Monday, December 15, 2014

ട്യൂബ്മേറ്റ്‌: ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി ഒരു ഗംഭീര യൂട്യൂബ് ഡൌണ്‍ലോഡര്‍ -
                                                                                                                                                                                                                യൂട്യൂബില്‍ നിന്നും വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനായി ഒരുപാട് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പരീക്ഷിച്ചിട്ടുള്ളവരാണ് നമ്മള്‍ . keepvid.com പോലെയുള്ള ഒരു പാട് വെബ്‌സൈറ്റുകളും ചില Google Chrome Store Applications ഉം Mozilla Firefox ആഡോണുകളും യൂട്യൂബ് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനായി സഹായിക്കുന്നുണ്ട് എങ്കിലും ഒരു യഥാര്‍ത്ഥ ഡൌണ്‍ലോഡിംഗ് അനുഭൂതി ലഭിക്കുന്നില്ല എന്നതാണ് സത്യം കൂടാതെ പരസ്യങ്ങളുടെയും മറ്റ് ബാഗ്ഗുകളുടെയും പ്രളയവും.

നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താവാണ് എങ്കില്‍ ഏറ്റവും നല്ല യൂട്യൂബ് ഡൌണ്‍ലോഡിംഗ് അപ്ലിക്കേഷന്‍ ആണ് ട്യൂബ്‌മേറ്റ്. പക്ഷെ ഗൂഗിളിന്റെ ഔദ്യോഗിക അപ്പ് സ്‌റ്റോര്‍ ആയ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ അപ്ലിക്കേഷന്‍ ലഭ്യമല്ല. പക്ഷെ ഈ അപ്ലിക്കേഷന്റെ ഒരുപാട് ഡ്യൂപ്പ്‌ളിക്കേറ്റുകള്‍ ലഭ്യമാണ് താനും. അത് കൊണ്ട് തന്നെ ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാനായി ഒരിക്കലും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ കയറിയിട്ട് കാര്യമില്ല, അതിനായി ട്യൂബ്‌മേറ്റിന്റെ ഔദ്യോതിക വെബ്‌സൈറ്റ് ആയ Tubemate.net സന്ദര്‍ശിക്കുക ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒട്ടനവധി ലിങ്കുകള്‍ ഹോം പേജില്‍ തന്നെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും .
ശ്രദ്ധിക്കുക :- ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യണമെങ്കില്‍, നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ സെറ്റിങ്ങ്സില്‍ ചില മാറ്റം വരുത്തേണ്ടതുണ്ട് (അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ഗൂഗിളിന്‍റെ ഔദ്യോതിക അപ്പ്സ്റ്റോറില്‍ നിന്നല്ലാത്തതിനാലാണിത് )
അതിനായി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ SETTINGS > SECURITY > എടുത്ത ശേഷം UNKOWN SOURCES ടിക്ക് ചെയ്യുക. ട്യൂബ്മേറ്റ്‌ ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം അണ്‍ടിക്ക് ചെയ്യാവുന്നതാണ്. ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനെക്കുറിച്ച്‌ കൂടുതല്‍ സംശയമുണ്ടെങ്കില്‍ Tubemate Blog സന്ദര്‍ശിക്കാവുന്നതാണ്.



ആദ്യം തന്നെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ ട്യൂബ്മേറ്റ്‌ അപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് ആവശ്യമായ വീഡിയോകള്‍ യൂട്യൂബില്‍ സെര്‍ച്ച്‌ ചെയ്യുന്നതു പോലെത്തന്നെ സെര്‍ച്ച്‌ ചെയ്യുക. തുടര്‍ന്ന് ആവശ്യമായ വീഡിയോ ക്ലിക്ക് ചെയ്യുക. പ്രസ്തുത വീഡിയോക്ക് മുകളിലോ താഴെയോ ആയി ഒരു പച്ചക്കളര്‍ ആരോ കാണാം ആ ആരോ ക്ലിക്ക് ചെയ്യുന്നതോടെ ഡൌണ്‍ലോഡ് ചെയ്യാനായി വിവിധ ഫോര്‍മാറ്റുകള്‍ കാണാവുന്നതാണ് അതില്‍ നിങ്ങളുടെ ഫോണിനു യോജിച്ച ഫോര്‍മാറ്റ്‌ തിരഞ്ഞെടുക്കാവുന്നതാണ്.

MP3 ഫോര്‍മാറ്റും ലഭ്യമാണെങ്കിലും കൂടി ട്യൂബ്മേറ്റ്‌ ഇവിടെ യൂട്യൂബ് വീഡിയോ ഒരു mp3 ഫയല്‍ ആയി കണ്‍വര്‍ട്ട് ചെയ്യപ്പെടുന്നില്ല എക്സ്റ്റന്‍ഷന്‍ mp3 എന്ന് റീനെയിം ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ട്യൂബ്മേറ്റ്‌ ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്ത വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്നില്ല എങ്കില്‍ MX PLAYER അല്ലെങ്കില്‍   VLX PLAYER    എന്ന വീഡിയോ അപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.

No comments:

Post a Comment