Sunday, July 19, 2015

ഇന്റർനെറ്റ്‌ ഡാറ്റ കുറുക്കുവഴിയിൽ സേവ് ചെയ്യാം ഒരു 1 ജിബി നെറ്റ് ഒരു മാസത്തേക്ക് എടുത്താൽ നമ്മുടെ ബ്രൌസിംഗ് എല്ലാം കഴിഞ്ഞു അതൊരുമാസം തികക്കുക എന്നത് കഷ്ട്ടപ്പാടാണ്..ഒട്ടുമിക്കവരും അതുകൊണ്ട് തന്നെ ബ്രൌസിംഗ് വളരെ കുറച്ചു മാത്രമേ ചെയ്യാറുള്ളൂ..അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ.. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് ഇതിനൊരു പരിഹാരം ഉണ്ട്..മോസില്ല നോക്കീട്ടു കിട്ടീല്ല..മോസില്ലക്കാര്‍ ക്ഷമിക്കുക.. ഇതിനായി ഇവിടെ പോയി Data Saver(Beta) (https://chrome.google.com/webstore/detail/data-saver-beta/pfmgfdlgomnbgkofeojodiodmgpgmkac) എന്ന ഈ എക്സ്റ്റന്ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മാത്രം മതി..നിങ്ങളുടെ ബ്രൌസറിന്റെ മുകളില്‍ ഇവനെ കാണാം..ഇവന്‍ താനേ പണി തുടങ്ങും..ഒന്ന് പരീക്ഷിച്ചു നോക്കൂ..ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം എന്‍റെ നെറ്റ് ഒപ്റ്റിമസ് ചെയ്തതിനു ശേഷമുള്ള പ്രോസസ് നോക്കൂ..മുകളില്‍ കാണുന്ന ഐക്കണില്‍ ക്ലിക്കിയാല്‍ നിങ്ങള്‍ക്കും കാണാം.ഇത് ചെയ്തതിനു ശേഷം നെറ്റ് സ്പീഡ് കുറവാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല..ആദ്യം എങ്ങിനെ സ്പീഡ് ഉണ്ടായിരുന്നോ അതുപോലെതന്നെയാണ്... ഇനി ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ് ഡാറ്റ ഒപ്റ്റിമസ് ചെയ്യാന്‍ ഇവിടെ പോയി കിട്ടുന്ന ആപ്സ് ഉപയോഗിച്ചാല്‍ മതി https://play.google.com/store/apps/details?id=com.onavo.android.onavoics&hl=en

No comments:

Post a Comment