Sunday, July 6, 2014

ലാപ് ടോപ്പിലെ ഇന്റര്‍നെറ്റ്, മൊബൈലുമായി ഷെയര്‍ ചെയ്യാം

ലാപ്ടോപ്പിനോടൊപ്പം മൊബൈലിലും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരേറെയുണ്ട്. എന്നാല്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്ന അവസരത്തില്‍ മൊബൈലിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാതെ ലാപ്ടോപ്പിലെ വൈ-ഫി കണക്ഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും.
ഇത് ചെയ്യാന്‍ വൈ-ഫി സംവിധാനമുള്ള ഒരു ലാപ്ടോപ്പ് വേണം.
ഇനി വേണ്ടത് ഒരു വിര്‍ച്വല്‍ വൈ-ഫി റൂട്ടറാണ്.
ഇത് ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു R ചിഹ്നം ട്രേയില്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്യുക.
ഇനി പ്രോഗ്രാമില്‍ അത് കണക്ഷനാണോ ഷെയര്‍ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. അതിന് SHARE NET FROM എടുക്കുക.
ഇനി പാസ് വേഡ് സെറ്റ് ചെയ്യണം. Configure ബട്ടണില്‍ ക്ലിക്ക് ചെയ്ത് വൈ-ഫി നെയിം നല്കുക. തുടര്‍ന്ന് പാസ് വേഡ് എന്റര്‍ ചെയ്യുക.പാസ് വേഡ് കണ്‍ഫേം ചെയ്ത ശേഷം Setup Hotspot ക്ലിക്ക് ചെയ്യുക. ഇതോടെ നെറ്റ് ഷെയര്‍ ചെയ്യപ്പെടും. VIRTUAL WIFI ROUTER- started successfully എന്ന് ട്രേയില്‍ തെളിയും.   എന്നെ എടുതോള് http://www.virtualwifirouter.com/p/downlooad.html

No comments:

Post a Comment