Sunday, July 19, 2015

നഷ്ട്ടപ്പെട്ട ഫോണിന്‍റെ IMEI നമ്പര്‍ അറിയാനും ലൊക്കേഷന്‍ കൃത്യമായി അറിയാനും ഒരു സിമ്പിള്‍ വിദ്യ!! പലരും ചോദിക്കുന്നത് കണ്ടിട്ടുണ്ട്..എന്‍റെ ഫോണ്‍ മോഷണം പോയി..IMEI നമ്പര്‍ അറിയില്ല..ഇനി അത് കിട്ടാന്‍ എന്തേലും വഴി ഉണ്ടോ എന്ന്.. അങ്ങിനെ IMEI കിട്ടാതെ വിഷമിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉള്ളതാണ് ഈ ടിപ്..പ്രത്യേകം ശ്രദ്ധിക്കുക..ഇത് ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്ന കൂട്ടുകാര്‍ക്ക് മാത്രമുള്ളതാണ്..ഐഫോണ്‍ നമുക്ക് ശ്രമിച്ചു നോക്കാം.. IMEI മാത്രമല്ല ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ ആ ഫോണിലേക്ക് റിംഗ് ചെയ്യിക്കാനും പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് ഫോണ്‍ ലോക്ക് ചെയ്യിക്കാനും അതുമല്ലെങ്കില്‍ മൊത്തം ഡാറ്റ ഡിലീറ്റ് ചെയ്യാനും ഈ ടിപ് കൊണ്ട് സാധിക്കും,.. ഇതിന്‍റെ മറ്റൊരു പ്രത്യേകത ഇങ്ങിന്യൊക്കെ ചെയ്യാന്‍ നമ്മള്‍ എന്തെങ്കിലും സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ പ്രോഗ്രാം ചെയ്യുകയോ ഒന്നും വേണ്ട...ജസ്റ്റ്‌ നമ്മുടെ ജിമെയില്‍ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഈ ടിപ്.. നമ്മള്‍ നമ്മുടെ ആന്‍ഡ്രോയ്ഡില്‍ ആപ്സ് ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി പ്ലേ സ്റ്റോറില്‍ ഒരു ജിമെയില്‍ ഐ ഡി കൊടുക്കാറുണ്ട്..ആ ജിമെയില്‍ വെച്ചാണ് നമുക്ക് നമ്മുടെ ഫോണ്‍ ഹാക്ക് ചെയ്യാനും IMEI കണ്ടെത്താനും സാധിക്കുന്നത്.. ആദ്യം നിങ്ങളുടെ മൊബൈലില്‍ കൊടുത്ത ജിമെയില്‍ ഓപ്പണ്‍ ചെയ്യുക..ശേഷം വലത്ത് മുകളില്‍ കാണുന്ന നമ്മുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്കി My Account എന്നത് എടുക്കുക.ശേഷം വരുന്ന വിന്‍ഡോവില്‍ Account overview എന്ന് കാണാം..അതില്‍ ക്ലിക്കൂ..ഇപ്പൊ വന്ന വിന്‍ഡോവില്‍ VIEW DASHBOARD എന്നതിലും ക്ലിക്കുക.ഇപ്പൊ തുറന്നുവന്ന വിന്‍ഡോവില്‍ രണ്ടാമതായി തന്നെ Android എന്ന് കാണാം..അതില്‍ ഒന്ന് ജസ്റ്റ്‌ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ഫോണിന്‍റെ IMEI അടക്കം എല്ലാ വിവരങ്ങളും കാണാം.ഇനി അതിന്‍റെ നേരെ വലതുഭാഗത്തുള്ള Manage active devices എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ നേരിട്ട് Android Device Manager എന്നതിലേക്ക് കയറാം..അവിടെ നമുക്ക് നമ്മുടെ ഫോണിന്‍റെ ലൊക്കേഷന്‍ അറിയാന്‍ സാധിക്കും..അതുപോലെ റിംഗ് എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫോണില്‍ റിംഗ് ചെയ്യിക്കാം..ലോക്ക് എന്നതില്‍ ക്ലിക്കിയാല്‍ ഫോണിനു ന്യൂ പാസ്സ്‌വേര്‍ഡ്‌ ഇടാം..ഇറെസ് എന്നതില്‍ ക്ലിക്കിയാല്‍ മൊത്തം ഡാറ്റ ഡിലീറ്റ് ചെയ്യാം..
ആണ്ട്രോയിട് ആപ്പുകള്‍ക്ക് ഇഷ്ടമുള്ള രൂപം നല്‍കാം****APK എഡിറ്റർ !! മൊബൈലില്‍ നിങ്ങള്‍ ഇഷ്ടമുള്ള പല തീമുകളും സെറ്റ് ചെയ്ത് ആപ്ലിക്കേഷന്‍ ഐക്കണുകള്‍ ആകര്‍ഷകമാക്കാറുണ്ട് അല്ലെ ? എന്നാല്‍ അപ്ലിക്കേഷനുകള്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഫോട്ടോ ഐക്കണ്‍ ആയി സെറ്റ് ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ ? അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ നെയിം ചെയ്ഞ്ച് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് സെറ്റ് ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ ഇത് പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും ആപ്ലിക്കേഷന്‍ ഐക്കണ്‍ ചെയ്ഞ്ച് ചെയ്യാന്‍ ഉള്ള ആപ്പിനെക്കുറിച്ച് ആണ് ഞാന്‍ പറയുന്നത് എന്ന്.DOWNLOAD HERE http://onhax.net/apk-editor-pro/
വാട്ട്സപ്പ് ഫോട്ടോസും വീഡിയോസും ആരും കാണാതെ എങ്ങിനെ ഗാലറിയില്‍ എടുത്തു വെക്കാം!! നമുക്ക് വരുന്ന ഫോട്ടോസ് ആന്‍ഡ്‌ വീഡിയോസ് എങ്ങിനെ നമ്മുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ഹൈഡ് ചെയ്യാം ആദ്യം നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ My Files എന്നത് എടുക്കുക..അതില്‍ Media എന്നത് തിരഞ്ഞു കണ്ടെത്തുക. മീഡിയ എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Whatsapp images , Whatsapp video എന്നിങ്ങനെ കാണാം.ഇനി Whatsapp images എന്നതില്‍ ഞെക്കിപ്പിടിക്കുക..ശേഷം മേലെ വലത്തെ മൂലയില്‍ ഒരു മൂന്നു പുള്ളി കാണാം ..അതില്‍ ക്ലിക്കി Rename എന്നതെടുത്തു Whatsapp images എന്നതിന് മുന്പായി ഒരു ഡോട്ട് കൊടുക്കുക..Whatsapp video എന്നതിലും ഇങ്ങിനെ ചെയ്യുക..ഇനി സെറ്റിംഗ്സ് പോയി ആപ്പളിക്കേഷന്‍ മാനേജര്‍ എടുക്കുക..അതില്‍ ഓള്‍ അല്ലെങ്കില്‍ ജനറല്‍ എന്നതില്‍ ഗാലറി എടുക്കുക.. അതില്‍ താഴെ Clear Cache എന്ന് കാണാം അതില്‍ ക്ലിക്കി ക്ലിയര്‍ ചെയ്യുക.ഇനി ഗാലറി എടുത്തു നോക്കൂ..വാട്ട്സപ് എന്നൊരു സാധനമേ കാണില്ല..ഇനി അത് തിരിച്ചു കൊണ്ട് വരാന്‍ നേരത്തെ ഇട്ട ഡോട്ട് കളഞ്ഞാല്‍ മാത്രം മതി...
വലിയ ഫയലുകള്‍ ഇമെയില്‍ വഴി അയക്കുവാനായി ഒരു സോഫ്റ്റ്‌വെയര്‍. സാധാരണ ഇമെയില്‍ വഴി 25MB വരെ സൈസ് ഉള്ള ഫയലുകള്‍ മാത്രമേ അയക്കാന്‍ കഴിയുള്ളൂ....എന്നാല്‍ വളരെ സൈസ് കൂടിയ ഫയലുകള്‍ ഇമെയില്‍ വഴി മറ്റുള്ളവര്‍ക് എത്തിച്ചുകൊടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു കുഞ്ഞന്‍ സോഫ്റ്റ്‌വെയറി https://app.box.com/s/vtlhdcwbzm18xik1rakthgta9165toy6
ഐഫോണിലെ കുറച്ചു സീക്രട്ട് കോഡുകൾ !! ഫുൾ വർക്കിംഗ്‌ ലിസ്റ്റ്!! #06# ഫോണിന്‍റെ IMEI നമ്പര്‍ അറിയാന്‍ സാധിക്കും. *3001#12345#* ഐഫോണിനു അകത്തെ എല്ലാ വിധ ക്രമീകരണങ്ങളെ കുറിച്ചും അറിയാന്‍ സാധിക്കുന്നു.കൂടാതെ പുതിയ നെറ്റ്വര്‍ക്കിനെ കുറിച്ചും മനസിലാക്കാം *#67# ഫോണ്‍ ബിസി ആയിരിക്കുമ്പോള്‍ വന്ന കാളുകള്‍ ക്രമമായി എടുക്കാന്‍ സാധിക്കും. 646# പോസ്റ്റ്പൈഡ് വരിക്കാരുടെ കാളിംഗ് മിനിറ്റ് ബാലന്‍സ് അറിയാന്‍ സാധിക്കും.. *225# പോസ്റ്റ്പൈഡ് വരിക്കാരുടെ ബില്‍ ബാലന്‍സ് അറിയാന്‍ സാധിക്കും. *777# പ്രീപൈഡ് ഐഫോണിന്റെ അക്കൌണ്ട് ബാലന്‍സ് ചെക്ക് ചെയ്യാന്‍ സാധിക്കും. *#33# ഈ കോഡ് ഉപയോഗിച്ച് കോൾ നിയന്ത്രണ ബാറുകൾ പരിശോധിക്കാൻ കഴിയും..കൂടാതെ ഏതൊക്കെ ഇനാബില്‍ അല്ലെങ്കില്‍ ഡിസേബിള്‍ ആണ് എന്ന് കാണാന്‍ സാധിക്കും.. *#21# കാള്‍ ഫോര്‍വേഡ് സെറ്റ് ചെയ്യാം..കാള്‍ ഫോര്‍വേഡ് സെറ്റിംഗ് മാനേജ് ചെയ്യാം. *3282# ഐഫോണിന്റെ ഉപയോഗത്തെ കുറിച്ച് നമുക്ക് കാണിച്ചു തരും.. *#61# ഐഫോണില്‍ വന്ന മിസ്സ്ഡ് കാള്‍ കാണിച്ചു തരും.. *#62# സര്‍വീസ് അവൈലബിള്‍ അല്ലെങ്കില്‍ ഫോര്‍വേഡ് കാളുകള്‍ക്കു കൃത്യമായ എണ്ണം നല്‍കാന്‍ സാധിക്കും *3370# പൂര്‍ണ്ണമായ വോഇസ് ക്ലാരിറ്റി EFR മോഡ് ഓണ്‍ ചെയ്യാം..പക്ഷെ ഇത് ബാറ്ററി ലൈഫ് കുറയ്ക്കും.. *#5005*7672# എസ് എം എസ് സെന്റര്‍ ചെക്ക് ചെയ്യാം. *#43# കാള്‍ വൈറ്റിംഗ് സ്റ്റാറ്റസ് അറിയാന്‍.. *43# കാള്‍ വൈറ്റിംഗ് ആക്ടീവേറ്റ് ചെയ്യാന്‍ സാധിക്കും.. #43# കാള്‍ വൈറ്റിംഗ് ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കും.. *#31# നിങ്ങളുടെ നമ്പര്‍ ഹൈഡ് ചെയ്യാന്‍ സാധിക്കും..
ഇന്റർനെറ്റ്‌ ഡാറ്റ കുറുക്കുവഴിയിൽ സേവ് ചെയ്യാം ഒരു 1 ജിബി നെറ്റ് ഒരു മാസത്തേക്ക് എടുത്താൽ നമ്മുടെ ബ്രൌസിംഗ് എല്ലാം കഴിഞ്ഞു അതൊരുമാസം തികക്കുക എന്നത് കഷ്ട്ടപ്പാടാണ്..ഒട്ടുമിക്കവരും അതുകൊണ്ട് തന്നെ ബ്രൌസിംഗ് വളരെ കുറച്ചു മാത്രമേ ചെയ്യാറുള്ളൂ..അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ.. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് ഇതിനൊരു പരിഹാരം ഉണ്ട്..മോസില്ല നോക്കീട്ടു കിട്ടീല്ല..മോസില്ലക്കാര്‍ ക്ഷമിക്കുക.. ഇതിനായി ഇവിടെ പോയി Data Saver(Beta) (https://chrome.google.com/webstore/detail/data-saver-beta/pfmgfdlgomnbgkofeojodiodmgpgmkac) എന്ന ഈ എക്സ്റ്റന്ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മാത്രം മതി..നിങ്ങളുടെ ബ്രൌസറിന്റെ മുകളില്‍ ഇവനെ കാണാം..ഇവന്‍ താനേ പണി തുടങ്ങും..ഒന്ന് പരീക്ഷിച്ചു നോക്കൂ..ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം എന്‍റെ നെറ്റ് ഒപ്റ്റിമസ് ചെയ്തതിനു ശേഷമുള്ള പ്രോസസ് നോക്കൂ..മുകളില്‍ കാണുന്ന ഐക്കണില്‍ ക്ലിക്കിയാല്‍ നിങ്ങള്‍ക്കും കാണാം.ഇത് ചെയ്തതിനു ശേഷം നെറ്റ് സ്പീഡ് കുറവാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല..ആദ്യം എങ്ങിനെ സ്പീഡ് ഉണ്ടായിരുന്നോ അതുപോലെതന്നെയാണ്... ഇനി ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ് ഡാറ്റ ഒപ്റ്റിമസ് ചെയ്യാന്‍ ഇവിടെ പോയി കിട്ടുന്ന ആപ്സ് ഉപയോഗിച്ചാല്‍ മതി https://play.google.com/store/apps/details?id=com.onavo.android.onavoics&hl=en
നമ്മുടെ മൊബൈലിൽ എടുത്തിട്ടുള്ള ഫോട്ടോയിൽ നിന്നും പാസ്പോർട്ട്‌ സൈസ് ഫോട്ടോ ഒരു പേജിൽ 8 എണ്ണം വെചൂ നമ്മൾ ക്യാമറയിൽ എടുക്കുന്ന ഫോട്ടോകളിൽ നിന്നും ഫ്രീ ആയി വളരെ എളുപ്പം 6*4 ഷീറ്റിൽ പാസ്പോർട്ട്‌ സൈസ് ഫോട്ടോ സെറ്റ് ചെയ്യുവാൻ കഴിയുന്ന ഒരു കുഞ്ഞൻ സോഫ്റ്റ്‌വെയർ ആണ് നിങ്ങള്ക്ക് മുന്നില് പരിചയപ്പെടുത്തുന്നു camtoprint എന്നാണ് ഈ സോഫ്ത്വരിന്റെ പേര് ഇതു തികച്ചും ഫ്രീ സോഫ്റ്റ്‌വെയർ ആണ് ഡൌണ്‍ലോഡ് ചെയ്യുവാൻ http://www.camtoprint.com/download.aspx