Thursday, January 22, 2015

ഫോണെടുക്കാത്ത മക്കള്‍ക്ക് ഇനി പണിയാകും, മാതാപിതാക്കള്‍ക്ക് കൂട്ടായി ‘ഇഗ്നോര്‍ നോ മോര്‍’

കൂട്ടുകാരോടൊത്ത് ഉല്ലസിക്കുമ്പോഴും മൊബൈല്‍ ഗെയിം കളിക്കുമ്പോഴും വീട്ടില്‍ നിന്നും ഫോണ്‍ വിളിച്ചാല്‍ ചില കുട്ടികള്‍ ഫോണെടുക്കാറില്ല. ഇത്തരക്കാരെക്കൊണ്ട് ഫോണെടുപ്പിക്കാനുള്ള ആപ്ലിക്കേഷനാണ് ഇഗ്‌നോര്‍ നോ മോര്‍. ഈ ആപ്ലിക്കേഷനിലൂടെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഫോണ്‍ അകലത്തിരുന്നു കൊണ്ട് ലോക്ക് ചെയ്യാനാവും. പിന്നെ ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ അതു തുറക്കാന്‍ രക്ഷിതാക്കള്‍ തന്നെ മനസ്സു വയ്ക്കണം. തുടര്‍ന്ന് ഫോണ്‍ തുറക്കാനുള്ള പാസ് വേഡ് അറിയാനായി വീട്ടിലേക്ക് വിളിക്കുകയേ അവര്‍ക്ക് രക്ഷയുള്ളൂ.
ഇഗ്‌നോര്‍ നോ മോര്‍ എന്ന ഈ വീട്ടിലെ ഫോണിലും കുട്ടിയുടെ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമെ ഇത് പ്രവര്‍ത്തിക്കുകയുള്ളൂ. ഇതിലൂടെ പെരന്റിംഗ് ഫോണുപയോഗിച്ച് അമ്മക്ക് കുട്ടിയുടെ ഫോണ്‍ ലോക്കു ചെയ്യാം. കുട്ടിക്ക് തന്നിഷ്ടപ്രകാരം ഈ ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റോള്‍ ചെയ്ത് ര്ക്ഷപ്പെടാനാവില്ല. അത്തരം അതിബുദ്ധിക്ക് ശ്രമിച്ചാല്‍ ഫോണ്‍ ഓഫായി പോവുകയും വീട്ടിലുള്ള ഫോണിലേക്ക് മെസേജ് അലര്‍ട്ട് ലഭിക്കുകയും ചെയ്യും. വീട്ടിലെ യൂസര്‍നെയിമും പാസ്‌വേഡുമുപയോഗിച്ചാണ് ഈ ആപ്ലിക്കേഷന്‍ കുട്ടിയുടെ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.DOWNLOAD HERE                    https://play.google.com/store/apps/details?id=com.jane.ignorenomore&hl=en

No comments:

Post a Comment