Monday, December 15, 2014

സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?                                                  നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ ഇപ്പോള്‍ തരുന്നതിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുവാന്‍ പര്യാപ്തമാണ് എന്നു നിങ്ങള്‍ക്കറിയാമോ? പല ഫോണുകളിലും നിര്‍മാതാക്കള്‍ നല്‍കുന്ന ചുരുക്കം ഫീച്ചറുകള്‍ മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്.
അതിനെ മറികടക്കാന്‍ ഒരു എളുപ്പവഴി എന്നതാണ് കസ്റ്റം ആന്‍ഡ്രോയിഡ് റോമുകള്‍ ഉപയോഗിക്കുക എന്നത്. മൊബൈല്‍ റൂട്ട് ചെയ്തു അത്തരം റോമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അല്പം സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. എന്നാല്‍ അത്തരത്തിലുള്ള കസ്റ്റം റോമുകള്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഒന്നായ സ്യനോജെന്‍ എളുപ്പത്തില്‍ നിങ്ങളുടെ ഫോണില്‍ സ്യനോജെന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഒരു അവസരം ഒരുക്കുകയാണ്. സ്യനോജെന്‍ എന്ന് പറയുന്നത് മറ്റൊരു ഒ എസ് ആണെന്ന് കരുതേണ്ടതില്ല. ആന്‍ഡ്രോയിഡ് അതിഷ്ടിതമായി നിര്‍മ്മിച്ച കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള ഒരു ഒ എസ് മാത്രമാണ് ഇത്.
സ്യനോജെന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും, മാത്രമല്ല പുതിയ വെര്‍ഷന്‍ ആന്‍ഡ്രോയിഡ് ഉപയോഗികുകയുമാവാം. ശ്രദ്ധിക്കേണ്ട വസ്തുത , ഇത് സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യണം എന്നത് മാത്രമാണ്. തെറ്റിപ്പോയാല്‍ നിങ്ങളുടെ ഫോണ്‍ പ്രവര്തനരഹിതമാകാനുള്ള സാദ്ധ്യത ഉണ്ട്. വാറണ്ടിയും നഷ്ടമാകും. ഒരു പഴയ സ്മാര്‍ട്ട്‌ ഫോണില്‍ പരീക്ഷിക്കുന്നതാവും നല്ലത്. ഇനി സ്റ്റെപ്പുകളിലേക്ക് കടക്കാം.
1. ആദ്യമായി സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്യുകയാണ് വേണ്ടത്. അതിനായി നിങ്ങളുടെ ഫോണിന്‍റെ Settings തുറന്നതിനു ശേഷം Security ടാബില്‍ Unknown sources എന്നത് ടിക്ക് ചെയ്യുക.

അഥവാ അത് ടിക്ക് ചെയ്തു കിടക്കുന്നുണ്ടെങ്കില്‍ നമുക്ക് അടുത്ത സ്റ്റെപ്പിലേക്കു കടക്കാം.
2. അടുത്തതായി നിങ്ങളുടെ ഫോണ്‍ ബ്രൌസറില്‍ http://get.cm എന്ന് ടൈപ്പ് ചെയ്തു ആ സൈറ്റില്‍ നിന്നും സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ആപ് ഡൌണ്‍ലോഡ് ചെയ്യണം.
3. ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം നോട്ടിഫിക്കേഷന്‍ ടാബ് ഓപ്പണ്‍ ചെയതാല്‍ അതില്‍ ഡൌണ്‍ലോഡ് ആയ Oneclick.apk എന്ന ഫയല്‍ കാണാന്‍ സാധിക്കുംഅതില്‍ ടച്ച്‌ ചെയ്താല്‍ ഇന്‍സ്റ്റാള്‍ ഓപ്ഷന്‍ വരും. OK സെലക്ട്‌ ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം ആപ് ഓപ്പണ്‍ ചെയ്യുക. നിങ്ങളുടെ ഫോണ്‍ സ്ക്രീനില്‍ തെളിയുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക                                . 4. അടുത്തതായി ചെയ്യണ്ടത് സ്യനോജെന്‍ മോഡ് വിന്‍ഡോസ്‌ ഇന്‍സ്റ്റാലര്‍ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുകയാണ്. അതിനായി ഈ ലിങ്ക് ഉപയോഗിക്കാം. വിന്‍ഡോസ്‌ 7 മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ മാത്രമേ സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഫോണുമായി ബന്ധിപ്പിച്ചു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുക. 30- 45 മിനിട്ടിനുള്ളില്‍ തന്നെ സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ആവുന്നതാണ്.                                              ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ നഷ്ടം വരുത്തി വച്ചേക്കാം. - DOWNLOADE HERE      http://beta.download.cyanogenmod.org/install

No comments:

Post a Comment