Sunday, July 6, 2014

ഫേസ്ബുക്കില്‍ നിന്ന് ഓട്ടോ ലോഗൗട്ട്

കംപ്യൂട്ടറില്‍ ഫേസ്ബുക്ക് നോക്കാത്തവര്‍ ചുരുക്കമാകും.. പലപ്പോഴും ഓഫിസുകളിലെ കംപ്യൂട്ടറില്‍ പോലും നിങ്ങള്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടാകും. പക്ഷേ ഇത്തരം സാഹചര്യങ്ങളില്‍ ലോഗിന്‍ ചെയ്ത ശേഷം പെട്ടന്ന് അവിടെ നിന്ന് മാറേണ്ടി വന്നാല്‍ പണി പാളും. മറ്റുള്ളവര്‍ നിങ്ങളുടെ അക്കൗണ്ടില്‍ കടക്കുന്നത് അനുയോജ്യമായ കാര്യമല്ലല്ലോ.
Auto Logout Facebook - Compuhow.com
ഫേസ്ബുക്കില്‍ നിന്ന് ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ ലോഗിന്‍ ചെയ്യാനാവും വിധം ക്രമീകരിക്കുന്നത് ഒരു തരത്തില്‍ ഉപകാരപ്രദമാണ്. ഇതിന് സഹായിക്കുന്ന ലളിതമായ ഒരു എക്സറ്റന്‍ഷനാണ് Facebook Auto Logout.
ഇത് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഇതിന്‍റെ ഐക്കണില്‍‌ ക്ലിക്ക് ചെയ്താല്‍ ടൈമര്‍ സെറ്റ് ചെയ്യാനാകും. അവിടെ എത്ര സമയം കഴിഞ്ഞ് ലോഗൗട്ട് ചെയ്യണമെന്ന് നല്കുക. ആ സമയമെത്തുമ്പോള്‍ തനിയെ ലോഗൗട്ടായിക്കൊള്ളും   എന്നെ ഇവിടെ നിന്നും എടുതോള്           https://chrome.google.com/webstore/detail/facebook-auto-log-out/ikaaillekelfncgjdgbmniiobnemfkjb?hl=en

No comments:

Post a Comment