Thursday, January 22, 2015

ഇതാണോ നിങ്ങളുടെ പാസ് വേഡ് ??? എങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല 

പാസ് വേഡുകളുടെ സുരക്ഷയുടെ കാര്യത്തില്‍ 2014 ഒരു നല്ല വര്‍ഷമായിരുന്നില്ല. കാരണം പല ഉന്നതരുടെയും എന്തിനേറെ അവരുടെ വളരെ സ്വകാര്യ ചിത്രങ്ങള്‍ വരെ ഹാക്ക് ചെയ്തു മറ്റുള്ളവര്‍ കാണാന്‍ ഇടയായില്ലേ ?…ഒരുപാട് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നതും ഈ പാസ്വേഡ് അസുരക്ഷിതത്വം കാരണമായിട്ടാണ്.
ഇക്കഴിഞ്ഞ ദിവസം പാസ് വേഡ് മാനേജ്‌മെന്റ് കമ്പനിയായ സ്പ്ലാഷ് ഡേറ്റ 2014 ലെ ഏറ്റവും ബലഹീനമായ, അല്ലെങ്കില്‍ സുരക്ഷ കുറഞ്ഞ പാസ് വേഡുകളുടെ പട്ടിക പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ട 3.3 മില്യണ്‍ പാസ് വേഡുകള്‍ പരിശോധിച്ചാണ് ഈ പട്ടിക പുറത്തു വിട്ടത്. ഈ പട്ടികയില്‍ ഉള്ള ഏറ്റവും മോശമായ എന്ന് പറയാവുന്ന അഥവാ സര്‍വസാധാരണമായി ഉപയോഗിക്കുന്ന കുറെ പാസ് വേഡുകള്‍ പുറത്തു വിട്ടു.
സ്പ്ലാഷ് ഡേറ്റയുടെ പക്കല്‍ ലഭിച്ച പാസ് വേഡുകളുടെ കാര്യത്തില്‍ കൂടുതലും നോര്‍ത്ത് അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്പുമോക്കെയാണ്. പാസ് വേഡ് ദുര്‍ബലതയുടെ കാര്യത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ‘123456’,’password’ എന്നീ രണ്ടു പാസ് വേഡുകള്‍ ആണ്.
ഒന്നാം സ്ഥാനം കൈവരിച്ചത് ‘123456’, ‘password’ ഇവയൊക്കെ ആണെങ്കിലും ‘monkey,’ ‘dragon,’ ‘letmein’ എന്നീ വാക്കുകളും പട്ടികയുടെ 25 നുള്ളില്‍ വരും.
നിങ്ങളുടെ പസ്വേഡുകള്‍ സുരക്ഷിതമാകണമെങ്കില്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളും കൂട്ടിച്ചേര്‍ത്ത് ടൈപ്പ് ചെയ്യാന്‍ കമ്പനി അവശ്യപ്പെടുന്നു. കൂടാതെ എട്ടോ അതില്‍ കൂടുതല്‍ എണ്ണം ടൈപ്പ് ചെയ്യുന്നതും നിങ്ങളുടെ പാസ്വേഡ് സുരക്ഷ കൂട്ടുമെന്നും പറയുന്നു.
നിങ്ങളുടെ പസ്വേഡുകള്‍ ഈ പറയുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് വേണം കരുതാന്‍.പാസ് വേഡ് മാനേജ്‌മെന്റ് കമ്പനിയായ സ്പ്ലാഷ് ഡേറ്റ പുറത്തു വിട്ട ഏറ്റവും ഹാക്ക് ചെയ്യപ്പെട്ട ദുര്‍ബല പാസ്വേഡുകലള്‍ ഇതാ …
123456
password
12345
12345678
qwerty
1234567890
1234
baseball
dragon
football
1234567
monkey
letmein
abc123
111111
mustang
access
shadow
master
michael
superman
696969
123123
batman
trustno1

No comments:

Post a Comment