Saturday, March 22, 2014


കംപ്യൂട്ടര്‍ നിയന്ത്രിക്കാന്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ടി.വി. ഡി.വി.ഡി പ്ലെയര്‍ എന്നിവയ്ക്കെല്ലാം റിമോട്ട് കണ്‍ട്രോളുണ്ട്. എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ട ഓള്‍ ഇന്‍ വണ്ണായ കംപ്യൂട്ടറിന് മാത്രം റിമോട്ടില്ല. അതിനൊരു പരിഹാരമാണ് ആന്‍ഡ്രോയ്ഡ് ഫോണിനെ റിമോട്ട് കണ്‍ട്രോളാക്കുന്നത്.
ഇതിന് സഹായിക്കുന്ന ആപ്ലിക്കേഷനാണ് Unified Remote. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് കംപ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. വൈഫി നെറ്റ് വര്‍ക്ക് വഴിയാണ് കംപ്യൂട്ടറും, മൊബൈലും തമ്മില്‍ ബന്ധിപ്പിക്കുന്നത്.

കംപ്യൂട്ടറിലും മൊബൈലിലും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ വൈഫി കണക്ട് ചെയ്യുക. ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത് കംപ്യൂട്ടറിനെ കണ്ടെത്തിക്കൊള്ളും. കുറെ പ്രിസെറ്റ് കണ്‍ട്രോളുകള്‍ ഇവയില്‍ ലഭ്യമാണ്. യുട്യൂബ്, വി.എല്‍.സി പ്ലെയര്‍, സ്പോട്ടിഫൈ തുടങ്ങിയവയിലൊക്കെ പ്രിസെറ്റ് ഫങ്ഷനുകള്‍ ലഭ്യമാണ്.

ഇവയ്ക്ക് പുറമേ നിങ്ങള്‍ക്ക് കസ്റ്റം ആക്ഷനുകള്‍ നിര്‍മ്മിക്കാവുന്നതാണ്. അതിന് വിജെറ്റ് സെലക്ഷന്‍ മെനു തുറന്ന് ഹോം സ്ക്രീനിലേക്ക് ഒന്ന് ഡ്രാഗ് ചെയ്തിടുക. ഓരോ ബട്ടണും കോണ്‍ഫിഗര്‍ ചെയ്യാനാകും.
പെയ്ഡ് വേര്‍ഷനും ഈ അപ്പിന് ലഭ്യമാണ്. COMPUTERIL INSTALL CHEYYANULLA SADANAM IVIDE NINNU EDUTHOLU http://www.unifiedremote.com/ MOBILIL INSTALL CHEYYANULLATH IVIDENINNUM https://play.google.com/store/apps/details?id=com.Relmtech.Remote ALLENKIL Unified Remote ENNU PLAY STORIL ADICHAL MATHIYAKUM

No comments:

Post a Comment