് ഷെയര്‍ ചെയ്യപ്പെടും. VIRTUAL WIFI ROUTER- started successfully എന്ന് ട്രേയില്‍ തെളിയും. IVIDE NINNU DOWNLOADIKKOLU         http://www.virtualwifirouter.com/p/downlooad.html 

ആന്‍ഡ്രോയ്ഡ് ഫോണ്‍ റൂട്ട് ചെയ്യാം

ഏറെ സാങ്കേതിജ്ഞാനം ഉള്ളവര്‍ക്ക് മാത്രം സാധിക്കുന്നതാണ് റൂട്ടിംഗ് എന്ന് പലരും കരുതുന്നു. എന്നാല്‍ അത്ര വലിയ അറിവൊന്നും ഇല്ലാതെ തന്നെ റൂട്ടിംഗ് നടത്താന്‍ സഹായിക്കുന്ന പ്രോഗ്രാമുകളുണ്ട്. അത്തരത്തിലൊന്നാണ് Unlock root .
ആദ്യം മൊബൈലില്‍ ലഭിച്ചിരിക്കുന്ന സി.ഡിയിലുള് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം Unlock root ഡൗണ്‍ ലോഡ് ചെയ്യുക. കംപ്യൂട്ടര്‍ പി.സിയുമായി ബന്ധിപ്പിക്കുക. മൊബാല്‍ യു.എസ്.ബി ഡിബഗ്ഗിംങ്ങ് മോഡിലായിരിക്കണം. (ഇത് ചെയ്യാന്‍ Settings > Applications > Development എടുത്ത് ചെക്ക് ചെയ്യുക.)
ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത ശേഷം റൂട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് കംപ്യൂട്ടറുമായി കണക്ട് ചെയ്തിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളുടെ ലിസ്റ്റ് കാണിക്കും. അതില്‍ നിന്ന് കൈവശമുള്ളത് തെരഞ്ഞെടുക്കുക. രണ്ടോ മൂന്നോ മിനുട്ടിന് ശേഷം “rooting finished” എന്ന മെസേജ് വരും.
ഇനി എപ്പോഴെങ്കിലും അണ്‍റൂട്ട് ചെയ്യണമെന്ന് തോന്നിയാല്‍ ഇതേ പോലെ ചെയ്ത് “Unroot” ബട്ടണ്‍ സെലക്ട് ചെയ്താല്‍ മതി.

എയര്‍ടെല്‍ നെറ്റ് സ്പീഡ് കൂട്ടാം

മികച്ച ഇന്‍റര്‍നെറ്റ് സര്‍വ്വീസ് ലഭ്യമാക്കുന്ന മൊബൈല്‍ ഓപ്പറേറ്ററാണല്ലോ എയര്‍ടെല്‍. ചെറിയൊരു ട്രിക്കുപയോഗിച്ച് എയര്‍ടെല്‍ ടു ജി സ്പീഡ് കൂട്ടാം.
ത്രിജി സംവിധാനമുള്ള ഫോണില്‍ ഈ പരിപാടി ചെയ്ത് നോക്കാം.ആദ്യം ടുജി സിമ്മിന് പകരം ത്രിജി സിം വാങ്ങുക.
അതില്‍ ടുജി ഡാറ്റ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുക.
ഇനി മൊബൈല്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്ത് ഉപയോഗിക്കാം.
(സ്പീഡില്‍ മാറ്റം അറിയാനാകും)
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കംപ്യൂട്ടറിലേക്ക് നെറ്റ് കണക്ഷനെടുക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇങ്ങനെ എടുക്കുമ്പോള്‍ നെറ്റ് സ്പീഡ് കുറവായിരിക്കും. ഡാറ്റ കാര്‍ഡുകളുപയോഗിച്ചാല്‍ മികച്ച സ്പീഡില്‍ ഇന്‍റര്‍നെറ്റ് ലഭിക്കും. മൊബൈല്‍ ഫോണ്‍ മോഡം വഴി 40 കെ.ബി.പി.എസ് മാത്രം ഡാറ്റ ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോള്‍ ഡാറ്റ കാര്‍ഡില്‍ 400 കെ.ബി.പി.എസ് വരെ ലഭിക്കും.

പാറ്റേണ്‍ലോക്ക് മറന്നാല്‍ എന്ത് ചെയ്യും?

ഇന്ന് ആന്‍ഡ്രോയ്ഡ്, ആപ്പിള്‍, വിന്‍ഡോസ് ഫോണുകളിലും, ടാബ്ലറ്റുകളിലുമൊക്കെ പാറ്റേണ്‍ ലോക്ക് സംവിധാനമുണ്ട്. ഉടമസ്ഥന്‍റെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയാന്‍ ഈ സംവിധാനം ഉപകരിക്കും.
സേവ് ചെയ്ത പാറ്റേണ്‍ലോക്ക് മറന്ന് പോയാല്‍ അത് എങ്ങനെ അണ്‍ലോക്ക് ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.
അഞ്ച് തവണ പാറ്റേണ്‍ വരയ്ക്കുക. ഇവ അഞ്ചും തെറ്റാവുമ്പോള്‍ മുപ്പത് സെക്കന്‍ഡിനുള്ളില്‍ ഒന്നു കൂടി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടും.
30 സെക്കന്‍ഡ് കഴിയുമ്പോള്‍ Forgot pattern എന്നൊരു ഒപ്ഷന്‍ കാണാം.
അതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയൊരു വിന്‍ഡോ വരുന്നതില്‍ നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഡിവൈസ് രജിസ്റ്റര്‍ ചെയ്യാനുപയോഗിച്ച ഇമെയിലും, പാസ്വേഡും ആവശ്യപ്പെടും. അവ എന്‍റര്‍ ചെയ്യുക.
തുടര്‍ന്ന് പാസ്വേ‍ഡ് റീസെറ്റ് ചെയ്യാനുള്ള ഒപ്ഷന്‍‌ ലഭിക്കും.

ട്വിലൈറ്റ് – കണ്ണിന് സംരക്ഷണമേകുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ വെളിച്ചം ക്രമീകരിക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനെക്കുറിച്ചാണ്.
കംപ്യൂട്ടറില്‍ ഏറെ നേരം നോക്കിയിരുന്നതിന് ശേഷം പെട്ടന്ന് കിടക്കുന്നത് ഉറക്കം സുഗമമാക്കില്ല എന്നാണ് പഠനങ്ങള്‍. കുറെ സമയം അതിന് മുമ്പ് റിലാക്സ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇത് പലപ്പോഴും സാധ്യമായി എന്ന് വരികയില്ല. ഇതിനൊരു പ്രതിവിധിയാണ് Twilight.
ഇതിന്‍റെ പ്രവര്‍ത്തനമെന്നത് സൂര്യപ്രകാശം കുറഞ്ഞ ശേഷം ഉപയോഗിക്കുമ്പോള്‍ ബ്ലു സെപ്ക്ട്രം ഫില്‍റ്റര്‍ ചെയ്യുന്നു എന്നതാണ്    ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ചെയ്യേണ്ടത് ലൊക്കേഷന്‍ സെലക്ട് ചെയ്യുക എന്നതാണ്. മാപ്പില്‍ നിങ്ങളുടെ ലൊക്കേഷന്‍ സെറ്റ് ചെയ്യാം. ഇതിന് ശേഷം 24 മണിക്കൂര്‍ ടൈം സെറ്റപ്പ് ചെയ്യുക. മറ്റ് ആപ്ലിക്കേഷനുകള്‍ റണ്‍ ചെയ്യുമ്പോള്‍ ആവശ്യമായ വെളിച്ചക്രമീകരണം ഓട്ടോമാറ്റിക്കായി നടന്ന് കൊള്ളും.
ഈ ആപ്ലിക്കേഷന് പെയ്ഡ് , ഫ്രീ വേര്‍ഷനുകളുണ്ട്.   PLAY STORIL KITTUM E SADANAM ((Twilight)

മൊബൈലില്‍ നിന്ന് ഡെലീറ്റ് ചെയ്ത ടെക്സ്റ്റ് മെസേജുകള്‍ റിക്കവര്‍ ചെയ്യാം

നിങ്ങളെപ്പോഴെങ്കിലും അറിയാതെ ഫോണില്‍ നിന്ന് മെസേജുകള്‍ മൊത്തമായി ഡെലീറ്റ് ചെയ്തുപോയിട്ടുണ്ടോ. ഇന്ന് പല പ്രധാന വിവരങ്ങളും ലഭിക്കുക മെസേജ് വഴിയാണ്. ബാങ്ക് ഇടപാടുകളും, പാസ് വേഡുകളുമൊക്ക മെസേജ് ബോക്സില്‍ ഉണ്ടാകും. അബദ്ധത്തില്‍ ഇവ ഡെലീറ്റായിപോയാല്‍ അത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഡെലീറ്റ് ചെയ്യപ്പെട്ട ടെക്സ്റ്റ് മെസേജുകള്‍ എങ്ങനെ റിക്കവര്‍ ചെയ്യാമെന്ന് നോക്കാം.
1. കംപ്യൂട്ടറിനെ ഡാറ്റ കേബിള്‍ വഴി ഫോണുമായി ബന്ധിപ്പിക്കുക. അല്ലെങ്കില്‍ മെമ്മറി കാര്‍ഡ് കംപ്യൂട്ടറില്‍ കണക്ട് ചെയ്യുക
2. Recuva പോലെ ഏതെങ്കിലും ഫ്രീ ഡാറ്റ റിക്കവറി ടൂള്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുക.
3. പ്രോഗ്രാമില്‍‍ ഫോണിന്‍റെ മെമ്മറി സെലക്ട് ചെയ്ത് റിക്കവര്‍ ചെയ്യുക. ലിസ്റ്റ് ചെയ്യപ്പെടുന്ന ഡെലീറ്റഡ് ഫയല്‍ ലിസ്റ്റില്‍ ടെക്സ്റ്റ് മെസേജ് ഫയലും ഉണ്ടാകും.
ടെക്സ്റ്റ് മെസേജ് ഫയലുകള്‍ സെലക്ട് ചെയ്ത് Restore ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവ തിരിച്ച് മെമ്മറിയിലേക്ക് സ്റ്റോര്‍ ചെയ്യപ്പെടും.
മെസേജ് സേവാകുന്നത് മെമ്മറി കാര്‍ഡിലാണെങ്കില്‍ USB SIM card reader ല്‍ സിം ഇട്ട് കംപ്യൂട്ടറുമായി കണക്ട് ചെയ്യണം.
ഇത് റിക്കവര്‍ ചെയ്യാന്‍ ഡാറ്റ ഡോക്ടര്‍ റിക്കവറി എന്ന പ്രോഗ്രാം ഉപയോഗിക്കാം
സിം കംപ്യൂട്ടറമായി കണക്ട് ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ Message ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ അടുത്ത് ഡെലീറ്റ് ചെയ്യപ്പെട്ട മെസേജുകള്‍ കാണാം.അവയോടൊപ്പം നമ്പര്‍, പേര്, ഡേറ്റ് തുടങ്ങിയവയും ഉണ്ടാകും.
Save Recovered Data to File എന്നിടത്ത് ക്ലിക്ക് ചെയ്യുക.
റിക്കവര്‍ ചെയ്യുന്ന ഡാറ്റ ലോക്കല്‍ ഡിസ്കിലേക്ക് സേവ് ചെയ്യാം.

കോള്‍ ലോഗ്, എസ്.എം.എസുകള്‍ മറയ്ക്കാം

മറ്റുള്ളവരുടെ ഫോണ്‍ വാങ്ങി പരിശോധിക്കുന്ന ഒരു സ്വഭാവം മിക്കവര്‍ക്കുമുണ്ട്. പ്രത്യേകിച്ച് സുഹൃത്തുക്കളുടെ ഫോണ്‍ എടുത്ത് എല്ലാമൊന്ന് പരിശോധിക്കുന്നവര്‍. പലപ്പോഴും മറ്റുള്ളവരെന്ത് കരുതും എന്നു വിചാരിച്ച് ഇക്കാര്യം പലരും തടയില്ല. പക്ഷേ മൊബൈല്‍ഫോണുകള്‍ കോള്‍ ചെയ്യുക എന്നതിനപ്പുറത്ത് ഉപയോഗിക്കപ്പെടുന്നതിനാല്‍ പല കോണ്‍ഫിഡന്‍ഷ്യലായ വിവരങ്ങളും ഫോണിലുണ്ടാകും. അതുപോലെ മറ്റുള്ളവരുടെ ഫോണിലെ മെസേജുകള്‍ തുറന്ന് വായിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതൊക്കെ ശല്യമായി തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് Shady Contacts എന്ന ടൂള്‍ ഉപയോഗിക്കാം.ഈ ആപ്ലിക്കേഷന്‍ വഴി ഒരു പ്രത്യേക നമ്പറില്‍ നിന്നുള്ള കോളുകളും, മെസേജുകളും മറയ്ക്കാന്‍ സാധിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കോണ്ടാക്ടുകള്‍ ആഡ് ചെയ്യുക. വേണമെങ്കില്‍ പിന്നീട് ആഡ് ചെയ്തവ ഒഴിവാക്കാനും സാധിക്കും.
കോളുകള്‍ക്ക് പുറമേ മെസേജുകളും ഇതേ പോലെ ഹൈഡ് ചെയ്യാം. Shady Contacts വഴി മെസേജ് സെന്‍ഡ് ചെയ്താല്‍ അത് ഫോണ്‍മെസേജ് സെന്‍ഡ് ബോക്സില്‍ കാണുകയില്ല.
മറ്റ് നിരവധി ഒപ്ഷനുകളും Shady Contacts ലുണ്ട്. ആപ്ലിക്കേഷന്‍റെ ഐക്കണ്‍ മറയ്ക്കാനും, ഒരു ഷോര്‍ട്ട് കട്ട് വഴി കാണാനും സാധിക്കും.    PLAY STORIL NINNEDUKKAM TYPE CHEYTHOLU    Shady Contacts

ഫോണ്‍ കംപ്യൂട്ടര്‍ വഴി കണ്‍ട്രോള്‍ ചെയ്യാം

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ കംപ്യൂട്ടര്‍ ‌വഴി കണ്‍ട്രോള്‍ ചെയ്യാന്‍ സാധിച്ചാല്‍ അതിന് പല പ്രയോജനങ്ങളുമുണ്ട്. കംപ്യൂട്ടര്‍ കീബോര്‍ഡുപയോഗിച്ച് മെസേജുകള്‍ ടൈപ്പ് ചെയ്യുകയും, ഫോണ്‍ കാണാതെ പോയാല്‍ റിങ്ങ് ചെയ്ത് നോക്കുകയുമൊക്കെ ചെയ്യാനാവും. ഇതിന് പ്രയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് PocketDo. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇത് ഉപയോഗിക്കാം.
ഫോണും ബ്രൗസറും തമ്മില്‍ കണക്ട് ചെയ്യാന്‍ ഇതുപയോഗിച്ച് സാധിക്കും. ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള വേര്‍ഷനുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഫോണ്‍ ഒരു സ്പൈ ക്യാമറയാക്കി മാറ്റാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.     ത്രിജി, വൈ ഫി കണക്ഷനുകളില്‍ ഇത് പ്രവര്‍ത്തിക്കും     PLAY STORIL POKU TYPE CHEYYU   ITHU POLE      pocket.do - SMS ↔ Browser
ഫോണുകള്‍ വലിയ സ്ക്രീനും, മികച്ച ശബ്ദവ്യക്തതയുമുള്ളതായതോടെ സിനിമ കാണാനും ഉപയോഗിക്കുന്നത് സാധാരണമായി. ഒഴിവ് സമയങ്ങളില്‍ എളുപ്പത്തില്‍ ചെയ്യാവുന്ന നേരമ്പോക്കാണല്ലോ ഫോണുപയോഗിച്ച് വീഡിയോകള്‍ കാണുക എന്നത്. ടി.വി വെയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യം ഇതിനുണ്ടാവുകയുമില്ല.
ആന്‍ഡ്രോയ്ഡ് ഫോണില്‍ സിനിമകള്‍ കാണാനുപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് U Cinema. ഇത് സിനിമകള്‍ സ്ട്രീം ചെയ്യുന്ന ഒരു സൈറ്റാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റണ്‍ ചെയ്ത് വലത് വശത്ത് മുകളില്‍ സ്റ്റാര്‍ട്ട് സെര്‍ച്ചിംഗ് എന്നിടത്ത് വീഡിയോകള്‍ക്കായി സെര്‍ച്ച് ചെയ്യാം. സിനിമകള്‍, ഡോകുമെന്‍ററികള്‍ തുടങ്ങി ഏതു വീഡിയോയും ഇതില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. വീഡിയോ സര്‍വ്വീസുകളില്‍ സെര്‍ച്ച് ചെയ്ത് റിസള്‍ട്ട് കാണിച്ച് തരും. വീഡിയോ ക്വാളിറ്റിയും സെലക്ട് ചെയ്യാവുന്നതാണ്. ‌
ഇവ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ Download ല്‍ ക്ലിക്ക് ചെയ്യുക. വീഡിയോ ഡൗണ്‍ലോഡ് അനുവദിക്കുന്ന ഏത് സൈറ്റില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വീഡിയോകള്‍ ബുക്ക് മാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ബില്‍റ്റ് ഇന്‍ പ്ലെയര്‍ ഇതില്‍ തന്നെയുണ്ട്. മറ്റ് പ്ലെയറുകളില്‍ പ്ലേ ചെയ്യാന്‍ യുസ് എക്സ്റ്റേണല്‍ പ്ലെയര്‍ എന്നത് സെലക്ട് ചെയ്താല്‍ മതി.   PLAYSTORIL POYI INGANE TYPE CHEYYU        VkTube (Your Videos Anywhere)  

കംപ്യൂട്ടര്‍ ബ്ലൂടൂത്ത് ഫോണുപയോഗിച്ച് ലോക്ക് ചെയ്യാം

നിങ്ങളുടെ കംപ്യൂട്ടര്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ..നിങ്ങള്‍ കംപ്യൂട്ടറിന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് പോകുമ്പോള്‍ മറ്റുള്ളവര്‍ അത് ഉപയോഗിക്കാതിരിക്കാന്‍ എന്തു ചെയ്യും. പാസ് വേഡു നല്കി പ്രൊട്ടക്ട് ചെയ്യാതെ തന്നെ കംപ്യൂട്ടര്‍ ലോക്ക് ചെയ്യാന്‍ സാധിക്കും.  കംപ്യൂട്ടര്‍ ഓണാക്കിയിട്ട് തന്നെ മറ്റുള്ളവരെ ഉപയോഗിക്കുന്നതില്‍ നിന്ന് തടയാന്‍ പറ്റുന്ന ഒരു ആപ്ലിക്കേഷനാണ്   BLUETOOTH PROXIMITY LOCK.ഇതിന് വേണ്ടത് ബ്ലൂടൂത്ത് സൗകര്യമുള്ള ഫോണും, സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറും മാത്രം.
ഇത് ആക്ടിവേറ്റ് ചെയ്ത് നിങ്ങള്‍ കംപ്യൂട്ടറിന്റെ നിശ്ചിത പരിധിക്ക് പുറത്ത് പോയാല്‍ കംപ്യൂട്ടര്‍ താനെ ലോക്കായിക്കൊള്ളും.
എത്രസമയത്തിനുള്ളില്‍ ലോക്കാക്കണം എന്നത് സെറ്റ് ചെയ്ത് നല്കാം.   IVIDE NINNEDUTHOLU E SADANAM         http://sourceforge.net/projects/btprox/

ഒരു ചിത്രം ഒറിജിനലാണോയെന്ന് എങ്ങനെ അറിയും?

ഇന്റര്‍നെറ്റില്‍ എണ്ണമില്ലാത്തത്ര ചിത്രങ്ങളുണ്ട്. എന്നാല്‍ നമ്മള്‍ യഥാര്‍ത്ഥമെന്ന് കരുതുന്ന പല ചിത്രങ്ങളും മാനിപ്പുലേറ്റഡ് ആയിരിക്കും. സിനിമതാരങ്ങളുടെയും മറ്റും ചിത്രങ്ങള്‍ മാനിപ്പുലേറ്റ് ചെയ്ത് അപ് ലോഡ് ചെയ്യുന്നത് സൈബര്‍ ലോകത്തെ സ്ഥിരം കാഴ്ചയാണല്ലോ. ഫോട്ടോഷോപ്പിലും മറ്റും എഡിറ്റ് ചെയ്തവയാണ് ഈ ചിത്രങ്ങള്‍.
ഇത്തരം ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം ടെസ്റ്റ് ചെയ്ത് നോക്കാം. ഇങ്ങനെ അനലൈസ് ചെയ്യുന്നതിലൂടെ ഒരു ചിത്രം യഥാര്‍ത്ഥമാണോയെന്ന് മനസിലാക്കാം.
JPEG Snoop എന്ന ഫ്രീ വെയറിലൂടെ ഇത് പരീക്ഷിച്ച് നോക്കൂ.
ചിത്രം എടുക്കുന്നതിനുപയോഗിച്ച കാമറ, സോഫ്റ്റ് വെയര്‍, ക്വാളിറ്റി എന്നിവയെല്ലാം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് നമുക്ക് ലഭിക്കും     (IVIDE NINNEDUTHO E SADANAM)http://impulseadventure.com/photo/jpeg-snoop.html

യു.എസ്.ബി ഡ്രൈവുപയോഗിച്ച് കംപ്യൂട്ടര്‍ ലോക്ക് ചെയ്യാം..

നിങ്ങളുടെ പെന്‍ഡ്രൈവുപയോഗിച്ച് കംപ്യൂട്ടര്‍ ലോക്ക് ചെയ്യാന്‍ സാധിക്കും        (http://www.predator-usb.com/predator/en/index.php?n=Main.HomePage)  IVIDE NINNU DOWNLOAD CHEYYUKA                Predator സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ചെയ്യുക.
നിങ്ങളുടെ യു.എസ്.ബി ഇന്‍സെര്‍ട്ട് ചെയ്യുക. നിങ്ങളുടെ പാസ്വേഡ് സെറ്റ് ചെയ്യാന്‍ മെസേജ് വരും.OK ല്‍ ക്ലിക്ക് ചെയ്യുക.പാസ് വേഡ് നല്കുക.
ഡ്രൈവ് ലെറ്റര്‍ Usb key drive ന് താഴെ കാണിക്കുന്നത് ശരിയായിട്ടാണോ എന്ന് നോക്കുക. അല്ലെങ്കില്‍ ലിസ്റ്റില്‍ നിന്ന് മാറ്റി നല്കുക.create Key ബട്ടണില്‍ ക്ലിക്ക് ചെയ്ത് Ok നല്കുക.
പ്രോഗ്രാം താനെ ക്ലോസ് ചെയ്യും. പ്രോഗ്രാം റീ സ്റ്റാര്‍ട്ട് ചെയ്യുക.
ടാസ്‌ക് ബാറിലെ ഐക്കണ്‍ പച്ച നിറമാകുമ്പോള്‍ സോഫ്റ്റ് വെയര്‍ ആക്ടീവായിട്ടുണ്ടാകും.

വൈറസുള്ള പെന്‍ഡ്രൈവ് ഫോര്‍മാറ്റ് ചെയ്യാന്‍..

കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് വൈറസ് ഇഫെക്ടഡ് ആയ പെന്‍ഡ്രൈവ് ഫോര്‍മാറ്റ് ചെയ്യാം. വൈറസ് പെന്‍ഡ്രൈവിലുള്ളപ്പോള്‍ നിങ്ങള്‍ക്ക് പലപ്പോഴും ഫോര്‍മാറ്റ് ചെയ്യാന്‍ സാധിക്കുകയില്ല.
പെന്‍ഡ്രൈവ് കംപ്യൂട്ടരില്‍ കുത്തിയ ശേഷം My Computer തുറന്ന് പെന്‍ഡ്രൈവിന്റെ സ്‌പെസിഫൈ ചെയ്യുന്ന ലെറ്റര്‍ ഏതെന്ന് നോക്കുക. ഉദാ. F, H, D എന്നിങ്ങനെ.
ഇനി കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണ്‍ ചെയ്യുക
Start > Run =cmd
format എന്ന് ടൈപ്പ് ചെയ്ത ശേഷം സ്‌പേസ് ഇട്ട് പെന്‍ഡ്രവിന്റെ ലെറ്റര്‍ നല്കുക. എന്റര്‍ അടിക്കുക
കമാന്‍ഡ് പ്രോംപ്റ്റ് സെറ്റപ് ഫയല്‍ സിസ്റ്റം വെരിഫൈ ചെയ്ത് ഒരു പേര് പെന്‍ഡ്രൈവിന് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. (വോള്യം ലേബല്‍)
ഇനി Enter അടിക്കുക.

ഐഡിയ നെറ്റ് സെറ്റര്‍ സ്പീഡ് കൂട്ടാം..

ഐഡിയ നെറ്റ് സെറ്റര്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടല്ലോ. ലാപ്‌ടോപ്പുകളിലും മറ്റും  പോര്‍ട്ടബിള്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ മികച്ചമാര്‍ഗ്ഗമാണ് യുഎസ്ബി മോഡം. നെറ്റ് സെറ്ററില്‍ എങ്ങനെ സ്പീഡ് വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.
അവൈലബിള്‍ ആയ ഇന്റര്‍നെറ്റ് സര്‍വ്വീസിന്റെ  ആശ്രയിച്ചാണ് നമുക്ക് ലഭിക്കുന്ന സ്പീഡ്. എന്നാല്‍ സെറ്റിങ്ങുകള്‍ മാറ്റുന്നതിലൂടെ സ്പീഡ് വര്‍ദ്ധിപ്പിക്കുവാനുളള ശ്രമമാണ് ഇവിടെ നടത്തുന്നത്.
ഇത് ചെയ്യുമ്പോള്‍ നിങ്ങളുടെ കംപ്യൂട്ടറിലെ നെറ്റ് വര്‍ക്ക് സെറ്റിംഗ്‌സ് മാറിയേക്കും. റിസ്‌ക് ഒഴിവാക്കാന്‍ ഒരു റീസ്റ്റോര്‍ ആദ്യം ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക
ഇതിലെ സെറ്റിങ്ങ്‌സില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തുക.
Default Receive Window = 17520
Default SendWindow = 8096
Disable Address Sharing = 1
Initial Large Buffer Count = 10
Initial Medium Buffer Count = 24
Initial Small Buffer Count = 32
Large Buffer Size = 4096
Max Fast Transmit = 6400
Medium Buffer Size = 1504
Priority Boost = 0
Small Buffer Size = 128
Transmit Worker = 32
Fast Send Data gram Threshold = 1024
Enable Fast Route Lookup = 1
Enable PMTU Discovery = 1
Ignore Push Bit On Receives = 0
Global Max Tcp Window Size = 8760
Max Free Tcbs = 2000
Max HashTableSize = 4096
Max Norm Look up Memory = 5000000
Sack Opts = 1
Syn Attack Protect = 1
Tcp1323Opts = 0
Tcp LogLevel = 1
Max Dup Acks = 2
Tcp Max Half Open = 100
Tcp MaxHalfOpenRetried = 80
Tcp Recv Segment Size = 1460
Tcp Send Segment Size = 1460
Tcp Timed Wait _Delay = 32
Tcp Useb RFC1122 Urgent_Pointer = 0
Tcp Window _Size = 8760
Maximum ConnectionsPer1_0  Server = 8
Maximum Connections Per Server = 4
Default TTL = 128
DisableUser TOS_ Setting = 0
Tcp Max Data _Retransmissions = 6
Default TOSValue = 91
ഇനി TCP OPTIMIZER ഡൗണ്‍ലോഡ് ചെയ്യുക.
അതില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തുക.
Max MTU – 1500
MTU Discovery – Yes
Black Hole Detect – No
Selective ACKs – Yes
Max Dup ACKs – 2
Time to Live (TTL) – 128
TCP 1323 Options – uncheck both
Apply all നല്കി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക.പോയിന്റ് ക്രിയേറ്റ് ചെയ്യുന്നത് നന്നായിരിക്കും

കുട്ടികളെ ട്രാക്ക് ചെയ്യാം.

ഇന്നത്തെ സമൂഹത്തില്‍ കുട്ടികളെ ചൊല്ലിയുള്ള ആശങ്കകള്‍ വലുതാണ്. അത് വിദേശത്തായാലും നമ്മുടെ നാട്ടിലായാലും. കുട്ടികള്‍ പുറത്ത് പോയാല്‍ അവരെവിടെയാണ് എന്ന് കൃത്യമായി അറിയാനുള്ള വഴി ആധുനിക സാങ്കേതിക വിദ്യകള്‍ വഴി നമുക്ക് ഇന്ന് ലഭ്യമാണ്. ജി.പി.എസ് എന്ന സൗകര്യം ഉപയോഗിച്ചുള്ള ട്രാക്കിങ്ങ് ആണ് ഇത്.
ഐ ഫോണുകളില്‍ ലഭ്യമാകുന്ന ഒരു ആപ്ലിക്കേഷനാണ് Childplse. ഇത് ഉപയോഗിക്കുന്ന രണ്ട് ഫോണുകള്‍ ഉണ്ടായാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ പുറത്തായിരിക്കുന്ന ആള്‍ക്ക് ഫോണുണ്ടാവുകയും, നിരീക്ഷിക്കുന്ന ആള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുണ്ടാവുകയും ചെയ്താല്‍ മതി.
ജിയോ ഫെന്‍സിങ്ങ് എന്ന സംവിധാനം ഇതിലുണ്ട്. സ്ഥിരം പരിധികളില്‍ നിന്ന് പുറത്തേക്ക് പോയാല്‍ അലെര്‍ട്ട് ലഭിക്കും. അതുപോലെ ആപ്ലിക്കേഷന്‍ ഓഫ് ചെയ്താലും അലെര്‍ട്ട് ലഭിക്കും.

അറിയപ്പെടാത്ത വിന്‍ഡോസ് കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍

അധികം അറിയപ്പെടാത്ത കുറച്ച് വിന്‍ഡോസ് ഷോര്‍ട്ട കട്ടുകള്‍ താഴെ പറയുന്നു.
Win Key + 1,2,3,4….
ടാസ്‌ക് ബാറിലെ പ്രോഗ്രാമുകള്‍ ഓരോന്നായി തുറക്കാന്‍.
Win Key + Alt+1,2,3,4….
ടാസ്‌ക് ബാറിലെ ഓരോ പ്രോഗ്രാമിനുമുള്ള ജംബ് ലിസ്റ്റ്.ആരോ കീ ഉപയോഗിച്ച് സെലക്ട് ചെയ്യാം.
Win Key+T
ടാസ്‌ക് ബാറിലെ പ്രോഗ്രാമുകള്‍ എടുക്കാന്‍.
Win key+Home
ഏറ്റവും മുന്നിലെ വിന്‍ഡോ ഒഴിച്ച് ബാക്കിയെല്ലാം മിനിമൈസ് ചെയ്യും.
Shitf + Del
ഫയല്‍ നേരിട്ട് ഡെലീറ്റ് ചെയ്യാന്‍. റീ സൈക്കില്‍ ബിന്നിലേക്ക് പോകില്ല.
Ctrl+Shift+N
തുറന്ന ഡയറക്ടറിയില്‍ പുതിയൊരു ഫോള്‍ഡര്‍ ഉണ്ടാക്കാന്‍
Alt+Enter
ഫയല്‍ പ്രോപ്പര്‍ട്ടീസ് ഓപ്പണ്‍ ചെയ്യാന്‍
F2
ഒരു ഫയലോ ഫോള്‍ഡറോ റീനെയിം ചെയ്യാന്‍

സ്‌ക്രാച്ചായ സി.ഡി കള്‍ റിക്കവര്‍ ചെയ്യാം

ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ പകര്‍ത്തുന്നത് ഇന്ന് സാധാരണമാണ്. ഫോട്ടോയായാലും, വീഡിയോ ആയാലും. പണ്ട് ഇത് വി.എച്ച്.എസിലും ചെയ്തിരുന്നു. കാലം മാറിയപ്പോള്‍ വി.എച്ച്.എസ് എന്നത് അപൂര്‍വ്വ വസ്തുവായി. സിഡി ഏറെക്കാലം കേടുകൂടാതെ ഇരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കൈകാര്യം ചെയ്യുന്നതിനനുസരിച്ച് കേടുവരും. സ്‌ക്രാച്ചായ സിഡികള്‍ മിക്കവാറും നമ്മള്‍ ഉപേക്ഷിക്കാറാണ് പതിവ്. ചെറിയ ഒരു ട്രിക്കുപയോഗിച്ച് ഇവയെ വീണ്ടും ഉപയോഗക്ഷമമാക്കാന്‍ പറ്റുമോയെന്ന് ശ്രമിച്ച് നോക്കാം.
ഇതിന് വേണ്ടത് വാസലിന്‍ ക്രീമും(പെട്രോളിയം ജെല്ലി), അല്പം കോട്ടണ്‍ തുണിയുമാണ്.
സിഡിയില്‍ വാസലിന്‍ പുരട്ടി തുണിയുപയോഗിച്ച് തേച്ചുപിടിപ്പിക്കുക. തേക്കുന്നത് റൗണ്ട് ഷേപ്പില്‍ വേണം. അതായത് സിഡിക്ക് വിലങ്ങനെ തേക്കരുത്.
അല്പം സമയം കഴിഞ്ഞ് സിഡി തുണിയുപയോഗിച്ച് ക്ലീന്‍ ചെയ്യുക. വാസലിന്‍ പോകാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ അല്പം സ്പിരിറ്റ് പുരട്ടി തുടയ്ക്കാം. പക്ഷേ അത് സിഡിയുടെ പുറം വശത്ത് പുരളാതെ ശ്രദ്ധിക്കുക.
സിഡി ക്ലീന്‍ ചെയ്തുകഴിഞ്ഞാല്‍ പണി പൂര്‍ത്തിയായി.

നിങ്ങളുടെ കംപ്യൂട്ടര്‍ ശബ്ദം കൊണ്ട് നിയന്ത്രിക്കാം.

നിങ്ങളുടെ കംപ്യൂട്ടറില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാനും, ഡാറ്റകള്‍ ഡിക്ടേഷനായി നല്കാനും കഴിഞ്ഞാല്‍ എത്രയെളുപ്പമാകും കാര്യങ്ങള്‍. ഡോകുമെന്റുകള്‍ വായിച്ചുതരികയും ചെയ്യും.
കീ ബോര്‍ഡ്, മൗസ് എന്നിവയുടെ മേലുള്ള പണി കുറയ്ക്കുകയും ചെയ്യാം. ഇതാ ഒരു സൗണ്ട് റെക്കഗ്നിഷന്‍ സോഫ്റ്റ് വെയര്‍.
ഇത് ഫ്രീ വെയറാണ്. നൂറോളം ബില്‍റ്റിന്‍ കാമാന്‍ഡുകളുണ്ട്, കൂടുതല്‍ ആഡ് ചെയ്യാം. വിന്‍ഡോസ് എക്‌സ്.പിയില്‍ റണ്‍ ചെയ്യും. .Net ടെക്‌നോളജിയിലാണിത് പ്രവര്‍ത്തിക്കുന്നത്.
ഈ സോഫ്റ്റ് വെയര്‍ ടെസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഈ ലിങ്ക് ഉപയോഗിക്കുക. IVIDE NINNUM SADANAM KITTUM           http://www.e-speaking.com/download.htm

നെറ്റ് സെറ്റര്‍ അണ്‍ലോക്ക് ..

വിവിധ മൊബൈല്‍ കമ്പനികള്‍ നെറ്റുപയോഗത്തിനുള്ള യു.എസ്.ബി മോഡം പല പേരില്‍ പുറത്തിറക്കുന്നുണ്ട്. ഇവ എല്ലാം ലോക്ക് ചെയ്യപ്പെട്ടവയാണ്. നിങ്ങള്‍ വില കൊടുത്തു വാങ്ങുന്ന ഈ സാധനം അതിന്റെ സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് റേഞ്ചില്ലാത്തിടത്ത് ഉപയോഗിക്കാനാവില്ല. അതിനാല്‍ യാത്രകളില്‍ പലപ്പോളും ഇത് പ്രശ്‌നമാകും. ഐഡിയ നെറ്റ് സെറ്റര്‍ E-1550 അണ്‍ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെ പറയുന്നു. നിങ്ങളുടെ റിസ്‌കില്‍ വേണമെങ്കില്‍ ചെയ്തുനോക്കുക.
ആദ്യം ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
1. Modem firmware
2. Mobile partners 11.302.09.01.539
3.Video MMS Dash board
4. E -1550 net setter
(മോഡം കണക്ട് ചെയ്യുക)
1. ആദ്യം ഡൗണ്‍ലോഡ് ചെയ്ത സോഫ്റ്റ് വെയര്‍ റണ്‍ ചെയ്യുക.
I Accept ക്ലിക്ക് ചെയ്ത് next ക്ലിക്ക് ചെയ്യുക.
പാസ് വേഡ് നല്കുക
ഇതിന് അടുത്ത സ്റ്റെപ്പില്‍ പറയുന്നത് ചെയ്യുക.
2. നാലാമതായി ഡൗണ്‍ലോഡ് ചെയ്ത അണ്‍ലോക്കര്‍ റണ്‍ ചെയ്യുക
IMEI നമ്പര്‍ നല്കുക
unlock ല്‍ ക്ലിക്ക് ചെയ്ത് ഫ്‌ലാഷ് കോഡ് നേടുക. ഇതാണ് മുകളില്‍ പറഞ്ഞിടത്ത് നല്‌കേണ്ടത്.
3. ഫ്ഌഷ് കോഡ് നല്കി next ക്ലിക്ക് ചെയ്യുക
ഇനി Set Up file റണ്‍ ചെയ്യുക.(രണ്ടാമത് ഡൗണ്‍ലോഡ് ചെയ്തത്)
3g ഡിവൈസ് മറ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
ഇനി huwaei ഒറിജിനല്‍ അണ്‍ബ്രാന്‍ഡഡ് മൊബൈല്‍ പാര്‍ട്ണര്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ്.
അവസാനമായി ഫ്‌ലാഷ് കോഡ് ബോക്‌സില്‍ എന്റര്‍ ചെയ്യുക.
ഇനി നിങ്ങള്‍ക്ക് കംപ്യൂട്ടറില്‍ കണക്ട് ചെയ്ത് ഫോണ്‍ വിളിക്കാനുമാകും.

നോക്കിയ ഫോണ്‍ മോഡത്തിന് സ്പീഡ് കൂട്ടാം                                        നോക്കിയ ഫോണുപയോഗിച്ച് കംപ്യൂട്ടറില്‍ നെറ്റുപയോഗിക്കുന്നവര്‍ക്കായി ഒരു ട്രിക്ക് ഇതാ. ഇത് 2ജി, 3 ജി യില്‍ വര്‍ക്കാവും. ആദ്യം പിസി സ്യൂട്ട് കണക്ട് ചെയ്ത് കണക്ഷനെടുക്കുക

കണക്ഷനാവുമ്പോള്‍ ടാസ്‌ക് ബാറില്‍ കണക്ഷന്‍ ഐക്കണ്‍ കാണാം.ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
Properties എടുക്കുക
Configure സെലക്ട് ചെയ്യുക
മോഡം കോണ്‍ഫഗറേഷന്‍ വിന്‍ഡോ വരുന്നതില്‍ മാക്‌സിമം സ്പീഡ് കാണിക്കുന്നിടത്ത് Maximum സെലക്ട് ചെയ്യുക
Ok അമര്‍ത്തി സേവ് ചെയ്യുക
കണക്ഷന്‍ കട്ട് ചെയ്ത് വീണ്ടും കണക്ട് ചെയ്യുക.

കംപ്യൂട്ടര്‍ ഓഫ് ചെയ്യാം— നിശ്ചയിച്ച സമയത്ത് !

കംപ്യൂട്ടറിന് അരികില്‍ നിന്ന് പെട്ടന്ന് എഴുന്നേറ്റ് പോകേണ്ടുന്ന സാഹചര്യങ്ങളുണ്ടാവാം. ചിലപ്പോള്‍ ഏറെ താമസിച്ചാവാം മടങ്ങി വരുന്നത്. അതല്ലെങ്കില്‍ മറ്റാരെങ്കിലും സിസ്റ്റം ഉപയോഗിക്കുന്നത് നിശ്ചിത സമയത്ത് തനിയെ ഓഫായി പോകുന്ന തരത്തില്‍ സെറ്റ് ചെയ്യുക. പലരും ഇത്തരമൊരു കാര്യം ആഗ്രഹിച്ചിട്ടുണ്ടാകും. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം. ഇതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. അതിലൊന്നാണ് കമാന്‍ഡ് പ്രോംപ്റ്റ്.
Windows + R അടിച്ച് CMD എന്ന് ടൈപ്പ് ചെയ്ത് കമാന്‍ഡ് പ്രോംപ്റ്റ് തുറക്കുക.
ഇനി താഴെ കാണുന്ന കമാന്‍ഡ് നല്കുക. ഇതില്‍ അവസാനം കാണുന്നത് എത്ര സെക്കന്‍ഡിന് ശേഷം ഓഫാകണം എന്നാണ്. അതില്‍ മാറ്റം വരുത്താം.
shutdown.exe –s –f –t 7200
ഇതിന് ശേഷം എന്‍ററടിക്കുക.
സമയം നല്കുന്നത് സെക്കന്‍ഡിലാണ്. അത് കണക്കാക്കി നിങ്ങളുദ്ദേശിക്കുന്ന സമയം നല്കുക. അത് പൂര്‍ത്തിയാകുമ്പോള്‍ സിസ്റ്റം താനെ ഓഫാകും.

Saturday, March 22, 2014


ഫേസ്ബുക്കിലെ വീഡിയോ സോഫ്റ്റ്‌വെയറില്ലാതെ സേവ് ചെയ്യാം ഫേസ്ബുക്കില്‍ നമ്മള്‍ ധാരാളം നല്ല നല്ല വീഡിയോസ് കാണാറുണ്ട്,അതെല്ലാം സേവ് ചെയ്തു വയ്ക്കണമെന്ന്‍ ആഗ്രഹം എപ്പോളെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ ? കമ്പ്യൂട്ടറില്‍ അത്ര പരിഞ്ജാനം ഇല്ലാത്തവര്‍ക്ക് പോലും ഫേസ്ബുക്കിലെ ഏതു വീഡിയോയും സേവ് ചെയ്യാന്‍ ആകുന്ന ഒരു ചെറിയ ട്രിക്ക് ആണു ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ പോകുന്നത്,സുഹൃത്തില്‍ ഞാന്‍ ആദ്യമായാണു ഒരു ചര്‍ച്ച പോസ്റ്റ് ചെയ്യുന്നത്,ഇതു നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ലൈക്കും കമന്റും തന്ന്‍ എന്നെ പ്രോത്സാഹിപ്പിക്കണമെന്നു അഭ്യര്‍ഥിക്കുന്നു

ആദ്യമായ് നമ്മള്‍ ഫേസ്ബുക്കില്‍ കാണുന്ന ഒരു വീഡിയോയുടെ തംബ്നെയിലില്‍ ക്ലിക്ക് ചെയ്യുക,അപ്പോള്‍ ആ വീഡിയോ ഒരു പോപ്പ് അപ്പ് വിന്‍ഡോയില്‍ ആയിരിക്കുമല്ലോ ഓപ്പണായി വരുന്നത്,ആദ്യ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ അതില്‍ അഡ്ഡ്രസ്സ് ബാറില്‍ https://www.facebook.com/എന്നു കാണാം,അതില്‍ www എന്നതു സെലക്റ്റ് ചെയ്ത് m എന്നു മാത്രം ആക്കുക,ഒരൊറ്റ m മതി,

m ആക്കിയാല്‍ ആ ലിങ്കിന്റെ വലത്തേ അറ്റത്ത് കഴ്സര്‍ കൊണ്ടുവച്ച് എന്റര്‍ കീ അമര്‍ത്തുക,അപ്പോള്‍ ഫേസ്ബുക്കിലെ വീഡിയോ മോബൈല്‍ വ്യൂവിലേക്ക് മാറുന്നതായിരിക്കും.

ഇനി വീഡിയോ പ്ലേ ചെയ്യണം,ചെറിയ സൈസ് ആയേ പ്ലേ ആയി കാണുകയുള്ളു,ഇനി വീഡിയോ പ്ലേ ചെയ്യണം,ചെറിയ സൈസ് ആയേ പ്ലേ ആയി കാണുകയുള്ളു.പ്ലേ ആയി കഴിയുംബോള്‍ വീഡിയോയില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ സേവ് വീഡിയോ എന്ന്‍ കാണാന്‍ ആകും,അതില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ സേവ് ചെയ്യാം

അമേരിക്കയിലെ നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടര്‍ നിങ്ങള്‍ക്കിനി കേരളത്തില്‍ ഇരുന്നു നന്നാക്കാന്‍ ആവും... .......................................................... നിങ്ങളില്‍ ചിലരെങ്കിലും ടീം വ്യൂവര്‍ എന്ന ഒരു സോഫ്റ്റ്വെയറിനെ പറ്റി കേട്ടിട്ടുണ്ടാകും.. അതിനെ പറ്റി അറിവില്ലാത്തവര്‍ക്കായി നമുക്കതിവിടെ പങ്കു വയ്ക്കാം
നമുക്കൊന്നു ഈ രീതിയില്‍ സങ്കള്‍പ്പിച്ചു നോക്കാം

നിങ്ങള്‍ നിങ്ങളുടെ പ്രിയ(ന്‍)യുമായി ഗൂഗിള്‍ ടള്‍ക്കില്‍ സംസാരിക്കാനായി കാത്തു കാത്തിരുന്നു അവള്‍(ന്‍) വന്നപ്പോള്‍ അതാ നിങ്ങള്‍ പറയുന്നതൊന്നും അവള്‍(ന്)ക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല എന്ന്‍, ശ്ശൊ.... ആകെ പ്രാന്തായല്ലോ.. എന്നോര്‍ത്തു , ഓണ്‍ ലൈന്‍ ഉള്ള നിങ്ങളുടെ സുഹൃത്തിനോടു ചോദിക്കും എന്താണു ഈ പ്രശ്നത്തിനു കാരണം ...?, സുഹൃത്തു അതു പരിഹരിക്കാനായി കുറെ എന്തൊക്കെയോ ടെക്നിക്കല്‍ ഡീറ്റെയില്‍സ് ചെയ്യാനായി പറയുന്നു,നിങ്ങള്‍ക്കാണേങ്കിലോ കമ്പ്യൂട്ടര്‍ ഓപ്പറേറ്റ് ചെയ്യാനറിയാം എന്നല്ലാതെ ടെക്നിക്കല്‍ ആയി അതിനെ പറ്റി ഒന്നും അറിയുകയുമില്ല... അപ്പോള്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടാകും ആ സുഹൃത്ത് ഇപ്പോള്‍ ഇവിടുണ്ടായിരുന്നെങ്കില്‍... !!!

അതെ ആ സുഹൃത്തിനു ഇനി നിങ്ങളുടെ തൊട്ടരികില്‍ വന്നു സഹായിക്കം അതിനാണു ടീം വ്യൂവര്‍

ഇനി ടീം വ്യൂവര്‍ ഓപ്പണ്‍ ആക്കി നോക്കു
ഒരു ഐ ഡിയും പാസ്സ് വേര്‍ഡും കാണാം,നിങ്ങള്‍ അതു നിങ്ങളെ സഹായിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കു നല്‍കുക മാത്രം ചെയ്താല്‍ മതിയാവും,അദ്ദേഹത്തിനു ദൂരെയിരുന്നു കൊണ്ടു നിങ്ങളേ സഹായിക്കാനാവും,ആ ഐ ഡി എന്ന ബോക്ക്സില്‍ നിങ്ങളുടെ സുഹൃത്തിന്റെ ടീം വ്യൂവര്‍ ഐ ഡി നല്‍കി കണക്റ്റ് നല്‍കി അതിനു ശേഷം പാസ്സ് വേര്‍ഡും നല്‍കിയാല്‍ സുഹൃത്തിന്റെ കമ്പ്യൂട്ടര്‍ നിങ്ങള്‍ക്കിവിടെ ഇരുന്നു ഓപ്പണ്‍ ചെയ്യാനും കമ്പ്ലയിന്റ് പരിഹരിക്കാനും സാധിക്കും IVIDE NINNU DONLOAD CHEYTHOLU
http://www.teamviewer.com/en/download/windows.aspx

ഇനി ഇന്റര്‍നെറ്റ്‌ കണക്ഷനില്ലാതെ വെബ്സൈറ്റുകള്‍ ബ്രൌസ്‌ ചെയ്യാം !
ഇന്റര്‍നെറ്റ്‌ കണക്ഷനിാ‍തെ വെബ്സൈറ്റുകള്‍ ബ്രൌസ്‌ ചെയ്യാം. വേണമെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്കിന്റെ പകുതി സ്ഥലത്ത്‌ ഇന്റര്‍നെറ്റിനെ മൊത്തമായി കോപ്പി ചെയ്‌തിടാം. ഇതൊരു അതിശയ സ്വപ്നമല്ല. തീര്‍ത്തും സാധ്യമാണെന്നു തെളിയിച്ചു വെബരൂ എന്ന സോഫ്റ്റ്‌വെയര്‍ . ഇന്റര്‍നെറ്റിലെ പത്തു ലക്ഷത്തിലേറെ പേജുകളുള്ള ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപീഡിയയെ ആറ്‌ ജിബി സ്പേസില്‍ ഒതുക്കി വെബ്‌രൂ കമ്പനി സൌജന്യമായി ലഭ്യമാക്കിയിരുന്നു .
വെബരൂ സോഫ്റ്റ്‌വെയര്‍ ഇന്റര്‍നെറ്റില്‍നിന്നു സൌജന്യമായി ഡൌണ്‍ലോഡ്‌ ചെയ്യാം. തുടര്‍ന്ന്‌, ആവശ്യമുള്ള വെബ്സൈറ്റുകള്‍ വെബരൂ വഴി ഡൌണ്‍ലോഡ്‌ ചെയ്‌ത്‌ ഓഫ്‌ലൈനായി ഏതു സമയത്തും സേര്‍ച്ച്‌ ചെയ്യാം. വീണ്ടും എപ്പോഴാണോ ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കുന്നത്‌ അപ്പോള്‍ ഓഫ്‌ലൈനായി സൂക്ഷിച്ച വെബ്സൈറ്റിലെ ഉള്ളടക്കം അപ്ഡേറ്റ്‌ ചെപ്പെടും.ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാത്തവരും നിരാശരാകേണ്ടതില്ല. അവര്‍ക്കായി വെബരൂ നിര്‍മാതാക്കള്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറോളം വെബ്‌ പായ്ക്കുകളും ലഭ്യമാണ്‌. നെറ്റ്‌ കണക്ഷനില്ലാതെ ഇവയുടെ അപ്ഡേറ്റിങ്ങ്‌ ലഭിക്കില്ലെന്നേയുള്ളൂ. ഏറ്റവും കൂടുതല്‍ സേര്‍ച്ച്‌ ചെയ്യപ്പെടുന്ന പതിനായിരക്കണക്കിനു വെബ്‌ പേജുകളെ കംപ്രസ്‌ ചെയ്‌തതാണ്‌ ഓരോ വെബ്‌ പായ്ക്കും. ഏഴ്‌ എംബി മുതല്‍ ആറ്‌ ജിബി സൈസിലുള്ള വിക്കിപീഡിയ പായ്ക്ക്‌ വരെ ഇതില്‍പ്പെടും. എല്ലാം സൌജന്യം.
ഏറ്റവും ജനപ്രിയമായ വെബ്‌ പായ്ക്ക്‌ 'വേള്‍ഡ്‌ ന്യൂസ്‌' ആണെന്ന്‌ വെബ്‌ആരൂ നിര്‍മാതാക്കള്‍ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള ആയിരത്തോളം പത്രങ്ങളാണ്‌ ഇതിലുള്ളത്‌. രാവിലെ ഓഫിസിലേക്കിറങ്ങുമ്പോള്‍ നിങ്ങളുടെ ലാപ്ടോപിലെ വേള്‍ഡ്‌ ന്യൂസ്‌ പായ്ക്ക്‌ നെറ്റില്‍നിന്ന്‌ ഒന്ന്‌ അപ്ഡേറ്റ്‌ ചെയ്യുകയേ വേണ്ടൂ. യാത്രയില്‍ നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ തന്നെ ലോകത്തെ പ്രശസ്‌തമായ ആയിരക്കണക്കിനു പത്രങ്ങള്‍ ചൂടോടെ നിങ്ങളുടെ മടിയിലിരിക്കും. സാധാരണ ഫോട്ടോ jpg ഫോര്‍മാറ്റിലേക്ക്‌ മാറ്റുമ്പോള്‍ ആ ഫോട്ടോയ്ക്കാവശ്യമായ ഡിസ്ക്‌ സ്പേസ്‌ 40:1 ആയി ചുരുങ്ങുന്നതുപോലെ നമുക്ക്‌ ആവശ്യമുള്ള വെബ്സൈറ്റുകളിലെ ഉള്ളടക്കത്തെ 25,000:1 ആയി ചുരുക്കുകയാണ്‌ വെബരൂ ചെയ്യുന്നത്‌. മാത്രമല്ല, വെബ്‌ ലോകത്തെ ആവശ്യമുള്ളതും അതിനുമപ്പുറമുള്ളതുമായ വിവരസാഗരത്തില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന ഉള്ളടക്കത്തെ മാത്രം തപ്പിയെടുക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി ആരും തുറന്നുനോക്കിയിട്ടില്ലാത്ത ദശലക്ഷക്കണക്കിനു വെബ്പേജുകള്‍ ഇന്റര്‍നെറ്റില്‍ കാണും. ഇത്തരം പേജുകളെ സാങ്കേതികമായി കണ്ടെത്തി വെബ്‌രൂ ഒഴിവാക്കുന്നു. ഫലത്തില്‍, ഇന്റര്‍നെറ്റില്‍ നേരിട്ടു ചെന്ന്‌ പരതുന്നതിലും അര്‍ഥവത്തും എളുപ്പവുമാകും വെബ്‌ആരൂവഴി ഓഫ്‌ലൈനായി നടത്തുന്ന തിരച്ചില്‍.
ഏതു ഹാര്‍ഡ്‌ ഡിസ്കിലും (കംപ്യൂട്ടര്‍, പെന്‍ഡ്രൈവ്‌, ഫ്‌ളാഷ്‌ കാര്‍ഡ്‌, മൊബൈല്‍ ഹാന്‍ഡ്സെറ്റ്‌, സ്മാര്‍ട്‌ ഫോണ്‍ തുടങ്ങി ഏതുമാവാം) വെറും 6.57 എംബി സ്പേസില്‍ വെബരൂ ഡൌണ്‍ലോഡ്‌ ചെയ്യാം. മൊബൈല്‍ ഫോണുകളെ ലക്ഷ്യമാക്കിയാണ്‌ ചെറിയ വെബ്‌ പായ്ക്കുകള്‍ തയാറാക്കിയിരിക്കുന്നത്‌. എയ്സര്‍ ഇനി പുറത്തിറക്കുന്ന ലാപ്ടോപുകളിലും ബെന്‍ക്യൂ ഇറക്കുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലും വെബരൂ പ്രീലോഡ്‌ ചെയ്‌ത്‌ നല്‍കാന്‍ ധാരണയായിക്കഴിഞ്ഞു. പരസ്യവും സ്പോണ്‍സര്‍മാരുടെ ലിങ്കുകളുമാണ്‌ വെബരൂ വരുമാനം. വെബരൂ വഴി ഡൌണ്‍ലോഡ്‌ ചെയ്യുന്ന സമയത്ത്‌ വെബ്സൈറ്റുകളിലുള്ള പരസ്യം അതേപടി ഓഫ്‌ലൈനിലും നില്‍നില്‍ക്കും. പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അതിന്റെ തുടര്‍പേജുകളിലേക്ക്‌ പോകാനാവില്ല. ഓണ്‍ലൈന്‍ ഷോപ്പിങ്ങ്‌, ഇമെയില്‍ എന്നിവയും വെബരൂ വഴി നടക്കില്ല.
ഇന്റര്‍നെറ്റില്‍ ലഭ്യമായ ഡാറ്റ മൊത്തമായി 40 ജിബി സ്പേസില്‍ ഒതുക്കാമെന്നാണ്‌ വെബരൂ സംഘം പറയുന്നത്‌. ഇന്നു സാധാരണ ഹോം പിസികളില്‍പ്പോലും ചുരുങ്ങിയത്‌ 80 ജിബി ഹാര്‍ഡ്‌ ഡിസ്ക്‌ സ്പേസുണ്ടെന്നോര്‍ക്കണം. ഇന്ത്യക്കാരന്റെ തലയിലുദിച്ച ആശയത്തിന്റെ ഗവേഷണം തുടങ്ങിയതു മുംബൈയിലാണെങ്കിലും വെബരൂ കമ്പനിയുടെ ആസ്ഥാനം ഇപ്പോള്‍ വാഷിങ്ങ്ടണിലെ ബെല്‍വ്യൂവിലാണ്‌. മുംബൈ, ഡല്‍ഹി, കാലിഫോര്‍ണിയ, എന്നിവിടങ്ങളിലും ഓഫിസുണ്ട്‌.കാംഗരു തന്റെ കുഞ്ഞിനെ ഉദരത്തിനു പുറത്തെ സഞ്ചിയില്‍ കൊണ്ടുനടക്കുന്നതുപോലെ വെബിനെ ഓഫ്‌ലൈനായി എവിടെയും കൊണ്ടുനടക്കാമെന്നതാണ്‌ വെബരൂവിന്‍റെ ആശയം.
IVIDE NINNU DOWNLOAD CHEYTHOLUhttp://en.kioskea.net/download/download-2935-webaroo

മീഡിയ ഫയലുകള്‍ എഡിറ്റിങ്ങ്, കണ്‍വെര്‍ഷന്‍, ഷെയറിങ്ങ് എന്നിവയെല്ലാം ഒറ്റ പ്ലാറ്റ് ഫോമില്‍ നിന്ന് സാധ്യമാക്കുന്ന കിടിലന്‍ സോഫ്റ്റ്‌ വെയര്‍ IVIDE NINNU EDUTHOLU http://www.brothersoft.com/freemore-audio-video-suite-503249.html

ആദ്യമായി ഞാന്‍ കമ്പ്യൂട്ടറിന്‍റെ‌ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില സംഗതികള്‍ പറയാം . 1.വാള്‍പേപ്പര്‍ :അടിപൊളി ഫോട്ടോയൊക്കെ വാള്‍പേപ്പറായി ഇടുന്നത് കൊള്ളാം. പക്ഷേ, ഇടുന്ന ഫോട്ടോയുടെ സൈസ് (റസൊലുഷന്‍ ) നോക്കി ഇട്ടില്ലെങ്കില്‍ അത് മൊത്തം സിസ്റ്റം സ്ലോ ആക്കും.ഏറ്റവും നല്ലത് സിമ്പിള്‍ ചിത്രങ്ങളാണ് .

2. ഡ്രൈവെറുകള്‍ : പറ്റുമെങ്കില്‍ ഇടക്കിടക്ക് ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യണം .പുതിയ ഡ്രൈവറുകള്‍ സിസ്റ്റത്തിന്‍റെ‌ വേഗത വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് ഗ്രാഫിക്സ് കാര്‍ഡുകളുടെ കാര്യത്തില്‍.

3. മിനിമൈസിംഗ് :കൂടുതല്‍ പ്രോഗ്രാമ്മുകള്‍ ഒരേ സമയം ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിലവില്‍ ഉപയോഗിക്കാത്ത പ്രോഗ്രാമ്മുകള്‍ മിനിമൈസ്‌ ചെയ്‌താല്‍ റാമിന്‍റെ ഓവര്‍ലോഡിംഗ് ഒഴിവാക്കാം .
4. വിന്‍ഡോസിനെ മാത്രം റീ സ്റ്റാര്‍ട്ട്‌ ചെയ്യുക :റീ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഷിഫ്റ്റ്‌ കീ അമര്‍ത്തിപിടിച്ചാല്‍ കുറച്ചു സമയം കൊണ്ടുതന്നെ പീസീ ഓണാകും .കാരണം ,ഇങ്ങനെ ഓണാക്കുമ്പോള്‍ മൊത്തം സിസ്റ്റം ഓണാക്കാതെ വിന്‍ഡോസിനെ മാത്രമായി ഓണാക്കാന്‍ സാധിക്കും .

GOOGLE POLORU BROWSER NINGALKKU SWANTHAMAYI NIRMIKKANO ENNALITHA വീടുകളിലൊക്കെ ഒരു കംപ്യൂട്ടര്‍ തന്നെ പലര്‍ ഉപയോഗിക്കും. പലപ്പോഴും ഇത് ചിലര്‍ക്ക് അത്ര സുഖരമായി തോന്നാറില്ല. കാരണം ഓരോരുത്തരും അവരുടെ ബുക്ക് മാര്‍ക്കുകള്‍ ആഡു ചെയ്യുകയും, പാസ്വേഡുകള്‍ സേവ് ചെയ്യുകയുമൊക്കെ ചെയ്തേക്കാം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പോലെ തന്നെ പ്രൈവസി കംപ്യൂട്ടറിലും ആഗ്രഹിക്കുന്നവരാണ് മിക്കവരും.

ഈ പ്രശ്നം പരിഹരിക്കാനൊരു മാര്‍ഗ്ഗമാണ് MakeMyBrowser. ഇതുപയോഗിച്ച് കസ്റ്റമൈസ് ചെയ്ത ഒരു ബ്രൗസര്‍ നിങ്ങള്‍ക്ക് സ്വയം നിര്‍മ്മിക്കാം. കൂടാതെ അതിന് നിങ്ങളുടെ സ്വന്തം പേരും ഐക്കണും ചേര്‍ക്കാം. ഇതുവഴി മറ്റുള്ളവര്‍ ഇതുപയോഗിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യാം. ക്രോമിയത്തിലധിഷ്ഠിതമായതാണ് ഈ ബ്രൗസര്‍.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

MakeMyBrowser സൈറ്റില്‍ പോയി Start Now ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍ പേര് നല്കാനും ഐക്കണ്‍ സെല്ക്ട്ചെയ്യാനുമുള്ള ഒപ്ഷനുകള്‍ കാണാം.
ഇതിന് ശേഷം Bookmarks option ക്ലിക്ക് ചെയ്യുക. പ്രിസെറ്റ് ചെയ്ത ബുക്ക് മാര്‍ക്കുകള്‍ ആഡ് ചെയ്യുകയോ, പുതിയവ ചേര്‍ക്കുകയോ ചെയ്യാം.

അടുത്ത പടിയായി ഒരു തീം സെല്ക്ട് ചെയ്യാം.
അവസാനം Finish & Download ക്ലിക്ക് ചെയ്യുക.

400KB സൈസാണ് ഇതിനുണ്ടാവുക. ഇത് ഓപ്പണ്‍ ചെയ്യുമ്പോള്‍ ചില ഫയലുകള്‍ കൂടി ഡൗണ്‍ലോഡാകും. ഇനി ഇത് ഉപയോഗിക്കാം. പേഴ്സണലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി വേണമെങ്കില്‍ ബ്രൗസര്‍ ഐക്കണായി നിങ്ങളുടെ ചിത്രം തന്നെ ഉപയോഗിക്കാം.IVIDE NINNU EDUTHOLUhttp://www.makemybrowser.com/

യുട്യൂബ് പ്ലേബാക്ക് സ്പീഡ് കൂട്ടണോ? യുട്യൂബ് പ്ലേ ചെയ്യുന്നതിന്റെ സ്പീഡ് കൂട്ടാനാകുമോ?. വീഡിയോ പ്ലെയറുകളിലേത് പോലെ സ്പീഡ് കൂട്ടാനാവും എന്നാണ് ഉത്തരം. നിലവില്‍ നിങ്ങളുടെ യുട്യൂബില്‍ ഈ സംവിധാനം കാണുന്നില്ലെങ്കില്‍ HTML 5 ഉപയോഗിക്കുന്നില്ല എന്നാണ് അര്‍ത്ഥം. അതിനായി HTML 5 ലേക്ക് പ്ലെയര്‍ അപ്ഗ്രേഡ് ചെയ്യണം. അപ്ഗ്രേഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ പോവുക.

http://www.youtube.com/html5

ഇത് അപ്ഗ്രേഡ് ചെയ്താല്‍ സ്പീഡ് ഓപ്ഷനുകള്‍ ലഭ്യമാകും. എന്നാലും ചില വീഡിയോകള്‍ക്ക് ഫാസ്റ്റ് സംവിധാനം ഉണ്ടാകില്ല. ഇത്തരം വീഡിയോകള്‍ ഫാസ്റ്റ് ആയി കാണാന്‍ വി.എല്‍.സി പ്ലെയര്‍ ഉപയോഗിക്കാം.
വീഡിയോ ലിങ്ക് വി.എല്‍.സി യില്‍ ആഡ് ചെയ്ത് playback->playback speed ഒപ്ഷന്‍ എടുക്കുക.

ക്ലോസ് ചെയ്ത വെബ് പേജ് വീണ്ടും തുറക്കുന്നതിന്: നമ്മള്‍ അറിയാതെ ഒരു വെബ് പേജ് അടച്ചുപോയിട്ടുണ്ടെങ്കില്‍ ആ പേജ് തുറക്കുന്നതിന് CTRL + Shift + T അമര്‍ത്തിയാല്‍ മതി. വീണ്ടും ഇത് ആവര്‍ത്തിച്ചാല്‍ ക്ലോസ് ചെയ്ത പേജുകള്‍ തുറക്കപ്പെടും.