Saturday, November 21, 2015

Feedient എല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫീഡുകളും ഒരിടത്ത് ഒരേ സമയം അനേകം സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി അതങ്ങനെ നീളും. ഇവയില്‍ ദിവസം തോറും പോസ്റ്റ് ചെയ്യപ്പെടുന്ന ഇന്‍ഫര്‍മേഷന്‍ എന്നത് അത്ര ചെറുതല്ല. ഇവയെല്ലാം പതിവായി നോക്കുന്നതും തിരക്കുകളില്‍ സാധ്യമായെന്ന് വരില്ല.അതിന് സഹായിക്കാനാണ് Feedient എന്ന സര്‍വ്വീസ്. ഫീഡുകള്‍ കാണുക എന്ന് മാത്രമല്ല അവയില്‍ കമന്‍റുകളും മറ്റും ഇവിടെ നിന്ന് തന്നെ നല്കാനാവും. Feedient ല്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ Settings ലേക്ക് പോകും. അവിടെ അക്കൗണ്ടുകള്‍ ആഡ് ചെയ്യാം. ഇത് സെറ്റ് ചെയ്യുന്നതോടെ ഫീഡുകള്‍ Feeds view ല്‍ കാണാനാവും. നിരകളായി വിവിധ ഫീഡുകള്‍ കാണാം. ഇത് വേണമെങ്കില്‍ റീ അറേഞ്ച് ചെയ്യുകയുമാകാം. സാധാരണ ചെയ്യുന്നത് പോലെ തന്നെ ലൈക്ക്, കമന്‍റ് എന്നിവയൊക്കെ ഇവിടെ നിന്ന് ചെയ്യാനാവും. കൂടാതെ ഇവിടെ നിന്ന് നേരിട്ട് പോസ്റ്റുകളും ഇടാം. പല സൈറ്റുകള്‍ തുറന്ന് അക്കൗണ്ടുകള്‍ നോക്കാന്‍ സമയദൗര്‍ലഭ്യത ഉള്ളവര്‍ക്ക് ഇത് ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.

No comments:

Post a Comment