Saturday, November 21, 2015

ഇമെയില്‍ അക്കൗണ്ട് നിര്‍മ്മിച്ച തിയ്യതി കണ്ടെത്താം. എന്നാണ് നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇമെയില്‍ അഡ്രസ് നിര്‍മ്മിച്ചത് എന്ന് കണ്ടുപിടിക്കണോ. ഒരു പക്ഷേ അത് എളുപ്പമാകും. കാരണം ഇമെയില്‍ നിര്‍മ്മിക്കുമ്പോള്‍ ആദ്യം ലഭിക്കുന്ന ഇമെയില്‍ ഇന്‍ബോക്സിലുണ്ടെങ്കില്‍ അത് നോക്കിയാല്‍ തിയ്യതി കണ്ടെത്താം. ദൗര്‍ഭാഗ്യവശാല്‍ ഈ മെയില്‍ മിക്കവരും തുടക്കത്തില്‍ തന്നെ ഡെലീറ്റ് ചെയ്തിട്ടുണ്ടാവും,. ഇനിയുള്ളത് മറ്റൊരു വഴിയാണ്. ഇതിന് ആദ്യം മെയില്‍ ലോഗിന്‍ ചെയ്യുക. അഡ്രസ് ബാറില്‍ https://mail.google.com/mail/h/ എന്ന് ടൈപ്പ് ചെയ്ത് എന്ററടിക്കുക. ഇത് ജിമെയില്‍ ബേസിക് എച്ച്.ടി.എം.എല്‍ വേര്‍ഷന്‍ തുറക്കും. Settings ല്‍ ക്ലിക്ക് ചെയ്ത് Forwarding and POP/IMAP ക്ലിക്ക് ചെയ്യുക. POP Download ല്‍ Status: POP is enabled for all emails that have arrived since MM/DD/YYYY എന്ന പോലൊരു മെസേജ് കാണാം. MM/DD/YYYY എന്നതിന് പകരം തിയ്യതി അക്ഷരത്തില്‍ രേഖപ്പെടുത്തിയത് കാണാനാവും. ഇത് കണ്ടെത്തിയാല്‍ രേഖപ്പെടുത്തി വെയ്ക്കുന്നത് പിന്നീടെപ്പോഴെങ്കിലും ജിമെയില്‍ അക്കൗണ്ട് റിക്കവര്‍ ചെയ്യേണ്ടി വരുമ്പോള്‍ സഹായകരമാകും.
Feedient എല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫീഡുകളും ഒരിടത്ത് ഒരേ സമയം അനേകം സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി അതങ്ങനെ നീളും. ഇവയില്‍ ദിവസം തോറും പോസ്റ്റ് ചെയ്യപ്പെടുന്ന ഇന്‍ഫര്‍മേഷന്‍ എന്നത് അത്ര ചെറുതല്ല. ഇവയെല്ലാം പതിവായി നോക്കുന്നതും തിരക്കുകളില്‍ സാധ്യമായെന്ന് വരില്ല.അതിന് സഹായിക്കാനാണ് Feedient എന്ന സര്‍വ്വീസ്. ഫീഡുകള്‍ കാണുക എന്ന് മാത്രമല്ല അവയില്‍ കമന്‍റുകളും മറ്റും ഇവിടെ നിന്ന് തന്നെ നല്കാനാവും. Feedient ല്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ Settings ലേക്ക് പോകും. അവിടെ അക്കൗണ്ടുകള്‍ ആഡ് ചെയ്യാം. ഇത് സെറ്റ് ചെയ്യുന്നതോടെ ഫീഡുകള്‍ Feeds view ല്‍ കാണാനാവും. നിരകളായി വിവിധ ഫീഡുകള്‍ കാണാം. ഇത് വേണമെങ്കില്‍ റീ അറേഞ്ച് ചെയ്യുകയുമാകാം. സാധാരണ ചെയ്യുന്നത് പോലെ തന്നെ ലൈക്ക്, കമന്‍റ് എന്നിവയൊക്കെ ഇവിടെ നിന്ന് ചെയ്യാനാവും. കൂടാതെ ഇവിടെ നിന്ന് നേരിട്ട് പോസ്റ്റുകളും ഇടാം. പല സൈറ്റുകള്‍ തുറന്ന് അക്കൗണ്ടുകള്‍ നോക്കാന്‍ സമയദൗര്‍ലഭ്യത ഉള്ളവര്‍ക്ക് ഇത് ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.
നിര്‍മ്മിക്കാം നിങ്ങളുടെ സ്വന്തം മൊബൈല്‍ ആപ്പ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ കാലമാണല്ലോ ഇത്. ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഇത്തരത്തിലൊന്ന് നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പ്രോഗ്രാമിങ്ങും, പ്രത്യേക പരിജ്ഞാനവുമൊന്നുമില്ലാതെ മൊബൈല്‍ അപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗമാണ് Adsy.me. പുതിയ വേര്‍ഷനിലുള്ള ബ്രൗസറുണ്ടെങ്കില്‍ ഇതില്‍ ആപ്ലിക്കേഷന്‍ ഈസിയായി നിര്‍മ്മിക്കാം. എച്ച്.ടി.എം.എല്‍ 5 ആധാരമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആദ്യം Adsy.me ല്‍ പോയി ഒരു അക്കൗണ്ട് നിര്‍മ്മിക്കുക. തുടര്‍ന്ന് നിങ്ങളുടെ ഹോംപേജ് കാണാം. ഇവിടെ മറ്റുള്ളവര്‍ നിര്‍മ്മിച്ചവ കാണാം. + ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആപ്പിന് ഒരു ബാക്ക് ഗ്രൗണ്ട് നല്കുക. ഇത് സോളിഡ് കളറുകളോ, ചിത്രങ്ങളോ ആകാം. ഇതിലെ media ഒപ്ഷന്‍ വഴി വീഡിയോ, സൗണ്ട് എന്നിവ ആഡ് ചെയ്യാം.. സ്വന്തം ഭാവനക്കനുസരിച്ച് കൂടുതല്‍ ഒപ്ഷനുകള്‍ ചേര്‍ക്കാവുന്നതാണ്.
ലൊക്കേഷന്‍ വൈഫി വഴി ട്രാക്ക് ചെയ്യപ്പെടുന്നത് തടയാം. ഓണ്‍ലൈന്‍ ജീവിതത്തില്‍ പ്രൈവസി സംരക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. വൈഫി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ എളുപ്പമാണ്. location history എന്നത് നിങ്ങള്‍ ഏതൊക്കെ വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചു എന്നത് കാണിക്കുന്നതാണ്. അറിവുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇത് കണ്ടെത്താനാവും. എളുപ്പത്തില്‍ ഒരു ക്രമീകരണം നടത്തുക വഴി ഇത്തരത്തില്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കുന്നത് തടയാനാവും. ആദ്യം ഫോണില്‍ Settings എടുക്കുക. Wi-Fi” settings എടുക്കുക. Keep Wi-Fi on during sleep എന്നിടത്ത് Never എന്നാക്കുക.
ഫോണ്‍ മെസേജ് കംപ്യൂട്ടറില്‍ കാണാം സദാസമയവും മൊബൈല്‍ കയ്യില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് വേണ്ടിയല്ല ഈ പോസ്റ്റ്. കംപ്യൂട്ടറില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പോണ്‍ അകലെയാണ് എന്ന് കരുതുക. അല്ലെങ്കില്‍ ചാര്‍ജ്ജിങ്ങിനായി അല്പം ദൂരെയാണ് വച്ചിരിക്കുന്നത്. ആ സമയത്ത് വരുന്ന മെസേജുകള്‍ ഫോണ്‍ നോക്കാതെ തന്നെ കംപ്യൂട്ടറില്‍ കാണാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് MightyText. മെസേജ് അലര്‍ട്ട്, ആരെങ്കിലും കോള്‍ ചെയ്താല്‍ അറിയിക്കുക, ഫോണിന്‍റെ ബാറ്ററി ലെവല്‍ എന്നിവയൊക്കെ MightyText വഴി മനസിലാക്കാം. ഫോണ്‍ വഴി എം.എം.എസുകള്‍ കംപ്യൂട്ടറില്‍ നിന്ന് അയക്കാനും ഇതില്‍ സാധിക്കും.ഫോണില്‍ മെസേജുവന്നാല്‍ കംപ്യൂട്ടറില്‍ തന്നെ മെസേജ് ചെക്ക് ചെയ്യാനും സാധിക്കും. https://play.google.com/store/apps/details?id=com.texty.sms ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വെബ് ആപ്ലിക്കേഷന്‍ തുറന്ന് ഗൂഗിള്‍ അക്കൗണ്ടുപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യണം. https://mightytext.net/app/app-check
ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍.. ഇന്‍റര്‍നെറ്റിന് സ്പീഡ് പോരാ എന്ന് ഏതൊരാളും പരാതി പറയുന്ന നാടാണ് നമ്മുടേത്. വിദേശത്ത് നിന്ന് വരുന്നവര്‍ അവിടങ്ങളിലെ മിന്നല്‍ വേഗതയുള്ള ഇന്‍റര്‍നെറ്റിനെക്കുറിച്ച് വാചാലരാകും. പല കാരണങ്ങളാലും നെറ്റിന് സ്പീഡ് കുറയാം. ചില ട്രിക്കുകള്‍ വഴി ഇവ പരിധി വരെ മെച്ചപ്പെടുത്താനാവും. 1. ഗൂഗിള്‍ വെബ്സൈറ്റ് സ്പ്ലൈസര്‍ – വെബ്സൈറ്റുകളിലെ ഹെവിയായ സ്ക്രിപ്റ്റുകള്‍ ഒഴിവാക്കുന്നതിനുള്ള ടൂളാണിത്. പേജുകളില്‍ നിന്ന് ചിത്രങ്ങളൊഴിവാക്കി ലോഡ് ചെയ്യാനും ഇത് സഹായിക്കും. സൈറ്റുകളെ മൊബാല്‍ വ്യവിങ്ങ് നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. http://google.com/gwt/n 2. ടിസിപി ഒപ്ടിമൈസര്‍ – വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടിയുള്ള ഒരു ടൂളാണിത്. ടിസിപി, ഐപി പാരമീറ്ററുകള്‍ മാറ്റം വരുത്തി ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഇത് സഹായിക്കും. 3. റൂട്ടര്‍ ക്രമീകരണം – പല കാരണങ്ങള്‍ റൂട്ടറിന്‍റെ മികവിനെ ബാധിക്കും. ടിവി, ഫ്രിഡ്ജ് തുടങ്ങിയവയുടെ സമീപത്ത് നിന്ന് റൂട്ടര്‍ മാറ്റിവെയ്ക്കുക. റൂട്ടറിന്‍റെ അതേ ഫ്രീക്വന്‍സിയില്‍ കോര്‍ഡ് ലെസ് ഫോണ്‍ ഉപയോഗിക്കുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കും. 4. ബ്രൗസറുകള്‍ – മികച്ച ബ്രൗസറുകള്‍ ഉപയോഗിക്കുക. പഴയ വേര്‍ഷനിലുള്ള ബ്രൗസറുകള്‍ സ്പീഡ് കുറയാനിടയാക്കും. 5. വൈഫിക്ക് പകരം എതര്‍നെറ്റ് – റൂട്ടറിന് സമീപത്ത് തന്നെയാണ് കംപ്യൂട്ടറെങ്കില്‍ വൈഫി ഉപയോഗിക്കുന്നതിനേക്കാള്‍ മെച്ചം എതര്‍നെറ്റാണ്. ഡാറ്റകേബിള്‍ വഴി ലഭിക്കുന്ന സ്പീഡ് തീര്‍ച്ചയായും വയര്‍ലെസില്‍ ലഭിക്കില്ലല്ലോ.
അനധികൃത ലോഗിന്‍ ശ്രമമുണ്ടായാല്‍ സിസ്റ്റം ലോക്ക് ചെയ്യാം വിന്‍‌ഡോസ് പാസ് വേഡ് നല്കി സംരക്ഷിക്കുന്നുണ്ടെങ്കിലും പലരും ഇത് മറികടന്ന് ലോഗിന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയേക്കാം. പാസ്വേഡുകള്‍ ഊഹിച്ച് പല തവണ ശ്രമം നടത്തുമ്പോള്‍ ചിലപ്പോള്‍ വിജയിക്കുകയും ചെയ്തേക്കാം.ഇത്തരം ശ്രമങ്ങള്‍ നിശ്ചിത പരിധി കടന്നാല്‍ സിസ്റ്റത്തെ ഓട്ടോ ലോക്ക് ചെയ്യുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്. ആദ്യം Win + X അടിച്ച് Command Prompt സെലക്ട് ചെയ്യുക. ഇവിടെ നിലവിലുള്ള സെക്യൂരിറ്റി പോളിസി കാണിക്കും. പ്രീവിയസ് ത്രെഷ്ഹോള്‍ഡ് ഇല്ലെങ്കില്‍ Lockout threshold” എന്നത് Never എന്നാക്കുക. വീണ്ടും Win + X അടിച്ച് Control Panel ക്ലിക്ക് ചെയ്യുക. Administrative Tools ല്‍ view by എന്നത് small icons ആക്കുക. Local Security Policy ക്ലിക്ക് ചെയ്ത് Account Policiesയും തുടര്‍ന്ന് Account Lockout Policyയും എടുക്കുക. വലത് പാനലിലെ Account lockout threshold ഡബിള്‍ ക്ലിക്ക് ചെയ്യുക. ഇവിടെ എത്ര തവണ ലോഗിന്‍ ശ്രമങ്ങള്‍ നടത്തിയാല്‍ സിസ്റ്റം ലോക്ക് ചെയ്യണമെന്ന് നല്കുക. OK അടിക്കുക. പുതിയ വിന്‍ഡോയില്‍ Account lockout duration എന്നതിന് നേരെ 30 മിനുട്ട് എന്ന് കാണാം. ഇത് മാറ്റാന്‍ Local security policy റീസെറ്റ് ചെയ്താല്‍ മതി. ഇത് ചെയ്തുകഴിഞ്ഞാല്‍ Lockout threshold ല്‍ ക്രമീകരണം കാണാനാവും.
റൂട്ട് ചെയ്ത ഫോണിനെ അണ്‍റൂട്ട് ചെയ്യാം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കൂടുതല്‍ കാര്യക്ഷമത ലഭിക്കാനായി റൂട്ട് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അനേകം ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ റൂട്ട് ചെയ്ത ഫോണുകളില്‍ ഉപയോഗിക്കാനായുണ്ട്. ബൂട്ട് ആനിമേഷന്‍ ഒഴിവാക്കുക, ബ്ലോട്ട് വെയറുകള്‍ നീക്കം ചെയ്യുക എന്നിവയ്ക്കും റൂട്ട് ചെയ്യേണ്ടതുണ്ട്. എന്നാല്‍ അതേ സമയം തന്നെ ഫോണ്‍ റൂട്ട് ചെയ്യുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. അത്തരം പ്രശ്നങ്ങളുണ്ടായാല്‍ വീണ്ടും പഴയപടി ഫോണിനെ മാറ്റാന്‍ അണ്‍റൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് SuperSu app. ആന്‍ഡ്രോയ്ഡ് ഡിവൈസിലെ Settings എടുത്ത് ഇന്‍സ്റ്റാള്‍ ചെയ്ത SuperSu app സെലക്ട് ചെയ്യുക. Uninstall Updates ക്ലിക്ക് ചെയ്യുക. Apps drawer തുറന്ന് SuperSu app എടുക്കുക. അതില്‍ സെറ്റിങ്ങ്സ് എടുത്ത് Full unroot ടാപ് ചെയ്യുക. വാണിംഗ് മെസേജ് വരുന്നതില്‍ Continue ടാപ് ചെയ്യുക. ക്ലീനപ്പ് പൂര്‍ത്തിയായാല്‍ ഫോണ്‍ തനിയെ റീസ്റ്റാര്‍ട്ടാവും.DOWNLOAD HERE https://play.google.com/store/apps/details?id=eu.chainfire.supersu&hl=en
ലിങ്കുകള്‍ വൈറസ് ചെക്ക് ചെയ്യാം പലപ്പോഴും വെബ്സൈറ്റുകള്‍‌ ബ്രൗസ് ചെയ്ത് വൈറസ് ബാധയുള്ള സൈറ്റുകളിലേക്ക് ലിങ്കുകള്‍ വഴി ചെന്നെത്താറുണ്ട്. ഇക്കാര്യത്തില്‍ അശങ്കയുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള എളുപ്പവഴിയാണ് Dr. Web Link Checker Dr. Web Link Checker ഒരു ആന്‍റി വൈറസ് പ്രോഗ്രാമാണ്. എന്നാല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വൈറസ് ചെക്കിങ്ങ് നടത്താന്‍ ഇതിന്‍റെ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ മതി. എക്സറ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇതിന് ശേഷം വലത് മൂലയില്‍ ഒരു പച്ചനിറമുള്ള സ്പൈഡര്‍ ഐക്കണ്‍ കാണാനാവും. ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Dr. Web menu എടുക്കാം. അവിടെ നിന്ന് Scan with Dr. Web എടുക്കുക. ഇത് ഒരു പുതിയ വിന്‍ഡോ തുറക്കും. അവിടെ വൈറസ് സംബന്ധിച്ച വിവരം പ്രദര്‍ശിപ്പിക്കും. സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ലിങ്കുകളും ഇത് വഴി പരിശോധിക്കാനാവും. DOWNLOAD HERE https://chrome.google.com/webstore/detail/drweb-anti-virus-link-che/aleggpabliehgbeagmfhnodcijcmbonb?hl=en
മൊബൈല്‍ ബാലന്‍സ് ട്രാന്‍സ മൊബൈലില്‍ ബാലന്‍ തീര്‍ന്നാല്‍ മറ്റൊന്നില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാനം ഇപ്പോളുണ്ടല്ലോ. മിക്കവാറും എല്ലാ കമ്പനികളും ഈ സര്‍വ്വീസ് നല്കുന്നുണ്ട്. അതിനുള്ള കോ‍ഡുകളാണ് താഴെ പറയുന്നത്. 1. Airtel *141*1*Amount*Mobile Number# 2. Tata Docomo BT Mobile Number Amount” & send – 54321 3. Idea *567*friend mobile number*amount# 4. BSNL GIFT friend Bsnl number amount ” to 53733 or 53738 [eg: GIFT 949XXXXXXX 50 ] 5. Vodafone Dial *131*Amount*friend vodafone mobile no# 6. Reliance GSM Dial *367*3# then enter *312*3# and Mobile Number
നെറ്റ് സെറ്റര്‍ അണ്‍ലോക്ക് .. വിവിധ മൊബൈല്‍ കമ്പനികള്‍ നെറ്റുപയോഗത്തിനുള്ള യു.എസ്.ബി മോഡം പല പേരില്‍ പുറത്തിറക്കുന്നുണ്ട്. ഇവ എല്ലാം ലോക്ക് ചെയ്യപ്പെട്ടവയാണ്. നിങ്ങള്‍ വില കൊടുത്തു വാങ്ങുന്ന ഈ സാധനം അതിന്റെ സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് റേഞ്ചില്ലാത്തിടത്ത് ഉപയോഗിക്കാനാവില്ല. അതിനാല്‍ യാത്രകളില്‍ പലപ്പോളും ഇത് പ്രശ്‌നമാകും. ഐഡിയ നെറ്റ് സെറ്റര്‍ E-1550 അണ്‍ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെ പറയുന്നു. നിങ്ങളുടെ റിസ്‌കില്‍ വേണമെങ്കില്‍ ചെയ്തുനോക്കുക. ആദ്യം ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. 1. Modem firmware 2. Mobile partners 11.302.09.01.539 3.Video MMS Dash board 4. E -1550 net setter (മോഡം കണക്ട് ചെയ്യുക) 1. ആദ്യം ഡൗണ്‍ലോഡ് ചെയ്ത സോഫ്റ്റ് വെയര്‍ റണ്‍ ചെയ്യുക. I Accept ക്ലിക്ക് ചെയ്ത് next ക്ലിക്ക് ചെയ്യുക. പാസ് വേഡ് നല്കുക ഇതിന് അടുത്ത സ്റ്റെപ്പില്‍ പറയുന്നത് ചെയ്യുക. 2. നാലാമതായി ഡൗണ്‍ലോഡ് ചെയ്ത അണ്‍ലോക്കര്‍ റണ്‍ ചെയ്യുക IMEI നമ്പര്‍ നല്കുക unlock ല്‍ ക്ലിക്ക് ചെയ്ത് ഫ്‌ലാഷ് കോഡ് നേടുക. ഇതാണ് മുകളില്‍ പറഞ്ഞിടത്ത് നല്‌കേണ്ടത്. 3. ഫ്ഌഷ് കോഡ് നല്കി next ക്ലിക്ക് ചെയ്യുക ഇനി Set Up file റണ്‍ ചെയ്യുക.(രണ്ടാമത് ഡൗണ്‍ലോഡ് ചെയ്തത്) 3g ഡിവൈസ് മറ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നില്ലെന്ന്് ഉറപ്പ് വരുത്തുക. ഇനി huwaei ഒറിജിനല്‍ അണ്‍ബ്രാന്‍ഡഡ് മൊബൈല്‍ പാര്‍ട്ണര്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ്. അവസാനമായി ഫ്‌ലാഷ് കോഡ് ബോക്‌സില്‍ എന്റര്‍ ചെയ്യുക. .ഇനി നിങ്ങള്‍ക്ക് കംപ്യൂട്ടറില്‍ കണക്ട് ചെയ്ത് ഫോണ്‍ വിളിക്കാനുമാകും. DOWNLOAD HERE 1 http://downloads.ziddu.com/download/13665633/awei_firmware_E1550_iDEAiNDIA_11.608.13.02.00.B418.rar.html 2 http://downloads.ziddu.com/download/13665346/Mobile_Partner_11.302by_Knowbest.info.zip.html 3 http://downloads.ziddu.com/download/13665493/HUAWEIUTPS11.302.09.06.209_ByKnowbest.info.rar.html 4 http://downloads.ziddu.com/download/13665094/HuaweiUnloker_By_Knowbest.info.zip.html
ഡാറ്റകള്‍ റിമോട്ടായി ഡെലീറ്റ് ചെയ്യാം വിവരങ്ങളെല്ലാം കൈവശമുള്ള ഉപകരണങ്ങളില്‍ സൂക്ഷിക്കുന്നതാണല്ലോ ഇപ്പോഴത്തെ പതിവ്. കാര്യം വളരെ സൗകര്യപ്രദമാണെങ്കിലും സംഗതി പ്രശ്നമാകുന്നത് ഉപകരണം മോഷണം പോയാലാണ്. ഫോണായാലും, വിന്‍ഡോസായാലും, ആന്‍ഡ്രോയ്ഡായാലും ഇത് ഒരേ പോലെ പ്രശ്നമാണ്. ഇവ നഷ്ടപ്പെട്ടാല്‍ ഡാറ്റ നീക്കം ചെയ്ത് അവ നിങ്ങള്‍ക്ക് ദോഷമാകാതെ നോക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാവുന്ന കാര്യം. 1. ലാപ്ടോപ്പ് ലാപ്ടോപ്പുകളില്‍ റിമോട്ടായി ഡാറ്റ ഡെലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന രണ്ട് ആപ്ലിക്കേഷനുകളാണ് Absolute LoJack( Windows, Mac )(Paid, with 30 day free trail) Prey (Windows, Linux, Mac)(Free) എന്നിവ. റിയല്‍ ടൈമായി ലാപ്‍ടോപ്പ് ട്രാക്ക് ചെയ്യാനും ഇതില്‍ സാധിക്കും.ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പുറത്തറിയാതെ അവ റണ്‍ ചെയ്തുകൊള്ളും. റിമോട്ടായി നെറ്റ് വഴി ഡാറ്റകള്‍ ഇറേസ് ചെയ്യാനാവും. 2. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ മോഷണം പോകുന്നത് ഇന്ന് സാധാരണമായ കാര്യമാണ്. ഇവയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Android Lost. 3. വിന്‍ഡോസ് ഫോണ്‍ ട്രാക്ക് ചെയ്യാനും ഡാറ്റ ഇറേസ് ചെയ്യാനും ഉപയോഗിക്കാന്‍ windowsphone.com ല്‍ ലൈവ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ മതി. Ring,Lock ,Erase എന്നീ ഒപ്ഷനുകള്‍ ഇവിടെ ലഭ്യമാകും.

Tuesday, September 15, 2015

ഏറ്റവും പുതിയ "വേര്‍ഷന്‍" സോഫ്റ്റ്‌വെയറുകള്‍ എളുപ്പത്തില്‍ കണ്ടെത്താം പൈഡ് ആയ സോഫ്റ്റ്‌വെയറിനും ഒരു ഫ്രീ വേർഷൻ കാണും..പൈഡ് ചെയ്യുന്നതിന് മുൻപ് കസ്റ്റമർക്ക് പരീക്ഷിക്കാൻ ആണ് കമ്പനി ഈ ഫ്രീവെയർ നല്കുന്നത്..നമ്മളത് ദുരുപയോഗം ചെയ്യുന്നു എന്നുള്ളത് മറ്റൊരു സത്യം.. ഞാൻ ഇവിടെ പറയുന്നത് ഇതൊന്നുമല്ല..ഇങ്ങിനെയുള്ള ഫ്രീവെയര് സോഫ്റ്റ്‌വെയറുകൾ ചിലപ്പോൾ നമുക്ക് ലഭിക്കാറില്ല..ഈ സോഫ്റ്റ്‌വെയറുകൾ അതിന്റെ വിശദീകരണത്തോട് കൂടി നമുക്ക് നൽകുന്ന ഒത്തിരി സൈറ്റുകൾ ഉണ്ട്.. അങ്ങിനെയുള്ള എനിക്ക് നല്ലതെന്ന് തോന്നിയ മൂന്നു സൈറ്റുകൾ ഞാൻ പരിചയപ്പെടുത്താം..ഇതിൽ പുതുതായി വരുന്ന സോഫ്റ്റ്‌വെയറുകൾ നമുക്ക് അറിയാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും..ആൽഫബറ്റിക്ക് ആയും സോഫ്റ്റ്‌വെയർ സെർച്ച്‌ ചെയ്യാനും ഗാറ്റഗരി തിരിച്ചു സേർച്ച്‌ ചെയ്യാനും ഈ വെബ്‌സൈറ്റുകൾ നമ്മെ സഹായിക്കും. Freeware Asylum A+ Freeware 321 Download ഈ വെബ്സൈറ്റുകള്‍ ഓപ്പണ്‍ ചെയ്‌താല്‍ തന്നെ കാര്യങ്ങള്‍ മനസിലാകും ..വിശദീകരണം ഒന്നും ആവശ്യമില്ല

Sunday, July 19, 2015

നഷ്ട്ടപ്പെട്ട ഫോണിന്‍റെ IMEI നമ്പര്‍ അറിയാനും ലൊക്കേഷന്‍ കൃത്യമായി അറിയാനും ഒരു സിമ്പിള്‍ വിദ്യ!! പലരും ചോദിക്കുന്നത് കണ്ടിട്ടുണ്ട്..എന്‍റെ ഫോണ്‍ മോഷണം പോയി..IMEI നമ്പര്‍ അറിയില്ല..ഇനി അത് കിട്ടാന്‍ എന്തേലും വഴി ഉണ്ടോ എന്ന്.. അങ്ങിനെ IMEI കിട്ടാതെ വിഷമിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉള്ളതാണ് ഈ ടിപ്..പ്രത്യേകം ശ്രദ്ധിക്കുക..ഇത് ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്ന കൂട്ടുകാര്‍ക്ക് മാത്രമുള്ളതാണ്..ഐഫോണ്‍ നമുക്ക് ശ്രമിച്ചു നോക്കാം.. IMEI മാത്രമല്ല ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ ആ ഫോണിലേക്ക് റിംഗ് ചെയ്യിക്കാനും പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് ഫോണ്‍ ലോക്ക് ചെയ്യിക്കാനും അതുമല്ലെങ്കില്‍ മൊത്തം ഡാറ്റ ഡിലീറ്റ് ചെയ്യാനും ഈ ടിപ് കൊണ്ട് സാധിക്കും,.. ഇതിന്‍റെ മറ്റൊരു പ്രത്യേകത ഇങ്ങിന്യൊക്കെ ചെയ്യാന്‍ നമ്മള്‍ എന്തെങ്കിലും സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ പ്രോഗ്രാം ചെയ്യുകയോ ഒന്നും വേണ്ട...ജസ്റ്റ്‌ നമ്മുടെ ജിമെയില്‍ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഈ ടിപ്.. നമ്മള്‍ നമ്മുടെ ആന്‍ഡ്രോയ്ഡില്‍ ആപ്സ് ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി പ്ലേ സ്റ്റോറില്‍ ഒരു ജിമെയില്‍ ഐ ഡി കൊടുക്കാറുണ്ട്..ആ ജിമെയില്‍ വെച്ചാണ് നമുക്ക് നമ്മുടെ ഫോണ്‍ ഹാക്ക് ചെയ്യാനും IMEI കണ്ടെത്താനും സാധിക്കുന്നത്.. ആദ്യം നിങ്ങളുടെ മൊബൈലില്‍ കൊടുത്ത ജിമെയില്‍ ഓപ്പണ്‍ ചെയ്യുക..ശേഷം വലത്ത് മുകളില്‍ കാണുന്ന നമ്മുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്കി My Account എന്നത് എടുക്കുക.ശേഷം വരുന്ന വിന്‍ഡോവില്‍ Account overview എന്ന് കാണാം..അതില്‍ ക്ലിക്കൂ..ഇപ്പൊ വന്ന വിന്‍ഡോവില്‍ VIEW DASHBOARD എന്നതിലും ക്ലിക്കുക.ഇപ്പൊ തുറന്നുവന്ന വിന്‍ഡോവില്‍ രണ്ടാമതായി തന്നെ Android എന്ന് കാണാം..അതില്‍ ഒന്ന് ജസ്റ്റ്‌ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ഫോണിന്‍റെ IMEI അടക്കം എല്ലാ വിവരങ്ങളും കാണാം.ഇനി അതിന്‍റെ നേരെ വലതുഭാഗത്തുള്ള Manage active devices എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ നേരിട്ട് Android Device Manager എന്നതിലേക്ക് കയറാം..അവിടെ നമുക്ക് നമ്മുടെ ഫോണിന്‍റെ ലൊക്കേഷന്‍ അറിയാന്‍ സാധിക്കും..അതുപോലെ റിംഗ് എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫോണില്‍ റിംഗ് ചെയ്യിക്കാം..ലോക്ക് എന്നതില്‍ ക്ലിക്കിയാല്‍ ഫോണിനു ന്യൂ പാസ്സ്‌വേര്‍ഡ്‌ ഇടാം..ഇറെസ് എന്നതില്‍ ക്ലിക്കിയാല്‍ മൊത്തം ഡാറ്റ ഡിലീറ്റ് ചെയ്യാം..
ആണ്ട്രോയിട് ആപ്പുകള്‍ക്ക് ഇഷ്ടമുള്ള രൂപം നല്‍കാം****APK എഡിറ്റർ !! മൊബൈലില്‍ നിങ്ങള്‍ ഇഷ്ടമുള്ള പല തീമുകളും സെറ്റ് ചെയ്ത് ആപ്ലിക്കേഷന്‍ ഐക്കണുകള്‍ ആകര്‍ഷകമാക്കാറുണ്ട് അല്ലെ ? എന്നാല്‍ അപ്ലിക്കേഷനുകള്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഫോട്ടോ ഐക്കണ്‍ ആയി സെറ്റ് ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ ? അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ നെയിം ചെയ്ഞ്ച് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് സെറ്റ് ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ ഇത് പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും ആപ്ലിക്കേഷന്‍ ഐക്കണ്‍ ചെയ്ഞ്ച് ചെയ്യാന്‍ ഉള്ള ആപ്പിനെക്കുറിച്ച് ആണ് ഞാന്‍ പറയുന്നത് എന്ന്.DOWNLOAD HERE http://onhax.net/apk-editor-pro/
വാട്ട്സപ്പ് ഫോട്ടോസും വീഡിയോസും ആരും കാണാതെ എങ്ങിനെ ഗാലറിയില്‍ എടുത്തു വെക്കാം!! നമുക്ക് വരുന്ന ഫോട്ടോസ് ആന്‍ഡ്‌ വീഡിയോസ് എങ്ങിനെ നമ്മുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ഹൈഡ് ചെയ്യാം ആദ്യം നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ My Files എന്നത് എടുക്കുക..അതില്‍ Media എന്നത് തിരഞ്ഞു കണ്ടെത്തുക. മീഡിയ എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Whatsapp images , Whatsapp video എന്നിങ്ങനെ കാണാം.ഇനി Whatsapp images എന്നതില്‍ ഞെക്കിപ്പിടിക്കുക..ശേഷം മേലെ വലത്തെ മൂലയില്‍ ഒരു മൂന്നു പുള്ളി കാണാം ..അതില്‍ ക്ലിക്കി Rename എന്നതെടുത്തു Whatsapp images എന്നതിന് മുന്പായി ഒരു ഡോട്ട് കൊടുക്കുക..Whatsapp video എന്നതിലും ഇങ്ങിനെ ചെയ്യുക..ഇനി സെറ്റിംഗ്സ് പോയി ആപ്പളിക്കേഷന്‍ മാനേജര്‍ എടുക്കുക..അതില്‍ ഓള്‍ അല്ലെങ്കില്‍ ജനറല്‍ എന്നതില്‍ ഗാലറി എടുക്കുക.. അതില്‍ താഴെ Clear Cache എന്ന് കാണാം അതില്‍ ക്ലിക്കി ക്ലിയര്‍ ചെയ്യുക.ഇനി ഗാലറി എടുത്തു നോക്കൂ..വാട്ട്സപ് എന്നൊരു സാധനമേ കാണില്ല..ഇനി അത് തിരിച്ചു കൊണ്ട് വരാന്‍ നേരത്തെ ഇട്ട ഡോട്ട് കളഞ്ഞാല്‍ മാത്രം മതി...
വലിയ ഫയലുകള്‍ ഇമെയില്‍ വഴി അയക്കുവാനായി ഒരു സോഫ്റ്റ്‌വെയര്‍. സാധാരണ ഇമെയില്‍ വഴി 25MB വരെ സൈസ് ഉള്ള ഫയലുകള്‍ മാത്രമേ അയക്കാന്‍ കഴിയുള്ളൂ....എന്നാല്‍ വളരെ സൈസ് കൂടിയ ഫയലുകള്‍ ഇമെയില്‍ വഴി മറ്റുള്ളവര്‍ക് എത്തിച്ചുകൊടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു കുഞ്ഞന്‍ സോഫ്റ്റ്‌വെയറി https://app.box.com/s/vtlhdcwbzm18xik1rakthgta9165toy6
ഐഫോണിലെ കുറച്ചു സീക്രട്ട് കോഡുകൾ !! ഫുൾ വർക്കിംഗ്‌ ലിസ്റ്റ്!! #06# ഫോണിന്‍റെ IMEI നമ്പര്‍ അറിയാന്‍ സാധിക്കും. *3001#12345#* ഐഫോണിനു അകത്തെ എല്ലാ വിധ ക്രമീകരണങ്ങളെ കുറിച്ചും അറിയാന്‍ സാധിക്കുന്നു.കൂടാതെ പുതിയ നെറ്റ്വര്‍ക്കിനെ കുറിച്ചും മനസിലാക്കാം *#67# ഫോണ്‍ ബിസി ആയിരിക്കുമ്പോള്‍ വന്ന കാളുകള്‍ ക്രമമായി എടുക്കാന്‍ സാധിക്കും. 646# പോസ്റ്റ്പൈഡ് വരിക്കാരുടെ കാളിംഗ് മിനിറ്റ് ബാലന്‍സ് അറിയാന്‍ സാധിക്കും.. *225# പോസ്റ്റ്പൈഡ് വരിക്കാരുടെ ബില്‍ ബാലന്‍സ് അറിയാന്‍ സാധിക്കും. *777# പ്രീപൈഡ് ഐഫോണിന്റെ അക്കൌണ്ട് ബാലന്‍സ് ചെക്ക് ചെയ്യാന്‍ സാധിക്കും. *#33# ഈ കോഡ് ഉപയോഗിച്ച് കോൾ നിയന്ത്രണ ബാറുകൾ പരിശോധിക്കാൻ കഴിയും..കൂടാതെ ഏതൊക്കെ ഇനാബില്‍ അല്ലെങ്കില്‍ ഡിസേബിള്‍ ആണ് എന്ന് കാണാന്‍ സാധിക്കും.. *#21# കാള്‍ ഫോര്‍വേഡ് സെറ്റ് ചെയ്യാം..കാള്‍ ഫോര്‍വേഡ് സെറ്റിംഗ് മാനേജ് ചെയ്യാം. *3282# ഐഫോണിന്റെ ഉപയോഗത്തെ കുറിച്ച് നമുക്ക് കാണിച്ചു തരും.. *#61# ഐഫോണില്‍ വന്ന മിസ്സ്ഡ് കാള്‍ കാണിച്ചു തരും.. *#62# സര്‍വീസ് അവൈലബിള്‍ അല്ലെങ്കില്‍ ഫോര്‍വേഡ് കാളുകള്‍ക്കു കൃത്യമായ എണ്ണം നല്‍കാന്‍ സാധിക്കും *3370# പൂര്‍ണ്ണമായ വോഇസ് ക്ലാരിറ്റി EFR മോഡ് ഓണ്‍ ചെയ്യാം..പക്ഷെ ഇത് ബാറ്ററി ലൈഫ് കുറയ്ക്കും.. *#5005*7672# എസ് എം എസ് സെന്റര്‍ ചെക്ക് ചെയ്യാം. *#43# കാള്‍ വൈറ്റിംഗ് സ്റ്റാറ്റസ് അറിയാന്‍.. *43# കാള്‍ വൈറ്റിംഗ് ആക്ടീവേറ്റ് ചെയ്യാന്‍ സാധിക്കും.. #43# കാള്‍ വൈറ്റിംഗ് ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കും.. *#31# നിങ്ങളുടെ നമ്പര്‍ ഹൈഡ് ചെയ്യാന്‍ സാധിക്കും..
ഇന്റർനെറ്റ്‌ ഡാറ്റ കുറുക്കുവഴിയിൽ സേവ് ചെയ്യാം ഒരു 1 ജിബി നെറ്റ് ഒരു മാസത്തേക്ക് എടുത്താൽ നമ്മുടെ ബ്രൌസിംഗ് എല്ലാം കഴിഞ്ഞു അതൊരുമാസം തികക്കുക എന്നത് കഷ്ട്ടപ്പാടാണ്..ഒട്ടുമിക്കവരും അതുകൊണ്ട് തന്നെ ബ്രൌസിംഗ് വളരെ കുറച്ചു മാത്രമേ ചെയ്യാറുള്ളൂ..അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ.. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് ഇതിനൊരു പരിഹാരം ഉണ്ട്..മോസില്ല നോക്കീട്ടു കിട്ടീല്ല..മോസില്ലക്കാര്‍ ക്ഷമിക്കുക.. ഇതിനായി ഇവിടെ പോയി Data Saver(Beta) (https://chrome.google.com/webstore/detail/data-saver-beta/pfmgfdlgomnbgkofeojodiodmgpgmkac) എന്ന ഈ എക്സ്റ്റന്ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മാത്രം മതി..നിങ്ങളുടെ ബ്രൌസറിന്റെ മുകളില്‍ ഇവനെ കാണാം..ഇവന്‍ താനേ പണി തുടങ്ങും..ഒന്ന് പരീക്ഷിച്ചു നോക്കൂ..ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം എന്‍റെ നെറ്റ് ഒപ്റ്റിമസ് ചെയ്തതിനു ശേഷമുള്ള പ്രോസസ് നോക്കൂ..മുകളില്‍ കാണുന്ന ഐക്കണില്‍ ക്ലിക്കിയാല്‍ നിങ്ങള്‍ക്കും കാണാം.ഇത് ചെയ്തതിനു ശേഷം നെറ്റ് സ്പീഡ് കുറവാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല..ആദ്യം എങ്ങിനെ സ്പീഡ് ഉണ്ടായിരുന്നോ അതുപോലെതന്നെയാണ്... ഇനി ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ് ഡാറ്റ ഒപ്റ്റിമസ് ചെയ്യാന്‍ ഇവിടെ പോയി കിട്ടുന്ന ആപ്സ് ഉപയോഗിച്ചാല്‍ മതി https://play.google.com/store/apps/details?id=com.onavo.android.onavoics&hl=en
നമ്മുടെ മൊബൈലിൽ എടുത്തിട്ടുള്ള ഫോട്ടോയിൽ നിന്നും പാസ്പോർട്ട്‌ സൈസ് ഫോട്ടോ ഒരു പേജിൽ 8 എണ്ണം വെചൂ നമ്മൾ ക്യാമറയിൽ എടുക്കുന്ന ഫോട്ടോകളിൽ നിന്നും ഫ്രീ ആയി വളരെ എളുപ്പം 6*4 ഷീറ്റിൽ പാസ്പോർട്ട്‌ സൈസ് ഫോട്ടോ സെറ്റ് ചെയ്യുവാൻ കഴിയുന്ന ഒരു കുഞ്ഞൻ സോഫ്റ്റ്‌വെയർ ആണ് നിങ്ങള്ക്ക് മുന്നില് പരിചയപ്പെടുത്തുന്നു camtoprint എന്നാണ് ഈ സോഫ്ത്വരിന്റെ പേര് ഇതു തികച്ചും ഫ്രീ സോഫ്റ്റ്‌വെയർ ആണ് ഡൌണ്‍ലോഡ് ചെയ്യുവാൻ http://www.camtoprint.com/download.aspx

Wednesday, June 10, 2015

ഫേസ്ബുക്കിലെ വീഡിയോ നിഷ്പ്രയാസം മോബൈലില്‍ ഡൌണ്‍‌ലോഡ് ചെയ്യാം DOWNLOAD DOWNLOAD HERE www.ooll.in/download-facebook-videos/

Sunday, June 7, 2015

ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റ്/ആന്‍ഡ്രോയ്ഡ് ഫോണിലെ PATTERN LOCK മറന്നുപോയാൽ ഇന്നി പേടിക്കണ്ട ☺നമ്മുക്ക് ഫോണിലെ ടാറ്റ ഡിലീറ്റ് ചെയ്യാൻ ♦ഫോൻ ROOT ചെയ്യാൻ ♦ഫോണിലെ PATTERN LOCK മറന്നുപോയാൽ അത് അണ്‍ലോക്ക് ചെയ്യാൻ ♦ഫോണിലെ PIN LOCK മറന്നുപോയാൽ അത് അണ്‍ലോക്ക് ചെയ്യാൻ ....ഇതിനെല്ലാം ഉപയോഗപെടുന്ന രണ്ടു ഇതിരികുഞ്ഞന്മാരെ നമക്ക് പരിചയപെടാം DOWNLOAD HERE http://www.mediafire.com/download/baydep5zj3l1cu9/Uni-Android+Tool+V-4.0.rar 2 DOWNLOAD HERE http://www.4shared.com/rar/kg6UeSmm/Android_Multi_Tools_v102b.htm ♦ ഇൻസ്റ്റോൾ ചെയ്യേണ്ട ആവശ്യമില്ല ..☺ ♦ഓപ്പണ്‍ ചെയ്യുന്നതിന്മുമ്പ് മൊബൈൽ USB വഴി കമ്പ്യൂട്ടറിൽ കണക്ട് ചെയ്തുപയോഗിക്കു..
വാട്ട്സ് അപ്പ് നിങ്ങളെ ബാന്‍ ചെയ്തോ..? എന്നാല്‍ ഇതാ Anti Ban വാട്ട്സ് അപ്പ് പ്ലസ്‌.... WHATSഅപ്പ് പ്ലസ്‌ ഉപയോഗിച്ച് കൊണ്ടിരിക്കുകയായിരുന്ന മിക്കവാറും കൂട്ടുകാര്‍ക്ക് എല്ലാം പണി ( ബാന്‍ ) കിട്ടി അല്ലേ. നിങ്ങള്‍ക്ക് തുടര്‍ന്നും പ്ലസ്‌ ഉപയോഗിക്കണമോ.എന്നാല്‍ ഇതാ Anti Ban വാട്ട്സ് അപ്പ് പ്ലസ്‌... പ്ലസിന്‍റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം..... വാട്ട്സ്അപ്പ് പ്ലസില്‍ വലിയ മ്യൂസിക്‌ ഫയല്‍സും,വീഡിയോസും സെന്റ്‌ ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത. വാട്ട്സ് അപ്പില്‍ 16 mp വരെ മാത്രമേ സെന്റ്‌ ചെയ്യാന്‍ പറ്റുകയുള്ളൂ . ഫോട്ടോകള്‍ അതിന്റെ ഒര്‍ജിനല്‍ സൈസില്‍ കൂട്ടുകാര്‍ക്ക് അയക്കാം. ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്യാം... നേരിട്ട് ചാറ്റ് സ്ക്രീനിൽ സ്റ്റാറ്റസ് കാണാൻ കഴിയും. പ്രൊഫൈല്‍ ചിത്രം ഹൈഡ് ചെയ്യാനാകും. തീംസ് ചേഞ്ച് ചെയ്യാം .ഇപ്പോഴത്തെ വാട്ട്സ് അപ്പ് വെബ്‌ ഒഴികെ കുറച്ചധികം ഫീച്ചേഴ്സ് അധികമായുണ്ട് വാട്ട്സ് അപ്പ് പ്ലസ്സില്‍.. എങ്ങനെ ഉപയോഗിക്കാം എന്നറിയാത്ത കൂട്ടുകാര്‍ ഒരുപാടുണ്ട്അതിനാല്‍ എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം എന്ന് നോക്കാം. ആദ്യമായി ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാട്ട്സ് അപ്പ് സെറ്റിങ്ങ്സില്‍ ചെല്ലുക. സെട്ടിങ്ങ്സിലെ ചാറ്റ് സെറ്റിങ്ങ്സില്‍ ടച്ച്‌ ചെയ്യുക. അപ്പോള്‍ backup conversation എന്ന് കാണാം.അതില്‍ ക്ലിക്കുമ്പോള്‍ നിങ്ങളുടെ ഇത് വരെ ഉള്ള ചാറ്റ് ഹിസ്റ്ററി മെമ്മറി കാര്‍ഡില്‍ സേവ് ആകും .ഇനി നിങ്ങളുടെ ഫോണില്‍ ഉള്ള വാട്ട്സ് അപ്പ് അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുക . അതിനു ശേഷം വാട്ട്സ് അപ്പ് പ്ലസ്‌ ഇന്‍സ്റ്റോള്‍ ചെയ്യുക.തുടര്‍ന്ന് ഓപ്പണ്‍ ചെയ്യുക ശേഷം continue നല്‍കുക. ഇവിടെ നിങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരുന്ന വാട്ട്സ് അപ്പ് നമ്പര്‍ നല്‍കുക.തുടര്‍ന്ന് ഓക്കേ കൊടുക്കുക. അപ്പോള്‍ Message backup found എന്ന് കാണാം.ഇവിടെ Restore എന്നതില്‍ ടച്ച്‌ ചെയ്യുക. അപ്പോള്‍ റീസ്റ്റോറിങ്ങ് നടക്കുന്നതായി കാണാം.ഇപ്പോള്‍ നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി റീ സ്റ്റോര്‍ ആയി കഴിഞ്ഞു. തുടര്‍ന്ന് continue നല്‍കുക.ഇവിടെ നിങ്ങളുടെ പേരോ പ്രൊഫൈല്‍ പിക്ച്ചറോ മാറ്റി നല്‍കാവുന്നതാണ്.അല്ലേല്‍ Next നല്‍കുക തുടര്‍ന്ന് continue നല്‍കുക. ഇപ്പോള്‍ നിങ്ങളുടെ വാട്ട്സ് അപ്പ് പ്ലസ്‌ ചാലു ആയി കഴിഞ്ഞു. NB.ഇതൊരു തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ സ്വന്തം റിസ്ക്കില്‍ ചെയ്യുക.
നിങ്ങൾ ഐഫോണിൽ candy crush കളികാരുണ്ടോ എന്നാൽ ഇനി നിങ്ങൾ കളികേണ്ട നിങ്ങളുടെ ഫോണ്‍ തനിയെ കളിച്ചു കൊള്ളും അതുമാത്രമല്ല ടോപ്‌ സ്കോർ കിട്ടും നിങ്ങളുടെ കൂട്ടുകാരുടെ ലെവൽ മറികടക്കാനും ഇതാ ഒരു കിടിലൻ ഹാക്കിംഗ് പക്ഷെ ജൈൽബ്രീക് ഉള്ള ഐഫോണിലെ ഈ തരികിട നടകുകയുള്ളൂ . സ്റ്റെപ്1)ഐഫോണിൽ സിഡിയ അപ്പ് ഓപ്പണ്‍ ചെയ്യുക എന്നിട്ട് candy crusher എന്ന് സെർച്ച്‌ ച്ചെയ്യുക അപ്പോൾ കിട്ടുന്ന അപ്പ് ഇൻസ്റ്റോൾ ചെയ്യുക ഇൻസ്റ്റോൾ ചെയ്ട ശേഷം ഇപ്പൊ കാണുന്ന ബ്ലാക്ക്‌ സ്ക്രീനിലെ restart springboard എന്നതthil amarthuka സ്റ്റെപ് 2)ഇനി ഫോണിലെ സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്ദ് തയെ ചെക്ക് ചെയ്താൽ candy crusher എന്ന് കാണാം modifeir ലെവൽ മാക്സിമം അകിയിടുക score modifeir ,unlimited lives , auto complete level ,all level unlocked , dreamworld unlocked എന്നിവ മാത്രം ഓണ്‍ ചെയ്യുക ഇനി candy crush ഓപ്പണ്‍ ചെയ്ട് കളിചു നൊകു വീഡിയോ കണ്ടു നൊകു https://www.youtube.com/edit?o=U&video_id=gupnKxz-cIM
ഐ ഫോണ്‍ ജയിൽ ബ്രേക്ക്‌ ചെയ്യാതെ തന്നെ സൗജന്യ മായി എങ്ങിനെ അപ്ളികഷനുകൾ ഇൻസ്റ്റോൾ ചെയ്യാം 1. safari ഓപ്പണ്‍ ചെയ്യുക tongbu സെര്ച്ച് ചെയ്യുക ആപ്പിളിന്റെ ചിഹ്നത്തോടെ നീല കളറിൽ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക ഇൻസ്റ്റോൾ ചെയ്യുക 2. ഇനി കമ്പ്യൂട്ടറിൽ ഇത് ഇൻസ്റ്റോൾ ചെയ്യണം. അതിനായു ചുവടെ തന്നിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://www.tongbu.com/zhushou/index.html?frommac

Wednesday, May 6, 2015

ഫോട്ടോ എഡിറ്ററിന്റെ അവസാനവാക്ക് ..കമ്പനി ലൈഫ് ടൈം ഫ്രീ!! ഫോട്ടോ എഡിറ്റര്‍ സോഫ്റ്റ്‌വെയര്‍ . ഈ സോഫ്റ്റ്‌വെയര്‍ വെറും ഫോട്ടോ എഡിറ്റര്‍ അല്ല ..ഫോട്ടോ കമാണ്ടര്‍ ആണ്..അതായതു നിങ്ങളുടെ ഒരു ഫോട്ടോ ഇതിലപ്പുറം എഡിറ്റിംഗ് ഇനി വേറെ ഇല്ല..അത്രേം ഫംഗ്ഷനുകള്‍ ഉള്ള ഈ സോഫ്റ്റ്‌വെയര്‍ 40 ഡോളര്‍ വിലയാണ് മാര്‍ക്കറ്റില്‍ ..പക്ഷെ ഇപ്പോള്‍ മ്മടെ സ്വന്തം ആശാമ്പൂ കമ്പനി ലൈഫ് ടൈം ഫ്രീയായി നമുക്ക് തരുന്നു...ശ്രദ്ധിക്കുക...കുറച്ചു കാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍..വേഗം ഓടി ചെല്ലൂ... Ashampoo® Photo Commander 11 എന്ന ഈ സോഫ്റ്റ്‌വെയര്‍ എങ്ങിനെ ഉപയോഗിക്കാം എന്ന് പറയുന്നതിനേക്കാള്‍ പരീക്ഷിച്ചു നോക്കുകയാവും ഉചിതം..കാരണം ഇതുക്കും മേലെ വേറൊരു എഡിറ്റര്‍ ഇല്ലാന്ന് ഞാന്‍ തറപ്പിച്ചു പറയും..ഉപയോഗിച്ച് കഴിഞ്ഞാല്‍ നിങ്ങളും തറപ്പിക്കും..:) ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ ധാ ഇവിടെ പോകുക.. ശേഷം ഈ പ്രോമോ പേജില്‍ പോയി ഇമെയിൽ ഐ ഡി കൊടുത്ത് റിക്കൊസ്റ്റ് കൊടുക്കുക..അക്കൌണ്ട് ഇല്ലാത്തവർ അക്കൌണ്ട് ഉണ്ടാക്കണം ..ഉള്ളവർ പാസ്സ്‌വേർഡ്‌ കൊടുത്താൽ സീരിയൽ കീ കിട്ടും DOWNLOAD HERE http://dl01.downloadmix.de/nl_promo/ashampoo_photo_commander_11_11.1.6_16715.exe
ഇഷ്ട്ടപ്പെട്ട വീഡിയോ കണ്ടെത്താനും ഡൌണ്‍ലോഡ് ചെയ്യാനും കണ്‍വെർട്ട് ചെയ്യാനും എല്ലാം കൂടെ ഒരു കമ്പനി ഫ്രീ സോഫ്റ്റ്‌വെയര്‍ ഒരു വീഡിയോ ഏതൊക്കെ സൈറ്റിൽ ഉണ്ടെന്നു കണ്ടുപിടിക്കാൻ കഴിയും..നമ്മൾ തേടുന്ന ഒരു വീഡിയോ ഓരോ സൈറ്റുകളിൽ പോവാതെ തന്നെ എവിടെ ഉണ്ടേലും ഈ സോഫ്റ്റ്‌വെയർ കണ്ടു പിടിച്ചു തരും..ഇനി ആ വീഡിയോ ഡൌണ്‍ലോഡ് ചെയ്യണം എങ്കിൽ അതിനും ഈ സോഫ്റ്റ്‌വെയർ സഹായിക്കും..എല്ലാം കഴിഞ്ഞു ഇനി വീഡിയോ കണ്‍വെർട്ട് ചെയ്യണം എന്നുണ്ടോ?..അതിനും ഈ സോഫ്റ്റ്‌വെയർ മതി ..ഒന്ന് പരീക്ഷിക്കൂ..ആകെ 18 എം ബി മാത്രേ ഉള്ളൂ..ഇപ്പോൾ കമ്പനി ഫ്രീയായി നല്കുന്നുണ്ട് സീരിയൽ കീ...എങ്ങിനെ എന്ന് താഴെ ചിത്രങ്ങൾ കണ്ടു ചെയ്യൂ.. ആദ്യം ആശാമ്പൂ സൈറ്റിൽ പോയി സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യുക..അതിനു ഇവിടെ പോവാം... ഇനി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് കഴിയുമ്പോൾ ചിലപ്പോൾ ഡീഫാൾട്ട് ആയി ബ്രൌസറിൽ ഒരു പേജ് ഓപ്പണ്‍ ആയി വരും DOWNLOAD HERE http://www.softpedia.com/get/Multimedia/Video/Other-VIDEO-Tools/Ashampoo-ClipFinder.shtml
ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഇതാ ഒരു ട്രാഫിക്ക് സിസ്റ്റം സ്പീഡ് കൂട്ടാന്‍ ഉള്ള ടിപ്പുകള്‍ കുറേ എണ്ണം ഇവിടെ വന്നിട്ടുണ്ട് അതൊക്കെ ഇതിനകം നിങ്ങള്‍ പരീക്ഷിച്ചു കാണുമല്ലോ അല്ലെ ? ഏതൊക്കെ പ്രോഗ്രാമുകള്‍ ഉപയോഗിച്ചാലും ഉള്ള സ്പീഡ് അല്ലെ കിട്ടൂ ? നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാം എന്നതിനേക്കാള്‍ നിങ്ങളുടെ ഇന്‍റര്‍നെറ്റ് സ്പീഡ് എങ്ങിനെ കണ്ട്രോള്‍ ചെയ്യാം എന്നാണ് ഈ ടിപ്പിലൂടെ നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ പോകുന്നത്. നമ്മള്‍ ഇപ്പോഴും യാത്രകള്‍ ചെയ്യുന്നവര്‍ ആണ് ..അപ്പോള്‍ യാത്രകളില്‍ ഉണ്ടാകുന്ന ട്രാഫിക് പ്രോബ്ലംസും അത് മൂലം എത്തേണ്ടിടത്ത് എത്താന്‍ വൈകുന്നതും ഒരു സാധാരണ സംഭവം ആണ് അല്ലേ ? ഒരു നല്ല ട്രാഫിക് സിസ്റ്റം ഉണ്ടെങ്കില്‍ ഇത്തരം ട്രാഫിക് പ്രോബ്ലംസ് ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. ഇന്‍റര്‍നെറ്റ് ഉപയോഗത്തിലും ഇതിനു സമാനമായ അവസ്ഥയാണ്. നമ്മുടെ സിസ്റ്റത്തില്‍ ഇന്‍റര്‍നെറ്റുമായി കണക്റ്റ് ആയിരിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഉണ്ടാകും. എല്ലാം കൂടി അതിനു തോന്നുന്ന പോലെ വര്‍ക്ക് ചെയ്‌താല്‍ നമ്മള്‍ സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറ്റു ആപ്ലിക്കേഷനുകളുമായി തട്ടിയും മുട്ടിയും ഇന്‍റര്‍നെറ്റിന് വേണ്ടി യാത്ര തുടങ്ങും . അപ്പോള്‍ ഇവയുടെയെല്ലാം ഇന്‍റര്‍നെറ്റ് ഉപയോഗം കണ്ട്രോള്‍ ചെയ്യാന്‍ ഒരു ട്രാഫിക് സിസ്റ്റം ഉണ്ടെങ്കിലോ ? ആക്ടീവ് പ്രോഗ്രാമുകള്‍ക്ക് കൂടുതല്‍ പ്രയോരിറ്റി നല്‍കി മറ്റു പ്രോഗ്രാമുകള്‍ക്ക് യെല്ലോ സിഗ്നല്‍ നല്‍കി സ്ലോ ആക്കി കൂടുതല്‍ കാര്യക്ഷമമായ ഒരു ഇന്‍റര്‍നെറ്റ് ട്രാഫിക് സിസ്റ്റം ഒരുക്കിയെടുക്കാന്‍ ഈ പ്രോഗ്രാം നമ്മളെ സഹായിക്കും.ഏതെല്ലാം പ്രോഗ്രാമുകള്‍ക്ക് പ്രയോരിറ്റി നല്‍കണം എന്ന് നമുക്ക് കോണ്‍ഫിഗര്‍ ചെയ്യാനും കഴിയും. ഇതിന്‍റെ ഫലമായി ഇന്‍റര്‍നെറ്റ് കൂടുതല്‍ സ്പീഡില്‍ ആക്സസ് ചെയ്യാനും കഴിയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.DOWNLOAD HERE http://www.cfos.de/en/index.htm
നെറ്റ് സ്പീഡ് കുറവാണോ ? എങ്കില്‍ ഈ ഇത്തിരിക്കുഞ്ഞനെ ഒന്ന് പരീക്ഷിച്ച് നോക്കൂ ഓപ്പണ്‍ ചെയ്യുമ്പോഴും ഡൌണ്‍ലോഡ് ചെയ്യുമ്പോഴും ഒക്കെ കുറച്ച് കൂടി സ്പീഡ് ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നാറില്ലേ ? സ്പീഡ് കൂട്ടാന്‍ ഉള്ള ട്രിക്കുകള്‍ ഓരോന്നായി നമ്മള്‍ പരീക്ഷിക്കാറുമുണ്ട് അല്ലെ ? എന്നാല്‍ ഇതാ ആ കൂട്ടത്തില്‍ ഈ ഇത്തിരിക്കുഞ്ഞന്‍ ഇന്റര്‍നെറ്റ് ബ്രൌസര്‍ ഒന്ന് ട്രൈ ചെയ്ത് നോക്കൂ. പത്തിരട്ടി വരെ സ്പീഡില്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം എന്നൊക്കെയാണ് അവരുടെ അവകാശവാദം...അത് പുളു ആണെങ്കിലും സ്പീഡ് ഇല്ലാതില്ല എന്ന് ഇത് ഉപയോഗിക്കുമ്പോള്‍ മനസ്സിലാകും. DOWNLOAD HERE http://www.slimbrowser.net/en/dlpage.php

Saturday, March 21, 2015

ഫോണ്‍ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ്പ് മീഡിയ മറയ്ക്കുന്നതെങ്ങനെ? നിങ്ങളുടെ ഫോണിലെ ഗ്യാലറിയില്‍ നിന്നും വാട്സ് ആപ്പ് വീഡിയോ/ ഫോട്ടോകള്‍ എന്നിവ മറച്ചു വയ്ക്കുന്നത് അല്ലെങ്കില്‍ ഒളിച്ചു വയ്ക്കുന്നത് എങ്ങനെ? ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പിന്റെ സഹായമില്ലാതെ ഇത് എങ്ങനെ ചെയ്യാം എന്ന് ഇവിടെ പറയുന്നു… 1. വാട്ട്‌സ്ആപ് ഡയറക്ടറി എസ്ഡി കാര്‍ഡില്‍ ആക്‌സസ് ചെയ്യുന്നതിനായി ഫയല്‍ മാനേജര്‍ ആപ് ആയ ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. 2. ഫയല്‍ മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം തുറന്ന് വാട്ട്‌സ്ആപ് മീഡിയ ഫോള്‍ഡറിലേക്ക് നാവിഗേറ്റ് ചെയ്യുക. 3. Home > sdcard > WhatsApp > Media എന്നതില്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് മീഡിയ ഫോള്‍ഡര്‍ കാണാവുന്നതാണ്. 4. മീഡിയ ഫോള്‍ഡറിന് താഴെയായി വാട്ട്‌സ്ആപ് ഇമേജസ് എന്ന സബ് ഫോള്‍ഡര്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്. 5. വാട്ട്‌സ്ആപ് ഇമേജസ് ഫോള്‍ഡര്‍ ഒരു സമാപ്തി ( . ) മുന്‍പില്‍ നല്‍കി പുനര്‍ നാമകരണം ചെയ്യുക. 6. ഇപ്പോള്‍ നിങ്ങളുടെ ഫോള്‍ഡറിന്റെ പേര് ‘.Whatsapp Images’ എന്നായി മാറുന്നതാണ്. 7. ഇഎസ് ഫയല്‍ എക്‌സ്‌പ്ലോററില്‍ ഒരു ഫോള്‍ഡര്‍ പുനര്‍ നാമകരണം ചെയ്യുന്നതിനായി, ആ ഫോള്‍ഡര്‍ ദീര്‍ഘ സമയം അമര്‍ത്തി പിടിച്ചാല്‍ നിങ്ങള്‍ക്ക് സ്‌ക്രീനിന്റെ താഴെയായി പുനര്‍ നാമകരണം ചെയ്യുന്നതിനുളള ഓപ്ഷന്‍ കാണാവുന്നതാണ്. 8. ഇനി നിങ്ങള്‍ ഗ്യാലറിയില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് ഫോട്ടോകളും വീഡിയോകളും കാണാന്‍ കഴിയുന്നതല്ല. 9. ഗ്യാലറിയില്‍ വാട്ട്‌സ്ആപ് ഇമേജസ് തിരികെ കൊണ്ട് വരുന്നതിനായി വാട്ട്‌സ്ആപ് ഇമേജസ് ഫോള്‍ഡറിലെ സമാപ്തി ( . ) നീക്കം ചെയ്താല്‍ മതിയാകും. 10. ലിനക്‌സ് കെര്‍നലിനെ അടിസ്ഥാനമാക്കിയാണ് ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍, ആന്‍ഡ്രോയിഡിലെ ഏത് ഫോള്‍ഡര്‍ നാമത്തിന് മുന്‍പിലും സമാപ്തി ചേര്‍ക്കുകയാണെങ്കില്‍ ആ ഫോള്‍ഡര്‍ മറയ്ക്കപ്പെടുന്നതാണ്. ഇത്തരത്തില്‍ തന്നെ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് വീഡിയോ ഫോള്‍ഡറും മറയ്ക്കാവുന്നതാണ്.

Thursday, January 22, 2015

How to display the hidden settings of iPhone handsets?                                                                                                                                                                                                                                                                     ഇന്ന്  ഐ ഫോണ്‍ ഉപയോഗിക്കുന്നവർ കു‌ടി വരികയാണ്‌ .. ആപ്പിളിന്റെ  ഹാൻഡ്‌ സെറ്റിൽ ഉപയോഗിക്കാവുന്ന സീക്രട്ട്  കോഡ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത് . ഇടതു ഉപയോഗിച്ച് ഹെഡ് സെറ്റിലെ ഒളിഞ്ഞിരിക്കുന്ന വിവരങ്ങളും ചില പ്രശ്നങ്ങളും പരിഹരിക്കാവുനതാണ്                                                                                                   Code                                        Action 
*#06# --- To display the IMEI Number of the mobile
*225# --- Use to display the balance detail of postpaid number  
*#43# --- Use to verify if call waiting is enabled
*#61#  ----  Verify the number for unanswered calls
*#62# --- Verify the number for call forwarding if no service is available.
*#67# ----  Verify the number for call forwarding if phone is busy
*#646# ----  Use to display the minute detail of postpaid number
*777# ----  Use to display the balance detail of prepaid number  
*3001#12345#* ----  Display the iphone inner settings
*#33# ----  To verify whether barring is enabled or disabled for outgoing
*#21#  ----  To display the settings for your call forwarding

വാട്സ് ആപ്പില്‍ എങ്ങനെ ബ്ലോക്ക്‌ ചെയ്യാം ? ബ്ലോക്ക്‌ ചെയ്‌താല്‍ എന്ത് പറ്റും

ഓര്‍ക്കുട്ടില്‍ തുടങ്ങിയ നമ്മള്‍ ഇപ്പോള്‍ ഫേസ്ബുക്കും കടന്ന് വാട്സ് ആപ്പിലും ഹൈക്കിലും ഒക്കെ എത്തി നില്‍ക്കുകയാണ്. പക്ഷെ എവിടെ ചെന്നാലും നമ്മളെ ശല്യപ്പെടുത്താന്‍ ചിലര്‍ കാണും. അവരെ ഒഴിവാക്കാന്‍ നമ്മള്‍ പല നമ്പറും സ്വീകരിക്കാറുണ്ട്. പക്ഷെ ഈ സോഷ്യല്‍ മീഡിയകളില്‍ ഇവരെ ഒക്കെ എങ്ങനെയൊന്ന് ഒഴിവാക്കി വിടും ?
വാട്സ്ആപ്പിലും ഹൈക്കിലും ഒക്കെ നമുക്ക് ബ്ലോക്ക് ചെയ്യാന്‍ അവസരമുണ്ട്, വഴിയുണ്ട്…
വാട്സ്ആപ്പില്‍ നിന്ന് തന്നെ തുടങ്ങാം.
നിങ്ങള്‍ക്ക് മെസ്സേജ് അയക്കുന്ന ആ ഒരാളെ ബ്ലോക്ക്‌ ചെയ്യാന്‍ അവരുടെ മെസ്സേജ് തുറന്ന ശേഷം സെറ്റിങ്ങ്സ് സെലക്റ്റ് ചെയ്യുക. അതിന്റെ ഏറ്റവും ഒടുവില്‍ ബ്ലോക്ക് എന്ന ഓപ്ഷന്‍ ഉണ്ട്. ഒരിക്കല്‍ നമ്മള്‍ സേവ് ചെയ്ത നമ്പര്‍ ആണ് ബ്ലോക്ക്‌ ചെയ്യേണ്ടത് എങ്കില്‍ വാട്സ് ആപ്പ് തുറന്ന് അക്കൗണ്ട്‌ സെറ്റിംഗ്സ് എടുത്ത ശേഷം അതില്‍ നിന്നും പ്രൈവസി സെലക്ട്‌ ചെയ്യുക. അതില്‍ നിന്നും ബ്ലോക്ക് നമ്പര്‍ എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
ഒരിക്കല്‍ ബ്ലോക്ക്‌ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അയാള്‍ക്ക് നിങ്ങളുമായി ഒരു തരത്തിലും സംവദിക്കാന്‍ കഴിയില്ല. നിങ്ങളുടെ സ്റ്റാറ്റസ്, പ്രൊഫയില്‍ പിക്ചര്‍ എന്നിവ അദ്ദേഹത്തിന് കാണണോ മെസ്സേജുകള്‍ അയക്കനൊ സാധിക്കില്ല.
ഹൈക്കിലും ഇതുപോലെ തന്നെ അക്കൗണ്ട്‌ സെറ്റിംഗ്സ് എടുത്ത ശേഷം അതില്‍ നിന്നും പ്രൈവസി സെലക്ട്‌ ചെയ്തു ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
ഇനി ഗ്രൂപ്പുകളുടെ കാര്യമാണെങ്കില്‍ അത് നമുക്ക് ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല. പക്ഷെ മ്യൂട്ട് ചെയ്യാന്‍ സാധിക്കും. അതായത് മെസ്സേജ് വരും പക്ഷെ വന്ന കാര്യം ഒരിക്കലും വാട്സ് ആപ്പ് നമ്മളെ അറിയിക്കില്ല. അങ്ങോട്ട്‌ ചെന്ന് നോക്കിയാല്‍ മാത്രമേ വല്ലതും വന്നിട്ടുണ്ടോ എന്ന് നമ്മള്‍ അറിയൂ.
എത്ര നാളത്തേക്ക് അല്ലെങ്കില്‍ എത്ര നേരത്തേക്ക് മ്യൂട്ട് ചെയ്യണം എന്ന് നമുക്ക് തീരുമാനിക്കാന്‍ സാധിക്കും.

ഇതാണോ നിങ്ങളുടെ പാസ് വേഡ് ??? എങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല 

പാസ് വേഡുകളുടെ സുരക്ഷയുടെ കാര്യത്തില്‍ 2014 ഒരു നല്ല വര്‍ഷമായിരുന്നില്ല. കാരണം പല ഉന്നതരുടെയും എന്തിനേറെ അവരുടെ വളരെ സ്വകാര്യ ചിത്രങ്ങള്‍ വരെ ഹാക്ക് ചെയ്തു മറ്റുള്ളവര്‍ കാണാന്‍ ഇടയായില്ലേ ?…ഒരുപാട് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നതും ഈ പാസ്വേഡ് അസുരക്ഷിതത്വം കാരണമായിട്ടാണ്.
ഇക്കഴിഞ്ഞ ദിവസം പാസ് വേഡ് മാനേജ്‌മെന്റ് കമ്പനിയായ സ്പ്ലാഷ് ഡേറ്റ 2014 ലെ ഏറ്റവും ബലഹീനമായ, അല്ലെങ്കില്‍ സുരക്ഷ കുറഞ്ഞ പാസ് വേഡുകളുടെ പട്ടിക പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ട 3.3 മില്യണ്‍ പാസ് വേഡുകള്‍ പരിശോധിച്ചാണ് ഈ പട്ടിക പുറത്തു വിട്ടത്. ഈ പട്ടികയില്‍ ഉള്ള ഏറ്റവും മോശമായ എന്ന് പറയാവുന്ന അഥവാ സര്‍വസാധാരണമായി ഉപയോഗിക്കുന്ന കുറെ പാസ് വേഡുകള്‍ പുറത്തു വിട്ടു.
സ്പ്ലാഷ് ഡേറ്റയുടെ പക്കല്‍ ലഭിച്ച പാസ് വേഡുകളുടെ കാര്യത്തില്‍ കൂടുതലും നോര്‍ത്ത് അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്പുമോക്കെയാണ്. പാസ് വേഡ് ദുര്‍ബലതയുടെ കാര്യത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ‘123456’,’password’ എന്നീ രണ്ടു പാസ് വേഡുകള്‍ ആണ്.
ഒന്നാം സ്ഥാനം കൈവരിച്ചത് ‘123456’, ‘password’ ഇവയൊക്കെ ആണെങ്കിലും ‘monkey,’ ‘dragon,’ ‘letmein’ എന്നീ വാക്കുകളും പട്ടികയുടെ 25 നുള്ളില്‍ വരും.
നിങ്ങളുടെ പസ്വേഡുകള്‍ സുരക്ഷിതമാകണമെങ്കില്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളും കൂട്ടിച്ചേര്‍ത്ത് ടൈപ്പ് ചെയ്യാന്‍ കമ്പനി അവശ്യപ്പെടുന്നു. കൂടാതെ എട്ടോ അതില്‍ കൂടുതല്‍ എണ്ണം ടൈപ്പ് ചെയ്യുന്നതും നിങ്ങളുടെ പാസ്വേഡ് സുരക്ഷ കൂട്ടുമെന്നും പറയുന്നു.
നിങ്ങളുടെ പസ്വേഡുകള്‍ ഈ പറയുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് വേണം കരുതാന്‍.പാസ് വേഡ് മാനേജ്‌മെന്റ് കമ്പനിയായ സ്പ്ലാഷ് ഡേറ്റ പുറത്തു വിട്ട ഏറ്റവും ഹാക്ക് ചെയ്യപ്പെട്ട ദുര്‍ബല പാസ്വേഡുകലള്‍ ഇതാ …
123456
password
12345
12345678
qwerty
1234567890
1234
baseball
dragon
football
1234567
monkey
letmein
abc123
111111
mustang
access
shadow
master
michael
superman
696969
123123
batman
trustno1

ആവശ്യമില്ലാത്ത മെയിലുകള്‍ തടയാന്‍ ഒരു വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ചാല്‍ മതി.

മെയില്‍ ഉപയോഗിക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് സ്പാം മെയിലുകള്‍. ഒന്നോ രണ്ടോ ആവശ്യമറിയാന്‍ നമുക്ക് നമ്മുടെ മെയില്‍ ഐഡി അതാത് വെബ്‌സൈറ്റുകളില്‍ കൊടുക്കേണ്ടി വരും. പക്ഷെ ആവിശ്യം കഴിഞ്ഞാലും വെബ്‌സൈറ്റ് ചറപറ മെയിലുകള്‍ അയച്ചുകൊണ്ടിരിക്കുന്നത് നമുക്ക് തലവേദന സൃഷ്ടിക്കുന്നു.
സ്പാംഗൌര്‍മെറ്റ് എന്ന സൈറ്റ് വഴി നിങ്ങള്‍ക്ക് ഒരു വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ച്‌ ഇത്തരം സ്പാം മെയിലുകളില്‍ നിന്നും രക്ഷപെടാം. നിങ്ങള്‍ക്ക് ആവശ്യമുള്ളിടത്തെല്ലാം നിങ്ങള്‍ക്ക് ഈ വ്യാജ മെയില്‍ ഐഡി കൊടുക്കാം. ആവിശ്യമുള്ള മെയിലുകള്‍ നിങ്ങളുടെ യഥാര്‍ത്ഥ മെയില്‍ ഐഡിയിലേക്ക് അയക്കപെടുകയും. മറ്റുള്ളവ വ്യാജനില്‍ ഒതുങ്ങി നില്‍ക്കുകയും ചെയ്യുന്നു.ഒറ്റപ്രാവശ്യം രജിസ്റ്റര്‍ ചെയ്‌താല്‍  പിന്നെ ആ സൈറ്റില്‍ കയറുകയും വേണ്ട അനാവശ്യമായ മെയിലുകള്‍ കൊണ്ട് പൊറുതിമുട്ടുകയും വേണ്ട.

ഇനി ഒരിക്കല്‍ അയച്ച മെസ്സേജും ഡിലീറ്റ് ചെയ്യാം; പുതിയ ആപ്പ് വിപണിയില്‍.

പുതിയ ആപ്പ് വരുന്നു. ദിവസവും പുതിയ പുതിയ ആപ്പുകള്‍ വിപണിയില്‍ എത്തുന്ന ഈ കാലത്ത്, ഈ ആപ്പിന് ഒരുപ്പാട് പ്രത്യേകതകള്‍ ഉണ്ട്. ഒരിക്കല്‍ അയച്ചു കഴിഞ്ഞ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റുവും വലിയ സവിശേഷത.
സ്ട്രിംഗ് എന്നു പേരിട്ടിരിക്കുന്ന ആപ്‌ളിക്കേഷന്റെ പ്രാഥമിക പരീക്ഷണം വിജയിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സ്ട്രിംഗിലൂടെ സന്ദേശം കൈമാറുന്നവര്‍ക്ക് തങ്ങളുടെ വ്യക്തിപരമായുള്ള സംഭാഷണങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുവാന്‍ സാധിക്കും. ഇതു വഴി നടത്തുന്ന ഗ്രൂപ്പ് സംഭാഷണങ്ങളില്‍ അയക്കുന്ന സന്ദേശങ്ങള്‍ ആരൊക്കെ വായിക്കണമെന്നതും സന്ദേശം അയക്കുന്നവര്‍ക്ക് തീരുമാനിക്കാം.
ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഗ്രൂപ്പിലെയോ സ്വകാര്യമായുള്ളതോ ആയ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം. ഡിലീറ്റ് ചെയ്ത സന്ദേശം പിന്നെ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്നതല്ല                                                                          DOWNLOAD HERE  https://play.google.com/store/apps/details?id=com.realwakka.messenger&hl=en

ഫോണെടുക്കാത്ത മക്കള്‍ക്ക് ഇനി പണിയാകും, മാതാപിതാക്കള്‍ക്ക് കൂട്ടായി ‘ഇഗ്നോര്‍ നോ മോര്‍’

കൂട്ടുകാരോടൊത്ത് ഉല്ലസിക്കുമ്പോഴും മൊബൈല്‍ ഗെയിം കളിക്കുമ്പോഴും വീട്ടില്‍ നിന്നും ഫോണ്‍ വിളിച്ചാല്‍ ചില കുട്ടികള്‍ ഫോണെടുക്കാറില്ല. ഇത്തരക്കാരെക്കൊണ്ട് ഫോണെടുപ്പിക്കാനുള്ള ആപ്ലിക്കേഷനാണ് ഇഗ്‌നോര്‍ നോ മോര്‍. ഈ ആപ്ലിക്കേഷനിലൂടെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഫോണ്‍ അകലത്തിരുന്നു കൊണ്ട് ലോക്ക് ചെയ്യാനാവും. പിന്നെ ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ അതു തുറക്കാന്‍ രക്ഷിതാക്കള്‍ തന്നെ മനസ്സു വയ്ക്കണം. തുടര്‍ന്ന് ഫോണ്‍ തുറക്കാനുള്ള പാസ് വേഡ് അറിയാനായി വീട്ടിലേക്ക് വിളിക്കുകയേ അവര്‍ക്ക് രക്ഷയുള്ളൂ.
ഇഗ്‌നോര്‍ നോ മോര്‍ എന്ന ഈ വീട്ടിലെ ഫോണിലും കുട്ടിയുടെ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമെ ഇത് പ്രവര്‍ത്തിക്കുകയുള്ളൂ. ഇതിലൂടെ പെരന്റിംഗ് ഫോണുപയോഗിച്ച് അമ്മക്ക് കുട്ടിയുടെ ഫോണ്‍ ലോക്കു ചെയ്യാം. കുട്ടിക്ക് തന്നിഷ്ടപ്രകാരം ഈ ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റോള്‍ ചെയ്ത് ര്ക്ഷപ്പെടാനാവില്ല. അത്തരം അതിബുദ്ധിക്ക് ശ്രമിച്ചാല്‍ ഫോണ്‍ ഓഫായി പോവുകയും വീട്ടിലുള്ള ഫോണിലേക്ക് മെസേജ് അലര്‍ട്ട് ലഭിക്കുകയും ചെയ്യും. വീട്ടിലെ യൂസര്‍നെയിമും പാസ്‌വേഡുമുപയോഗിച്ചാണ് ഈ ആപ്ലിക്കേഷന്‍ കുട്ടിയുടെ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.DOWNLOAD HERE                    https://play.google.com/store/apps/details?id=com.jane.ignorenomore&hl=en

Thursday, January 1, 2015

ആന്‍ഡ്രോയിഡ് ഫോണ്‍ വഴി നിങ്ങളുടെ ഐക്യു വര്‍ധിപ്പിക്കാം -                                                                                                                         ഇരുപത്തിനാല് മണിക്കൂറും മൊബൈലും കുത്തിപ്പിടിച്ചു നടക്കുന്ന ഇക്കാലത്ത് നമ്മുടെയെല്ലാം ഐക്യു പവര്‍ കുറഞ്ഞു വരികയാണെന്ന് ഓരോരുത്തരും സ്വയം വിലയിരുത്തിയാല്‍ ബോധ്യമാകുന്ന കാര്യമാണ്. അത് കൊണ്ട് മക്കളുടെ വരെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന മാതാപിതാക്കളും അധ്യാപകര്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളും ആകാതിരിക്കുവാന്‍ നമ്മള്‍ ഓരോരുത്തരും നമ്മുടെ ഐക്യു വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇങ്ങനെ നമ്മുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് ഐക്യു വര്‍ദ്ധിപ്പിക്കുന്നതിനും അളക്കുന്നതിനുമായി മെന്‍സ എന്ന് പേരുള്ള ഐക്യു സൊസൈറ്റി ഒരു ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. 39 ചോദ്യങ്ങളും അതിനുത്തരം പറയുവാന്‍ 40 മിനുട്ടുമാണ് ഈ ആപ്പ് നമുക്ക് തരിക.

നിങ്ങള്‍ ഓരോരുത്തരും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് മത്സരത്തില്‍ പങ്കു ചേരുക. നിങ്ങള്‍ക്ക് ലഭിക്കുന്ന പോയിന്‍റ് എത്രയെന്ന് താഴെ കമന്റ് വഴി അറിയിക്കുമല്ലോ ?
ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.          https://play.google.com/store/apps/details?id=com.klikapp.iqtest