Saturday, November 21, 2015

ലൊക്കേഷന്‍ വൈഫി വഴി ട്രാക്ക് ചെയ്യപ്പെടുന്നത് തടയാം. ഓണ്‍ലൈന്‍ ജീവിതത്തില്‍ പ്രൈവസി സംരക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. വൈഫി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ എളുപ്പമാണ്. location history എന്നത് നിങ്ങള്‍ ഏതൊക്കെ വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചു എന്നത് കാണിക്കുന്നതാണ്. അറിവുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇത് കണ്ടെത്താനാവും. എളുപ്പത്തില്‍ ഒരു ക്രമീകരണം നടത്തുക വഴി ഇത്തരത്തില്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കുന്നത് തടയാനാവും. ആദ്യം ഫോണില്‍ Settings എടുക്കുക. Wi-Fi” settings എടുക്കുക. Keep Wi-Fi on during sleep എന്നിടത്ത് Never എന്നാക്കുക.

No comments:

Post a Comment