Wednesday, December 10, 2014

നിങ്ങള്‍ അറിയാതെ വാട്ട്‌സ് ആപ്പ് നിങ്ങള്‍ക്ക് തരുന്ന എട്ടിന്റെ പണികള്‍.. - 
ഫേസ്ബുക്ക് അക്കൗണ്ട് പോലേ തന്നെ ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ഇല്ലാത്ത ഒരൊറ്റ ന്യൂജനറേഷന്‍ പയ്യന്‍സുകള്‍ ഉണ്ടാകില്ല. നിങ്ങള്‍ അറിയാതെ തന്നെ വാട്ട്‌സ് ആപ്പ് ചില പണി നിങ്ങള്‍ക്ക് തരുന്നുണ്ട്. അതെന്താണെന്ന് അറിയേണ്ടേ..?
1. ആരെങ്കിലും സ്റ്റാറ്റസ് മാറ്റിയാല്‍, പ്രത്യേകിച്ച് നമുക്കു “താത്പര്യമുള്ള” വ്യക്തികളാണെങ്കില്‍, അപ്പോള്‍ തുടങ്ങും വേവലാതി. എന്തായിരിക്കും മൂപ്പരുദ്ദേശിച്ചതെന്നു കരുതി തല പുകച്ച് ദിവസം പോയിക്കിട്ടും.
2. പരിചയമുള്ള ശല്യക്കാരെ ഒഴിവാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു ഇതുവരെയും. മെസ്സജിന് ഉത്തരം കൊടുത്തില്ലെങ്കില്‍ “ലാസ്റ്റ് സീന്‍” നോക്കി പുള്ളി അപ്പോള്‍ തുള്ളി വീഴും. ലാസ്റ്റ് സീന്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ടെങ്കിലും അത് ആക്ടിവേറ്റ് ചെയ്യാന്‍ ഓര്‍ത്തില്ലെങ്കില്‍ പെട്ടതു തന്നെ..!
3. ദിവസം നൂറുകണക്കിന് മെസ്സേജു വരാന്‍ പാകത്തില്‍ ഒരു പത്തു പതിനഞ്ചു “ഗ്രൂപ്പി”ലെങ്കിലും നമ്മള്‍ക്ക് അംഗത്വമുണ്ടാകും. മിക്ക പേരെയും പരിചയമില്ലെങ്കിലും ഒഴിവാക്കി പോയാല്‍ ആളുകള്‍ എന്തെങ്കിലും വിചാരിച്ചാലോ എന്നു കരുതി തുടരുകയാണ് പതിവ്. ചാറ്റുകള്‍ നൂറും ഇരുന്നൂറും മെസ്സേജുകള്‍ കൊണ്ട് ദിവസവും വന്നു നിറയുകയും ചെയ്യും.
4. ഒരു ഡിസ്പ്ലേ പിക്ചര്‍ ഇട്ടാല്‍ അപ്പോള്‍ തുടങ്ങും ഇതെപ്പോ എടുത്തു, അവളേതാ, അവനേതാ, നിങ്ങള്‍ തമ്മില്‍ എന്താ ചോദ്യങ്ങളുടെ പെരുമഴ തന്നെയായിരിക്കും. തലവേദനയായല്ലോ എന്നു കരുതി ഡി.പി മാറ്റിയാലോ, തുടങ്ങും ഇതേ ചോദ്യങ്ങളുടെ ആവര്‍ത്തനം.
5. ബസിലോ ട്രെയിനിലോ കയറി വാട്ട്‌സാപ്പ് മെസജുകള്‍ അയക്കുന്നവര്‍ക്ക് ഏകദേശം ഉറപ്പിക്കാം, താന്‍ പറഞ്ഞ കാര്യങ്ങള്‍ മൊത്തം കംപാര്‍ട്ട്‌മെന്റ് വൈകാതെ അറിയും. അടുത്തിരിക്കുന്ന ആളുകള്‍ക്ക് പലപ്പോഴും ഒളിഞ്ഞു നിന്നു മറ്റവന്റെ ചാറ്റ് വായിക്കാന്‍ ഒരു വല്ലാത്ത പ്രലോഭനമാണ്. വിവാദാത്മാകമായ വല്ലതും കണ്ടാല്‍ പിന്നെ അപ്പുറത്തിരിക്കുന്ന ആളോടു പറയാനായി തിടുക്കും.
6. സ്‌പെല്ലിങ്ങേ വിട, വ്യാകരണമേ വിട!
മെസജിന് ചാര്‍ജ്ജില്ലാഞ്ഞിട്ടും എണ്ണത്തിന് പരിധിയില്ലാഞ്ഞിട്ടും വാക്കുകള്‍ പൂര്‍ണമായി ടൈപ് ചെയ്യാന്‍ ഇപ്പോഴും മിക്ക ആളുകളും മെനക്കടാറില്ല. “ടെക്സ്റ്റിങ്” ഭാഷയ്ക്കു ഇംഗ്ലീഷ് ഭാഷയുമായി യാതൊരു ബന്ധവും ഇല്ല എന്ന രീതിയിലാണ് പലരുടെയും ടൈപിങ്ങ്.
- See more at: http://boolokam.com/archives/177002#sthash.DCf83JyZ.dpuf

No comments:

Post a Comment