Thursday, July 24, 2014


ഇനി ലാപ്ടോപ്പും കള്ളന്‍ കൊണ്ട് പോയാ കള്ളന്‍റെ സുന്ദര മുഖം നിങ്ങളുടെ മെയിലില്‍
ആദ്യം ഈ സൈറ്റില്‍പോകുക..അവിടെ ഒരു ഡൌണ്‍ലോഡ് കാണാം അതങ്ങ് ചുമ്മാ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക..
ശേഷം ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക..setup prey account എന്നതിൽ ക്ലിക്കുക..ശേഷം നെക്സ്റ്റ് അടിക്കുക
ശേഷം വരുന്ന വിന്‍ഡോയില്‍ New user എന്നതില്‍ ക്ലിക്കുക..എന്നിട്ട് നെക്സ്റ്റ് അടിക്കുക.ശേഷം വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ പേര് ,ഇമെയില്‍ അഡ്രസ്‌,പാസ്സ്‌വേര്‍ഡ്‌ എന്നിവ കൊടുത്ത് രെജിസ്റ്റെര്‍ ചെയ്യുക..ശേഷം നിങ്ങളുടെ കമ്പ്യൂട്ടര്‍ സെലക്ട്‌ ചെയ്യുക..ക്രിയേറ്റ് കൊടുക്കുക.ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു..ഇനി ആ സോഫ്റ്റ്‌വെയര്‍ മഷിയിട്ടു നോക്കിയാ പോലും കാണാന്‍ കഴിയില്ല..

ഇനി തിരിച്ചു ആദ്യം പറഞ്ഞ സൈറ്റില്‍ എത്തുക..എന്നിട്ട് ലോഗിന്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ നേരത്തെ കൊടുത്ത ഇമെയില്‍ ആന്‍ഡ്‌ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക..ഇപ്പോള്‍ തുറന്നു വന്ന വിന്‍ഡോവില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ,ലൊക്കേഷന്‍ ,കമ്പ്യൂട്ടര്‍ വിവരങ്ങള്‍ എല്ലാം വന്നില്ലേ..ഇനി ആ കമ്പ്യൂട്ടറിന്റെ ചിത്രത്തില്‍ ക്ലിക്കുക..നിങ്ങളുടെ ലാപ്ടോപ് മോഷണം പോയി എന്ന് ഉറപ്പായാല്‍ ഉടനെ ഈ സൈറ്റ് തുറന്നു ലോഗിന്‍ ചെയ്തു MARK DEVISE AS MISSING എന്നതില്‍ ക്ലിക്കുക.ഇപ്പോള്‍ ഒരു ചെറിയ വിന്‍ഡോ ഓപ്പണ്‍ ആയി കാണും..അതില്‍ എത്ര മിനിറ്റ് ഇടവിട്ട്‌ ആണ് നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് വേണ്ടത് എന്ന് സെലെക്റ്റ് ചെയ്യുക..ആ ഓപ്ഷനില്‍ 2 മിനിറ്റ് എന്നുകാണാം ..അത് പൈസ കൊടുക്കുന്നവര്‍ക്ക്‌ ഉള്ളതാണ്..നമ്മള്‍ പാവങ്ങള്‍ അല്ലെ അപ്പൊ നമുക്ക് 5 മിനിറ്റ് എന്നത് സെലക്ട്‌ ചെയ്യാം..സെലക്ട്‌ ചെയ്തു കഴിഞ്ഞാല്‍ Yes , My Devide is Missing എന്നതില്‍ ക്ലിക്കുക..കഴിഞ്ഞു..ഇനി ചുമ്മാ മെയില്‍ തുറന്നു വെച്ച് ഇരുന്നാല്‍ മതി..കൃത്യം അഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ മെയില്‍ വന്നിരിക്കും നിങ്ങളുടെ കളഞ്ഞു പോയ ലാപ്പിന്റെ റിപ്പോര്‍ട്ടും കൊണ്ട്..മെയില്‍ കണ്ടല്ലോ അല്ലെ..ഇനി ആ മെയില്‍ തുറക്കുമ്പോ ഒരു റിപ്പോര്‍ട്ട് വന്നു ലിങ്കില്‍ ക്ലിക്കൂ എന്നും പറഞ്ഞു ഒരു ലിങ്ക് കാണാം ..അതില്‍ ക്ലിക്കുക..ഈ ലിങ്കില്‍ ക്ലിക്കുമ്പോള്‍ നമ്മള്‍ പഴയ സൈറ്റിലേക്കു തന്നെ മടങ്ങും..അവിടെ റിപ്പോര്‍ട്ട് നമ്മളെ കാത്തിരിക്കുന്നുണ്ട്.ഇപ്പോള്‍ ലാപ്ടോപ് ഉള്ള ലൊക്കേഷന്‍ , ഇപ്പോഴുള്ള ലാപ്ടോപ്പിന്‍റെ പബ്ലിക് ആയതും പ്രൈവറ്റ് ആയതുമായ ഐപികള്‍ ,ലാപ്ടോപ് ഉപയോഗിക്കുന്നവന്റെ ഫോട്ടോ , അവന്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌, അവന്‍ ആ സമയം ഡെസ്ക്ടോപ്പില്‍ ചെയ്തു കൊണ്ടിരിക്കുന്നതിന്റെ സ്ക്രീന്ഷോട്ട് അങ്ങിനെ അങ്ങിനെ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു റിപ്പോര്‍ട്ട്

1 comment: