Sunday, July 19, 2015

നഷ്ട്ടപ്പെട്ട ഫോണിന്‍റെ IMEI നമ്പര്‍ അറിയാനും ലൊക്കേഷന്‍ കൃത്യമായി അറിയാനും ഒരു സിമ്പിള്‍ വിദ്യ!! പലരും ചോദിക്കുന്നത് കണ്ടിട്ടുണ്ട്..എന്‍റെ ഫോണ്‍ മോഷണം പോയി..IMEI നമ്പര്‍ അറിയില്ല..ഇനി അത് കിട്ടാന്‍ എന്തേലും വഴി ഉണ്ടോ എന്ന്.. അങ്ങിനെ IMEI കിട്ടാതെ വിഷമിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉള്ളതാണ് ഈ ടിപ്..പ്രത്യേകം ശ്രദ്ധിക്കുക..ഇത് ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്ന കൂട്ടുകാര്‍ക്ക് മാത്രമുള്ളതാണ്..ഐഫോണ്‍ നമുക്ക് ശ്രമിച്ചു നോക്കാം.. IMEI മാത്രമല്ല ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ ആ ഫോണിലേക്ക് റിംഗ് ചെയ്യിക്കാനും പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് ഫോണ്‍ ലോക്ക് ചെയ്യിക്കാനും അതുമല്ലെങ്കില്‍ മൊത്തം ഡാറ്റ ഡിലീറ്റ് ചെയ്യാനും ഈ ടിപ് കൊണ്ട് സാധിക്കും,.. ഇതിന്‍റെ മറ്റൊരു പ്രത്യേകത ഇങ്ങിന്യൊക്കെ ചെയ്യാന്‍ നമ്മള്‍ എന്തെങ്കിലും സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ പ്രോഗ്രാം ചെയ്യുകയോ ഒന്നും വേണ്ട...ജസ്റ്റ്‌ നമ്മുടെ ജിമെയില്‍ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഈ ടിപ്.. നമ്മള്‍ നമ്മുടെ ആന്‍ഡ്രോയ്ഡില്‍ ആപ്സ് ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി പ്ലേ സ്റ്റോറില്‍ ഒരു ജിമെയില്‍ ഐ ഡി കൊടുക്കാറുണ്ട്..ആ ജിമെയില്‍ വെച്ചാണ് നമുക്ക് നമ്മുടെ ഫോണ്‍ ഹാക്ക് ചെയ്യാനും IMEI കണ്ടെത്താനും സാധിക്കുന്നത്.. ആദ്യം നിങ്ങളുടെ മൊബൈലില്‍ കൊടുത്ത ജിമെയില്‍ ഓപ്പണ്‍ ചെയ്യുക..ശേഷം വലത്ത് മുകളില്‍ കാണുന്ന നമ്മുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്കി My Account എന്നത് എടുക്കുക.ശേഷം വരുന്ന വിന്‍ഡോവില്‍ Account overview എന്ന് കാണാം..അതില്‍ ക്ലിക്കൂ..ഇപ്പൊ വന്ന വിന്‍ഡോവില്‍ VIEW DASHBOARD എന്നതിലും ക്ലിക്കുക.ഇപ്പൊ തുറന്നുവന്ന വിന്‍ഡോവില്‍ രണ്ടാമതായി തന്നെ Android എന്ന് കാണാം..അതില്‍ ഒന്ന് ജസ്റ്റ്‌ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ഫോണിന്‍റെ IMEI അടക്കം എല്ലാ വിവരങ്ങളും കാണാം.ഇനി അതിന്‍റെ നേരെ വലതുഭാഗത്തുള്ള Manage active devices എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ നേരിട്ട് Android Device Manager എന്നതിലേക്ക് കയറാം..അവിടെ നമുക്ക് നമ്മുടെ ഫോണിന്‍റെ ലൊക്കേഷന്‍ അറിയാന്‍ സാധിക്കും..അതുപോലെ റിംഗ് എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫോണില്‍ റിംഗ് ചെയ്യിക്കാം..ലോക്ക് എന്നതില്‍ ക്ലിക്കിയാല്‍ ഫോണിനു ന്യൂ പാസ്സ്‌വേര്‍ഡ്‌ ഇടാം..ഇറെസ് എന്നതില്‍ ക്ലിക്കിയാല്‍ മൊത്തം ഡാറ്റ ഡിലീറ്റ് ചെയ്യാം..

No comments:

Post a Comment