Sunday, July 6, 2014

ഇമേജ് ബാക്ക്ഗ്രൗണ്ട് നീക്കാം

ഫോട്ടോഷോപ്പില്‍ ബാക്ക് ഗ്രൗണ്ട് കട്ട് ചെയ്തു കളയുന്ന പരിപാടി സാധാരണ ചെയ്യുന്നതാണ്. എന്നാല്‍ ഇതേ സംഗതി ചെയ്യാന്‍ സഹായിക്കുന്ന ഇമേജ് എഡിറ്റിംഗ് ടൂളുകള്‍ ഉണ്ട്. അത്തരത്തിലൊന്നാണ് Background Burner. ക്ലിപ്പിംഗ് മാജിക് പോലുള്ള ടൂളുകള്‍ക്ക് സമാനമാണ് ഇത്.
ബ്രൗസറില്‍ തന്നെ ഉപയോഗിക്കാം എന്നതാണ് Background Burner ന്‍റെ മെച്ചം. പ്രത്യേക ഇന്‍സ്റ്റലേഷനൊന്നും ആവശ്യമില്ല. ചിത്രങ്ങള്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്ത് അപ്ലോഡ് ചെയ്യാം. ഒറ്റ നിറമുള്ള പശ്ചാത്തലം വരുന്ന ചിത്രങ്ങളാണ് ഇതില്‍ മികച്ച രീതിയില്‍ ചെയ്യാനാവുക. ധാരാളം ഒബ്ജക്ടുകള്‍ നിറഞ്ഞ ചിത്രങ്ങളാണെങ്കില്‍ പണി പാളും. ഒരേ സമയത്ത് ബാക്ക്ഗ്രൗണ്ട് നീക്കം ചെയ്ത് ചിത്രവും, ഒറിജിനലും കാണാനാവും.
എഡിറ്റ് ചെയ്ത ചിത്രം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ Touch up ഉപയോഗിക്കാം.
പി.എന്‍.ജി, ജെ.പി.ജി ഫോര്‍മാറ്റുകളില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും. വേണമെങ്കില്‍ ട്രാന്‍സ്പെരന്‍റായ ഒരു പശ്ചാത്തലം ചേര്‍ക്കുകയുമാകാം.
http://www.bonanza.com/background_burner

No comments:

Post a Comment