Sunday, July 6, 2014

ഡെസ്ക്ടോപ്പിലെ ചിത്രങ്ങള്‍ ഓട്ടോമാറ്റിക്കായി മാറ്റാം

കംപ്യൂട്ടറിനെ ആകര്‍ഷകമാക്കാനുള്ള കാര്യമാണല്ലോ മനോഹരമായ വാള്‍പേപ്പറുകള്‍ സെററ് ചെയ്യുക എന്നത്. മിക്ക കംപ്യൂട്ടര്‍ ഉപയോക്താക്കളും ഇത്തരത്തില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങള്‍ ഡെസ്ക്ടോപ്പ് ബാക്ക്ഗ്രൗണ്ടായി സെറ്റ് ചെയ്യുന്നവരാകും. വിന്‍ഡോസ് 7, 8എന്നിവയില്‍ ചില തീമുകള്‍ ഉപയോഗിച്ചാല്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ ഓട്ടോമാറ്റിക്കായി മാറ്റാനാവും. എന്നാല്‍ ഇത് അതിലുള്‍പ്പെട്ടവയ്ക്ക് മാത്രമേ ബാധകമാവൂ.
എന്നാല്‍ ഒരു ദിവസം തന്നെ നിശ്ചിത ഇടവേളകളില്‍ പല തവണ ഓട്ടോമാറ്റിക്കായി വാള്‍പേപ്പര്‍ മാറ്റാന്‍‌ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Desktop Slides.
ഇത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു ഐക്കണ്‍ സിസ്റ്റം ട്രേയില്‍ പ്രത്യക്ഷപ്പെടും. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Next Wallpaper എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മാനുവലായി ഇമേജ് മാറ്റാം. ഇന്‍റര്‍നെറ്റില്‍‌ നിന്നുള്ള ചിത്രങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. Desktop Slides settings തുറന്ന് ഏത് കാറ്റഗറിയില്‍ പെട്ട ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടത് എന്ന് സെറ്റ് ചെയ്യാം.അഥവാ ഇന്‍റര്‍നെറ്റ് ഉപയോഗിക്കേണ്ട എന്നാണെങ്കില്‍ Live സെലക്ട് ചെയ്യുക. ഇതിന് ശേഷം ചിത്രങ്ങളുള്ള ഫോള്‍ഡര്‍ സെലക്ട് ചെയ്ത് ഏത് ഫ്രീക്വന്‍സിയില്‍ മാറ്റം വരുത്തണമെന്ന് നിശ്ചയിക്കാം.   njnivide undeeeyyy         http://www.softpedia.com/get/Desktop-Enhancements/Other-Desktop-Enhancements/DesktopSlides.shtml         

No comments:

Post a Comment