Sunday, June 7, 2015

വാട്ട്സ് അപ്പ് നിങ്ങളെ ബാന്‍ ചെയ്തോ..? എന്നാല്‍ ഇതാ Anti Ban വാട്ട്സ് അപ്പ് പ്ലസ്‌.... WHATSഅപ്പ് പ്ലസ്‌ ഉപയോഗിച്ച് കൊണ്ടിരിക്കുകയായിരുന്ന മിക്കവാറും കൂട്ടുകാര്‍ക്ക് എല്ലാം പണി ( ബാന്‍ ) കിട്ടി അല്ലേ. നിങ്ങള്‍ക്ക് തുടര്‍ന്നും പ്ലസ്‌ ഉപയോഗിക്കണമോ.എന്നാല്‍ ഇതാ Anti Ban വാട്ട്സ് അപ്പ് പ്ലസ്‌... പ്ലസിന്‍റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം..... വാട്ട്സ്അപ്പ് പ്ലസില്‍ വലിയ മ്യൂസിക്‌ ഫയല്‍സും,വീഡിയോസും സെന്റ്‌ ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത. വാട്ട്സ് അപ്പില്‍ 16 mp വരെ മാത്രമേ സെന്റ്‌ ചെയ്യാന്‍ പറ്റുകയുള്ളൂ . ഫോട്ടോകള്‍ അതിന്റെ ഒര്‍ജിനല്‍ സൈസില്‍ കൂട്ടുകാര്‍ക്ക് അയക്കാം. ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്യാം... നേരിട്ട് ചാറ്റ് സ്ക്രീനിൽ സ്റ്റാറ്റസ് കാണാൻ കഴിയും. പ്രൊഫൈല്‍ ചിത്രം ഹൈഡ് ചെയ്യാനാകും. തീംസ് ചേഞ്ച് ചെയ്യാം .ഇപ്പോഴത്തെ വാട്ട്സ് അപ്പ് വെബ്‌ ഒഴികെ കുറച്ചധികം ഫീച്ചേഴ്സ് അധികമായുണ്ട് വാട്ട്സ് അപ്പ് പ്ലസ്സില്‍.. എങ്ങനെ ഉപയോഗിക്കാം എന്നറിയാത്ത കൂട്ടുകാര്‍ ഒരുപാടുണ്ട്അതിനാല്‍ എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം എന്ന് നോക്കാം. ആദ്യമായി ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാട്ട്സ് അപ്പ് സെറ്റിങ്ങ്സില്‍ ചെല്ലുക. സെട്ടിങ്ങ്സിലെ ചാറ്റ് സെറ്റിങ്ങ്സില്‍ ടച്ച്‌ ചെയ്യുക. അപ്പോള്‍ backup conversation എന്ന് കാണാം.അതില്‍ ക്ലിക്കുമ്പോള്‍ നിങ്ങളുടെ ഇത് വരെ ഉള്ള ചാറ്റ് ഹിസ്റ്ററി മെമ്മറി കാര്‍ഡില്‍ സേവ് ആകും .ഇനി നിങ്ങളുടെ ഫോണില്‍ ഉള്ള വാട്ട്സ് അപ്പ് അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുക . അതിനു ശേഷം വാട്ട്സ് അപ്പ് പ്ലസ്‌ ഇന്‍സ്റ്റോള്‍ ചെയ്യുക.തുടര്‍ന്ന് ഓപ്പണ്‍ ചെയ്യുക ശേഷം continue നല്‍കുക. ഇവിടെ നിങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരുന്ന വാട്ട്സ് അപ്പ് നമ്പര്‍ നല്‍കുക.തുടര്‍ന്ന് ഓക്കേ കൊടുക്കുക. അപ്പോള്‍ Message backup found എന്ന് കാണാം.ഇവിടെ Restore എന്നതില്‍ ടച്ച്‌ ചെയ്യുക. അപ്പോള്‍ റീസ്റ്റോറിങ്ങ് നടക്കുന്നതായി കാണാം.ഇപ്പോള്‍ നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി റീ സ്റ്റോര്‍ ആയി കഴിഞ്ഞു. തുടര്‍ന്ന് continue നല്‍കുക.ഇവിടെ നിങ്ങളുടെ പേരോ പ്രൊഫൈല്‍ പിക്ച്ചറോ മാറ്റി നല്‍കാവുന്നതാണ്.അല്ലേല്‍ Next നല്‍കുക തുടര്‍ന്ന് continue നല്‍കുക. ഇപ്പോള്‍ നിങ്ങളുടെ വാട്ട്സ് അപ്പ് പ്ലസ്‌ ചാലു ആയി കഴിഞ്ഞു. NB.ഇതൊരു തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ സ്വന്തം റിസ്ക്കില്‍ ചെയ്യുക.

No comments:

Post a Comment