Saturday, November 21, 2015

ഇമെയില്‍ അക്കൗണ്ട് നിര്‍മ്മിച്ച തിയ്യതി കണ്ടെത്താം. എന്നാണ് നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇമെയില്‍ അഡ്രസ് നിര്‍മ്മിച്ചത് എന്ന് കണ്ടുപിടിക്കണോ. ഒരു പക്ഷേ അത് എളുപ്പമാകും. കാരണം ഇമെയില്‍ നിര്‍മ്മിക്കുമ്പോള്‍ ആദ്യം ലഭിക്കുന്ന ഇമെയില്‍ ഇന്‍ബോക്സിലുണ്ടെങ്കില്‍ അത് നോക്കിയാല്‍ തിയ്യതി കണ്ടെത്താം. ദൗര്‍ഭാഗ്യവശാല്‍ ഈ മെയില്‍ മിക്കവരും തുടക്കത്തില്‍ തന്നെ ഡെലീറ്റ് ചെയ്തിട്ടുണ്ടാവും,. ഇനിയുള്ളത് മറ്റൊരു വഴിയാണ്. ഇതിന് ആദ്യം മെയില്‍ ലോഗിന്‍ ചെയ്യുക. അഡ്രസ് ബാറില്‍ https://mail.google.com/mail/h/ എന്ന് ടൈപ്പ് ചെയ്ത് എന്ററടിക്കുക. ഇത് ജിമെയില്‍ ബേസിക് എച്ച്.ടി.എം.എല്‍ വേര്‍ഷന്‍ തുറക്കും. Settings ല്‍ ക്ലിക്ക് ചെയ്ത് Forwarding and POP/IMAP ക്ലിക്ക് ചെയ്യുക. POP Download ല്‍ Status: POP is enabled for all emails that have arrived since MM/DD/YYYY എന്ന പോലൊരു മെസേജ് കാണാം. MM/DD/YYYY എന്നതിന് പകരം തിയ്യതി അക്ഷരത്തില്‍ രേഖപ്പെടുത്തിയത് കാണാനാവും. ഇത് കണ്ടെത്തിയാല്‍ രേഖപ്പെടുത്തി വെയ്ക്കുന്നത് പിന്നീടെപ്പോഴെങ്കിലും ജിമെയില്‍ അക്കൗണ്ട് റിക്കവര്‍ ചെയ്യേണ്ടി വരുമ്പോള്‍ സഹായകരമാകും.
Feedient എല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫീഡുകളും ഒരിടത്ത് ഒരേ സമയം അനേകം സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി അതങ്ങനെ നീളും. ഇവയില്‍ ദിവസം തോറും പോസ്റ്റ് ചെയ്യപ്പെടുന്ന ഇന്‍ഫര്‍മേഷന്‍ എന്നത് അത്ര ചെറുതല്ല. ഇവയെല്ലാം പതിവായി നോക്കുന്നതും തിരക്കുകളില്‍ സാധ്യമായെന്ന് വരില്ല.അതിന് സഹായിക്കാനാണ് Feedient എന്ന സര്‍വ്വീസ്. ഫീഡുകള്‍ കാണുക എന്ന് മാത്രമല്ല അവയില്‍ കമന്‍റുകളും മറ്റും ഇവിടെ നിന്ന് തന്നെ നല്കാനാവും. Feedient ല്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ Settings ലേക്ക് പോകും. അവിടെ അക്കൗണ്ടുകള്‍ ആഡ് ചെയ്യാം. ഇത് സെറ്റ് ചെയ്യുന്നതോടെ ഫീഡുകള്‍ Feeds view ല്‍ കാണാനാവും. നിരകളായി വിവിധ ഫീഡുകള്‍ കാണാം. ഇത് വേണമെങ്കില്‍ റീ അറേഞ്ച് ചെയ്യുകയുമാകാം. സാധാരണ ചെയ്യുന്നത് പോലെ തന്നെ ലൈക്ക്, കമന്‍റ് എന്നിവയൊക്കെ ഇവിടെ നിന്ന് ചെയ്യാനാവും. കൂടാതെ ഇവിടെ നിന്ന് നേരിട്ട് പോസ്റ്റുകളും ഇടാം. പല സൈറ്റുകള്‍ തുറന്ന് അക്കൗണ്ടുകള്‍ നോക്കാന്‍ സമയദൗര്‍ലഭ്യത ഉള്ളവര്‍ക്ക് ഇത് ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.
നിര്‍മ്മിക്കാം നിങ്ങളുടെ സ്വന്തം മൊബൈല്‍ ആപ്പ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ കാലമാണല്ലോ ഇത്. ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഇത്തരത്തിലൊന്ന് നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പ്രോഗ്രാമിങ്ങും, പ്രത്യേക പരിജ്ഞാനവുമൊന്നുമില്ലാതെ മൊബൈല്‍ അപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗമാണ് Adsy.me. പുതിയ വേര്‍ഷനിലുള്ള ബ്രൗസറുണ്ടെങ്കില്‍ ഇതില്‍ ആപ്ലിക്കേഷന്‍ ഈസിയായി നിര്‍മ്മിക്കാം. എച്ച്.ടി.എം.എല്‍ 5 ആധാരമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആദ്യം Adsy.me ല്‍ പോയി ഒരു അക്കൗണ്ട് നിര്‍മ്മിക്കുക. തുടര്‍ന്ന് നിങ്ങളുടെ ഹോംപേജ് കാണാം. ഇവിടെ മറ്റുള്ളവര്‍ നിര്‍മ്മിച്ചവ കാണാം. + ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആപ്പിന് ഒരു ബാക്ക് ഗ്രൗണ്ട് നല്കുക. ഇത് സോളിഡ് കളറുകളോ, ചിത്രങ്ങളോ ആകാം. ഇതിലെ media ഒപ്ഷന്‍ വഴി വീഡിയോ, സൗണ്ട് എന്നിവ ആഡ് ചെയ്യാം.. സ്വന്തം ഭാവനക്കനുസരിച്ച് കൂടുതല്‍ ഒപ്ഷനുകള്‍ ചേര്‍ക്കാവുന്നതാണ്.
ലൊക്കേഷന്‍ വൈഫി വഴി ട്രാക്ക് ചെയ്യപ്പെടുന്നത് തടയാം. ഓണ്‍ലൈന്‍ ജീവിതത്തില്‍ പ്രൈവസി സംരക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. വൈഫി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ എളുപ്പമാണ്. location history എന്നത് നിങ്ങള്‍ ഏതൊക്കെ വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചു എന്നത് കാണിക്കുന്നതാണ്. അറിവുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇത് കണ്ടെത്താനാവും. എളുപ്പത്തില്‍ ഒരു ക്രമീകരണം നടത്തുക വഴി ഇത്തരത്തില്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കുന്നത് തടയാനാവും. ആദ്യം ഫോണില്‍ Settings എടുക്കുക. Wi-Fi” settings എടുക്കുക. Keep Wi-Fi on during sleep എന്നിടത്ത് Never എന്നാക്കുക.
ഫോണ്‍ മെസേജ് കംപ്യൂട്ടറില്‍ കാണാം സദാസമയവും മൊബൈല്‍ കയ്യില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് വേണ്ടിയല്ല ഈ പോസ്റ്റ്. കംപ്യൂട്ടറില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പോണ്‍ അകലെയാണ് എന്ന് കരുതുക. അല്ലെങ്കില്‍ ചാര്‍ജ്ജിങ്ങിനായി അല്പം ദൂരെയാണ് വച്ചിരിക്കുന്നത്. ആ സമയത്ത് വരുന്ന മെസേജുകള്‍ ഫോണ്‍ നോക്കാതെ തന്നെ കംപ്യൂട്ടറില്‍ കാണാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് MightyText. മെസേജ് അലര്‍ട്ട്, ആരെങ്കിലും കോള്‍ ചെയ്താല്‍ അറിയിക്കുക, ഫോണിന്‍റെ ബാറ്ററി ലെവല്‍ എന്നിവയൊക്കെ MightyText വഴി മനസിലാക്കാം. ഫോണ്‍ വഴി എം.എം.എസുകള്‍ കംപ്യൂട്ടറില്‍ നിന്ന് അയക്കാനും ഇതില്‍ സാധിക്കും.ഫോണില്‍ മെസേജുവന്നാല്‍ കംപ്യൂട്ടറില്‍ തന്നെ മെസേജ് ചെക്ക് ചെയ്യാനും സാധിക്കും. https://play.google.com/store/apps/details?id=com.texty.sms ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വെബ് ആപ്ലിക്കേഷന്‍ തുറന്ന് ഗൂഗിള്‍ അക്കൗണ്ടുപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യണം. https://mightytext.net/app/app-check
ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍.. ഇന്‍റര്‍നെറ്റിന് സ്പീഡ് പോരാ എന്ന് ഏതൊരാളും പരാതി പറയുന്ന നാടാണ് നമ്മുടേത്. വിദേശത്ത് നിന്ന് വരുന്നവര്‍ അവിടങ്ങളിലെ മിന്നല്‍ വേഗതയുള്ള ഇന്‍റര്‍നെറ്റിനെക്കുറിച്ച് വാചാലരാകും. പല കാരണങ്ങളാലും നെറ്റിന് സ്പീഡ് കുറയാം. ചില ട്രിക്കുകള്‍ വഴി ഇവ പരിധി വരെ മെച്ചപ്പെടുത്താനാവും. 1. ഗൂഗിള്‍ വെബ്സൈറ്റ് സ്പ്ലൈസര്‍ – വെബ്സൈറ്റുകളിലെ ഹെവിയായ സ്ക്രിപ്റ്റുകള്‍ ഒഴിവാക്കുന്നതിനുള്ള ടൂളാണിത്. പേജുകളില്‍ നിന്ന് ചിത്രങ്ങളൊഴിവാക്കി ലോഡ് ചെയ്യാനും ഇത് സഹായിക്കും. സൈറ്റുകളെ മൊബാല്‍ വ്യവിങ്ങ് നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. http://google.com/gwt/n 2. ടിസിപി ഒപ്ടിമൈസര്‍ – വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടിയുള്ള ഒരു ടൂളാണിത്. ടിസിപി, ഐപി പാരമീറ്ററുകള്‍ മാറ്റം വരുത്തി ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഇത് സഹായിക്കും. 3. റൂട്ടര്‍ ക്രമീകരണം – പല കാരണങ്ങള്‍ റൂട്ടറിന്‍റെ മികവിനെ ബാധിക്കും. ടിവി, ഫ്രിഡ്ജ് തുടങ്ങിയവയുടെ സമീപത്ത് നിന്ന് റൂട്ടര്‍ മാറ്റിവെയ്ക്കുക. റൂട്ടറിന്‍റെ അതേ ഫ്രീക്വന്‍സിയില്‍ കോര്‍ഡ് ലെസ് ഫോണ്‍ ഉപയോഗിക്കുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കും. 4. ബ്രൗസറുകള്‍ – മികച്ച ബ്രൗസറുകള്‍ ഉപയോഗിക്കുക. പഴയ വേര്‍ഷനിലുള്ള ബ്രൗസറുകള്‍ സ്പീഡ് കുറയാനിടയാക്കും. 5. വൈഫിക്ക് പകരം എതര്‍നെറ്റ് – റൂട്ടറിന് സമീപത്ത് തന്നെയാണ് കംപ്യൂട്ടറെങ്കില്‍ വൈഫി ഉപയോഗിക്കുന്നതിനേക്കാള്‍ മെച്ചം എതര്‍നെറ്റാണ്. ഡാറ്റകേബിള്‍ വഴി ലഭിക്കുന്ന സ്പീഡ് തീര്‍ച്ചയായും വയര്‍ലെസില്‍ ലഭിക്കില്ലല്ലോ.
അനധികൃത ലോഗിന്‍ ശ്രമമുണ്ടായാല്‍ സിസ്റ്റം ലോക്ക് ചെയ്യാം വിന്‍‌ഡോസ് പാസ് വേഡ് നല്കി സംരക്ഷിക്കുന്നുണ്ടെങ്കിലും പലരും ഇത് മറികടന്ന് ലോഗിന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയേക്കാം. പാസ്വേഡുകള്‍ ഊഹിച്ച് പല തവണ ശ്രമം നടത്തുമ്പോള്‍ ചിലപ്പോള്‍ വിജയിക്കുകയും ചെയ്തേക്കാം.ഇത്തരം ശ്രമങ്ങള്‍ നിശ്ചിത പരിധി കടന്നാല്‍ സിസ്റ്റത്തെ ഓട്ടോ ലോക്ക് ചെയ്യുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്. ആദ്യം Win + X അടിച്ച് Command Prompt സെലക്ട് ചെയ്യുക. ഇവിടെ നിലവിലുള്ള സെക്യൂരിറ്റി പോളിസി കാണിക്കും. പ്രീവിയസ് ത്രെഷ്ഹോള്‍ഡ് ഇല്ലെങ്കില്‍ Lockout threshold” എന്നത് Never എന്നാക്കുക. വീണ്ടും Win + X അടിച്ച് Control Panel ക്ലിക്ക് ചെയ്യുക. Administrative Tools ല്‍ view by എന്നത് small icons ആക്കുക. Local Security Policy ക്ലിക്ക് ചെയ്ത് Account Policiesയും തുടര്‍ന്ന് Account Lockout Policyയും എടുക്കുക. വലത് പാനലിലെ Account lockout threshold ഡബിള്‍ ക്ലിക്ക് ചെയ്യുക. ഇവിടെ എത്ര തവണ ലോഗിന്‍ ശ്രമങ്ങള്‍ നടത്തിയാല്‍ സിസ്റ്റം ലോക്ക് ചെയ്യണമെന്ന് നല്കുക. OK അടിക്കുക. പുതിയ വിന്‍ഡോയില്‍ Account lockout duration എന്നതിന് നേരെ 30 മിനുട്ട് എന്ന് കാണാം. ഇത് മാറ്റാന്‍ Local security policy റീസെറ്റ് ചെയ്താല്‍ മതി. ഇത് ചെയ്തുകഴിഞ്ഞാല്‍ Lockout threshold ല്‍ ക്രമീകരണം കാണാനാവും.
റൂട്ട് ചെയ്ത ഫോണിനെ അണ്‍റൂട്ട് ചെയ്യാം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കൂടുതല്‍ കാര്യക്ഷമത ലഭിക്കാനായി റൂട്ട് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അനേകം ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ റൂട്ട് ചെയ്ത ഫോണുകളില്‍ ഉപയോഗിക്കാനായുണ്ട്. ബൂട്ട് ആനിമേഷന്‍ ഒഴിവാക്കുക, ബ്ലോട്ട് വെയറുകള്‍ നീക്കം ചെയ്യുക എന്നിവയ്ക്കും റൂട്ട് ചെയ്യേണ്ടതുണ്ട്. എന്നാല്‍ അതേ സമയം തന്നെ ഫോണ്‍ റൂട്ട് ചെയ്യുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. അത്തരം പ്രശ്നങ്ങളുണ്ടായാല്‍ വീണ്ടും പഴയപടി ഫോണിനെ മാറ്റാന്‍ അണ്‍റൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് SuperSu app. ആന്‍ഡ്രോയ്ഡ് ഡിവൈസിലെ Settings എടുത്ത് ഇന്‍സ്റ്റാള്‍ ചെയ്ത SuperSu app സെലക്ട് ചെയ്യുക. Uninstall Updates ക്ലിക്ക് ചെയ്യുക. Apps drawer തുറന്ന് SuperSu app എടുക്കുക. അതില്‍ സെറ്റിങ്ങ്സ് എടുത്ത് Full unroot ടാപ് ചെയ്യുക. വാണിംഗ് മെസേജ് വരുന്നതില്‍ Continue ടാപ് ചെയ്യുക. ക്ലീനപ്പ് പൂര്‍ത്തിയായാല്‍ ഫോണ്‍ തനിയെ റീസ്റ്റാര്‍ട്ടാവും.DOWNLOAD HERE https://play.google.com/store/apps/details?id=eu.chainfire.supersu&hl=en
ലിങ്കുകള്‍ വൈറസ് ചെക്ക് ചെയ്യാം പലപ്പോഴും വെബ്സൈറ്റുകള്‍‌ ബ്രൗസ് ചെയ്ത് വൈറസ് ബാധയുള്ള സൈറ്റുകളിലേക്ക് ലിങ്കുകള്‍ വഴി ചെന്നെത്താറുണ്ട്. ഇക്കാര്യത്തില്‍ അശങ്കയുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള എളുപ്പവഴിയാണ് Dr. Web Link Checker Dr. Web Link Checker ഒരു ആന്‍റി വൈറസ് പ്രോഗ്രാമാണ്. എന്നാല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വൈറസ് ചെക്കിങ്ങ് നടത്താന്‍ ഇതിന്‍റെ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ മതി. എക്സറ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇതിന് ശേഷം വലത് മൂലയില്‍ ഒരു പച്ചനിറമുള്ള സ്പൈഡര്‍ ഐക്കണ്‍ കാണാനാവും. ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Dr. Web menu എടുക്കാം. അവിടെ നിന്ന് Scan with Dr. Web എടുക്കുക. ഇത് ഒരു പുതിയ വിന്‍ഡോ തുറക്കും. അവിടെ വൈറസ് സംബന്ധിച്ച വിവരം പ്രദര്‍ശിപ്പിക്കും. സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ലിങ്കുകളും ഇത് വഴി പരിശോധിക്കാനാവും. DOWNLOAD HERE https://chrome.google.com/webstore/detail/drweb-anti-virus-link-che/aleggpabliehgbeagmfhnodcijcmbonb?hl=en
മൊബൈല്‍ ബാലന്‍സ് ട്രാന്‍സ മൊബൈലില്‍ ബാലന്‍ തീര്‍ന്നാല്‍ മറ്റൊന്നില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാനം ഇപ്പോളുണ്ടല്ലോ. മിക്കവാറും എല്ലാ കമ്പനികളും ഈ സര്‍വ്വീസ് നല്കുന്നുണ്ട്. അതിനുള്ള കോ‍ഡുകളാണ് താഴെ പറയുന്നത്. 1. Airtel *141*1*Amount*Mobile Number# 2. Tata Docomo BT Mobile Number Amount” & send – 54321 3. Idea *567*friend mobile number*amount# 4. BSNL GIFT friend Bsnl number amount ” to 53733 or 53738 [eg: GIFT 949XXXXXXX 50 ] 5. Vodafone Dial *131*Amount*friend vodafone mobile no# 6. Reliance GSM Dial *367*3# then enter *312*3# and Mobile Number
നെറ്റ് സെറ്റര്‍ അണ്‍ലോക്ക് .. വിവിധ മൊബൈല്‍ കമ്പനികള്‍ നെറ്റുപയോഗത്തിനുള്ള യു.എസ്.ബി മോഡം പല പേരില്‍ പുറത്തിറക്കുന്നുണ്ട്. ഇവ എല്ലാം ലോക്ക് ചെയ്യപ്പെട്ടവയാണ്. നിങ്ങള്‍ വില കൊടുത്തു വാങ്ങുന്ന ഈ സാധനം അതിന്റെ സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് റേഞ്ചില്ലാത്തിടത്ത് ഉപയോഗിക്കാനാവില്ല. അതിനാല്‍ യാത്രകളില്‍ പലപ്പോളും ഇത് പ്രശ്‌നമാകും. ഐഡിയ നെറ്റ് സെറ്റര്‍ E-1550 അണ്‍ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെ പറയുന്നു. നിങ്ങളുടെ റിസ്‌കില്‍ വേണമെങ്കില്‍ ചെയ്തുനോക്കുക. ആദ്യം ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. 1. Modem firmware 2. Mobile partners 11.302.09.01.539 3.Video MMS Dash board 4. E -1550 net setter (മോഡം കണക്ട് ചെയ്യുക) 1. ആദ്യം ഡൗണ്‍ലോഡ് ചെയ്ത സോഫ്റ്റ് വെയര്‍ റണ്‍ ചെയ്യുക. I Accept ക്ലിക്ക് ചെയ്ത് next ക്ലിക്ക് ചെയ്യുക. പാസ് വേഡ് നല്കുക ഇതിന് അടുത്ത സ്റ്റെപ്പില്‍ പറയുന്നത് ചെയ്യുക. 2. നാലാമതായി ഡൗണ്‍ലോഡ് ചെയ്ത അണ്‍ലോക്കര്‍ റണ്‍ ചെയ്യുക IMEI നമ്പര്‍ നല്കുക unlock ല്‍ ക്ലിക്ക് ചെയ്ത് ഫ്‌ലാഷ് കോഡ് നേടുക. ഇതാണ് മുകളില്‍ പറഞ്ഞിടത്ത് നല്‌കേണ്ടത്. 3. ഫ്ഌഷ് കോഡ് നല്കി next ക്ലിക്ക് ചെയ്യുക ഇനി Set Up file റണ്‍ ചെയ്യുക.(രണ്ടാമത് ഡൗണ്‍ലോഡ് ചെയ്തത്) 3g ഡിവൈസ് മറ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നില്ലെന്ന്് ഉറപ്പ് വരുത്തുക. ഇനി huwaei ഒറിജിനല്‍ അണ്‍ബ്രാന്‍ഡഡ് മൊബൈല്‍ പാര്‍ട്ണര്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ്. അവസാനമായി ഫ്‌ലാഷ് കോഡ് ബോക്‌സില്‍ എന്റര്‍ ചെയ്യുക. .ഇനി നിങ്ങള്‍ക്ക് കംപ്യൂട്ടറില്‍ കണക്ട് ചെയ്ത് ഫോണ്‍ വിളിക്കാനുമാകും. DOWNLOAD HERE 1 http://downloads.ziddu.com/download/13665633/awei_firmware_E1550_iDEAiNDIA_11.608.13.02.00.B418.rar.html 2 http://downloads.ziddu.com/download/13665346/Mobile_Partner_11.302by_Knowbest.info.zip.html 3 http://downloads.ziddu.com/download/13665493/HUAWEIUTPS11.302.09.06.209_ByKnowbest.info.rar.html 4 http://downloads.ziddu.com/download/13665094/HuaweiUnloker_By_Knowbest.info.zip.html
ഡാറ്റകള്‍ റിമോട്ടായി ഡെലീറ്റ് ചെയ്യാം വിവരങ്ങളെല്ലാം കൈവശമുള്ള ഉപകരണങ്ങളില്‍ സൂക്ഷിക്കുന്നതാണല്ലോ ഇപ്പോഴത്തെ പതിവ്. കാര്യം വളരെ സൗകര്യപ്രദമാണെങ്കിലും സംഗതി പ്രശ്നമാകുന്നത് ഉപകരണം മോഷണം പോയാലാണ്. ഫോണായാലും, വിന്‍ഡോസായാലും, ആന്‍ഡ്രോയ്ഡായാലും ഇത് ഒരേ പോലെ പ്രശ്നമാണ്. ഇവ നഷ്ടപ്പെട്ടാല്‍ ഡാറ്റ നീക്കം ചെയ്ത് അവ നിങ്ങള്‍ക്ക് ദോഷമാകാതെ നോക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാവുന്ന കാര്യം. 1. ലാപ്ടോപ്പ് ലാപ്ടോപ്പുകളില്‍ റിമോട്ടായി ഡാറ്റ ഡെലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന രണ്ട് ആപ്ലിക്കേഷനുകളാണ് Absolute LoJack( Windows, Mac )(Paid, with 30 day free trail) Prey (Windows, Linux, Mac)(Free) എന്നിവ. റിയല്‍ ടൈമായി ലാപ്‍ടോപ്പ് ട്രാക്ക് ചെയ്യാനും ഇതില്‍ സാധിക്കും.ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പുറത്തറിയാതെ അവ റണ്‍ ചെയ്തുകൊള്ളും. റിമോട്ടായി നെറ്റ് വഴി ഡാറ്റകള്‍ ഇറേസ് ചെയ്യാനാവും. 2. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ മോഷണം പോകുന്നത് ഇന്ന് സാധാരണമായ കാര്യമാണ്. ഇവയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Android Lost. 3. വിന്‍ഡോസ് ഫോണ്‍ ട്രാക്ക് ചെയ്യാനും ഡാറ്റ ഇറേസ് ചെയ്യാനും ഉപയോഗിക്കാന്‍ windowsphone.com ല്‍ ലൈവ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ മതി. Ring,Lock ,Erase എന്നീ ഒപ്ഷനുകള്‍ ഇവിടെ ലഭ്യമാകും.