Wednesday, December 10, 2014

മൊബൈല്‍ഫോണ്‍ വില്ക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്                                                                      Step 1. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക
factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്‌പെഷ്യല്‍ കീ ആവശ്യമാണ്. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting> Securtiy-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.
Step 2. Factory reset ചെയ്യുക
അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. ഇതിനായി settings> Backup & reset> Factory data reset തിരഞ്ഞെടുക്കുക. ഓര്‍ക്കുക!!! factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.
Step 3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക
ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.
Step 4. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക
ഫോണ്‍ ഒരു പ്രാവശ്യം കൂടി factory reset ചെയ്യുക. അപ്പോള്‍ നിങ്ങള്‍ മുമ്പ് ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക് കിട്ടൂ. എന്നു പറഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതരായി (രക്ഷപ്പെട്ടു!!!)എന്നര്‍ത്ഥം. ധൈര്യമായി നിങ്ങള്ക്ക് ആ ഫോണ്‍ വില്‍ക്കാം.

No comments:

Post a Comment