Saturday, November 21, 2015

ഇമെയില്‍ അക്കൗണ്ട് നിര്‍മ്മിച്ച തിയ്യതി കണ്ടെത്താം. എന്നാണ് നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇമെയില്‍ അഡ്രസ് നിര്‍മ്മിച്ചത് എന്ന് കണ്ടുപിടിക്കണോ. ഒരു പക്ഷേ അത് എളുപ്പമാകും. കാരണം ഇമെയില്‍ നിര്‍മ്മിക്കുമ്പോള്‍ ആദ്യം ലഭിക്കുന്ന ഇമെയില്‍ ഇന്‍ബോക്സിലുണ്ടെങ്കില്‍ അത് നോക്കിയാല്‍ തിയ്യതി കണ്ടെത്താം. ദൗര്‍ഭാഗ്യവശാല്‍ ഈ മെയില്‍ മിക്കവരും തുടക്കത്തില്‍ തന്നെ ഡെലീറ്റ് ചെയ്തിട്ടുണ്ടാവും,. ഇനിയുള്ളത് മറ്റൊരു വഴിയാണ്. ഇതിന് ആദ്യം മെയില്‍ ലോഗിന്‍ ചെയ്യുക. അഡ്രസ് ബാറില്‍ https://mail.google.com/mail/h/ എന്ന് ടൈപ്പ് ചെയ്ത് എന്ററടിക്കുക. ഇത് ജിമെയില്‍ ബേസിക് എച്ച്.ടി.എം.എല്‍ വേര്‍ഷന്‍ തുറക്കും. Settings ല്‍ ക്ലിക്ക് ചെയ്ത് Forwarding and POP/IMAP ക്ലിക്ക് ചെയ്യുക. POP Download ല്‍ Status: POP is enabled for all emails that have arrived since MM/DD/YYYY എന്ന പോലൊരു മെസേജ് കാണാം. MM/DD/YYYY എന്നതിന് പകരം തിയ്യതി അക്ഷരത്തില്‍ രേഖപ്പെടുത്തിയത് കാണാനാവും. ഇത് കണ്ടെത്തിയാല്‍ രേഖപ്പെടുത്തി വെയ്ക്കുന്നത് പിന്നീടെപ്പോഴെങ്കിലും ജിമെയില്‍ അക്കൗണ്ട് റിക്കവര്‍ ചെയ്യേണ്ടി വരുമ്പോള്‍ സഹായകരമാകും.

No comments:

Post a Comment