Thursday, January 22, 2015

വാട്സ് ആപ്പില്‍ എങ്ങനെ ബ്ലോക്ക്‌ ചെയ്യാം ? ബ്ലോക്ക്‌ ചെയ്‌താല്‍ എന്ത് പറ്റും

ഓര്‍ക്കുട്ടില്‍ തുടങ്ങിയ നമ്മള്‍ ഇപ്പോള്‍ ഫേസ്ബുക്കും കടന്ന് വാട്സ് ആപ്പിലും ഹൈക്കിലും ഒക്കെ എത്തി നില്‍ക്കുകയാണ്. പക്ഷെ എവിടെ ചെന്നാലും നമ്മളെ ശല്യപ്പെടുത്താന്‍ ചിലര്‍ കാണും. അവരെ ഒഴിവാക്കാന്‍ നമ്മള്‍ പല നമ്പറും സ്വീകരിക്കാറുണ്ട്. പക്ഷെ ഈ സോഷ്യല്‍ മീഡിയകളില്‍ ഇവരെ ഒക്കെ എങ്ങനെയൊന്ന് ഒഴിവാക്കി വിടും ?
വാട്സ്ആപ്പിലും ഹൈക്കിലും ഒക്കെ നമുക്ക് ബ്ലോക്ക് ചെയ്യാന്‍ അവസരമുണ്ട്, വഴിയുണ്ട്…
വാട്സ്ആപ്പില്‍ നിന്ന് തന്നെ തുടങ്ങാം.
നിങ്ങള്‍ക്ക് മെസ്സേജ് അയക്കുന്ന ആ ഒരാളെ ബ്ലോക്ക്‌ ചെയ്യാന്‍ അവരുടെ മെസ്സേജ് തുറന്ന ശേഷം സെറ്റിങ്ങ്സ് സെലക്റ്റ് ചെയ്യുക. അതിന്റെ ഏറ്റവും ഒടുവില്‍ ബ്ലോക്ക് എന്ന ഓപ്ഷന്‍ ഉണ്ട്. ഒരിക്കല്‍ നമ്മള്‍ സേവ് ചെയ്ത നമ്പര്‍ ആണ് ബ്ലോക്ക്‌ ചെയ്യേണ്ടത് എങ്കില്‍ വാട്സ് ആപ്പ് തുറന്ന് അക്കൗണ്ട്‌ സെറ്റിംഗ്സ് എടുത്ത ശേഷം അതില്‍ നിന്നും പ്രൈവസി സെലക്ട്‌ ചെയ്യുക. അതില്‍ നിന്നും ബ്ലോക്ക് നമ്പര്‍ എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
ഒരിക്കല്‍ ബ്ലോക്ക്‌ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അയാള്‍ക്ക് നിങ്ങളുമായി ഒരു തരത്തിലും സംവദിക്കാന്‍ കഴിയില്ല. നിങ്ങളുടെ സ്റ്റാറ്റസ്, പ്രൊഫയില്‍ പിക്ചര്‍ എന്നിവ അദ്ദേഹത്തിന് കാണണോ മെസ്സേജുകള്‍ അയക്കനൊ സാധിക്കില്ല.
ഹൈക്കിലും ഇതുപോലെ തന്നെ അക്കൗണ്ട്‌ സെറ്റിംഗ്സ് എടുത്ത ശേഷം അതില്‍ നിന്നും പ്രൈവസി സെലക്ട്‌ ചെയ്തു ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
ഇനി ഗ്രൂപ്പുകളുടെ കാര്യമാണെങ്കില്‍ അത് നമുക്ക് ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല. പക്ഷെ മ്യൂട്ട് ചെയ്യാന്‍ സാധിക്കും. അതായത് മെസ്സേജ് വരും പക്ഷെ വന്ന കാര്യം ഒരിക്കലും വാട്സ് ആപ്പ് നമ്മളെ അറിയിക്കില്ല. അങ്ങോട്ട്‌ ചെന്ന് നോക്കിയാല്‍ മാത്രമേ വല്ലതും വന്നിട്ടുണ്ടോ എന്ന് നമ്മള്‍ അറിയൂ.
എത്ര നാളത്തേക്ക് അല്ലെങ്കില്‍ എത്ര നേരത്തേക്ക് മ്യൂട്ട് ചെയ്യണം എന്ന് നമുക്ക് തീരുമാനിക്കാന്‍ സാധിക്കും.

No comments:

Post a Comment