Sunday, July 6, 2014

ബ്ലോക്ക്‌ ചെയ്തിട്ടുള്ള സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുവാന്‍

ഞാന്‍ പരിജയപ്പെടുത്താന്‍ പോകുന്ന സോഫ്റ്റ്‌വെയര്‍ പ്രവാസികള്‍ക്ക് വേണ്ടിയുള്ളതാണ് പ്രതേകിച്ചും ഗള്‍ഫ് നാടുകളിലുള്ള വര്‍ക്ക് വേണ്ടി.ബ്ലോക്ക്‌ ചെയ്തിട്ടുള്ള സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. പല സോഫ്റ്റ്‌വെയറുകളും നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും ഉദാ:- Hotspot shield, Ultrasurf തുടങ്ങിയവ പക്ഷെ ഇതെല്ലാം ഉപയോഗിക്കുമ്പോള്‍ സിസ്റ്റം സ്ലോ ആകും. എന്നാല്‍ ഈ സൂത്രം നമ്മുടെ കമ്പ്യൂട്ടറിന്‍റെ വേഗത കുറയാതെ തന്നെ നമ്മുക്ക് സൈറ്റുകളില്‍(blocked) കയറാം ഇതിന്‍റെ പേരാണ് AnonymoX 
ഇത് വര്‍ക്ക്‌ ചെയ്യുന്നത് മോസില്ല ഫയര്‍ഫോക്സി(mozilla firefox)ലാണ് (ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ അത് ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യുക) ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്ത് ഷോട്ട് കീCtrl+Shift+A അടിക്കുക, അല്ലെങ്കില്‍ മുകളിലുള്ള മെനു ബാറില്‍ ടൂള്‍സില്‍(tools) പോകുക അവിടെ ആഡ്-ഓണ്‍സ്(Add-ons)ല്‍ ക്ക്ലിക്കുക അവിടെ തുറക്കുന്ന പേജില്‍ anonymoX എന്ന് സെര്‍ച്ച് ചെയ്യുക         
അത് ഇന്‍സ്റ്റാള്‍ചെയ്യുക,
ഇന്‍സ്റ്റാള്‍ചെയ്തു ക്കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ക്ലോസ് ചെയ്ത് വീണ്ടും തുറക്കുക, ബ്ലോക്കായിട്ടുള്ള ഏതെങ്കിലും സൈറ്റ് തുറന്നു നോക്കുക തുറക്കാന്‍ കഴിയുന്നില്ലെങ്കില്‍  X എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ആക്കുക/...........കഴിഞ്ഞു ഇനി ബ്ലോക്കായിട്ടുള്ള എല്ലാ സൈറ്റും മോസില്ല ഫയര്‍ഫോക്സില്‍ ഈസിയായി തുറക്കാം.

No comments:

Post a Comment