Wednesday, December 10, 2014

അയച്ചു കഴിഞ്ഞ മെസ്സേജ് ക്യാന്‍സല്‍ ചെയ്യാന്‍ ആപ് : ഇന്‍വിസിബിള്‍ ടെക്സ്റ്റ്‌..                                                                     ന്യൂ ജനറേഷന്‍ പിള്ളേര്‍ക്ക് ഡെയിലി പറ്റുന്ന ഒരു അബദ്ധമാണ് ഈ മെസ്സേജ് മാറി പോകല്‍.. ഒരേ സമയം അഞ്ചും ആറും പേരോട് ‘ചാറ്റ്’ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികം തന്നെയാണ്..!!! അവിടെ അയക്കേണ്ടത് ഇവിടെ അയക്കും.. ഇവിടെ അയക്കേണ്ടത് വേറെ ഇങ്ങോട്ട് എങ്കിലും അയക്കും..!!!
ഈ അബദ്ധങ്ങള്‍ ഒഴിവാകാന്‍ നമ്മെ സഹായിക്കാന്‍ ഇതാ ഒരു ആപ്പ് വരുന്നു.. ഇന്‍വിസിബിള്‍ ടെക്സ്റ്റ്..!!!അയച്ചു കഴിഞ്ഞ മെസേജ്അത് സ്വീകരിക്കുന്ന ആള്‍തുറക്കും മുന്‍പ് ഡിലീറ്റ് ചെയ്യാന്‍ നമ്മെ സഹായിക്കുന്ന ആപാണിത്.
ഇന്‍വിസിബ്ള്‍ ടെക്സ്റ്റ് ആപ്പ് ഉപയോഗിച്ച് ടെക്സ്റ്റ്, വീഡിയോ, വോയിസ്, ചിത്രം തുടങ്ങിയ അയക്കാന്‍ സാധിക്കും. മാത്രമല്ല, മെസേജുകള്‍ നമ്മള്‍ തീരുമാനിക്കുന്ന സമയത്തിനുള്ളില്‍ സ്വീകരിക്കുന്ന വ്യക്തി തുറന്ന് നോക്കിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും.

No comments:

Post a Comment