Sunday, July 6, 2014

പല ആവശ്യങ്ങൾക്കും വേണ്ടി പലവിധ വെബ്സൈറ്റുകളുംകേറി നിരങ്ങുന്നവര്‍ ആണ് നമ്മള്‍..ചില വെബ്സൈറ്റുകളില്‍ നിന്നും എന്തേലും ഡൌണ്‍ലോഡ് ചെയ്യാനോ അല്ലെങ്കില്‍ വെബ്സൈറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനോ ആ വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതായി വരും..
അങ്ങിനെ ഒരു ദിവസം തന്നെ കുറെ രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരിക്കും..പിന്നെ മെയില്‍ ആയി മെയില്‍ വഴി ഉള്ള ഫിഷിംഗ് ആയി ..അങ്ങിനെയങ്ങിനെ ആ രെജിസ്റ്റര്‍ ചെയ്തത് കൊണ്ട് മാത്രം കുറെ പ്രോബ്ലംസ് ഉണ്ടായിതീരും...
ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ ഒരു ചെറിയ സൂത്രം കാണിച്ചു തരാം...ഏതു വെബ്സൈറ്റിലും രെജിസ്റ്റർ ചെയ്യാതെ തന്നെ (സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ ഒഴിച്ചു) കാര്യങ്ങൾ നടത്താൻ ഒരു വെബ്സൈറ്റ് നിങ്ങളെ സഹായിക്കും..
ഏതു വെബ്സൈറ്റിൽ ആണോ നിങ്ങൾക്ക് ജോയിൻ ചെയ്യേണ്ടത് ആ വെബ്‌സൈറ്റിന്റെ ഡൊമൈൻ അല്ലെങ്കിൽ യു ആർ എൽ കോപ്പി ചെയ്തു ഈ വെബ്സൈറ്റിൽ പേസ്റ്റുക..ശേഷം സേര്‍ച്ച്‌ എന്ന ഐക്കണില്‍ ക്ലിക്കുക. ഒരു വിന്‍ഡോ വരും ..അതില്‍ ആ വെബ്സൈറ്റില്‍ കയറാന്‍ പറ്റിയ യൂസര്‍ നെയിം ആന്‍ഡ്‌ പാസ്സ്‌വേര്‍ഡ്‌ ഈ സൈറ്റ് നിങ്ങള്‍ക്ക് നല്‍കും..അതുവെച്ചു ആ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാം..സ്ഥിരമായി ഉപയോഗിക്കാന്‍ ഉള്ള വെബ്സൈറ്റ് ആണേല്‍ ഇത് പറ്റില്ല..അതില്‍ നിങ്ങള്‍ രെജിസ്റ്റെര്‍ ചെയ്യുക തന്നെ വേണം..പെട്ടെന്നുള്ള ഉപയോഗത്തിനൊക്കെ ഉപയോഗപ്പെടുത്താം..ഇതാണ് നുമ്മ പറഞ്ഞ സൈറ്റ് http://bugmenot.com/

No comments:

Post a Comment