Sunday, March 23, 2014

ഫോണുകള്‍ വലിയ സ്ക്രീനും, മികച്ച ശബ്ദവ്യക്തതയുമുള്ളതായതോടെ സിനിമ കാണാനും ഉപയോഗിക്കുന്നത് സാധാരണമായി. ഒഴിവ് സമയങ്ങളില്‍ എളുപ്പത്തില്‍ ചെയ്യാവുന്ന നേരമ്പോക്കാണല്ലോ ഫോണുപയോഗിച്ച് വീഡിയോകള്‍ കാണുക എന്നത്. ടി.വി വെയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യം ഇതിനുണ്ടാവുകയുമില്ല.
ആന്‍ഡ്രോയ്ഡ് ഫോണില്‍ സിനിമകള്‍ കാണാനുപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് U Cinema. ഇത് സിനിമകള്‍ സ്ട്രീം ചെയ്യുന്ന ഒരു സൈറ്റാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റണ്‍ ചെയ്ത് വലത് വശത്ത് മുകളില്‍ സ്റ്റാര്‍ട്ട് സെര്‍ച്ചിംഗ് എന്നിടത്ത് വീഡിയോകള്‍ക്കായി സെര്‍ച്ച് ചെയ്യാം. സിനിമകള്‍, ഡോകുമെന്‍ററികള്‍ തുടങ്ങി ഏതു വീഡിയോയും ഇതില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. വീഡിയോ സര്‍വ്വീസുകളില്‍ സെര്‍ച്ച് ചെയ്ത് റിസള്‍ട്ട് കാണിച്ച് തരും. വീഡിയോ ക്വാളിറ്റിയും സെലക്ട് ചെയ്യാവുന്നതാണ്. ‌
ഇവ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ Download ല്‍ ക്ലിക്ക് ചെയ്യുക. വീഡിയോ ഡൗണ്‍ലോഡ് അനുവദിക്കുന്ന ഏത് സൈറ്റില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വീഡിയോകള്‍ ബുക്ക് മാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ബില്‍റ്റ് ഇന്‍ പ്ലെയര്‍ ഇതില്‍ തന്നെയുണ്ട്. മറ്റ് പ്ലെയറുകളില്‍ പ്ലേ ചെയ്യാന്‍ യുസ് എക്സ്റ്റേണല്‍ പ്ലെയര്‍ എന്നത് സെലക്ട് ചെയ്താല്‍ മതി.   PLAYSTORIL POYI INGANE TYPE CHEYYU        VkTube (Your Videos Anywhere)  

No comments:

Post a Comment