Wednesday, May 6, 2015

ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഇതാ ഒരു ട്രാഫിക്ക് സിസ്റ്റം സ്പീഡ് കൂട്ടാന്‍ ഉള്ള ടിപ്പുകള്‍ കുറേ എണ്ണം ഇവിടെ വന്നിട്ടുണ്ട് അതൊക്കെ ഇതിനകം നിങ്ങള്‍ പരീക്ഷിച്ചു കാണുമല്ലോ അല്ലെ ? ഏതൊക്കെ പ്രോഗ്രാമുകള്‍ ഉപയോഗിച്ചാലും ഉള്ള സ്പീഡ് അല്ലെ കിട്ടൂ ? നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാം എന്നതിനേക്കാള്‍ നിങ്ങളുടെ ഇന്‍റര്‍നെറ്റ് സ്പീഡ് എങ്ങിനെ കണ്ട്രോള്‍ ചെയ്യാം എന്നാണ് ഈ ടിപ്പിലൂടെ നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ പോകുന്നത്. നമ്മള്‍ ഇപ്പോഴും യാത്രകള്‍ ചെയ്യുന്നവര്‍ ആണ് ..അപ്പോള്‍ യാത്രകളില്‍ ഉണ്ടാകുന്ന ട്രാഫിക് പ്രോബ്ലംസും അത് മൂലം എത്തേണ്ടിടത്ത് എത്താന്‍ വൈകുന്നതും ഒരു സാധാരണ സംഭവം ആണ് അല്ലേ ? ഒരു നല്ല ട്രാഫിക് സിസ്റ്റം ഉണ്ടെങ്കില്‍ ഇത്തരം ട്രാഫിക് പ്രോബ്ലംസ് ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. ഇന്‍റര്‍നെറ്റ് ഉപയോഗത്തിലും ഇതിനു സമാനമായ അവസ്ഥയാണ്. നമ്മുടെ സിസ്റ്റത്തില്‍ ഇന്‍റര്‍നെറ്റുമായി കണക്റ്റ് ആയിരിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഉണ്ടാകും. എല്ലാം കൂടി അതിനു തോന്നുന്ന പോലെ വര്‍ക്ക് ചെയ്‌താല്‍ നമ്മള്‍ സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറ്റു ആപ്ലിക്കേഷനുകളുമായി തട്ടിയും മുട്ടിയും ഇന്‍റര്‍നെറ്റിന് വേണ്ടി യാത്ര തുടങ്ങും . അപ്പോള്‍ ഇവയുടെയെല്ലാം ഇന്‍റര്‍നെറ്റ് ഉപയോഗം കണ്ട്രോള്‍ ചെയ്യാന്‍ ഒരു ട്രാഫിക് സിസ്റ്റം ഉണ്ടെങ്കിലോ ? ആക്ടീവ് പ്രോഗ്രാമുകള്‍ക്ക് കൂടുതല്‍ പ്രയോരിറ്റി നല്‍കി മറ്റു പ്രോഗ്രാമുകള്‍ക്ക് യെല്ലോ സിഗ്നല്‍ നല്‍കി സ്ലോ ആക്കി കൂടുതല്‍ കാര്യക്ഷമമായ ഒരു ഇന്‍റര്‍നെറ്റ് ട്രാഫിക് സിസ്റ്റം ഒരുക്കിയെടുക്കാന്‍ ഈ പ്രോഗ്രാം നമ്മളെ സഹായിക്കും.ഏതെല്ലാം പ്രോഗ്രാമുകള്‍ക്ക് പ്രയോരിറ്റി നല്‍കണം എന്ന് നമുക്ക് കോണ്‍ഫിഗര്‍ ചെയ്യാനും കഴിയും. ഇതിന്‍റെ ഫലമായി ഇന്‍റര്‍നെറ്റ് കൂടുതല്‍ സ്പീഡില്‍ ആക്സസ് ചെയ്യാനും കഴിയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.DOWNLOAD HERE http://www.cfos.de/en/index.htm

No comments:

Post a Comment