Sunday, July 19, 2015

വാട്ട്സപ്പ് ഫോട്ടോസും വീഡിയോസും ആരും കാണാതെ എങ്ങിനെ ഗാലറിയില്‍ എടുത്തു വെക്കാം!! നമുക്ക് വരുന്ന ഫോട്ടോസ് ആന്‍ഡ്‌ വീഡിയോസ് എങ്ങിനെ നമ്മുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ഹൈഡ് ചെയ്യാം ആദ്യം നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ My Files എന്നത് എടുക്കുക..അതില്‍ Media എന്നത് തിരഞ്ഞു കണ്ടെത്തുക. മീഡിയ എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Whatsapp images , Whatsapp video എന്നിങ്ങനെ കാണാം.ഇനി Whatsapp images എന്നതില്‍ ഞെക്കിപ്പിടിക്കുക..ശേഷം മേലെ വലത്തെ മൂലയില്‍ ഒരു മൂന്നു പുള്ളി കാണാം ..അതില്‍ ക്ലിക്കി Rename എന്നതെടുത്തു Whatsapp images എന്നതിന് മുന്പായി ഒരു ഡോട്ട് കൊടുക്കുക..Whatsapp video എന്നതിലും ഇങ്ങിനെ ചെയ്യുക..ഇനി സെറ്റിംഗ്സ് പോയി ആപ്പളിക്കേഷന്‍ മാനേജര്‍ എടുക്കുക..അതില്‍ ഓള്‍ അല്ലെങ്കില്‍ ജനറല്‍ എന്നതില്‍ ഗാലറി എടുക്കുക.. അതില്‍ താഴെ Clear Cache എന്ന് കാണാം അതില്‍ ക്ലിക്കി ക്ലിയര്‍ ചെയ്യുക.ഇനി ഗാലറി എടുത്തു നോക്കൂ..വാട്ട്സപ് എന്നൊരു സാധനമേ കാണില്ല..ഇനി അത് തിരിച്ചു കൊണ്ട് വരാന്‍ നേരത്തെ ഇട്ട ഡോട്ട് കളഞ്ഞാല്‍ മാത്രം മതി...

No comments:

Post a Comment