Sunday, July 6, 2014

തകരാറിലായ സി.ഡിയില്‍ നിന്ന് ഡാറ്റ എങ്ങനെ റിക്കവര്‍ ചെയ്യും ?

ഡാറ്റ ബാക്കപ്പ് ചെയ്യാന്‍ സാധാരണയായി ഉപയോഗിക്കുന്നത് സിഡിയോ ഡിവിഡിയോ ആണ്. എന്നാല്‍ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകളുടെ വരവോടെ ഇവയുടെ ഉപയോഗം കുറെയൊക്കെ കുറഞ്ഞു. സി.ഡി കളിലും മറ്റും സേവ് ചെയ്യുമ്പോളുള്ള ഒരു പ്രശ്നം ഇവയ്ക്കുണ്ടാകുന്ന ഡാമേജുകളാണ്. സ്ക്രാച്ചുകള്‍ വീണ സിഡിയില്‍ നിന്ന് ഡാറ്റ റിക്കവറി അല്പം പ്രയാസമാകും. സാധാരണയായി പ്ലേ ചെയ്യല്‍ സാധ്യമാവുകയുമില്ല. ഇത്തരം സിഡികളില്‍ നിന്ന് എങ്ങനെ ഡാറ്റ വീണ്ടെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
CD Recovery Toolbox
എല്ലാത്തരം സിഡി ഫോര്‍മാറ്റുകളെയും പിന്തുണയ്ക്കുന്ന ഒരു സോഫ്റ്റ് വെയറാണ് CD Recovery Toolbox.മികച്ച റിക്കവറി ഇതുപയോഗിച്ച് സാധ്യമാകും. സൈസ് വളരെ കുറവാണ് എന്നത് ഈ പ്രോഗ്രാമിന്‍റെ ഒരു പ്രത്യേകതയാണ്.
Unstoppable Copier
സ്ക്രാച്ചായ സിഡികളില്‍ നിന്നും ഡിവിഡി കളില്‍ നിന്നും ഡാറ്റ റിക്കവര്‍ ചെയ്യാന്‍ ഇത് സഹായിക്കും. ബാച്ച് മോഡ് ഫങ്ഷനും ഇതില്‍ എനേബിള്‍ ചെയ്യാനാവും.

No comments:

Post a Comment