Sunday, July 6, 2014

ഫോണ്‍ നമ്പറില്ലാതെ വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് ഏറെ ജനപ്രിയമായിക്കഴിഞ്ഞാണല്ലോ ഫേസ്ബുക്ക് ഏറ്റെടുക്കുന്നത്. ഫേസ്ബുക്ക് പോലെ തന്നെ ഏറെയാളുകള്‍ വാട്ട്സ്ആപ്പും ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ നമ്പര്‍ എന്‍റര്‍ ചെയ്യാതെ വാട്ട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമോയെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. അതിനൊരു മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.
ആദ്യമായാണെങ്കില്‍ വാട്ട്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തെങ്കില്‍ നമ്പര്‍ ഒപ്ഷനില്‍ പോയി നമ്പര്‍ നീക്കം ചെയ്യണം. unknown sources ചെക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക.
അടുത്തതായി Text+ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. വെരിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
ഇത് റണ്‍ ചെയ്ത് Settings > Contact എടുക്കുക. അവിടെ നിങ്ങളുടെ നമ്പര്‍ കാണാനാവും. ഈ നമ്പര്‍ കോപ്പി ചെയ്തെടുക്കുക. വാട്ട്സ്ആപ്പില്‌ നമ്പര്‍ നല്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഈ നമ്പര്‍ പേസ്റ്റ് ചെയ്യുക.
തുടര്‍ന്ന് verification ക്ലിക്ക് ചെയ്യുക.
ഏതാനും സെക്കന്‍ഡുകള്‍ക്കകം Text+ ല്‍ വെരിഫിക്കേഷന്‍ കോഡ് ലഭിക്കും. അത് വാട്ട്സ് ആപ്പില്‍ നല്കി തുടര്‍ന്ന് വാട്ട്സ്ആപ്പ് ഉപയോഗിക്കാം.    ഇവിടെ ഉണ്ട് ടോ ഞാന്‍         https://play.google.com/store/apps/details?id=com.gogii.textplus&hl=en

No comments:

Post a Comment