Saturday, March 22, 2014


ഫേസ്ബുക്കിലെ വീഡിയോ സോഫ്റ്റ്‌വെയറില്ലാതെ സേവ് ചെയ്യാം ഫേസ്ബുക്കില്‍ നമ്മള്‍ ധാരാളം നല്ല നല്ല വീഡിയോസ് കാണാറുണ്ട്,അതെല്ലാം സേവ് ചെയ്തു വയ്ക്കണമെന്ന്‍ ആഗ്രഹം എപ്പോളെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ ? കമ്പ്യൂട്ടറില്‍ അത്ര പരിഞ്ജാനം ഇല്ലാത്തവര്‍ക്ക് പോലും ഫേസ്ബുക്കിലെ ഏതു വീഡിയോയും സേവ് ചെയ്യാന്‍ ആകുന്ന ഒരു ചെറിയ ട്രിക്ക് ആണു ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ പോകുന്നത്,സുഹൃത്തില്‍ ഞാന്‍ ആദ്യമായാണു ഒരു ചര്‍ച്ച പോസ്റ്റ് ചെയ്യുന്നത്,ഇതു നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ലൈക്കും കമന്റും തന്ന്‍ എന്നെ പ്രോത്സാഹിപ്പിക്കണമെന്നു അഭ്യര്‍ഥിക്കുന്നു

ആദ്യമായ് നമ്മള്‍ ഫേസ്ബുക്കില്‍ കാണുന്ന ഒരു വീഡിയോയുടെ തംബ്നെയിലില്‍ ക്ലിക്ക് ചെയ്യുക,അപ്പോള്‍ ആ വീഡിയോ ഒരു പോപ്പ് അപ്പ് വിന്‍ഡോയില്‍ ആയിരിക്കുമല്ലോ ഓപ്പണായി വരുന്നത്,ആദ്യ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ അതില്‍ അഡ്ഡ്രസ്സ് ബാറില്‍ https://www.facebook.com/എന്നു കാണാം,അതില്‍ www എന്നതു സെലക്റ്റ് ചെയ്ത് m എന്നു മാത്രം ആക്കുക,ഒരൊറ്റ m മതി,

m ആക്കിയാല്‍ ആ ലിങ്കിന്റെ വലത്തേ അറ്റത്ത് കഴ്സര്‍ കൊണ്ടുവച്ച് എന്റര്‍ കീ അമര്‍ത്തുക,അപ്പോള്‍ ഫേസ്ബുക്കിലെ വീഡിയോ മോബൈല്‍ വ്യൂവിലേക്ക് മാറുന്നതായിരിക്കും.

ഇനി വീഡിയോ പ്ലേ ചെയ്യണം,ചെറിയ സൈസ് ആയേ പ്ലേ ആയി കാണുകയുള്ളു,ഇനി വീഡിയോ പ്ലേ ചെയ്യണം,ചെറിയ സൈസ് ആയേ പ്ലേ ആയി കാണുകയുള്ളു.പ്ലേ ആയി കഴിയുംബോള്‍ വീഡിയോയില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ സേവ് വീഡിയോ എന്ന്‍ കാണാന്‍ ആകും,അതില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ സേവ് ചെയ്യാം

No comments:

Post a Comment